From Wikipedia, the free encyclopedia
കേരള സർക്കാറിന്റെ 2011-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2012 ജൂലൈ 19-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ തമിഴ് നടൻ ഭാഗ്യരാജ് അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ ആകെ നാൽപ്പത് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ജൂലൈ 7-നാണ് ഇതിനായുള്ള പ്രദർശനം ആരംഭിച്ചത്. പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരമാണ് 2012-ൽ അവാർഡ് നിർണ്ണയ ജൂറിയെ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ എട്ടംഗ ജൂറിയിൽ അധ്യക്ഷൻ ഉൾപ്പെടെ ആറു പേരെങ്കിലും മലയാളം അറിയാവുന്നവർ ആയിരിക്കണമെന്നു നിഷ്കർഷിച്ചിരിക്കുന്നു. ജൂറിയിലെ രണ്ട് പേർ ചലച്ചിത്രസംവിധായകരും ഒരാൾ സാങ്കേതിക വിദഗ്ദ്ധനും രണ്ടുപേർ എഴുത്തുകാരും ആയിരിക്കണമെന്നുതും പുതുക്കിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു[1]. തമിഴ് സംവിധായകൻ ഭാഗ്യരാജ് ചെയർമാനായ ജൂറിയിൽ സംവിധായൻ ബി. അജയൻ, ഡോ. ബി. അരുന്ധതി, കെ.ആർ. മീര, സി.ആർ. ചന്ദ്രൻ, ടി.കെ. ലോറൻസ്, ആര്യാടൻ ഷൗക്കത്ത്, ചലച്ചിത്ര അക്കാദമി മെംബർ സെക്രട്ടറി കെ. മനോജ് കുമാർ എന്നിവരും അംഗങ്ങളായിരുന്നു[2]. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനും ചലച്ചിത്രസംബന്ധ ലേഖനത്തിനുമുള്ള അവാർഡ് നിർണയിക്കുന്നതു ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായ സമിതിയാണ്. ഡോ. ടി. അനിതകുമാരി, സിബി കാട്ടാന്പള്ളി, കെ. മനോജ്കുമാർ (മെംബർ സെക്രട്ടറി) എന്നിവരാണു മറ്റു കമ്മിറ്റി അംഗങ്ങൾ.[3]
പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | ഇന്ത്യൻ റുപ്പി | രഞ്ജിത്ത് |
മികച്ച രണ്ടാമത്തെ ചിത്രം | ഇവൻ മേഘരൂപൻ | പി. ബാലചന്ദ്രൻ |
മികച്ച ജനപ്രിയ ചിത്രം | സോൾട്ട് ആന്റ് പെപ്പർ | ആശിഖ് അബു |
മികച്ച കുട്ടികളുടെ ചിത്രം | മഴവിൽ നിറവിലൂടെ | രാജേഷ്കുമാർ ആർ. |
മികച്ച ഡോക്യുമെന്ററി | ട്രാവൻകൂർ എ സാഗ ഓഫ് ബനവലൻസ് | ബി. ജയചന്ദ്രൻ |
പുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം / കൃതി |
---|---|---|
മികച്ച സംവിധായകൻ | ബ്ലെസ്സി | പ്രണയം |
മികച്ച നടൻ | ദിലീപ് | വെള്ളരിപ്രാവിന്റെ ചങ്ങാതി |
മികച്ച നടി | ശ്വേത മേനോൻ | സോൾട്ട് ആന്റ് പെപ്പർ |
മികച്ച തിരക്കഥാകൃത്ത് | ബോബി-സഞ്ജയ് | ട്രാഫിക് |
മികച്ച നവാഗതസംവിധായകൻ | ഷെറി | ആദിമധ്യാന്തം |
മികച്ച രണ്ടാമത്തെ നടൻ | ഫഹദ് ഫാസിൽ | ചാപ്പാ കുരിശ്, അകം |
മികച്ച രണ്ടാമത്തെ നടി | നിലമ്പൂർ ആയിഷ | ഊമക്കുയിൽ പാടുമ്പോൾ |
മികച്ച കഥാകൃത്ത് | എം. മോഹനൻ | മാണിക്യക്കല്ല് |
മികച്ച ഹാസ്യനടൻ | ജഗതി ശ്രീകുമാർ | സ്വപ്നസഞ്ചാരി |
മികച്ച ബാലതാരം | മാളവിക നായർ | ഊമക്കുയിൽ പാടുമ്പോൾ |
മികച്ച ഗാനസംവിധായകൻ | ശരത് | ഇവൻ മേഘരൂപൻ |
മികച്ച ഗാനരചയിതാവ് | ശ്രീകുമാരൻ തമ്പി | നായിക |
മികച്ച ഗായകൻ | സുദീപ് കുമാർ | രതിനിർവ്വേദം |
മികച്ച ഗായിക | ശ്രേയ ഘോഷാൽ | രതിനിർവ്വേദം |
മികച്ച പശ്ചാത്തലസംഗീതം | ദീപക് ദേവ് | ഉറുമി |
മികച്ച ഛായാഗ്രാഹകൻ | എം.ജെ. രാധാകൃഷ്ണൻ | ആകാശത്തിന്റെ നിറം |
മികച്ച നൃത്ത സംവിധാനം | ശാന്തി | വെള്ളരിപ്രാവിന്റെ ചങ്ങാതി |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് | വിജയ് മേനോൻ പ്രവീണ |
മേൽവിലാസം ഇവൻ മേഘരൂപൻ |
മികച്ച വസ്ത്രാലങ്കാരം | ഇന്ദ്രൻസ് ജയൻ | വീരപുത്രൻ |
മികച്ച ചമയം | സുദേവൻ | വെള്ളരിപ്രാവിന്റെ ചങ്ങാതി |
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ | ജെമിനി കളർ ലാബ് | ആകാശത്തിന്റെ നിറം |
മികച്ച ശബ്ദലേഖനം | രാജകൃഷ്ണൻ | ഉറുമി, ചാപ്പാ കുരിശ് |
മികച്ച കലാസംവിധാനം | സുജിത | നായിക |
മികച്ച ചിത്രസംയോജനം | വിനോദ് സുകുമാരൻ | ഇവൻ മേഘരൂപൻ |
മികച്ച ചലച്ചിത്ര ലേഖനം | നീലൻ | എലിപ്പത്തായം: എലി പുറത്തോ അകത്തോ |
മികച്ച ചലച്ചിത്രഗ്രന്ഥം | ജി.പി. രാമചന്ദ്രൻ | ലോകസിനിമാകാഴ്ചകളും സ്ഥലകാലങ്ങളും |
നമ്പർ | ചിത്രം | സംവിധായകൻ |
---|---|---|
1 | സ്നേഹപക്ഷികൾ | |
2 | ഛായ | |
3 | കവിയൂർ രേവമ്മ | |
4 | ഏകരൂപം | |
5 | വിങ്ങ്സ് ഓഫ് ഫയർ | |
6 | ട്രാവൻ കൂർ എ സാഗ ഓഫ് ബനവലൻസ് | ബി. ജയചന്ദ്രൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.