Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഡോ. ഡി. ബിജു സംവിധാനം ചെയ്ത ഒരു മലയാളചിത്രമാണ് വീട്ടിലേക്കുള്ള വഴി (ഇംഗ്ലീഷ്:The Way to Home). മികച്ച മലയാളചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡ് നേടിയ ചലച്ചിത്രമാണിത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി. 2011 ഓഗസ്റ്റ് 5-നാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. കെയ്‌റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
വീട്ടിലേക്കുള്ള വഴി | |
---|---|
സംവിധാനം | ഡി. ബിജു |
നിർമ്മാണം | ബി.സി. ജോഷി |
രചന | ഡി.ബി.ജു |
അഭിനേതാക്കൾ | പൃഥ്വിരാജ് മാസ്റ്റർ ഗോവർദ്ധൻ ഇന്ദ്രജിത്ത് ഉദയ് ചന്ദ്ര ഇർഷാദ് വിനയ് ധന്യ മേരി വർഗ്ഗീസ് ലക്ഷ്മി പ്രിയ |
സംഗീതം | രമേശ് നാരായൺ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | മനോജ് കണ്ണോത്ത് |
വിതരണം | സൂര്യ സിനിമ |
റിലീസിങ് തീയതി | 2011 ഓഗസ്റ്റ് 5 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഡൽഹിയിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്ന ഡോക്ടർ (പൃഥ്വിരാജ്) ആ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ താരിഖിന്റെ വീട്ടിലേക്കുള്ള വഴി, അനാഥനായ താരിഖിന്റെ മകനു വേണ്ടി(മാസ്റ്റർ ഗോവർദ്ധനൻ) കണ്ടെത്താൻ വേണ്ടി അജ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ബി.സി. ജോഷിയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണവും, മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്[1].
മികച്ച മലയാളചിത്രത്തിനുള്ള 2010 ലെ ദേശീയപുരസ്കാരം നേടി[2]. കൂടാതെ ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി.
സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന പത്താമത് ഇമാജിൻ ഇന്ത്യാഫിലിം ഫെസ്റ്റിവലിൽ മൂന്നു പുരസ്കാരങ്ങൾ നേടി[3]. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സംഗീതം എന്നീ വിഭാഗങ്ങൾക്കാണ് പുരസ്കാരങ്ങൾ നേടിയത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.