From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്തെ ഒരു വസ്ത്രാലങ്കാരകനാണ് വേലായുധൻ കീഴില്ലം. പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. സ്ഥലനാമമായ കീഴില്ലം ഇദ്ദേഹം സ്വന്തം പേരിനൊപ്പം ചേർത്തിരിക്കുന്നു. മലയാള സിനിമയിലെ ഒട്ടു മിക്ക സംവിധായകരുടെ കൂടെയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കേരളസംസ്ഥാന അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തി. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു[1]. 2020 ഏപ്രിൽ 27-ന് ഇദ്ദേഹം അന്തരിച്ചു.[2]
Seamless Wikipedia browsing. On steroids.