മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സലാം ബാപ്പു സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മംഗ്ലീഷ്. മമ്മൂട്ടി, ഡച്ച് നടി കരോളിൻ ബെച്ച് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം [2] [3] റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് നിർമിച്ചിരിക്കുന്നത്. ഡോൾബി അറ്റ്മോസ് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് മംഗ്ലീഷ്.[4]
മട്ടാഞ്ചേരിയിലെ മാലിക് ഭായി എന്ന മത്സ്യവ്യാപാരിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇംഗ്ലീഷ് വനിതയായ മിഷേൽ (കരോളിൻ ബെച്ച്) സഹായത്തിനായി മാലിക് ഭായിയുടെ സഹായം തേടുന്നുവെങ്കിലും ഇരുവരും ആശയവിനിമയം നടത്തുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.[5]
2014 ജൂലൈ 27 ന് കേരളത്തിൽ ഉടനീളം റിലീസ് ചെയ്ത ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അഞ്ച് ദിവസത്തിനുള്ളിൽ 3.15 കോടി രൂപയാണ് ചിത്രം നേടിയത്.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.