മലയാളിയായ ചലച്ചിത്ര-പരസ്യചിത്ര സംവിധായകനാണ് വി.കെ. പ്രകാശ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മറാഠി എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ട്രെൻഡ്സ് എന്ന പേരിലുള്ള പരസ്യചിത്ര നിർമ്മാണ സ്ഥാനപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം.

വസ്തുതകൾ വി.കെ. പ്രകാശ്, ജനനം ...
വി.കെ. പ്രകാശ്
Thumb
ജനനം (1960-05-12) മേയ് 12, 1960  (64 വയസ്സ്)[1]
മഹാരാഷ്ട്ര
മറ്റ് പേരുകൾവി.കെ.പി.
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം2000 മുതൽ
അടയ്ക്കുക

2000-ൽ പുറത്തിറങ്ങിയ പുനരധിവാസം ആണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു[അവലംബം ആവശ്യമാണ്].

ചലച്ചിത്രങ്ങൾ

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.