ഷിബു ഗംഗാധരന്റെ സംവിധാനത്തിൽ 2012-ൽ ചിത്രീകരണമാരംഭിക്കുന്ന മലയാളചലച്ചിത്രമാണ് പ്രെയിസ് ദ ലോർഡ്. ഷിബു ഗംഗാധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ജോയി എന്ന കർഷകനെ അവതരിപ്പിക്കുന്നത്. സക്കറിയ രചിച്ച പ്രെയിസ് ദ ലോർഡ് എന്ന നോവലെറ്റാണ് ചലച്ചിത്രരൂപം പ്രാപിക്കുന്നത്[1]. ടി.പി. ദേവരാജൻ ചിത്രത്തിനു തിരക്കഥ രചിക്കുന്നു[2].
ഇതിവൃത്തം
കൃഷിയിൽ വ്യാപൃതനായി ജീവിക്കുന്ന പാലായിലെ ജോയിയെന്ന ധനിക കർഷകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കൃഷിയിലുള്ള വ്യാപൃതി മൂലം പുറംലോകത്തെക്കുറിച്ച് ജോയിക്ക് വലിയ ധാരണകളില്ല. അവിചാരിതമായി ഒരു കമിതാക്കളെ കണ്ടുമുട്ടുന്നതിലൂടെ ജോയിയുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
- മമ്മൂട്ടി – ജോയി
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.