ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ.[2]
ദിലീപ് | |
---|---|
ജനനം | ഗോപാലകൃഷ്ണൻ പത്മനാഭൻ [1] ഒക്ടോബർ 27, 1967 |
തൊഴിൽ | അഭിനേതാവ്,നിർമാതാവ്, ബിസിനസ്സ്മാൻ |
സജീവ കാലം | 1991 - ഇന്ന് |
അറിയപ്പെടുന്നത് | സി.ഐ.ഡി മൂസ (2003), ചാന്തുപൊട്ട്(2005), കുഞ്ഞിക്കൂനൻ(2002) |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | മീനാക്ഷി, മഹാലക്ഷ്മി |
വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു.
മലയാളസിനിമാ നടിയായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മകളാണ് മീനാക്ഷി. മഞ്ജുവിനെ വിവാഹം കഴിക്കന്നതിനു മുമ്പ് അദ്ദേഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരു അകന്ന ബന്ധുവിൻറെ മകളെ വിവാഹം കഴിച്ചിരുന്നു.[3][4][5][6] മിമിക്രി താരം അബി ആദ്യവിവാഹത്തിനു സാക്ഷിയായിന്ന ഈ വിവാഹബന്ധം പിന്നീട് ഒഴിഞ്ഞു. പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു[7].
താമസം എറണാകുളം ജില്ലയിലെ ആലുവയിൽ.
2017 ഫെബ്രുവരി 17-ന് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട കേസിൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു.[8][9] പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോയി. ഒടുവിൽ ഒക്ടോബർ 3-ന് ഹൈക്കോടതിയിൽ നിന്ന് സോപാധിക ജാമ്യം അദ്ദേഹം നേടി.
ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. മഞ്ഞ്ജു ദിലീപ് ജനപ്രിയ ജോഡിയായി മാറി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയറ്ററുകൾ കീഴടക്കി.ആകെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സഹോദരൻ അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.
2013 -ൽ സായിബാബ എന്ന ചിത്രത്തിലൂടെ ദിലീപ് തെലുഗു സിനിമാ രംഗത്ത് അവസരം ഒരുങ്ങിയിരുന്നു .
1992
1993
1994
1995
1996
1997
1998
1999
2000
2001
2002
2003
2004
2005
2006
2007
2008
2009
2010
2011
2012
2013
2014
2015
2016
2017
'2018
2019
2021
2022
2023
2024
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.