മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മുരളീകൃഷ്ണന്റെ സംവിധാനത്തിൽ ദിലീപ്, അശോകൻ, നെടുമുടി വേണു, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സുന്ദരകില്ലാഡി. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഫാസിൽ ആണ്.
സുന്ദരകില്ലാഡി | |
---|---|
സംവിധാനം | മുരളീകൃഷ്ണൻ |
നിർമ്മാണം | ഫാസിൽ |
രചന | ഫാസിൽ |
അഭിനേതാക്കൾ | ദിലീപ് അശോകൻ നെടുമുടി വേണു ശാലിനി |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ടി.ആർ. ശേഖർ കെ.ആർ. ഗൗരീശങ്കർ |
സ്റ്റുഡിയോ | അമ്മു ഇന്റർനാഷണൽ |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പുറം ലോകവുമായി കാര്യമായി ബന്ധമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് കിണർ നിർമ്മിക്കാൻ എത്തുന്ന നാൽവർസംഘം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം. കുടിവെള്ളമെന്നത് ആ ഗ്രാമത്തിന് കിട്ടാക്കനിയാണ്. കുടിവെള്ളത്തിനായി കിണർ നിർമ്മിക്കാൻ വന്നവരൊക്കെ മരിക്കുന്ന സാഹചര്യവും മുമ്പുണ്ടായിട്ടുണ്ട്. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന ഗ്രാമത്തിലാണ് നാൽവർ സംഘമെത്തുന്നത്. അവിടെവെച്ച് കഥാനായകൻ പ്രേമചന്ദ്ര സുന്ദരകില്ലാഡി ദേവയാനിയുമായി പ്രണയത്തിലാകുന്നുണ്ട്.
അഭിനേതാവ് | കഥാപാത്രം |
---|---|
ദിലീപ് | പ്രേമചന്ദ്ര സുന്ദരകില്ലാഡി |
അശോകൻ | ഭുവനപ്പൻ |
നെടുമുടി വേണു | |
കുതിരവട്ടം പപ്പു | വാസു |
നന്ദു | പ്രദീപ് |
സാദിഖ് | |
ശങ്കരാടി | |
ടി.പി. മാധവൻ | |
ബാബു നമ്പൂതിരി | |
ശാലിനി | ദേവയാനി |
ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ഫാസിൽസ് ഓഡിയോ.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ടി.ആർ. ശേഖർ, കെ.ആർ. ഗൗരീശങ്കർ |
കല | മണി സുചിത്ര |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺ |
നിർമ്മാണ നിയന്ത്രണം | എ. കബീർ |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | ബാബു ഷാഹിർ |
ഓഫീസ് നിർവ്വഹണം | ശ്രീകുമാർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.