മോഹൻ ശർമ

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

1971 മുതൽ തെക്കെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് മോഹൻ ശർമ. അദ്ദേഹം 15ലധികം ചിത്രങ്ങളുടെ നിർമ്മാതാവാണ്. 1974ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിലെ ലക്ഷ്മിയോടൊത്തുള്ള വേഷത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.

വസ്തുതകൾ മോഹൻ ശർമ, ജനനം ...
മോഹൻ ശർമ
ജനനം (1956-08-23) 23 ഓഗസ്റ്റ് 1956  (68 വയസ്സ്)
ദേശീയതഭാരതീയൻ
തൊഴിൽസിനിമാ നടൻ
സജീവ കാലം1971-ഇതുവരെ
ജീവിതപങ്കാളി(കൾ)ലക്ഷ്മി (m.1975-1980) (വേർപിരിഞ്ഞു)
ശാന്തി (m.1982-present)
അടയ്ക്കുക

ആദ്യകാലം

പാലക്കാട് ജില്ലയിൽ തത്തമംഗലത്ത് 1956ൽ ആഗസ്റ്റ് 23നു ആണ് മോഹൻ ജനിച്ചത്. തത്തമംഗലത്തും ചിറ്റൂരിലും ആയിരുന്നു അദ്ദേഹത്തിൻറെ വിദ്യാഭ്യാസം. പിന്നീട് പൂനെ ഫിലിം ഇൻ‍സ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിനു ബിരുദം എടുത്തു. ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായി അഭിനയബിരുദമെടുത്തത് മോഹൻ ആണ്. അദ്ദേഹം മൂന്നു തവണ ദേശീയ ഫിലിം ജൂറി മെമ്പറായും ഒരിക്കൽ ഇന്ത്യൻ പനോരമ ജൂറി മെമ്പറായും പ്രവർത്തിച്ചു. ചട്ടക്കാരിയിൽ കൂടെ അഭിനയിച്ച ലക്ഷ്മിയെ 1975ൽ വിവാഹം ചെയ്തു. 1990ൽ അവർ വിവാഹമോചനം നേടി.1982ൽ ശാന്തിയെ വിവാഹം ചെയ്തു.

പുരസ്കാരങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.