From Wikipedia, the free encyclopedia
ഗോകുലം ഗോപാലൻ (ഇംഗ്ലീഷ്: Gokulam Gopalan ) ഒരു ദക്ഷിണേന്ത്യൻ വ്യവസായിയും സിനിമ നിർമാതാവും നടനും ആണ്. ശരിയായ പേർ: എ.എം ഗോപാലൻ. (A. M. Gopalan) അദ്ദേഹം നിരവധി സ്ഥാപനങ്ങളുടെ ഉടമയും മാനേജിംഗ് ഡയറക്ടറും കൂടി ആണ്. അദ്ദേഹത്തിന്റെ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് അവസാനമായി വിതരണം ചെയ്ത സിനിമയായ മഞ്ഞുമ്മൽ ബോയ്സ് 200 കോടിയിലധികം വരുമാനം നേടുന്ന മലയാള ചലച്ചിത്ര വ്യവസായത്തിലെ ആദ്യ ചിത്രമായി മാറി, കൂടാതെ നിരവധി ബോക്സോഫീസ് റെക്കോർഡുകൾ സൃഷ്ടിച്ചു, [1] 2018-ലെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി ഇത് മാറി. 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമ, വിദേശത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമ, 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഒന്നായും ഇത് മാറി. [2] തമിഴ് സൂപ്പർസ്റ്റാർ വിജയുടെ അച്ഛൻ ചന്ദ്രശേഖർ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൻ്റെ നിർമ്മാതാവ് എന്ന നിലയിലാണ് ഗോപാലൻ ശ്രദ്ധേയനായത്. നേതാജി, പാത്തോൻപതാം നൂറ്റാണ്ട്, പകലും പാതിരവും തുടങ്ങിയ ഏതാനും ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര വ്യവസായത്തിനൊപ്പം, അതിവേഗം വളരുന്ന മലയാളം ടെലിവിഷൻ ചാനലായ ഫ്ലവേഴ്സ് ടിവിയിലും 24 എന്ന മലയാളം വാർത്താ ചാനലിലും ഗോകുലം ഗ്രൂപ്പിന് ഒരു പ്രധാന പങ്കാളി എന്ന നിലയിൽ ടെലിവിഷനിൽ ഒരു സുപ്രധാന സ്ഥാനം ഉണ്ട്.
Gokulam Gopalan | |
---|---|
ജനനം | 23rd july 1944 Vadakara ,Kerala ,India |
ദേശീയത | Indian |
പൗരത്വം | Indian |
വിദ്യാഭ്യാസം | B.Sc |
കലാലയം | University of Kerala |
തൊഴിൽ | Business |
അറിയപ്പെടുന്നത് | Film Production |
Notable work | Kammara Sambhavam,Kerala varma Pazhassi raja |
ജീവിതപങ്കാളി | Jalaja |
കുട്ടികൾ | Baiju Gopalan, Sabrish Gopalan |
1944 ൽ കേരളത്തിലെ വടകരയിൽ ഒരു സാധാരണ ഈഴവ കുടുംബത്തിൽ ചാത്തുവിനും മാതുവിനും[3] ജനിച്ച അദ്ദേഹത്തിന്റേത് വളരെ സാധാരണമായ ആദ്യ കാല ജീവിതമായിരുന്നു. അദ്ദേഹം കേരള സർവ്വകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബി.എസ്.സി ബിരുദം നേടിയിട്ടുണ്ട്. ജലജയാണ് ഭാര്യ. മക്കൾ ലിജിഷ, ബൈജു ഗോപാലൻ, ശബരീഷ് (അങ്കമാലിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു). ചെന്നൈയിൽ ജോലി അന്വേഷിച്ച് നടക്കുന്ന കാലത്ത് അദ്ദേഹത്തിനു ഒരു ഡോക്ടർ മെഡിക്കൽ റെപ്രസെന്റേറ്റിവ് ജോലി തരപ്പെടുത്തിക്കൊടുത്തു. എങ്കിലും സാമ്പത്തികവശം മോശമായിരുന്നു. അദ്ദേഹം തന്റെ അഛനും നാട്ടിലെ മറ്റു പലരും ചെയ്തിരുന്ന പരിപാടി ചെന്നൈയിൽ ഇല്ല എന്നും അത് അവിടെ നടത്തി നോക്കിയാൽ വിജയകരമാകുമെന്നും ചിന്തിച്ചു. ചിട്ടി വ്യവസായം ആയിരുന്നു അത്.
1968 ൽ ചെന്നൈയിൽ ശ്രീ ഗോകുലം ചിറ്റ്സ് അൻഡ് ഫൈനാൻസ് കമ്പനി ആരംഭിച്ചുകൊണ്ട് എളിയ രീതിയിൽ സംരഭകത്വം ആരംഭിച്ചു. കേവലം പത്ത് അംഗങ്ങളും പ്രതിമാസ ഗഡുവായ 100 രൂപയും ഉള്ള ഒരു മിനി ചിട്ടി ഫണ്ട് ആയിരുന്നു അത്. ഒരാൾക്ക് 60 രൂപ. അൽപ്പം അധിക പണം സമ്പാദിച്ച ചെറിയ ഈ സ്റ്റാർട്ടപ്പ്, വാർഷിക വിറ്റുവരവ് 1000 കോടി രൂപയിൽ കൂടുതലുള്ള ഒന്നായി മാറി. 500 കോടി. നാലു ദശാബ്ദകാലം പ്രവർത്തിച്ച ഈ കമ്പനിയിൽ നിന്നു സ്വരൂപിച്ച മൂലധനം കൊണ്ട് അദ്ദേഹം മറ്റു നിരവധി സ്ഥാപനങ്ങളും ആരംഭിച്ചു. [4] എളിയതായ ഒരു സാമ്പത്തിക പദ്ധതിയിൽ നിന്ന് ഗോകുലം ഗ്രൂപ്പ് ഉയർന്നുവന്നു, അത് ശരിക്കും ഒരു സാമ്രാജ്യം രൂപപ്പെടുത്തി. നിലവിൽ അദ്ദേഹത്തിൻ്റെ ചിട്ടി ഫണ്ടും ഫിനാൻസ് കമ്പനിയുമായ ഗോകുലം ചിറ്റ് ഫണ്ട്സ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഈ കമ്പനിക്ക് ചെന്നൈയിൽ ആരംഭിച്ച് രാജ്യത്തുടനീളം 460 ശാഖകളുണ്ട്.[5] ബിസിനസ്സ്, ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ഭക്ഷണം, സിനിമാ നിർമ്മാണം എന്നിങ്ങ്നനെ ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് 11,000-ത്തിലധികം പേർക്ക് തൊഴിൽ നൽകുന്നുണ്ട്.
Seamless Wikipedia browsing. On steroids.