ബാബു ആന്റണി

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

ബാബു ആന്റണി

മലയാള സിനിമയിലെ അഭിനേതാവാണ് ബാബു ആൻ്റണി (ജനനം:22 ഫെബ്രുവരി 1966) സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആൻറണി ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ അഭിനേതാവായി മാറി[1][2][3].

വസ്തുതകൾ ബാബു ആന്റണി, ജനനം ...
ബാബു ആന്റണി
Thumb
കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ
ജനനം (1966-02-22) 22 ഫെബ്രുവരി 1966  (59 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾബോബ് അന്റണി
തൊഴിൽസിനിമാനടൻ,
സജീവ കാലം1986–ഇന്നുവരെ
വെബ്സൈറ്റ്www.babuantony.com
അടയ്ക്കുക

ജീവിതരേഖ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പൊൻകുന്നത്ത് ടി.ജെ.ആൻ്റണിയുടേയും മറിയത്തിൻ്റെയും മകനായി 1966 ഫെബ്രുവരി 22 ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എസ്.എച്ച്. ഹൈസ്കൂൾ, ഗവ.ഹൈസ്കൂൾ, പൊൻകുന്നം സെൻ്റ് ഡോമിനിക് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നായിരുന്നു.

വിദ്യാഭ്യാസ കാലത്ത് നല്ലൊരു കായിക താരമായിരുന്നു ബാബു ആൻറണി. ട്രിപ്പിൾ, ഹൈ, ലോംഗ് ജമ്പ്, പോൾവാൾട്ട്, 800 മീറ്റർ റിലേ, വോളിബോൾ എന്നിവയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പൂന കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ബാബു ആൻറണി എച്ച്.ആർ. മാനേജ്മെൻറിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠിക്കുന്ന സമയത്ത് പൂനെ യൂണിവേഴ്സിറ്റി വോളിബോൾ ടീം ക്യാപ്റ്റനായിരുന്നു.

ആയോധന കലയായ കരാട്ടെയിൽ ഫിഫ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ് ബാബു ആൻ്റണി. പഠനശേഷം സിനിമാറ്റോഗ്രാഫറായി കുറച്ച് നാൾ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പ്രവർത്തിച്ചത് സിനിമയിലേക്കുള്ള പ്രവേശനത്തിന് അദ്ദേഹത്തിന് സഹായകരമായി.

1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി.

മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നു.

പിന്നീട് വില്ലൻ വേഷങ്ങളിൽ നിന്നൊഴിഞ്ഞ് നായകനായി അഭിനയിക്കുന്നത് 1994-ൽ ആണ്. നെപ്പോളിയൻ, ഭരണകൂടം, കടൽ, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് നായകനായി വേഷമിട്ടത്. ഏതാനും വർഷങ്ങൾക്ക് ശേഷം ബാബു ആൻ്റണി സ്വഭാവ നടനവേഷങ്ങളിലേക്ക് മാറി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമയിലെ ലോമപാദ മഹാരാജാവിൻ്റെ വേഷം ബാബു ആൻ്റണിയുടെ സിനിമ ജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നാണ്. അപരാഹ്നം, സായാഹ്നം എന്നീ സിനിമകളിലെ വേഷങ്ങളിലും ശ്രദ്ധേയനായി.

റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ്[4].

അഭിനയിച്ച സിനിമകൾ

  • ചിലമ്പ് 1986
  • പ്രണാമം 1986
  • പൂവിന് പുതിയ പൂന്തെന്നൽ 1986
  • മിഴിനീർപ്പൂവുകൾ 1986
  • വീണ്ടും ലിസ 1987
  • ജൈത്രയാത്ര 1987
  • വ്രതം 1987
  • മൂന്നാം മുറ 1988
  • വൈശാലി 1988
  • ദൗത്യം 1989
  • ജാഗ്രത 1989
  • കാർണിവൽ 1989
  • നാടുവാഴികൾ 1989
  • ന്യൂസ് 1989
  • ന്യൂ ഇയർ 1989
  • കോട്ടയം കുഞ്ഞച്ചൻ 1990
  • വ്യൂഹം 1990
  • കമാൻ്റഡർ 1990
  • പുറപ്പാട് 1990
  • രണ്ടാം വരവ് 1990
  • അപരാഹ്നം 1990
  • കൂടിക്കാഴ്ച 1991
  • കുറ്റപത്രം 1991
  • ചക്രവർത്തി 1991
  • കവചം 1991
  • കാസർഗോഡ് കാദർഭായി 1992
  • കൗരവർ 1992
  • ഏഴരപ്പൊന്നാന 1992
  • നാടോടി 1992
  • മാഫിയ 1993
  • ഗാന്ധാരി 1993
  • ഉപ്പുകണ്ടം ബ്രദേഴ്സ് 1993
  • കമ്പോളം 1994
  • നെപ്പോളിയൻ 1994
  • രാജധാനി 1994
  • കടൽ 1994
  • ഭരണകൂടം 1994
  • ദാദ 1994
  • ഇന്ത്യൻ മിലിട്ടറി ഇൻ്റലിജൻസ് 1995
  • ചന്ത 1995
  • അറേബ്യ 1995
  • സ്ട്രീറ്റ് 1995
  • ബോക്സർ 1995
  • സ്പെഷ്യൽ സ്ക്വാഡ് 1995
  • രാജകീയം 1995
  • യുവശക്തി 1997
  • ഹിറ്റ്ലർ ബ്രദേഴ്സ് 1997
  • ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്‌.എ 1998
  • ക്യാപ്റ്റൻ 1999
  • ജനനായകൻ 1999
  • സായാഹ്നം 2000
  • സ്രാവ് 2001
  • ഉത്തമൻ 2001
  • ബ്ലാക്ക് 2004
  • വജ്രം 2004
  • മെയ്ഡ് ഇൻ യു.എസ്.എ 2005
  • ശംഭു 2005
  • പതാക 2005
  • ഹൈവേ പോലീസ് 2006
  • പെരുമാൾ 2008
  • ട്വൻറി:20 2008
  • തത്ത്വമസി 2009
  • ദ്രോണ 2010
  • സൂഫി പറഞ്ഞ കഥ 2010
  • യുഗപുരുഷൻ 2010
  • കന്യാകുമാരി എക്സ്പ്രെസ് 2010
  • നമ്പർ 9 കെ.കെ.റോഡ് 2010
  • എഗെയിൻ കാസർഗോഡ് കാദർഭായി 2010
  • ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ 2011
  • കോബ്ര 2012
  • ഇടുക്കി ഗോൾഡ് 2013
  • ബഡി 2013
  • പ്രതിനായകൻ 2014
  • വില്ലാളിവീരൻ 2014
  • ഹോംലി മീൽസ് 2014
  • കരിങ്കുന്നം സിക്സസ് 2016
  • മൂന്നാം നാൾ ഞായറാഴ്ച 2017
  • എസ്ര 2017
  • സക്കറിയ പോത്തൻ ജീവിച്ചിരുപ്പുണ്ട് 2017
  • വീരം 2017
  • കായംകുളം കൊച്ചുണ്ണി 2018
  • മിഖായേൽ 2019 [5]

പുറമേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.