ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരമാണ് സുധാറാണി (കന്നഡ: ಸುಧಾರಾಣಿ). ൧൯൭൪ ഓഗസ്റ്റ് ൧൪ (1974 ഓഗസ്റ്റ് 14)നു ബെംഗളൂരുവിനടുത്തുള്ള മല്ലേശ്വരത്താണ് ജനിച്ചത്[1]. ആദ്യത്തെ കണ്മണിയെന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ സുധാറാണി നിരവധി കന്നഡ, തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സുധാറാണി | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | ൧൯൭൮ മുതൽ (1978 മുതൽ) |
വെബ്സൈറ്റ് | http://sudharani.tripod.com/ |
മികച്ച നടിക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്.
൧൯൮൮ (1988)ൽ പഞ്ചമവേദ എന്ന ചിത്രത്തിലെ അഭിനയത്തിനും ൧൯൯൧ (1991)ൽ മൈസൂർ മല്ലിഗൈ എന്ന ചിത്രത്തിലെ അഭിനയത്തിനുമാണ് സംസ്ഥാന പുരസ്കാരം നേടിയത്.
മൈസൂർ മല്ലിഗൈ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും സുധാറാണിക്ക് ലഭിച്ചു.[2]
Seamless Wikipedia browsing. On steroids.