ബി.കെ. ഹരിനാരായണൻ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
മലയാള ചലച്ചിത്രഗാന രചയിതാവും കവിയുമാണ് ബി.കെ ഹരിനാരായണൻ. 2018ൽ (കണ്ണെത്താ ദൂരം-ജോസഫ്,ജീവാംശമായി- തീവണ്ടി),2021ൽ (കണ്ണീരു കടഞ്ഞു - കാടകലം)എന്നീ വർഷങ്ങളിൽ ഏറ്റവും മികച്ച ഗാനരചനയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനു അർഹനായിട്ടുണ്ട്[1] [2]
ഭട്ടി കുഴിയാംകുന്നത്ത് രാമൻ നമ്പൂതിരിയുടെയും ഭവാനിയുടെയും മകനായി പെരുമ്പിലാവിനടുത്ത് കരിക്കാട് ജനിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ഭാരതീയവിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി.ജി.ഡിപ്ലോമയും നേടി[3]. കുറച്ചുകാലം കെ.എസ്.ആർ.ടി.സി യിൽ കണ്ടക്ടറായി ജോലി നോക്കി. പഠിക്കുന്ന കാലം മുതൽ കവിതകൾ എഴുതുമായിരുന്ന ഹരിനാരായണൻ നൂറ്റടപ്പൻ ( ആദ്യ കവിതാ സമാഹാരം) https://www.mbibooks.com/product/noottadappan/ , പന്തും പാട്ടും പറച്ചിലും https://www.mbibooks.com/product/panthum-paattum-parachilum/ ,അനുരാഗനദിയേ ( https://www.mbibooks.com/product/anuraga-nadiye/ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 ൽ പൊന്നുറുമ്മാൽ എന്നപേരിലുള്ള മാപ്പിളപ്പാട്ട് ആൽബത്തിനു ഗാനങ്ങൾ എഴുതി. 2010 ൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ദി ത്രില്ലർ (The Thriller)എന്ന സിനിമക്കാണ് ആദ്യമായി ചലച്ചിത്രഗാന രചന നിർവ്വഹിച്ചത്. 1983 എന്ന സിനിമയിലെ ഓലഞ്ഞാലിക്കുരുവീ എന്ന് തുടങ്ങുന്ന ഹരിനാരായണന്റെ ഗാനം ഏറെ ശ്രദ്ധ നേടി. എസ്രയിലെ ലൈലാകമേ.., ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ.., തീവണ്ടിയിലെ ജീവാംശമായി താനേ..., ഉയിരിൻ നാഥനേ, കണ്ണെത്താ ദൂരം... (ജോസഫ്), കാറ്റ് മൂളിയോ പ്രണയം (ഓം ശാന്തി ഓശാന), നീ ഹിമമഴയായ്... (എടക്കാട് ബറ്റാലിയൻ 06), ഹേമന്തമെൻ ... (കോഹിനൂർ), മോഹമുന്തിരി... (മധുരരാജ), മുരുകാ മുരുകാ പുലിമുരുകാ (പുലിമുരുകൻ), ഒടുവിലെ യാത്രയ്ക്കായിന്ന്... (ജോർജേട്ടൻസ് പൂരം), വാതിക്കല് വെള്ളരിപ്രാവ്... (സൂഫിയും സുജാതയും[4]), നിലാക്കുടമേ... (ചിറകൊടിഞ്ഞ കിനാവുകൾ), തുടങ്ങിയ 350 ലധികം സിനിമകളിലായി 700 ന് മുകളിൽ ഗാനങ്ങളും, അയ്യൻ - എ ഹോളിസ്റ്റിക്ക് ഫിനോമിനൻ[link], അന്തിവിണ്ണിൽ അമ്പിളിക്കല തുടങ്ങിയ ഗാനങ്ങളും എഴുതിയിട്ടുണ്ട്.
2018-ൽ ചാരുലത എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു.
2021-ൽ ഇള എന്ന മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തു.
സംസ്ഥാന അവാർഡ് 2018, ഗാനരചന (കണ്ണെത്താ ദൂരം - ജോസഫ്, ജീവാംശമായി - തീവണ്ടി)
സംസ്ഥാന അവാർഡ് 2021, ഗാനരചന (കണ്ണീരു കടഞ്ഞു - കാടകലം)
ഫിലിംഫെയർ അവാർഡ്
ഏഷ്യാനെറ്റ് ഫിലിം അവാർഡ്
SIIMA അവാർഡ്
വനിത ഫിലിം അവാർഡ്
Seamless Wikipedia browsing. On steroids.