കായലും കയറും

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

1979ൽ എം എസ് ശിവസ്വാമി നിർമ്മിച്ച് വിജയൻ കാരോട്ട് തിരക്കഥയും സംഭാഷണവും എഴുതി കെ. എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പുറത്തിറക്കിയ ചലച്ചിത്രമാണ് കായലും കയറും. മധു,ജയഭാരതി,മോഹൻ ശർമ്മ,കെപിഎസി ലളിത എന്നിവർ പ്രധാനവേഷമിടുന്ന ഈ ചിത്രത്തിൽ കെ വി മഹാദേവൻ സംഗീതം ഒരുക്കുന്നു.[1][2][3] ചിറയിൻകീഴിലാണ് ഈ ചലച്ചിത്രം മിക്കവാറും ചിത്രീകരിച്ചിട്ടുള്ളത്. കടക്കാവൂർ കയർ കോപ്പറേറ്റീവ് സൊസൈറ്റി ആണ് കഥാരംഗം ആയി വർണ്ണിക്കപ്പെടുന്നത്.

വസ്തുതകൾ കായലും കയറും, സംവിധാനം ...
കായലും കയറും
സംവിധാനംകെ. എസ്. ഗോപാലകൃഷ്ണൻ
നിർമ്മാണംഎം. എസ്. ശിവസ്വാമി
രചനകെ. എസ്. ഗോപാലകൃഷ്ണൻ
തിരക്കഥവിജയൻ കാരോട്ട്
സംഭാഷണംവിജയൻ കാരോട്ട്
അഭിനേതാക്കൾമധു
ജയഭാരതി
മോഹൻ ശർമ
കെപിഎസി ലളിത
സംഗീതംകെ.വി. മഹാദേവൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോമുകുന്ദൻ പിക്ചേഴ്സ്
വിതരണംമുകുന്ദൻ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 13 ജൂലൈ 1979 (1979-07-13)
രാജ്യംഭരതം
ഭാഷമലയാളം
അടയ്ക്കുക

കഥാസാരം

കാമുകനും മുറച്ചെറുക്കനും തന്നെ കീഴ്പെടുത്തിയവനും ഇടയിൽ പെട്ടുപോയ ഒരു സുന്ദരിയുടെ കഥ എന്ന് ഇതിനെ വിശേഷിപ്പിക്കാം. കടക്കാവൂർ കയർസൊസൈറ്റി യിൽ ജോലിക്കാരിയാണ് ജാനു. മുറച്ചെറുക്കനായ ചെല്ലപ്പൻ ഒരു കൊലക്കേസിൽ ജയിലിലാണ്. അവൾ അയല്വക്കത്തെ കയർ കച്ചവടക്കാരനായ രാഘവനെ സ്നേഹിക്കുന്നു. അവർ കിട്ടുന്ന അവസരങ്ങളീൽ ഹൃദയം കൈമാറുന്നു. ഒരുരാത്രി അമ്മ അത് കണ്ടെത്തുന്നു. അവനെ അച്ചനോട് പറഞ്ഞ് വിവാഹം ആലോചിക്കുന്നു. ഒരിക്കൽ രാഘവൻ ആലപ്പുഴക്ക് പോയതിനിടയിൽ അവളുടെ അമ്മ മരിക്കുന്നു. ഇതിനിടയിൽ ചെല്ലപ്പൻ ജയിൽ മോചിതനായി എത്തുന്നു. തന്നെ കള്ളക്കേസിൽപ്പെടുത്തിയ കമ്പനി മുതലാളി ജോണിയെ കാണാനായി എത്തുന്നു. ജോണിയുടെ ഭാര്യയും തന്റെ കളിക്കൂട്ടുകാരിയുമായ ഡൈസിയോട് താനല്ല അവളുടെ അച്ഛനെ കൊന്നത് അത് ജോണിയാണെന്നും അബദ്ധത്തിലാണ് താൻ പ്രതിയായതെന്നും അറിയിക്കുന്നു. അമ്മായിയുടെ മരണം കാരണം അനാഥയായ ജാനുവിന് ചെല്ലപ്പൻ തുണയാകുന്നു. ഇത് രാഘവനെ സംശയാലുവാക്കുന്നു. ഗർഭിണിയായ ജാനു വിനോട് ചെല്ലപ്പൻ താനാണോ ഉത്ത്രവാദി എന്നു ചോദിക്കുന്നു. അവളെ നശിപ്പിച്ചതാരെന്ന് ചോദിക്കുന്നു. അന്ന് രാത്രി ജാനു ജോണിയോട് അയാളാണ് ഗർഭത്തിനുത്തരവാദി എന്ന് പറയുന്നു. അയാൾ അവളെ കൊല്ലുന്നു. ഇത് ചെല്ലപ്പനും രാഘവനും ഡെയ്സിയും കൂടി കണ്ടെത്തുന്നു. ചെല്ലപ്പൻ അവനെ കൊല്ലുന്നു.

അഭിനേതാക്കൾ

പാട്ടരങ്ങ്

പൂവച്ചൽ ഖാദറിന്റെ വരികൾക്ക് കെ.വി. മഹാദേവൻ ഈണം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്

നമ്പർ.പാട്ട്പാട്ടുകാർവരികൾഈണം
1ചിത്തിരത്തോണിയിൽയേശുദാസ്പൂവച്ചൽ ഖാദർകെ.വി. മഹാദേവൻ
2ഇളം നീലവാനം കതിർ ചൊരിഞ്ഞൂയേശുദാസ്, പി. സുശീലപൂവച്ചൽ ഖാദർകെ.വി. മഹാദേവൻ
3കടക്കണ്ണിലൊരു കടൽ കണ്ടൂവാണി ജയറാംപൂവച്ചൽ ഖാദർകെ.വി. മഹാദേവൻ
4രാമായണത്തിലെ ദുഃഖംഎൻ. വി ഹരിദാസ്പൂവച്ചൽ ഖാദർകെ.വി. മഹാദേവൻ
5ശരറാന്തൽ തിരിതാഴുംയേശുദാസ്പൂവച്ചൽ ഖാദർകെ.വി. മഹാദേവൻ

References

പടം കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.