From Wikipedia, the free encyclopedia
ആലപ്പി അഷ്റഫ് ഒരു ഇന്ത്യൻ സിനിമാ സംവിധായകനാണ്. പ്രധാനമായും അദ്ദേഹം മലയാള സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ കലാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങിയിരുന്നു. പ്രശസ്ത നടനായിരുന്ന ജയനു വേണ്ടി അദ്ദേഹത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാത്ത അവസാനത്തെ ഏതാനും ചിത്രങ്ങളിൽ (മനുഷ്യമൃഗം, കോളിളക്കം, അറിയപ്പെടാത്ത രഹസ്യം, ആക്രമണം തുടങ്ങിയവ) ശബ്ദം നൽകിയത് ആലപ്പി അഷ്റഫ് ആയിരുന്നു.[1] അതുപോലെതന്നെ അലാവുദ്ദീനും അത്ഭുതവിളക്കും, ഗർജ്ജനം എന്നീ ചിത്രങ്ങളിൽ രജനീകാന്തിനുവേണ്ടിയും ശബ്ദം നൽകിയിരുന്നു. മിമിക്രി എന്ന കലയിൽ പിൽക്കാലത്തു രംഗത്തുവന്ന അനേകംപേർക്ക് അദ്ദേഹം ഒരു പ്രചോദനമായിരുന്നു. അദ്ദേഹം നിരവധി മലയാള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
ആലപ്പി അഷ്റഫ് | |
---|---|
പ്രമാണം:Alleppey Ashraf .jpg | |
ജനനം | അഷ്റഫ് |
മറ്റ് പേരുകൾ | Ashraf |
തൊഴിൽ | Film director Screen writer Actor Producer Dubbing Artiste Mimicry Artist |
സജീവ കാലം | 1976 - Present |
അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:[2]
വർഷം | സിനിമ | ഭാഷ | അഭിനേതാക്കൾ | കുറിപ്പുകൾ |
---|---|---|---|---|
1983 | ഒരു മാടപ്പിറാവിന്റെ കഥ | മലയാളം | പ്രേംനസീർ, മമ്മൂട്ടി | |
1984 | വനിതാ പോലീസ് | മലയാളം | പ്രേംനസീർ, സീമ, മോഹൻലാൽ | |
1985 | മുഖ്യ മന്ത്രി | മലയാളം | പ്രേംനസീർ, ശങ്കർ, മേനക, ശ്രീവിദ്യ | |
1985 | പാര | മലയാളം | ഭീമൻ രഘു, കൽപ്പന, ജഗതി ശ്രീകുമാർ | |
1986 | നിന്നിഷ്ടം എന്നിഷ്ടം | മലയാളം | മോഹൻലാൽ, പ്രിയ | തിരക്കഥ :പ്രിയദർശൻ |
1986 | വിശ്വസിച്ചാലും ഇല്ലെങ്കിലും | മലയാളം | ശങ്കർ, രതീഷ്, ലിസി | |
1987 | കൊട്ടും കുരവയും | മലയാളം | മമ്മൂട്ടി | |
1990 | മിണ്ടാപ്പൂച്ചക്കു കല്ല്യാണം | മലയാളം | സുരേഷ് ഗോപി,ലിസി | |
1991 | MGR നഗറിൽ | തമിഴ് | ആനന്ദ് ബാബു, സുകന്യ, വിവേക്, ചാർലി, ശങ്കർ | ഇൻ ഹരിഹർ നഗറിന്റെ റീമേക്ക് |
1995 | നീല കുയിൽ | തമിഴ് | പാണ്ഡ്യരാജൻ, രാജശ്രീ | |
2011 | എന്നും സംഭവാമി യുഗേ യുഗേ | മലയാളം | ശ്രീവിദ്യ, ശാലു മേനോൻ, റിയാസ് പത്തനാപുരം | |
2011 | നിന്നിഷ്ടം എന്നിഷ്ടം 2 | മലയാളം | സുരേഷ് നായർ, സുനിത, പ്രിയ | തുടർച്ച (നിന്നിഷ്ടം എന്നിഷ്ടം) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.