സത്താർ (നടൻ)
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്ര നടനായിരുന്നു സത്താർ (English: Sathaar)[1] സമാനകാലയളവിൽ മലയാളത്തിൽ സജീവമായി അഭിനയിച്ചിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്.[2] പിന്നീട് ഇരുവരും വേർപിരിഞ്ഞുവെങ്കിലും അവസാനകാലത്ത് അദ്ദേഹം ജയഭാരതിയോടൊപ്പമായിരുന്നു. നടൻ കൃഷ് സത്താർ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.[3] അസുഖബാധിതനായതിനെത്തുടർന്ന് 2019 സെപ്റ്റംബർ 17ന് ആലുവ പാലിയേറ്റീവ് കെയർ ആശുപത്രിയിൽവച്ച് തന്റെ 67 ആമത്തെ വയസിൽ അന്തരിച്ചു.
ചലച്ചിത്രരംഗത്ത്
1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കംക്കുറിച്ച സത്താർ[4] 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം എന്ന മലയാളം സിനിമയിലൂടെ നായകനായത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. മികച്ച നടനായിട്ടും അദ്ദേഹത്തെ മലയാള സിനിമ വില്ലൻ വേഷങ്ങളിൽ തളച്ചിട്ടു. എഴുപതുകളുടെ മദ്ധ്യത്തിൽ സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം വില്ലനായി സ്വയം സ്ഥാപിച്ചു, പ്രത്യേകിച്ച് ഇതിഹാസ നടൻ ജയൻ നായകനായി അഭിനയിച്ച സിനിമകളിൽ. ശരപഞ്ജരം എന്ന ചിത്രത്തിൽ നായകനു തുല്യമായ വേഷമായിരുന്നു. അടിമക്കച്ചവടം, യാഗാശ്വം, വെള്ളം, ലാവ, ശരപഞ്ജരം തുടങ്ങിയ ഹരിഹരൻ ചിത്രങ്ങൾ അദ്ദേഹത്തിന് നല്ല നടനെന്ന മേൽവിലാസം ഉണ്ടാക്കി കൊടുത്തു. 1970 കളിലും 80 കളുടെ തുടക്കത്തിലും പ്രേം നസീർ, മധു, രതീഷ്, ജയൻ എന്നിവർ നായകന്മാരായ നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തു. അജ്ഞാത തീരങ്ങൾ എന്ന സിനിമയിൽ ആന്റി ഹീറോയായി അഭിനയിച്ച സത്താർ പിന്നീട് നീലത്താമര (1979), ഈ നാട് (1982), ബീന (1978) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സ്വഭാവ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിൽ സത്താർ അഭിനയിച്ചിരുന്നുവെങ്കിലും ചിത്രം ചിത്രം പുറത്തിറങ്ങിയില്ല.[5] മയിൽ, സൗന്ദര്യമേ വരുഗ വരുഗ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ചില തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച അദ്ദേഹം ഏകദേശം മുന്നൂറോളം[6] സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നടൻ രതീഷുമായിച്ചേർന്ന് ബൈജു കൊട്ടാരക്കര സംവിധായകനായി അരങ്ങേറ്റം കുറിച്ച് ബാബു ആന്റണി നായകനായ അഭിനയിച്ച കമ്പോളം[7] ഉൾപ്പെടെയുള്ള 3 മലയാള ചിത്രങ്ങൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിരുന്നു.[8] ഏഷ്യാവിഷൻറെ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[9] ഹ്രസ്വമായ ഇടവേളയ്ക്ക് ശേഷം, 2012 ൽ അദ്ദേഹം സിനിമാ മേഖലയിലേക്ക് മടങ്ങിയെത്തി. അദ്ദേഹം അവസാനമായി ചെയ്ത സിനിമ 2014 ൽ പുറത്തിറങ്ങിയ 'പറയാൻ ബാക്കി വച്ചത്'[10] എന്ന ചിത്രമായിരുന്നു, തുടർന്ന് അദ്ദേഹം സിനിമാരംഗത്തുനിന്ന് നിഷ്‌ക്രിയനായി.
ജീവിതരേഖ
എറണാകുളം ജില്ലയിലെ ആലുവയിലെ കടുങ്ങല്ലൂരിൽ ജന്മിയായിരുന്ന ഖാദർ പിള്ളയുടെയും ഫാത്തിമയുടെയും പത്ത് മക്കളിൽ ഒമ്പതാമനായി 1952 മെയ് 25 ന് ജനിച്ചു.[11] അബ്ദു കുഞ്ഞ്, അബ്ദുല്ല, കുഞ്ഞു മുഹമ്മദ്, കൊച്ചുമരക്കാർ, വീരവുണ്ണി, വി.കെ. കരീം, അബ്ദുൾ ജലീൽ എന്നിങ്ങനെ ഏഴു സഹോദരന്മാരും ഖദീജ, ജമീല എന്നീ രണ്ട് സഹോദരിമാരും സത്താറിനുണ്ട്. ആലുവയിലെ വെസ്റ്റ് കടുങ്ങലൂർ സർക്കാർ സ്‌കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്താർ, ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ എം.എ ബിരുദം നേടി.[12] നടൻ എൻ. എഫ്. വർഗീസ് ആലുവ യു.സി. കോളജിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.[13]
അക്കാലത്തെ പ്രമുഖ നടിയായിരുന്ന ജയഭാരതിയെ 1979 ൽ അദ്ദേഹം വിവാഹം കഴിച്ചു. വിവാഹം. ചില അസ്വാരസ്യങ്ങളെത്തുടർന്ന് അവർ ഏറെനാൾ വേർപിരിഞ്ഞു കഴിഞ്ഞുവെങ്കിലും അവസാനനാളുകളിൽ ജയഭാരതി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.[14] അവരുടെ മകൻ ക്രിഷ് ജെ. സത്താർ അഭിനേതാവായി ലേഡീസ് ആന്റ് ജന്റിൽമാൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
കടുത്ത കരൾ രോഗം ബാധിച്ചതിനേത്തുടർന്ന് ജൂലൈ 31നാണ് സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ 17 ചൊവ്വാഴ്ച പുലർച്ചയ്ക്ക് ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. രോഗ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ജയഭാരതിയും അവരുടെ പുത്രൻ ക്രിഷ് ജെ. സത്താറും നിരവധി തവണ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.ശവസംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
അഭിനയരംഗം
സിനിമ | കഥാപാത്രം | കുറിപ്പുകൾ | |
---|---|---|---|
2014 | മംഗ്ലീഷ് | പൗലോസ് പുന്നോക്കാരൻ. | |
2014 | പ്രണയം ബാക്കി വച്ചത് | ||
2014 | മി. ഫ്രൌഡ് | ||
2013 | നത്തൊലി ഒരു ചെറിയ മീനല്ല. | ||
2013 | ഗോഡ് ഫോർ സെയിൽ | വാരിയർ | |
2013 | കാഞ്ചി | കൃഷ്ണപിള്ള | |
2012 | നം. 66 മദ്രാസ് ബസ് | ||
2012 | 22 ഫീമെയിൽ കോട്ടയം | ||
2012 | ബാങ്കിംഗ് അവേർസ് 10 ടു 4 | ||
2008 | രൌദ്രം | ||
2006 | മന്ത്ര ശക്ത | ||
2006 | പകൽ | K.M.P. നമ്പ്യാർ | |
2005 | വജ്രം | മണ്ഡരി മാത്തൻ | |
2003 | ദ ഫയർ | ||
2002 | മോഹസ്വപ്നം | ||
2002 | അനുരാഗം | ||
2002 | കനൽക്കിരീടം | ||
2001 | പ്രണയകാലത്ത് | ||
2001 | ഈ രാവിൽ | ||
2000 | റാപ്പിഡ് ആക്ഷൻ ഫോർസ് | SPJohn Varghese | |
2000 | അരയന്നങ്ങളുടെ വീട് | ||
1999 | തച്ചിലേത്തു ചുണ്ടൻ | ||
1999 | ദ ഗോഡ്മാൻ | ||
1998 | കലാപം | പള്ളിപ്പാടൻ | |
1997 | കല്ല്യാണഉണ്ണികൾ | ||
1997 | ലേലം | ||
1997 | മാസ്മരം | ||
1997 | വംശം | ||
1996 | ഹിറ്റ്ലിസ്റ്റ് | മാർക്കോസ് | |
1996 | ഡൊമിനിക് പ്രസന്റേഷൻ | സതീഷ് ചന്ദ്രൻ | |
1996 | മൂക്കില്ലാ രാജ്യത്തു മുറിമൂക്കൻ രാജാവ് | ||
1995 | ആദ്യത്തെ കൺമണി | ||
1995 | ബോക്സർ | Home Minister | |
1995 | ചന്ത | ||
1994 | ചീഫ് മിനിസ്റ്റർ കെ.ആർ ഗൌതമി | ||
1994 | കമ്മീഷണർ | ||
1994 | കമ്പോളം | ||
1993 | ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ് | ||
1993 | ദേവാസുരം | ||
1993 | സൌഭാഗ്യം | ||
1993 | മാഫിയ | Krishnan | |
1993 | യാദവം | ||
1992 | നാടോടി | ||
1992 | എന്നോടിഷ്ടം കൂടാമോ | ||
1992 | അവളറിയാതെ | David D'cruz | |
1990 | പരമ്പര | ||
1990 | സാമ്രാജ്യം | ||
1990 | താളം | ||
1990 | ഇന്ദ്രജാലം | ||
1990 | ഇന്ധനം | ||
1990 | ലാൽ അമേരിക്കയിൽ | ||
1989 | അവൾ ഒരു സിന്ധു | ||
1989 | കൽപ്പന ഹൌസ് | ||
1989 | പുതിയ കരുക്കൾ | ||
1989 | ആയിരം ചിറകുള്ള മോഹം | കറുപ്പയ്യൻ | |
1988 | ജന്മശത്രു | ജോണി | |
1988 | അഗ്നിച്ചിറകുള്ള തുമ്പി | ||
1987 | ഇത്രയും കാലം | കൃഷ്ണൻകുട്ടി | |
1987 | മഞ്ഞ മന്ദാരങ്ങൾ | ||
1987 | കാളരാത്രി | ||
1987 | അവളുടെ കഥ | ||
1986 | ഉരുക്കു മനുഷ്യൻ | ||
1986 | ആളൊരുങ്ങി അരങ്ങൊരുങ്ങി | ||
1986 | നിറമുള്ള രാവുകൾ | ||
1986 | ശോഭരാജ് | ||
1986 | കാബറേ ഡാൻസർ | ||
1985 | ബ്ലാക്ൿമെയിൽ | ||
1985 | ചോരക്കു ചോര | മാർക്കോസ് | |
1985 | ജനകീയ കോടതി | ||
1985 | നായകൻ | അലി അബ്ദുള്ള | |
1985 | ശത്രു | രാമകൃഷ്ണൻ | |
1985 | കണ്ണാരം പൊത്തിപൊത്തി | ചന്ദ്രൻ | |
1985 | ഒറ്റയാൻ | ജമ്പു | |
1985 | റിവഞ്ച് | ||
1985 | വെള്ളം | തമ്പി | |
1984 | തച്ചോളി തങ്കപ്പൻ | ||
1984 | അടിയൊഴുക്കുകൾ | ||
1984 | മൈനാകം | ||
1984 | രക്ഷസ്സ് | രവി | |
1984 | ഇടവേളക്കു ശേഷം | ||
1984 | പാവം ക്രൂരൻ | ഷാജി | |
1984 | മനസറിയാതെ | മോഹൻ | |
1983 | ബെൽറ്റ് മത്തായി | റോയ് | |
1983 | മണ്ടൻമാർ ലണ്ടനിൽ | ജോണി | |
1983 | വിസ | ||
1983 | കടമ്പ | ||
1982 | കുറുക്കന്റെ കല്ല്യാണം | ||
1982 | പടയോട്ടം | ||
1982 | മഴു | ||
1982 | കെണി | ||
1982 | ശരം | ||
1982 | ഈ നാട് | രാജഗോപാലവർമ്മ | |
1982 | തുറന്ന ജയിൽ | ജയിംസ് | |
1982 | ഭീമൻ | ||
1982 | ജംബുലിംഗം | ||
1982 | പാഞ്ചജന്യം | സോമൻ | |
1982 | വിധിച്ചതും കൊതിച്ചതും | ശശി | |
1981 | അഹിംസ | ||
1981 | പാതിരാസൂര്യൻ | ബഷീർ | |
1981 | ആക്രമണം | ||
1981 | അരയന്നം | രഘു | |
1981 | കൊടുമുടികൾ | ||
1981 | ഇര തേടുന്ന മനുഷ്യൻ | ||
1981 | ചൂതാട്ടം | ||
1981 | അവതാരം | രവി | |
1980 | ലാവ | ഗോപി | |
1980 | മൂർഖൻ | രാജൻ | |
1980 | ശക്തി | ||
1980 | മകരവിളക്ക് | ||
1980 | സത്യം | രാഘവൻ | |
1980 | മുത്തുച്ചിപ്പികൾ | ഗോപി | |
1980 | പ്രകടനം | ഗോപാലൻ | |
1980 | ദീപം | പ്രതാപ് | |
1980 | അമ്മയും മകളും | ||
1980 | അധികാരം | ഗോപൻ | |
1980 | ചന്ദ്ര ബിംബം | ||
1980 | ബെൻസ് വാസു | ||
1979 | ഇഷ്ടപ്രാണേശ്വരി | ||
1979 | ജിമ്മി | ജോണി | |
1979 | ഇനിയെത്ര സന്ധ്യകൾ | ||
1979 | ഇവിടെ കാറ്റിനു സുഗന്ധം | രവി | |
1979 | മാനവധർമ്മം | ||
1979 | സുഖത്തിനുപിന്നാലെ | സോമൻ, രമേശ് (ഇരട്ട കഥാപാത്രം) | |
1979 | അവൾ നിരപരാധി | ||
1979 | കായലും കയറും | ||
1979 | അവളുടെ പ്രതികാരം | ||
1979 | അഞ്ജാതതീരങ്ങൾ | ||
1979 | നീലത്താമര | അപ്പുക്കുട്ടൻ | |
1979 | ശരപഞ്ജരം | പ്രഭാകരൻ | |
1979 | അഗ്നിപർവ്വതം | ||
1979 | തേൻതുള്ളി | ||
1979 | അനാർക്കലി | ||
1979 | തിരനോട്ടം | ||
1979 | ഈ മനോഹരതീരം | ||
1978 | സീമന്തിനി | ||
1978 | ചക്രായുധം | ||
1978 | ബീന | ശരത്ചന്ദ്രൻ | |
1978 | അടിമക്കച്ചവടം | ||
1978 | അവർ ജീവിക്കുന്നു | ||
1978 | സുന്ദരിമാരുടെ സ്വപ്നങ്ങൾ | ||
1978 | പത്മതീർത്ഥം | മുരളീധരൻ | |
1978 | അവളുടെ രാവുകൾ | ||
1978 | യാഗാശ്വം | ||
1978 | ഇനിയം പുഴയൊഴുകും | സലിം | |
1978 | ലിസ | ||
1977 | യത്തീം | അസീസ് | |
1976 | അനാവരണം | നായകനായി അരങ്ങേറ്റം | |
1975 | ഭാര്യയെ ആവശ്യമുണ്ട്. | ||
നിർമ്മാണം
- കമ്പോളം (1994)
- റിവഞ്ച് (1985)
- ബ്ലാക്ക് മെയിൽ (1985)
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.