Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
മലയാള ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഇന്ദ്രൻസ് എന്നറിയപ്പെടുന്ന സുരേന്ദ്രൻ കൊച്ചുവേലു അഥവാ കെ. സുരേന്ദ്രൻ. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. [1] സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.[2]
ഇന്ദ്രൻസ് | |
---|---|
ജനനം | കെ. സുരേന്ദ്രൻ 16 മാർച്ച് 1956 |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | അഭിനയം, വസ്ത്രാലങ്കാരം |
സജീവ കാലം | 1981 മുതൽ |
ജീവിതപങ്കാളി(കൾ) | ശാന്തകുമാരി |
കുട്ടികൾ | മഹിത (മകൾ), മഹേന്ദ്രൻ (മകൻ) |
മാതാപിതാക്ക(ൾ) | കൊച്ചുവേലു, ഗോമതി |
ബന്ധുക്കൾ | ഇന്ദ്രൻസ് ജയൻ |
പുരസ്കാരങ്ങൾ | മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം |
1956-ൽ പാലവില കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഏഴു മക്കളിൽ രണ്ടാമനായി കുമാരപുരത്ത് ജനിച്ചു. കുമാരപുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം അമ്മാവനോടൊപ്പം തയ്യൽക്കാരനായി ജോലി ചെയ്തു. തുടർന്ന് അമേച്വർ ആർട്സ് ക്ലബ്ബുകളിൽ ചേർന്ന അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ദൂരദർശനിൽ ടെലിവിഷൻ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടെയിലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ സ്റ്റേജ് നാമത്തിനായി ആ പേര് തെരഞ്ഞെടുത്തത്. 1985 ഫെബ്രുവരി 23-ന് അദ്ദേഹം ശാന്തകുമാരിയെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകളും മകനുമുണ്ട്. മറ്റൊരു വസ്ത്രാലങ്കാരകനായ ഇന്ദ്രൻസ് ജയൻ ഇദ്ദേഹത്തിന്റെ അളിയനാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.