2018-ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. ഗോകുലം ഗോപാലന്റെ കീഴിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ദിലീപ്, സിദ്ധാർത്ഥ്, മുരളി ഗോപി, ബോബി സിംഹ, നമിത പ്രമോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര അഭിനേതാവായ സിദ്ധാർത്ഥ് അഭിനയിക്കുന്ന ആദ്യത്തെ മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. രാമലീലയ്ക്കു ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണിത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രവുമാണ് കമ്മാര സംഭവം. ശ്വേത മേനോൻ, മണിക്കുട്ടൻ, വിജയരാഘവൻ, ഇന്ദ്രൻസ്, സിദ്ദിഖ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗ്രാന്റ് പ്രൊഡക്ഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്. മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ള സുരേഷ് Urs ആണ് കമ്മാര സംഭവത്തിന്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്. 2018 ഏപ്രിൽ 14-ന് ചിത്രം റിലീസ് ചെയ്യും.[1] സുനിൽ. കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. കമ്മാര സംഭവത്തിന്റെ ടീസറും ട്രെയ്ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു.[2] 2018 ഏപ്രിൽ 14-ന് വിഷുവിനോടനുബന്ധിച്ച് ചിത്രം പുറത്തിറങ്ങി.

വസ്തുതകൾ കമ്മാര സംഭവം, സംവിധാനം ...
കമ്മാര സംഭവം
Thumb
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംരതീഷ് അമ്പാട്ട്
നിർമ്മാണംഗോകുലം ഗോപാലൻ
രചനമുരളി ഗോപി
അഭിനേതാക്കൾദിലീപ്
സിദ്ധാർത്ഥ്
മുരളി ഗോപി
നമിത പ്രമോദ്
ബോബി സിംഹ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംസുനിൽ. കെ.എസ്
ചിത്രസംയോജനംസുരേഷ് Urs
സ്റ്റുഡിയോശ്രീ ഗോകുലം മൂവീസ്
വിതരണംഗ്രാന്റ് പ്രൊഡക്ഷൻ
റിലീസിങ് തീയതി
  • ഏപ്രിൽ 2018 (2018-04)[1]
രാജ്യംIndia
ഭാഷമലയാളം
ബജറ്റ്28 കോടി രൂപ
അടയ്ക്കുക

അഭിനയിച്ചവർ

നിർമ്മാണം

മലയാള പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചലച്ചിത്രമാണ് കമ്മാര സംഭവം.[3] തമിഴ് ചലച്ചിത്ര നടൻ സിദ്ധാർത്ഥ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.[4] നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥാരചനയും തിരക്കഥാരചനയും നിർവ്വഹിച്ചിരിക്കുന്നത്. കമ്മാരൻ നമ്പ്യാർ എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ദിലീപാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. [5]

ശബ്ദമിശ്രണത്തിനുള്ള ഓസ്കർ പുരസ്കാര ജേതാവായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിനാരായൺ, അനിൽ പനച്ചൂരാൻ എന്നിവർ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം നടത്തിയിട്ടുള്ളത്.

ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം 2016 ഓഗസ്റ്റ് 18ന് കൊച്ചിയിൽ ആരംഭിച്ചു.[6] എന്നാൽ 2017 ജൂലൈയിൽ തമിഴ്നാട്ടിലെ തേനിയിൽ വച്ച് ചിത്രീകരണം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ചിത്രത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കേണ്ടിവന്നു. തുടർന്ന് ചെറിയ ഇടവേളയ്ക്കു ശേഷം 2017 ഒക്ടോബർ 9ന് മലപ്പുറത്തെ വേങ്ങരയിൽ വച്ച് ചിത്രീകരണം പുനരാരംഭിച്ചു.[7] ഒക്ടോബർ 20-ന് ദിലീപ് എറണാകുളത്തെ മലയാറ്റൂരിൽ വച്ച് ചിത്രീകരണ സംഘത്തോടൊപ്പം ചേരുകയുണ്ടായി.[8] 2017 ഡിസംബറിൽ ചെന്നൈയിലും ചലച്ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു.[9] 2018 ജനുവരി 3-നാണ് കമ്മാര സംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. [10]

ചിത്രത്തിന്റ ട്രെയിലർ 2018 മാർച്ച് 28-ന് ഔദ്യോഗികമായി പുറത്തിറങ്ങി.

ഓഡിയോ ലോഞ്ച്

ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് 2018 ഏപ്രിൽ 2-ന് നടന്നു.[11] മലയാള ചലച്ചിത്ര അഭിനേതാവ് നിവിൻ പോളിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തത്. ചിത്രത്തിലെ അഭിനേതാക്കളായ ദിലീപ്, സിദ്ധാർത്ഥ്, നമിത പ്രമോദ്, മുരളി ഗോപി, ശ്വേത മേനോൻ തുടങ്ങിയവരും ചലച്ചിത്ര സംവിധായകരായ ജോഷി, അരുൺ ഗോപി, ബ്ലെസി, ലാൽ ജോസ് എന്നിവരും ചലച്ചിത്ര അഭിനേതാക്കളായ നിവിൻ പോളി, സണ്ണി വെയ്ൻ, എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

റിലീസ്

2018 ഏപിൽ 14-ന് കമ്മാര സംഭവം റിലീസ് ചെയ്തു. [1]

ഗാനങ്ങൾ

ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, അനിൽ പനച്ചൂരാൻ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. [12]

കൂടുതൽ വിവരങ്ങൾ #, ഗാനം ...
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ഞാനോ രാവോ"  റഫീഖ് അഹമ്മദ്ഹരിചരൺ ശേഷാദ്രി, ദിവ്യ എസ്. മേനോൻ  
2. "ആഴിക്കുള്ളിൽ വീണാലും നീ"  ബി.കെ. ഹരിനാരായണൻകാർത്തിക്, ദിവ്യ എസ്. മേനോൻ  
3. "അഞ്ചാണ്ടു ഭരിക്കാൻ"  അനിൽ പനച്ചൂരാൻമുരളി ഗോപി  
അടയ്ക്കുക

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.