മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
രാജസേനന്റെ സംവിധാനത്തിൽ ജയറാം, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കെ.പി.എ.സി. ലളിത, സുധാറാണി, ചിപ്പി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആദ്യത്തെ കൺമണി. ഗണേഷ് പിൿചേഴ്സിന്റെ ബാനറിൽ ശാരദ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്റ്റാർപ്ലസ് റിലീസ് ആണ്. ഈ ചിത്രത്തിന്റെ കഥ ശ്രീദേവിയുടേതാണ്[അവലംബം ആവശ്യമാണ്]. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
ആദ്യത്തെ കൺമണി | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | ശാരദ |
കഥ | ശ്രീദേവി |
തിരക്കഥ | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | ജയറാം ബിജു മേനോൻ ജഗതി ശ്രീകുമാർ കെ.പി.എ.സി. ലളിത സുധാറാണി ചിപ്പി |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | എസ്. രമേശൻ നായർ ഐ.എസ്. കുണ്ടൂർ |
ഛായാഗ്രഹണം | വേണു ഗോപാൽ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഗണേഷ് പിക്ചേഴ്സ് |
വിതരണം | സ്റ്റാർപ്ലസ് റിലീസ് |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എസ്. രമേശൻ നായർ, ഐ.എസ്. കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
Seamless Wikipedia browsing. On steroids.