മലയാളം ചലച്ചിത്ര സംവിധായകൻ From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്രസംവിധായകനും ഹോമിയോ ഡോക്ടറുമാണ് ബിജുകുമാർ ദാമോദരൻ.[1] വീട്ടിലേക്കുള്ള വഴി എന്ന ചിത്രം 2010 - ലെ ദേശീയപുരസ്കാരത്തിൽ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. കാൻ ഫെസ്റ്റിവലിലടക്കം 21 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സൈറ ആയിരുന്നു ആദ്യത്തെ സംവിധാന സംരംഭം. നവ്യാനായരായിരുന്നു അതിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏഴു ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട രാമനാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം. അനൂപ് ചന്ദ്രൻ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആഗോളവത്കരണത്തിനെതിരായ ചെറുത്തുനിൽപും അമേരിക്കൻ അധിനിവേശവുമായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.
ഡോ: ബിജു | |
---|---|
ജനനം | ബിജുകുമാർ ദാമോദരൻ 31 മേയ് 1971 കുടശ്ശനാട് ഗ്രാമം, പന്തളത്തിനടുത്ത്. |
തൊഴിൽ(s) | ഹോമിയോ ഡോക്ടർ (ഗവ. സേവനം) ചലച്ചിത്രസംവിധായകൻ |
വി.കെ. ദാമോദരന്റെയും പൊന്നമ്മയുടെയും മകനായി പന്തളത്തിനടുത്ത് കുടശ്ശനാട് ഗ്രാമത്തിൽ 1971 മേയ് 31-ന് ജനിച്ചു[2]. കുടശ്ശനാട് എൻ.എസ്.എസ്. സ്‌കൂൾ പന്തളം എൻ.എസ്.എസ്. കോളേജ്, കുറച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഗവ. ഹോമിയോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ കുളനട ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ ചീഫ് മെഡിക്കൽ ഓഫീസർ.[3]
ആദ്യ സിനിമ സൈറ കാൻ ചലച്ചിത്രമേളയിൽ മത്സരേതര വിഭാഗമായ സിനിമ ഓഫ് വേൾഡിലേക്ക് ഉദ്‌ഘാടനചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് സംവിധാനം ചെയ്ത രാമൻ നിരവധി അന്താരാഷ്ട്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. . ഈജിപ്റ്റിൽ നടന്ന കെയ്റോ അന്തർദേശീയ ചലച്ചിത്രമേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ എന്ന വിഭാഗത്തിൽ ഔദ്യോഗികമായി തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ച ചിത്രമാണ് രാമൻ.[4] ആകാശത്തിന്റെ നിറം എന്ന ചിത്രം 2011 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹമായി. 2011-ൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും 2012-ൽ ചൈനയിൽ നടന്ന ഷാങ്ഹായ് മേളയിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[5] ഇറാനിലെ മുപ്പതാമത് ഫാജിർ ഫിലിം ഫെസ്റിവലിൽ ഏഷ്യൻ സിനിമകളുടെ മത്സരവിഭാഗത്തിലെ ജൂറിയംഗമായാണ് ഡോ. ബിജുവിനെ തെരഞ്ഞെടുത്തിരുന്നു[6]. കോട്ടയം ഹോമിയോ കോളജ്, തിരുവനന്തപുരം ഹോമിയോ കോളജ് എന്നിവിടങ്ങളിൽ വൈദ്യപഠനം നടത്തിയ ബിജു പാലാ ആശുപത്രി സൂപ്രണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.