വി.എം. വിനുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബാലേട്ടൻ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.
ബാലേട്ടൻ | |
---|---|
സംവിധാനം | വി.എം. വിനു |
നിർമ്മാണം | എം. മണി |
രചന | ടി.എ. ഷാഹിദ് |
അഭിനേതാക്കൾ | മോഹൻലാൽ നെടുമുടി വേണു ജഗതി ശ്രീകുമാർ, ദേവയാനി നിത്യാദാസ് |
സംഗീതം |
|
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | അരോമ റിലീസ് |
റിലീസിങ് തീയതി | 2003 ഓഗസ്റ്റ് 29 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ (ബാലേട്ടൻ) |
നെടുമുടി വേണു | ബാലചന്ദ്രന്റെ അച്ഛൻ |
ജഗതി ശ്രീകുമാർ | കെ.കെ. പിഷാരടി |
റിയാസ് ഖാൻ | ഭദ്രൻ |
സുധീഷ് | ബാലചന്ദ്രന്റെ സഹോദരൻ |
ഇന്നസെന്റ് | അച്ചുമാമ |
ഹരിശ്രീ അശോകൻ | മണികണ്ഠൻ |
ഇന്ദ്രൻസ് | കോയ |
കലാഭവൻ മണി | മുസ്തഫ |
നന്ദു | |
സാലു കൂറ്റനാട് | നീലാണ്ടൻ |
ദേവയാനി | രാധിക |
നിത്യാദാസ് | ദേവകി |
സുധ |
സംഗീതം
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി.
- ഗാനങ്ങൾ
- ചോലക്കിളിയേ (ബാലേട്ടാ ബാലേട്ടാ) – എം.ജി. ശ്രീകുമാർ
- ഇന്നലെ എന്റെ നെഞ്ചിലേ – കെ.ജെ. യേശുദാസ്
- ചിലു ചിലും – എം.ജി. ശ്രീകുമാർ
- കറുകറെ കറുത്തൊരു പെണ്ണാണ് – മോഹൻലാൽ
- ചിലു ചിലും – സുജാത മോഹൻ
- ഇന്നലെ എന്റെ നെഞ്ചിലെ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
കല | ശ്രീനി |
നൃത്തം | കുമാർ-ശാന്തി |
സംഘട്ടനം | ത്യാഗരാജൻ |
നിർമ്മാണ നിയന്ത്രണം | പീറ്റർ ഞാറയ്ക്കൽ |
പുറത്തേക്കുള്ള കണ്ണികൾ
- ബാലേട്ടൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബാലേട്ടൻ – മലയാളസംഗീതം.ഇൻഫോ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.