മലയാളചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു (ജനനം: സെപ്റ്റംബർ 23, 1933 [4]). സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ (ഉമ സിനിമ സ്റ്റുഡിയോ) ഉടമസ്ഥൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തി നേടി. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര്‌ മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. 1960 കളിലും 1970 കളിലും 1980 കളിലും ഒരു പ്രമുഖ നായക നടനായിരുന്ന അദ്ദേഹം 400 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ഒരു കാലത്ത് ഉമ ഫിലിം സ്റ്റുഡിയോയുടെ ഉടമയുമായിരുന്നു. മലയാള സിനിമകൾക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് 2004-ൽ കേരള സർക്കാർ ജെ.സി.ഡാനിയേൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.കലാരംഗത്തെ സംഭാവനകൾക്ക് 2013ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. നിലവിൽ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ) സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു.

മധു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മധു (വിവക്ഷകൾ) എന്ന താൾ കാണുക. മധു (വിവക്ഷകൾ)
വസ്തുതകൾ മധു, ജനനം ...
മധു
Thumb
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം
മാധവൻ നായർ

(1933-09-23) 23 സെപ്റ്റംബർ 1933  (91 വയസ്സ്)[1]
ഗൗരീശപട്ടം, തിരുവനന്തപുരം,[2] തിരുവിതാംകൂർ മഹാരാജ്യം, ബ്രിട്ടീഷ് ഇന്ത്യ
(present day തിരുവനന്തപുരം, കേരള, ഇന്ത്യ)
കലാലയം
തൊഴിൽ
  • നടൻ
  • സംവിധായകൻ
  • നിർമ്മാതാവ്
സജീവ കാലം1963 – ഇതുവരെ
ജീവിതപങ്കാളി(കൾ)
ജയലക്ഷ്മി
(died 2014)
കുട്ടികൾ1 (ഡോ. ഉമ)
പുരസ്കാരങ്ങൾജെ സി ഡാനിയേൽ അവാർഡ് (2004)
പത്മശ്രീ (2013) [3]
വെബ്സൈറ്റ്www.madhutheactor.com
അടയ്ക്കുക
Thumb
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ മോഹൻലാലിനൊപ്പം

അദ്ദേഹം നിർമ്മിച്ച കുട്ടികളുടെ സിനിമയായ മിനി, 1995-ലെ 43-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ കുടുംബക്ഷേമം പ്രമേയമായ മികച്ച ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് കരസ്ഥമാക്കി. സ്വയംവരത്തിലെ (1972) അഭിനയത്തിന് മലയാളത്തിലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന്റെ ആദ്യ ജേതാവായ അദ്ദേഹത്തിന് ഇത് കൂടാതെ മൂന്ന് ഫിലിംഫെയർ അവാർഡുകളും അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്. മധു അഭിനയിച്ച ചെമ്മീൻ എന്ന സിനിമ 1965-ൽ അഖിലേന്ത്യാതലത്തിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിക്കൊണ്ട് ഈ ടൈറ്റിൽ നേടുന്ന ആദ്യ മലയാള ചിത്രമായി മാറി.

സ്വകാര്യ ജീവിതം

പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തെ ഗൗരീശപട്ടം എന്ന സ്ഥലത്ത് 1933 സെപ്റ്റംബർ 23 നാണ് മാധവൻ നായർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ആർ. പരമേശ്വരൻ പിള്ള (പത്മനാഭപുരം, തക്കലെ സ്വദേശി) തിരുവനന്തപുരത്തെ മുൻ മേയറും മാതാവ്  തങ്കമ്മ ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് നാല് സഹോദരിമാരുണ്ട്. കുന്നുകുഴി എൽ.പി സ്‌കൂളിൽ നാലാം ക്ലാസ് വരെയും, അഞ്ചാം ക്ലാസ് (പ്രിപ്പറേറ്ററി) എസ്.എം.വി സ്‌കൂളിലും, ഫസ്റ്റ് ഫോറം മുതൽ മൂന്നാം ഫോറം വരെ പേട്ട മിഡിൽ സ്‌കൂളിലും, നാലാം ഫോറം  മുതൽ ആറാം ഫോറം വരെ (എസ്‌എസ്‌എൽസി) സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലും പഠിച്ചു. മഹാത്മാഗാന്ധി കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി ബിരുദവും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഹിന്ദിയിൽ ബിരുദവും നേടി. പിന്നീട് ബനാറസ് ഹിന്ദു സർവകലാശാലയിൽ (BHU) ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും നേടി. ജയലക്ഷ്മിയെ (മരണം, 2014-ൽ) വിവാഹം കഴിച്ച അവർക്ക് ഒരു ഉമ എന്ന പേരിൽ ഒരു മകളുണ്ട്.

പശ്ചാത്തലം

വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായി. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ ST ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചു. [5]

അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച്‌ അദ്ധ്യാപക ജോലി രാജിവച്ച്‌ ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.[6] എൻ.എസ്‌.ഡിയിൽ പഠിക്കുന്ന കാലത്താണ്‌ രാമു കാര്യാട്ടുമായി അടുപ്പത്തിലായത്‌. പഠനം പൂർത്തിയാക്കിയ ശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.

സിനിമയിൽ

മലയാള ചലച്ചിത്രരംഗത്തേക്ക് മധു കടന്ന് വന്നത് 1962 -ൽ ആയിരുന്നു.[7] ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച്എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്‌. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നിർമ്മാതാക്കൾ സത്യനു വേണ്ടി മാറ്റി വെച്ച വേഷമായിരുന്നു ഇത്‌. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. 1969ൽ ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ തൻ്റെ അഭിനയമികവ് കാഴ്ചവെച്ചു. പിന്നീട് ബോവുഡിലെ എക്കാലത്തെയും പ്രശസ്ത നടനായി മാറിയ അമിതാഭ് ബച്ചന്റെ ആദ്യത്തെ ചിത്രം കൂടിയാണ് എന്ന പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ട്.

പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.

ചെമ്മീൻ എന്ന വഴിത്തിരിവ്‌

മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസ്സുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ്‌ നടന്നു കയറിയത്‌. മന്നാഡേ ആലപിച്ച മാനസമൈനേ വരൂ.... എന്ന ഗാനം മധുവാണ്‌ പാടിയതെന്നുവരെ ഒരുകാലത്ത് ജനം വിശ്വസിച്ചു.

പതിറ്റാണ്ടുകൾക്കു ശേഷവും മധുവിനെ കാണുമ്പോൾ ചെമ്മീനിലെ സംഭാഷണങ്ങളും ഗാനങ്ങളുമാണ്‌ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്നത്‌. മിമിക്രി താരങ്ങൾ ഈ നടനെ അനുകരിക്കാൻ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്.

പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ അദ്ദേഹം തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, യുദ്ധകാണ്ഡം, നീതിപീഠം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ-സിനിമയിലും സമാന്തര-സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനടനെ മനസ്സിൽ കുടിയിരുത്തിയ ആരാധകർ, കുടുംബനാഥനായും മുത്തച്ഛനായും അദ്ദേഹം തിരശ്ശീലയിൽ എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

അഭിനയത്തിനപ്പുറം

കേമറയ്ക്കു മുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല മധുവിന്റെ ജീവിതം. താരജാഡ തൊട്ടു തീണ്ടാത്ത സ്നേഹബന്ധങ്ങൾക്ക്‌ ഉടമയായിരുന്നു അദ്ദേഹം. സംവിധായകൻ, നിർമ്മാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി.

മലയാള സിനിമയെ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക്‌ പറിച്ചു നടുന്ന കാലഘട്ടത്തിലാണ് അദ്ദേഹം‌ തിരുവനന്തപുരത്ത്‌ വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്‌. മറ്റു പല സിനിമാ നിർമ്മാതാക്കൾക്കും ഈ സ്റ്റുഡിയോ ഒരനുഗ്രഹമായി.

1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സിന്ദൂരച്ചെപ്പ്, സതി, നീലക്കണ്ണുകൾ, മാന്യശ്രീ വിശ്വാമിത്രൻ, അക്കൽദാമ, കാമ ക്രോധം മോഹം, തീക്കനൽ, ധീര സമീരേ യമുനാ തീരേ, ആരാധന, ഒരു യുഗസന്ധ്യ, ഉദയം പടിഞ്ഞാറ് എന്നിവയും അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.[8] സതി, ആക്കൽദാമ, തീക്കനൽ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ്‌ അദ്ദേഹം നിർമ്മിച്ചവ. അദ്ദേഹം തന്നെ സംവിധാനം ചെയ്ത പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്‌ നേടിയിരുന്നു. ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ ..... എന്ന പ്രശസ്തമായ ഗാനം സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിലേതാണ്.


കുടുംബം

പരേതയായ ജയലക്ഷ്മിയാണ് മധുവിന്റെ ഭാര്യ. ഇവർക്ക് ഉമ എന്ന പേരിൽ ഒരു മകളുണ്ട്.

പുരസ്കാരങ്ങൾ

  • 1980 സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം
  • 1995 മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള(നിർമാതാവ്‌) അവാർഡ്‌ (മിനി എന്ന ചിത്രത്തിന്‌)
  • 2004 സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയൽ അവാർഡ്‌
  • 2013 പത്മശ്രീ പുരസ്കാരം[9]

മധു -ചലച്ചിത്രസംഭാവനകൾ

മലയാളം[10]

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംവേഷംനിർമ്മാണംസംവിധാനം
2022റൺ കല്യാണിഅച്ഛൻഗീത ജെ ജയൻ
2022പി.കെ റോസിഡി ഗോപകുമാർശശി നാടുക്കാട്
2021നീരവംനസീർ വെളിയിൽ ,സന്തോഷ് തലമുകിൽഅജയ് ശിവറാം
2021വൺപ്രൊ.വാസുദേവപ്പണിക്കർആർ ശ്രീലക്ഷ്മിസന്തോഷ്‌ വിശ്വനാഥൻ
2019മാജിക് മൊമൻറ്സ്
2019 ചിൽഡ്രൻസ് പാർക്ക്രൂപേഷ് ഓമനഷാഫി
2019 വിശുദ്ധ പുസ്തകംരാജേഷ്‌ കളീക്കൽഷാബു ഉസ്മാൻ
2019 ഒരു യമണ്ടൻ പ്രേമകഥമുത്തശ്ശൻ
2019 വള്ളിക്കെട്ട്സന്തോഷ് നായർജിബിൻ എടവനക്കാട്
2018 വേലക്കാരി ആയി ഇരുന്താലും നീ എൻ മോഹവല്ലിഗോവിന്ദ് വരാഹ
2018സ്ഥാനംഅലക്സാണ്ടർഔവർ രാജൻ നായർപ്രൊഫ ശിവപ്രസാദ്
2018കണ്ണാടിജി ചന്ദ്രചൂഡൻ
2018 മൈ സ്കൂൾപി ജഗദീഷ് കുമാർപപ്പൻ പയറ്റുവിള
2018 ഡസ്റ്റ് ബിൻമോഹൻദാസ്‌,രേഖ ശ്രീകുമാർമധു തത്തമ്പള്ളി
2017 നെക്സ്റ്റ് ടോക്കൺ നമ്പർ
2017 വളപ്പൊട്ടുകൾവലിയ ഉസ്താദ്കെ എം പ്രകാശ്,ആർ സി ഡോൺ,അപ്പു ആലിമുക്ക്മധു തത്തമ്പള്ളി
2017 ബഷീറിന്റെ പ്രേമലേഖനംഅനീഷ് അൻ വർ
2017 ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്ബന്നി ആശംസ
2017 വേദംസാംസൺ വിശ്വനാഥ്പ്രസാദ് യാദവ്
2017 സ്വയംശങ്കരൻ വൈദ്യർവിനോദ് ബാലകൃഷ്ണൻആർ ശരത്
2016 സെലിബ്രേഷൻസ്ഷേർളി കുര്യൻമഞ്ജിത് ദിവാകർ
2015 ഞാൻ സംവിധാനം ചെയ്യുംബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ
2015ആശംസകളോടെ അന്നആഭ്യന്തരമന്ത്രി പുന്നക്കാടൻഫ്രാൻസിസ് ജെ ഫോൻസെകസംഗീത് ലൂയിസ്
2015കുക്കിലിയാർപ്രൊ.ഭാസ്ക്രരൻപ്രേംജിനേമം പുഷ്പരാജ്
2015സിനിമ @പി.ഡബ്ലിയു ഡി ഗസ്റ്റ് ഹൗസ്അശോക് കുമാർവി വി സന്തോഷ്
2015കിഡ്നി ബിരിയാണിറിയാസ് പാടിവട്ടം,ഇ എ ബഷീർ,അജിത് ബിനോയ്മധു തത്തമ്പള്ളി
2015സാമ്രാജ്യം II: സൺ ഓഫ് അലക്സാണ്ടർബാലകൃഷ്ണൻഅജ്മൽ ഹസ്സൻ,ബൈജു ആദിത്യൻപേരരശ്
2015അമ്മയ്ക്കൊരു താരാട്ട്കവി ജോസഫ് പുഷ്പവനംറോയ് ജോൺ മാത്യുശ്രീകുമാരൻ തമ്പി
2015തിലോത്തമഗോകുലം ഗോപാലൻപ്രീതി പണിക്കർ
2015ഉത്തര ചെമ്മീൻഹരിദാസ് ഹൈദ്രബാദ്,അൻ‌വിത ഹരിബെന്നി ആശംസ
2014ഡോൾഫിൻസ്അച്ചൻ കുട്ടിച്ചൻഅരുൺകുമാർ,സുദീപ് കാരാട്ട്ദീപൻ
2014ജോൺപോൾ വാതിൽ തുറക്കുന്നുകോരഅർജ്ജുൻ മോഹൻചന്ദ്രഹാസൻ
2014സ്നേഹമുള്ളോരാൾ കൂടെയുള്ളപ്പോൾമുത്തശ്ശൻഅനിൽ കൊച്ചിടക്കാട്ട്റിജു നായർ
2014എട്ടേക്കാൽ സെക്കന്റ്മേനോൻസന്തോഷ് ബാബുസേനൻകനകരാഘവൻ
2014രക്തരക്ഷസ്സ് 3ഡിത്രീ ഡി റീംസ് ഇന്റർനാഷണൽആർ ഫാക്ടർ
2014ലിറ്റിൽ സൂപ്പർമാൻഅച്ഛൻവിനയൻ ,വി എൻ ബാബുവിനയൻ
2014പറയാൻ ബാക്കിവെച്ചത്അബ്ബാസ് മലയിൽകരീം
2014നെലുമ്പൂ
2014ഇനിയും എത്രദൂരം
2014ദൈവത്തിന്റെ കയ്യൊപ്പ്പ്രഭാകരൻ നറുകരബെന്നി ആശംസ
2014മൈലാഞ്ചിമൊഞ്ചുള്ള വീട്സോയാ സാഹിബ്ഹനീഫ് മുഹമ്മദ്‌ബെന്നി തോമസ്‌
201372 മോഡൽകുട്ടൻപിള്ളജെ ശരത്ചന്ദ്രൻ നായർരാജസേനൻ
2013മഹാത്മ അയ്യങ്കാളിഊട്ടത്ത് പരമേശ്വരൻ പിള്ളപരമൻ,ഷബീർസൂര്യദേവ
2013മാണിക്കത്തമ്പുരാട്ടിയും ക്രിസ്തുമസ് കാരോളുംപത്രോസ്സച്ചിൻ ശ്രീധർടി എം റാഫി,ജി ഗോപാലകൃഷ്ണൻ
2013ഗീതാഞ്ജലിബേബിച്ചൻജി പി വിജയകുമാർപ്രിയദർശൻ
2013പ്രതീക്ഷയോടെശോഭന ജോർജ്ജ്സ്നോബ
2013അനാവൃതയായ കാപാലികമധുസൂദനൻ മാവേലിക്കരപ്രീതി പണിക്കർ
2013വൈറ്റ്‌ പേപ്പർമനോരോഗജ്ഞൻജോൺസൺ ജോസഫ്രാധാകൃഷ്ണൻ മംഗലത്ത്
2012മഴവില്ലിനറ്റം വരെഎ മുകുന്ദൻകൈതപ്രം
2012സ്പിരിറ്റ്ക്യാപ്റ്റൻ നമ്പ്യാർആന്റണി പെരുമ്പാവൂർരഞ്ജിത്ത്
2012പ്രഭുവിന്റെ മക്കൾസന്തോഷ് ബാലൻ,സിന്ധുസജീവൻ അന്തിക്കാട്
2011ആഗസ്റ്റ് 15ഡോ.ജോൺഎം. മണിഷാജി കൈലാസ്
2011ഉമ്മകെ കെ സുരേഷ് ചന്ദ്രൻവിജയകൃഷ്ണൻ
2011നായികതോമസ് ബെഞ്ചമിൻജയരാജ്
2011ലക്കി ജോക്കേഴ്സ്വലിയതമ്പുരാൻഡി രമേഷ് ബാബുസുനിൽ
2010ചിത്രക്കുഴൽചാരുവിന്റെ മുത്തശ്ശൻധിരുഭായ് ചൌഹാൻമജീദ് ഗുലിസ്ഥാൻ
2010സഹസ്രംമന്ത്രി ശ്രീകണ്ഠൻസുരേന്ദ്രൻ പിള്ളഡോ എസ് ജനാർദ്ദനൻ
2010കാര്യസ്ഥൻകിഴക്കേടത്ത് കൃഷ്ണവാരിയർനീത ആന്റോതോംസൺ
2010പത്താം അദ്ധ്യായംആനന്ദവർമ്മഎ കെ ഷെയ്ക് നാസർപി കെ രാധാകൃഷ്ണൻ
2009പെരുമാൾമത്തായിതിരുനക്കര ഫിലിംസ്പ്രസാദ് വാളച്ചേരി
2009പാസഞ്ചർ ടി.വി ചാനൽ ചെയർമാൻഎസ്‌ സി പിള്ളരഞ്ജിത്ത് ശങ്കർ
2008റോബോമാധവൻഡോ.ആർ പ്രസന്നകുമാർ
2008ബ്രഹ്‌മാസ്‌ത്രംമുഖ്യമന്ത്രിവി സോമനാഥൻ,അമ്പിളി നെടുംകുന്നംവി സോമനാഥൻ
2008മാടമ്പിജഡ്ജിബി സി ജോഷിബി. ഉണ്ണികൃഷ്ണൻ
2008ആയുധംതങ്ങൾചാനൽ എന്റർപ്രൈസസ്എം എ നിഷാദ്‌
2008കനൽക്കണ്ണാടി സിദ്ധാർത്ഥമേനോൻമധു കല്ലയംഎ കെ ജയൻ പൊതുവാൾ
2008റ്റ്വന്റി:20വിശ്വനാഥമേനോൻഅനൂപ്ജോഷി
2007പന്തയക്കോഴിഅബ്ദു റാവുത്തർലാൽഎം എ വേണു
2007ഹലോബഡാ ഭായ്ജോയ് തോമസ് ശക്തികുളങ്ങരറാഫി,മെക്കാർട്ടിൻ
2007ബാല്യംഎസ് തങ്കപ്പൻജോസ് നെട്ടയം
2006രാവണൻമുഖ്യമന്ത്രിഎം മണിജോജോ വർഗ്ഗീസ്
2006രാഷ്ട്രംമാളിയേക്കൽ ഔസേപ്പച്ചൻസി കരുണാകരൻഅനിൽ സി മേനോൻ
2005തസ്കരവീരൻഅറക്കളം പൈലിവിന്ധ്യൻ,ദിനൻപ്രമോദ് പപ്പൻ
2005നരൻവലിയ നമ്പ്യാർആന്റണി പെരുമ്പാവൂർജോഷി
2005ബെൻ ജോൺസൺഗോവിന്ദമേനോൻമിലൻ ജലീൽഅനിൽ സി മേനോൻ
2004ചതിക്കാത്ത ചന്തുവസുമതിയുടെ മുത്തശ്ശൻലാൽറാഫി,മെക്കാർട്ടിൻ
2001ഷാർജാ ടു ഷാർജാജസ്റ്റിസ് വിശ്വനാഥകർത്തമോഹൻ കാർത്തികവേണു ഗോപൻ
1999ഏഴുപുന്നതരകൻഎഴുപുന്ന ഔത തരകൻപി ജോർജ്ജ് ജോസഫ്പി.ജി. വിശ്വംഭരൻ
1999ഒന്നാംവട്ടം കണ്ടപ്പോൾപ്രഭാകരവർമ്മകെ എൽ ജോൺകെ.കെ. ഹരിദാസ്
1999ഗർഷോം മാധവൻ കുട്ടി മാഷ്ജയപാലമേനോൻപി.ടി. കുഞ്ഞുമുഹമ്മദ്
1999പ്രണയനിലാവ്തങ്ങൾമിലൻ ജലീൽവിനയൻ
1999സ്റ്റാലിൻ ശിവദാസ്‌സഖാവ് കൃഷ്ണൻ നായർദിനേഷ് പണിക്കർടി.എസ്. സുരേഷ്ബാബു
1998ഹർത്താൽഇമാം തങ്ങളുപ്പാപ്പവെങ്കിടേശ്വര ഫിലിംസ്കൃഷ്ണദാസ്
1998ആഘോഷംഗീ വർഗീസ് പുന്നൂക്കാരൻഗോൾഡൻ മൂവീ മേക്കേഴ്സ്ടി എസ് സജി
1998സമാന്തരങ്ങൾമന്ത്രിബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ
1997വർണ്ണപ്പകിട്ട് പകലോമറ്റം ഇട്ടിജോകുട്ടൻഐ വി ശശി
1997ദി ഗുഡ്‌ ബോയ്സ്‌പ്രതാപവർമമാക് അലികെ പി സുനിൽ
1997മോക്ഷംകെ പി വേണുബേപ്പൂർ മണി
1996ടൈം ബോംബ്‌ലിയോൺ കംബയിൻസ്വിശ്വം
1995സമുദായംഇബ്രാഹിം മൂപ്പൻപ്രേമകുമാർ മാരാത്ത്അമ്പിളി
1995പ്രായിക്കര പാപ്പാൻശങ്കുണ്ണി (വലിയപാപ്പാൻ)എസ് കെ ഭദ്രടി.എസ്. സുരേഷ്ബാബു
1995സിംഹവാലൻ മേനോൻമേനോൻകിളിമാനൂർ ചന്ദ്രൻവിജി തമ്പി
1995മുൻപേ പറക്കുന്ന പക്ഷിതേവലക്കര ചെല്ലപ്പൻ
1994മലപ്പുറം ഹാജി മഹാനായ ജോജിഹാജിയാർബാബു തോമസ്‌ ,മജീദ്തുളസിദാസ്
1994വരണമാല്യംവർമ്മപിസി അബ്രഹാംവിജയ് പി നായർ
1994ഗോത്രംകേശവൻ മാസ്റ്റർസെവെൻ ബ്യൂട്ടി ഫിലിംസ്സുരേഷ് രാജ്
1994മാന്ത്രികന്റെ പ്രാവുകൾവാസുദേവൻകെ സദഗോപൻവിജയകൃഷ്ണൻ
1993തലമുറമുണ്ടക്കൽ മാർക്കോസ്ചങ്ങനാശ്ശേരി ബഷീർകെ. മധു
1993ഒറ്റയടിപ്പാതകൾഭാസ്കരമേനോൻവിൻസന്റ് ചിറ്റിലപ്പള്ളിസി. രാധാകൃഷ്ണൻ
1993യാദവം വിശ്വനാഥമേനോൻപി നന്ദകുമാർ,ഗീതാഞ്ജലി നന്ദകുമാർജോമോൻ
1993ആയിരപ്പറ പാപ്പിമാക് അലി ,അശോകൻവേണു നാഗവള്ളി
1993ഏകലവ്യൻശ്രീധരൻപി.വി. ഗംഗാധരൻഷാജി കൈലാസ്
1993അഭയംഎൻ എഫ് ഡി സിശിവൻ
1992കുടുംബസമേതംരാഘവക്കുറുപ്പ്ചങ്ങനാശ്ശേരി ബഷീർജയരാജ്
1992ശബരിമലയിൽ തങ്കസൂര്യോദയംശങ്കരപ്പിള്ളകുപ്പുസ്വാമികെ.ശങ്കർ
1992ചമ്പക്കുളം തച്ചൻമൂത്താശാരിവി പി മാധവൻ നായർകമൽ
1992കുഞ്ഞിക്കുരുവിവസന്താ ഫിലിംസ്വിനയൻ
1990സാമ്രാജ്യംഐ.ജി ബാലകൃഷ്ണൻഅരീഫ ഹസ്സൻജോമോൻ
1990ലാൽ സലാംമേടയിൽ ഇട്ടിച്ചൻകെ ആർ ഗംഗാധരൻവേണു നാഗവള്ളി
1990വീണ മീട്ടിയ വിലങ്ങുകൾവേലപ്പൻമുഹമ്മദ് മണ്ണിൽകൊച്ചിൻ ഹനീഫ
1990അമ്മയുടെ സ്വന്തം കുഞ്ഞുമേരിഫാ.ഫ്രാൻസിസ്
1990നമ്മുടെ നാട്കേശവമേനോൻപി വി ആർ കുട്ടി മേനോൻകെ സുകു
1989നാടുവാഴികൾഅനന്തൻജി പി വിജയകുമാർജോഷി
1989ദേവദാസ്ഉണ്ണിത്താൻപൊന്നമ്പലം സേതുനാഥ്,എം സാമുവൽക്രോസ്‌ബെൽറ്റ് മണി
1989മുദ്രഐ.സി ജോസഫ് ചാക്കോ
1989ജാതകംപ്രൊഫ.രാമചന്ദ്രൻമീരാ ഫിലിം ഇന്റർനാഷണൽസുരേഷ് ഉണ്ണിത്താൻ
1989ചാണക്യൻഐ.ജി ഗോപാലകൃഷ്ണപ്പണിക്കർനവോദയ അപ്പച്ചൻടി.കെ. രാജീവ് കുമാർ
1989ഒരു സായാഹ്നത്തിന്റെ സ്വപ്നംബ്രിഗേഡിയർ ആർ.കെ മേനോൻഅഗസ്റ്റിൻ ഇലഞ്ഞിപ്പള്ളിഭരതൻ
1989ന്യൂസ്സുരേന്ദ്രമേനോൻജി സുരേഷ് കുമാർഷാജി കൈലാസ്
1988സൈമൺ പീറ്റർ നിനക്കുവേണ്ടികേശവദാസ്അഗസ്റ്റിൻ പ്രകാശ്,കെ.ടി. കുഞ്ഞുമോൻപി.ജി. വിശ്വംഭരൻ
19881921ആലി മുസല്യാർമുഹമ്മദ് മണ്ണിൽഐ.വി. ശശി
1988അപരൻ കേശവപ്പിള്ളഹരി പോത്തൻപി. പത്മരാജൻ
1988വിറ്റ്നസ്അഡ്വ.മാധവൻ തമ്പിപ്രിയങ്ക ഫിലിംസ്വിജി തമ്പി
1988ഊഴംഗാന്ധിയൻ കൃഷ്ണൻ നായർഎം ചന്ദ്രികഹരികുമാർ
1987ഇത്രയും കാലംചാക്കോച്ചൻഎൻ ജി ജോൺഐ.വി. ശശി
1987അതിർത്തികൾ മേജർ മുകുന്ദൻഎം.ടി.പി പ്രൊഡക്ഷൻസ്ജെ.ഡി. തോട്ടാൻ
1986ഒരു യുഗസന്ധ്യകേശവക്കുറുപ്പ്പി കെ ആർ പിള്ളമധു
1986ഉദയം പടിഞ്ഞാറ്എ ആർ കെ മേനോൻമധുമധു
1985ഒറ്റയാൻ (ചലച്ചിത്രം)എൻ കേശവൻ നായർ ക്രോസ്ബെൽറ്റ് മണി
1985ഒരിക്കൽ ഒരിടത്ത്മൊയ്തുഫിലിപ്പ് റെമണ്ട്ജേസി
1985ഇവിടെ ഈ തീരത്ത്പ്രൊഫ.തമ്പിഅഗസ്റ്റിൻ പ്രകാശ്പി.ജി. വിശ്വംഭരൻ
1985അയനംഇട്ടൂപ്പ്ശിവൻ കുന്നമ്പിള്ളിഹരികുമാർ
1985ഗുരുജി ഒരു വാക്ക്ഗുരുജിഗജരാജാ ഫിലിംസ്രാജൻ ശങ്കരാടി
1985കഥ ഇതുവരെമേജർ വിശ്വനാഥൻജോയ് തോമസ്ജോഷി
1985ജനകീയകോടതിഗോപിഅരീഫ ഹസ്സൻഹസ്സൻ
1985പച്ചവെളിച്ചംമേജർ നായർഎം. മണിഎം. മണി
1985വെള്ളംമാത്തുക്കുട്ടിദേവൻടി ഹരിഹരൻ
1985കണ്ണാരം പൊത്തി പൊത്തിപ്രൊസിക്യൂട്ടർ കരുണാകരൻകെ സുബ്രഹ്മണ്യംഹസ്സൻ
1984ചക്കരയുമ്മമാത്യൂസ്വി സി ജോർജ്ജ്സാജൻ
1984അറിയാത്ത വീഥികൾ ജഡ്ജ് ജഗന്നാഥൻരാജു മാത്യുകെ.എസ്. സേതുമാധവൻ
1984തിരക്കിൽ അല്പ സമയംകാദർ ഹാജിവിജയ & വിജയപി ജി വിശ്വംഭരൻ
1984ഇടവേളയ്ക്കുശേഷംജഡ്ജ് രാജശേഖരൻതിരുപ്പതി ചെട്ടിയാർജോഷി
1984മനസ്സേ നിനക്കു മംഗളംഅഡ്വ വിശ്വനാഥൻലക്ഷ്മിഎ.ബി. രാജ്
1984അലകടലിനക്കരെബാലു എസ് ദാസ്തിരുപ്പതി ചെട്ടിയാർജോഷി
1984കുരിശുയുദ്ധംമാത്യു ചെറിയാച്ചൻസി രാധാമണിബേബി
1984ആറ്റുവഞ്ചി ഉലഞ്ഞപ്പോൾവിശ്വനാഥൻഎൻ ജി ജോൺഭദ്രൻ
1984ഇത്തിരിപ്പൂവേ ചുവന്നപൂവേകേശവമേനോൻപി.വി. ഗംഗാധരൻഭരതൻ
1984ആരോരുമറിയാതെപ്രൊഫ്. പണിക്കർറോസമ്മ ജോർജ്കെ.എസ്. സേതുമാധവൻ
1984ജീവിതംരാജൻ മേനോൻകെ ബാലാജികെ വിജയൻ
1984ഒരു പൈങ്കിളിക്കഥമാധവൻ കുട്ടിവരദ ബാലചന്ദ്രമേനോൻബാലചന്ദ്ര മേനോൻ
1983മോർച്ചറിസി കൃഷ്ണദാസ്പുഷ്പരാജൻബേബി
1983പിൻനിലാവ്കേശവപ്പണിക്കർസെഞ്ച്വറിപി ജി വിശ്വംഭരൻ
1983നാണയംവിശ്വനാഥൻ മുതലാളിസി എസ് പ്രൊഡക്ഷൻഐ വി ശശി
1983രതിലയംമമ്മദ് കുട്ടിമധുപി. ചന്ദ്രകുമാർ
1983എന്നെ ഞാൻ തേടുന്നുമാധവമേനോൻ/ഗോപിനാഥമേനോൻപി രാമചന്ദ്രൻപി. ചന്ദ്രകുമാർ
1983കൊടുങ്കാറ്റ്ഡി.വൈ.എസ് പി ബാലചന്ദ്രൻതിരുപ്പതി ചെട്ടിയാർജോഷി
1983അങ്കംഇൻസ്പെക്റ്റർ ലോറൻസ്തിരുപ്പതി ചെട്ടിയാർജോഷി
1983ബന്ധംവാസുമോഹൻ ശർമ്മവിജയാനന്ദ്
1983പാലംകോണ്ട്രാക്ടർ കുമാരൻഎം ഹസ്സൻ ,സൈനബ് ഹസ്സൻഎം കൃഷ്ണൻ നായർ
1983ആധിപത്യംസുലൈമാൻസൌപർണ്ണിക ആർട്സ്ശ്രീകുമാരൻ തമ്പി
1983ആനജബ്ബാർടി.പി. മാധവൻ,പി. ചന്ദ്രകുമാർപി. ചന്ദ്രകുമാർ
1983യുദ്ധംരാമുകെ പി കൊട്ടാരക്കരശശികുമാർ
1983അറബിക്കടൽസേവ്യർ മുതലാളിഅമ്പലത്തറ ദിവാകരൻശശികുമാർ
1983സംരംഭംവാസുതിരുപ്പതി ചെട്ടിയാർബേബി
1983പാസ്പോർട്ട് ബാലൻപുഷ്പരാജൻതമ്പി കണ്ണന്താനം
1982ആയുധംസത്യപാലൻആർ.എസ്. പ്രഭുപി. ചന്ദ്രകുമാർ
1982പടയോട്ടം ദേവരാജരാജൻനവോദയ അപ്പച്ചൻജിജോ പുന്നൂസ്
1982ഞാൻ ഏകനാണ്മാധവൻകുട്ടി മേനോൻമധുപി ചന്ദ്രകുമാർ
1982ആരംഭംമൊയ്തുതിരുപ്പതി ചെട്ടിയാർജോഷി
1982കർത്തവ്യംമേജർ രാംകുമാർവി സി ജോർജ്ജ്ജോഷി
1981കാട്ടുപോത്ത്യുണൈറ്റഡ് ആർട്ട്സ്പി ഗോപികുമാർ
1981അർച്ചന ടീച്ചർസ്കൂൾ മാനേജർമധുപി.എൻ. മേനോൻ
1981ഇര തേടുന്ന മനുഷ്യർജമാൽഒ അബ്ദുൾ ഹമീദ് ആന്റ് ബ്രദേഴ്സ്കെ സുകുമാരൻ നായർ
1981ദന്തഗോപുരംവേണുഗോപാലൻരഞ്ജിത് ഫിലിംസ്പി ചന്ദ്രകുമാർ
1981പിന്നെയും പൂക്കുന്ന കാട്അരവിന്ദൻഎം. മണിശ്രീനി കൊടുങ്ങല്ലൂർ
1981രക്തംവിശ്വൻഅപ്പച്ചൻ (വി സി ജോർജ്ജ്)ജോഷി
1981താറാവ്ചേന്നൻഎൻ കെ രാമചന്ദ്രൻ,എൻ പ്രേംകുമാർജേസി
1981ഗൃഹലക്ഷ്മിപ്രഭാകരമേനോൻമധുഎം കൃഷ്ണൻ നായർ
1981കോളിളക്കംപ്രഭാകരൻസി വി ഹരിഹരൻപി. എൻ. സുന്ദരം
1981സംഭവംമത്തായിമജീന്ദ്രൻ,ബാബു തോമസ്‌പി ചന്ദ്രകുമാർ
1981അരിക്കാരി അമ്മുഅപ്പുക്കുട്ടൻജെ ശശികുമാർശ്രീകുമാരൻ തമ്പി
1981ആക്രമണംവർഗീസ്ശ്രീകുമാരൻ തമ്പിശ്രീകുമാരൻ തമ്പി
1981ഒരിക്കൽ കൂടിചന്ദ്രൻആർ ഷാജിഐ വി ശശി
1980വൈകി വന്ന വസന്തംവർമ്മാജിമധുബാലചന്ദ്ര മേനോൻ
1980അമ്പലവിളക്ക്ഗോപിസുബ്രഹ്മണ്യം കുമാർശ്രീകുമാരൻ തമ്പി
1980ഇതിലേ വന്നവർരാജശേഖരൻ, എസ് ഐ രാജൻ(ഇരട്ടവേഷം)എം. മണിപി. ചന്ദ്രകുമാർ
1980അകലങ്ങളിൽ അഭയംഅഡ്വ. രഘുരാമൻജോയ് കുര്യാ‍ക്കോസ്,സി ചാക്കോജേസി
1980തീക്കടൽഡോ.ദിവാകരൻനവോദയ അപ്പച്ചൻനവോദയ അപ്പച്ചൻ
1980സ്വന്തം എന്ന പദംകൃഷ്ണകുമാർപി കെ കൈമൾശ്രീകുമാരൻ തമ്പി
1980മുത്തുച്ചിപ്പികൾഗോപിസി ദാസ്ടി ഹരിഹരൻ
1980രജനീഗന്ധിഗോപിനാഥ്എൻ ജി ജോൺഎം കൃഷ്ണൻ നായർ
1980ദീപംവർമ്മരഞ്ജി മാത്യുപി ചന്ദ്രകുമാർ
1980മീൻകുര്യാക്കോസ്എൻ ജി ജോൺഐ.വി. ശശി
1979കൃഷ്ണപരുന്ത്വക്കീൽബാബു ജോർജ്ഒ. രാംദാസ്
1979പുഷ്യരാഗംഡോക്ടർഅബ്ബാസ്,വി വി ആന്റണിസി രാധാകൃഷ്ണൻ
1979കതിർമണ്ഡപംചാർളിഎം ഹസ്സൻ ,അമ്പലത്തറ ദിവാകരൻകെ പി പിള്ള
1979അഗ്നിപർവ്വതംസബ് ഇൻസ്പെകർ വിശ്വനാഥൻകെ.പി. കൊട്ടാരക്കരപി. ചന്ദ്രകുമാർ
1979പതിവ്രതബാലുമേഘാലയ ഫിലിംസ്എം എസ് ചക്രവർത്തി
1979ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചഡോ.രാജകെ സി ജോയ്ടി ഹരിഹരൻ
1979സിംഹാസനംഗോപാലൻ/രാമുശ്രീകുമാരൻ തമ്പിശ്രീകുമാരൻ തമ്പി
1979അനുഭവങ്ങളേ നന്ദിമാധവൻ കുട്ടിപൂർണ്ണശ്രീ ആർട്ട്സ്ഐ.വി. ശശി
1979ഹൃദയത്തിന്റെ നിറങ്ങൾബാലുപി സുബ്രമണ്യംപി സുബ്രമണ്യം
1979കള്ളിയങ്കാട്ടു നീലിഹേമചന്ദ്രൻഎം മണിഎം കൃഷ്ണൻ നായർ
1979ജീവിതം ഒരു ഗാനംമാത്തുക്കുട്ടിഎം ആർ സിനി ആർട്സ്ശ്രീകുമാരൻ തമ്പി
1979ശുദ്ധികലശംവിജയകുമാർമധുപി. ചന്ദ്രകുമാർ
1979പ്രതീക്ഷആർ.കെ നായർവിജയ് കുമാർ,ശ്രീകുമാർ ചന്ദ്രഹാസൻ
1979പ്രഭാതസന്ധ്യബാലകൃഷ്ണൻമധുപി ചന്ദ്രകുമാർ
1979കായലും കയറുംചെല്ലപ്പൻഎം എസ് ശിവസ്വാമി,ബാലഗംഗാധര തിലകൻ,പി ടി ശ്രീനിവാസൻകെ എസ് ഗോപാലകൃഷ്ണൻ
1979മനുഷ്യൻരാജൻപി രവീന്ദ്രൻപി രവീന്ദ്രൻ
1979ഇനിയെത്ര സന്ധ്യകൾതോമസ്പാറശ്ശാല ദിവാകരൻ,മുല്ലശ്ശേരി മുകുന്ദൻകെ സുകുമാരൻ നായർ
1979എനിക്കു ഞാൻ സ്വന്തംവാസുഎം മണിപി. ചന്ദ്രകുമാർ
1979ഒരു രാഗം പല താളംവിനോദ്ജോർജ് തോമസ്‌ ,ശ്രീവിദ്യഎം കൃഷ്ണൻ നായർ
1979വേനലിൽ ഒരു മഴവാസുസുബ്രഹ്മണ്യം കുമാർശ്രീകുമാരൻ തമ്പി
1978അവർ ജീവിക്കുന്നുകുമാർആർ ദേവരാജൻപി.ജി. വിശ്വംഭരൻ
1978ഇതാണെന്റെ വഴിഡോ.വിജയൻ/ഭാർഗ്ഗവൻപരിമല പിക്ചേര്സ്എം. കൃഷ്ണൻ നായർ
1978ഉത്രാട രാത്രിവക്കീൽഎൽ രാജലക്ഷ്മികുഞ്ഞമ്മബാലചന്ദ്രമേനോൻ
1978നാലുമണിപ്പൂക്കൾ ജോയി മുതലാളിടി ആർ ശ്രീനിവാസൻ കെ എസ് ഗോപാലകൃഷ്ണൻ
1978സീമന്തിനിസാം മാത്യുഎൻ ശരത്കുമാർ പി.ജി. വിശ്വംഭരൻ
1978രണ്ടു പെൺകുട്ടികൾഡോ.മാധവൻ നായർഎൻ സി മേനോൻ,ഗോപികൃഷ്ണൻഎം മോഹൻ
1978സ്നേഹത്തിന്റെ മുഖങ്ങൾദേവദാസ്കെ സി ജോയ്ടി ഹരിഹരൻ
1978സൊസൈറ്റി ലേഡി ശ്രീധരൻഅരീഫ ഹസ്സൻഎ.ബി. രാജ്
1978കൈതപ്പൂബാബുമധു,എം മണിരഘുരാമൻ
1978അഗ്നിസുലൈമാൻപി‌എംകെ ബാപ്പു,ഹസ്സൻസി രാധാകൃഷ്ണൻ
1978അസ്തമയംഡോ.ബാലകൃഷ്ണൻമധുപി. ചന്ദ്രകുമാർ
1978റൗഡി രാമുരാമുഎം മണിഎം. കൃഷ്ണൻ നായർ
1978ഈ മനോഹര തീരംസുകുമാരൻ കുട്ടി മേനോൻഎ ജെ കുരിയാക്കോസ്ഐ.വി. ശശി
1978സ്നേഹിക്കാൻ സമയമില്ലരാജൻശ്രീകാന്ത്വിജയാനന്ദ്
1978വാടകയ്ക്ക് ഒരു ഹൃദയംസദാശിവൻ പിള്ളഹരിപോത്തൻഐ.വി. ശശി
1978ജലതരംഗം (ചലച്ചിത്രം)ചന്ദ്രൻആർ എം ശ്രീനിവാസൻപി. ചന്ദ്രകുമാർ
1978ബീനശ്രീനിവാസ്തൃക്കുന്നപ്പുഴ വിജയകുമാർകെ നാരായണൻ
1978ഞാൻ ഞാൻ മാത്രംചന്ദ്രൻ പിള്ളഎം ഓ ജോസഫ്ഐ വി ശശി
1978കന്യകശ്രീകുമാർപി എസ് നായർജെ.ശശികുമാർ
1978ഇതാ ഒരു മനുഷ്യൻമധുസൂദനൻ തമ്പിഹേംനാഗ് പ്രൊഡക്ഷൻസ്ഐ.വി. ശശി
1978ഈറ്റവറൂതുണ്ണിജോസ്‌‌കുട്ടി ചെറുപുഷ്പംഐ.വി. ശശി
1978ഉറക്കം വരാത്ത രാത്രികൾജയൻഎം മണിഎം. കൃഷ്ണൻ നായർ
1977ആരാധനആനന്ദ്ടി സത്യദേവിമധു
1977ആ നിമിഷംപ്രഭാകരൻജോസ്‌‌കുട്ടി ചെറുപുഷ്പംഐ വി ശശി
1977കാവിലമ്മഡോ.ബാലചന്ദ്രൻഖാദർ,ഖലംഎൻ. ശങ്കരൻ നായർ
1977സരിതവില്യംസ്സുവർണ രേഖപി പി ഗോവിന്ദൻ
1977നുരയും പതയും കൃഷ്ണൻ കുട്ടിജെ.ഡി. തോട്ടാൻജെ.ഡി. തോട്ടാൻ
1977അകലെ ആകാശം രവീന്ദ്രൻതിരുപ്പതി ചെട്ടിയാർഐ.വി. ശശി
1977വിടരുന്ന മൊട്ടുകൾഹെഡ്മാസ്റ്റർ സത്യശീലൻപി സുബ്രമണ്യംപി സുബ്രമണ്യം
1977റൗഡി രാജമ്മഇൻസ്പെക്റ്റർ ശങ്കർപി സുബ്രമണ്യംപി സുബ്രമണ്യം
1977അപരാധിജയചന്ദ്രൻഎസ് പാവമണിപി. എൻ. സുന്ദരം
1977യുദ്ധകാണ്ഡംപ്രസാദ്അഷ്‌റഫ് ഫിലിംസ്തോപ്പിൽ ഭാസി
1977ഇതാ ഇവിടെ വരെപള്ളിഹരിപോത്തൻഐ വി ശശി
1977ശാന്ത ഒരു ദേവതരാജൻകെ പി കൊട്ടാരക്കര,ശാരദ കെ പി കൊട്ടാരക്കരഎം കൃഷ്ണൻ നായർ
1977ധീരസമീരേ യമുനാ തീരേമോഹൻഎം. മണിമധു
1977നീതിപീഠംപീറ്റർ/ശങ്കരൻക്രോസ്‌ബെൽറ്റ് മണിക്രോസ്‌ബെൽറ്റ് മണി
1977പൂജയ്ക്കെടുക്കാത്ത പൂക്കൾബാലചന്ദ്രൻശോഭന പരമേശ്വരൻ നായർ,പ്രേം നവാസ്എൻ. ശങ്കരൻ നായർ
1976മുത്ത്തങ്കപ്പൻഡോ തോമസ് മാത്യുഎൻ. എൻ. പിഷാരടി
1976മാനസവീണരവിശ്രീലക്ഷ്മിഗണേഷ് പിക്ചേർസ്ബാബു നന്തൻകോട്
1976അമ്മവേണുഗോപാലൻ തമ്പികെ.പി. കൊട്ടാരക്കരഎം കൃഷ്ണൻ നായർ
1976സമസ്യ (ചലച്ചിത്രം)ശങ്കരവാര്യർകലാരത്നംകെ തങ്കപ്പൻ
1976കന്യാദാനംജഗദീശ്സി സി ബേബിടി ഹരിഹരൻ
1976തെമ്മാടി വേലപ്പൻരാഘവൻജി പി ബാലൻടി ഹരിഹരൻ
1976യക്ഷഗാനംരവിമതിഒളി ഷണ്മുഖംഷീല
1976തീക്കനൽവിനോദ്ജോർജ് തോമസ്‌മധു
1976ഹൃദയം ഒരു ക്ഷേത്രംഡോ.രമേഷ്പി സുബ്രമണ്യംപി സുബ്രമണ്യം
1975സിന്ധുരാജേന്ദ്രൻആർ സോമനാഥൻജെ. ശശികുമാർ
1975സമ്മാനംരഘുതിരുപ്പതി ചെട്ടിയാർജെ. ശശികുമാർ
1975സ്വർണ്ണമത്സ്യംരാഘവൻപി‌എം ശ്രീനിവാസൻബി കെ പൊറ്റക്കാട്
1975സ്വാമി അയ്യപ്പൻഅതിഥിതാരംപി സുബ്രമണ്യംപി സുബ്രമണ്യം
1975ഓമനക്കുഞ്ഞ് രാമുകെ.പി. കൊട്ടാരക്കരഎ.ബി. രാജ്
1975അക്കൽദാമഫെർണാണ്ടസ്മധുമധു
1975കാമം ക്രോധം മോഹംവിൻസെന്റ്മധുമധു
1974മാന്യശ്രീ വിശ്വാമിത്രൻമാർത്താണ്ഡൻ തമ്പിമധുമധു
1974നീലക്കണ്ണുകൾ കുഞ്ഞുരാമൻകെ പി എ സി ഫിലിംസ്മധു
1974ഭൂമീദേവി പുഷ്പിണിയായിജഗദീശ്പികെ കൈമൾടി ഹരിഹരൻ
1974ഒരു പിടി അരി ശ്രീകണ്ഠൻ നായർടി മോഹൻപി. ഭാസ്കരൻ
1974യൗവനംമോഹൻപി. സുബ്രമണ്യംബാബു നന്തൻകോട്
1973ചുക്ക്ചാക്കോച്ചൻഎം.ഒ. ജോസഫ്കെ.എസ്. സേതുമാധവൻ
1973സൗന്ദര്യപൂജ രാജൻഅജയചിത്രബി കെ പൊറ്റക്കാട്
1973ചെണ്ടഅപ്പുഎ. വിൻസെന്റ്എ. വിൻസെന്റ്
1973ഏണിപ്പടികൾകേശവപ്പിള്ളകാമ്പിശ്ശേരി കരുണാകരൻതോപ്പിൽ ഭാസി
1973പോലീസ് അറിയരുത്ജയിംസ്എം എസ് സെന്തിൽ കുമാർഎം എസ് സെന്തിൽ കുമാർ
1973നഖങ്ങൾശങ്കരൻ കുട്ടിഹരിപോത്തൻഎ. വിൻസെന്റ്
1973സ്വപ്നംവിശ്വംശിവൻബാബു നന്തൻകോട്
1973സ്വർഗ്ഗപുത്രിബാബുപി സുബ്രമണ്യംപി സുബ്രമണ്യം
1973മനുഷ്യപുത്രൻകാർത്തികേയൻകടക്കാവൂർ തങ്കപ്പൻബേബി,ഋഷി
1973മഴക്കാറ്പ്രഭാകരൻഎസ്.കെ. നായർപി എൻ മേനോൻ
1973തിരുവാഭരണംരാഘവൻഇ. കെ. ത്യാഗരാജൻജെ. ശശികുമാർ
1973യാമിനിഗോപാലകൃഷ്ണൻകെ സി ജോയ്,എം എസ് ജോസഫ്എം കൃഷ്ണൻ നായർ
1973മാധവിക്കുട്ടിഭാസ്കരൻ കുട്ടിഹരിപോത്തൻതോപ്പിൽ ഭാസി
1973തെക്കൻ കാറ്റ്ബാബുആർ.എസ്. പ്രഭുജെ. ശശികുമാർ
1973കാട്രാജേന്ദ്രൻപി സുബ്രമണ്യംപി സുബ്രമണ്യം
1973ഉദയംരാജശേഖരൻസുചിത്രമഞ്ജരിപി ഭാസ്കരൻ
1973ദിവ്യദർശനംവേണുഭാരതിമേനോൻജെ. ശശികുമാർ
1972സ്വയംവരംവിശ്വനാഥൻചിത്രലേഖ ഫിലിംസ്അടൂർ ഗോപാലകൃഷ്ണൻ
1972ലക്ഷ്യംശശിജിപ്‌സൺജിപ്‌സൺ
1972ദേവിഎം.ഒ. ജോസഫ്കെ. എസ്. സേതുമാധവൻ
1972അഴിമുഖംഹംസകൃഷ്ണൻകുട്ടി , പി വിജയൻപി വിജയൻ
1972പുള്ളിമാൻദേവയ്യൻപൊന്നപ്പൻ ഇഎൻ ബാലകൃഷ്ണൻ
1972പ്രീതികൃഷ്ണദാസ്കെ കെ എസ് കൈമൾവില്യം തോമസ്
1972തീർത്ഥയാത്രരാജഗോപാൽആർ.എസ്. പ്രഭുഎ. വിൻസന്റ്
1972ആറടി മണ്ണിന്റെ ജന്മിപ്രസാദ്പി ഭാസ്കരൻപി ഭാസ്കരൻ
1972സതിഗോവിന്ദൻ നായർമധുമധു
1972ഇനി ഒരു ജന്മം തരൂരഘുഅമ്മ പ്രൊഡക്ഷൻസ്കെ വിജയൻ
1972മനുഷ്യബന്ധങ്ങൾമാധവൻ കുട്ടികാർത്തിക ഫിലിംസ്ക്രോസ്ബെൽറ്റ് മണി
1972പുത്രകാമേഷ്ടികേശവൻ നായർ/കരുണാകരൻ ഐ.പി എസ്പി എസ് ചെട്ടി,പി അപ്പു നായർക്രോസ്ബെൽറ്റ് മണി
1972ചെമ്പരത്തിബാലചന്ദ്രൻഎസ്.കെ. നായർപി എൻ മേനോൻ
1972പണിമുടക്ക്കേശവൻ പി എൻ മേനോൻ,എം‌ ബി പിഷാരടിപി എൻ മേനോൻ
1972വിദ്യാർത്ഥികളേ ഇതിലേ ഇതിലേമിന്നൽജോൺ ഏബ്രഹാം
1972നാടൻ പ്രേമംഇക്കോരൻഎൻ വിശ്വേശ്വരയ്യ,പി‌ എസ് ഗോപാലകൃഷ്ണൻക്രോസ്ബെൽറ്റ് മണി
1972ഗന്ധർവ്വക്ഷേത്രംസതീശൻകുഞ്ചാക്കോഎ. വിൻസെന്റ്
1972സ്നേഹദീപമേ മിഴിതുറക്കൂകൃഷ്ണൻ നമ്പൂതിരിസുന്ദർലാൽ നഹാത,എസ് സൗന്തപ്പൻപി ഭാസ്കരൻ
1972മാപ്പുസാക്ഷി കൃഷ്ണൻ കുട്ടിയുണൈറ്റഡ് പ്രൊഡ്യൂസേഴ്സ്പി എൻ മേനോൻ
1971കരകാണാക്കടൽകറിയഹരിപോത്തൻകെ.എസ്. സേതുമാധവൻ
1971സിന്ദൂരച്ചെപ്പ്കേശവൻയൂസഫലി കേച്ചേരിമധു
1971ലൈൻ ബസ്സ്ഗോപിസി സി ബേബികെ.എസ്. സേതുമാധവൻ
1971മൂന്നു പൂക്കൾവേണുഗോപാൽസുന്ദർലാൽ നഹാത,എസ് സൗന്തപ്പൻപി ഭാസ്കരൻ
1971ജലകന്യക മാധവൻകലാലയ ഫിലിംസ്എം.എസ്. മണി
1971ഇൻക്വിലാബ് സിന്ദാബാദ് ശ്രീധരൻകെ എസ് ആർ മൂർത്തികെ.എസ്. സേതുമാധവൻ
1971പ്രതിസന്ധിസിദ്ദീഖ്അടൂർ ഗോപാലകൃഷ്ണൻ
1971ശരശയ്യഡോ. ഹരീന്ദ്രനാഥ്പിവി സത്യം,മുഹമ്മദ്‌ ആസം (ആസം ഭായ്)തോപ്പിൽ ഭാസി
1971വിലയ്ക്കുവാങ്ങിയ വീണവേണുസുചിത്രമഞ്ജരിപി ഭാസ്കരൻ
1971ബോബനും മോളിയുംബാലൻരവി ഏബ്രഹാംശശികുമാർ
1971ആഭിജാത്യംമാധവൻആർ.എസ്. പ്രഭുഎ. വിൻസെന്റ്
1971ഉമ്മാച്ചുമായൻതാരാചന്ദ്ഭർജാത്യപി ഭാസ്കരൻ
1971കൊച്ചനിയത്തിരാജുപി സുബ്രമണ്യംപി സുബ്രമണ്യം
1971വിത്തുകൾഉണ്ണികൃഷ്ണൻആരാധന മൂവീസ്പി ഭാസ്കരൻ
1970ഭീകര നിമിഷങ്ങൾവേണുഗോപാൽവി അരുണാചലം ,ചിന്ന അണ്ണാമലൈഎം കൃഷ്ണൻ നായർ
1970തുറക്കാത്ത വാതിൽവാസുഎ രഘുനാഥ്പി ഭാസ്കരൻ
1970പ്രിയഗോപൻഎൻ പി അബുമധു
1970സ്ത്രീരവിമുഹമ്മദ്‌ ആസം (ആസം ഭായ്)പി ഭാസ്കരൻ
1970പളുങ്കുപാത്രംരവിശബരിനാഥൻതിക്കുറിശ്ശി
1970നിലക്കാത്ത ചലനങ്ങൾസാംമിസ്സിസ് കെ സുകുമാരൻകെ സുകുമാരൻ നായർ
1970കാക്കത്തമ്പുരാട്ടിരാജപ്പൻസി ജെ ബേബി,പി സി ഇട്ടൂപ്പ്പി ഭാസ്കരൻ
1970അഭയംപ്രൊഫ. ബാലകൃഷ്ണൻശോഭന പരമേശ്വരൻ നായർരാമു കാര്യാട്ട്
1970സ്വപ്നങ്ങൾഡോ. ബാലകൃഷ്ണൻപി സുബ്രമണ്യംപി സുബ്രമണ്യം
1970ഓളവും തീരവുംബാപ്പുട്ടിപി.എ. ബക്കർപി.എൻ. മേനോൻ
1970അമ്പലപ്രാവ്രാജേന്ദ്രൻതാരാചന്ദ്ഭർജാത്യപി ഭാസ്കരൻ
1969ജന്മഭൂമിജോണിജോൺ ശങ്കരമംഗലംജോൺ ശങ്കരമംഗലം
1969കുരുതിക്കളംരഘുസിനി യുണൈറ്റഡ്എ കെ സഹദേവൻ
1969ആൽമരംഗോപിടി കെ പരീക്കുട്ടിഎ. വിൻസെന്റ്
1969കള്ളിച്ചെല്ലമ്മചന്ദ്രപ്പൻശോഭന പരമേശ്വരൻ നായർപി ഭാസ്കരൻ
1969വില കുറഞ്ഞ മനുഷ്യൻരാജൻപി രാമസ്വാമിഎം എ രാജേന്ദ്രൻ
1969നദിസണ്ണിഹരി പോത്തൻഎ വിൻസന്റ്
1969വെള്ളിയാഴ്ചരാജൻഎം എം നേശൻഎം എം നേശൻ
1969വിരുന്നുകാരിസേതുപി. വേണുപി. വേണു
1969സാത്ത് ഹിന്ദുസ്ഥാനിസുബോധ് സന്യാൽ
1969വീട്ടുമൃഗംവിജയൻപി സുകുമാരൻ,ജി അർജ്ജുനൻപി വേണു
1968തുലാഭാരംബാബുഹരിപോത്തൻഎ. വിൻസെന്റ്
1968കടൽആന്റണിപി സുബ്രമണ്യംപി സുബ്രമണ്യം
1968വിപ്ലവകാരികൾ മേനോൻപി സുബ്രമണ്യംപി സുബ്രമണ്യം
1968അദ്ധ്യാപികചാക്കോ സാർപി സുബ്രമണ്യംപി സുബ്രമണ്യം
1968വഴിപിഴച്ച സന്തതിഉണ്ണിഒ. രാംദാസ്ഒ. രാംദാസ്
1968മനസ്വിനി ഹരിദാസ്എൻ വാസുമേനോൻപി ഭാസ്കരൻ
1968രാഗിണി രവികെ എൻ മൂർത്തിപി ബി ഉണ്ണി
1968കറുത്ത പൗർണ്ണമി ബാലുഎൻ ജി മേനോൻനാരായണൻകുട്ടി വല്ലത്ത്
1967കദീജഡോ.സലിംകലാരത്നഎം കൃഷ്ണൻ നായർ
1967കറുത്ത രാത്രികൾഡോ.ശാന്തൻപി. സുബ്രഹ്മണ്യംപി സുബ്രമണ്യം
1967ചെകുത്താന്റെ കോട്ടഭാസ്കരൻഎം എം നേശൻഎം എം നേശൻ
1967ഒള്ളതുമതി ബാബുഎം പി ചന്ദ്രശേഖര പിള്ളകെ എസ് സേതുമാധവൻ
1967അവൾ ജോയ്മുഹമ്മദ് സർക്കാർപി എം എ അസീസ്‌
1967അന്വേഷിച്ചു കണ്ടെത്തിയില്ലആന്റണികെ രവീന്ദ്രനാഥൻ നായർപി ഭാസ്കരൻ
1967ഉദ്യോഗസ്ഥരാജശേഖരൻപി‌ എസ് ദാസ്,പി കെ ദേവദാസ്വേണുഗോപാല മേനോൻ (പി വേണു)
1967ലേഡി ഡോക്ടർജോണിപി സുബ്രമണ്യംകെ സുകുമാരൻ നായർ
1967അശ്വമേധംസദാനന്ദൻഹരി പോത്തൻഎ. വിൻസെന്റ്
1967രമണൻമാധവൻഡി എം പൊറ്റേക്കാട്ഡി എം പൊറ്റേക്കാട്
1967നഗരമേ നന്ദിരാഘവൻശോഭന പരമേശ്വരൻ നായർഎ വിൻസന്റ്
1966തിലോത്തമഉസ്മാൻകുഞ്ചാക്കോകുഞ്ചാക്കോ
1966കരുണയൂണിയൻ ലീഡർകെ തങ്കപ്പൻകെ തങ്കപ്പൻ
1966മാണിക്യക്കൊട്ടാരംവേണുഎച്ച് എച്ച് അബ്ദുള്ള സേട്ട്യു രാജഗോപാൽ
1966അർച്ചനരാജഗോപാലൻറ്റി ഇ വാസുദേവൻകെ എസ് സേതുമാധവൻ
1966പുത്രിബാബുപി സുബ്രമണ്യംപി സുബ്രമണ്യം
1965തൊമ്മന്റെ മക്കൾകുഞ്ഞച്ചൻകാശിനാഥൻശശികുമാർ
1965അമ്മുഭാസിഎം കേശവൻഎൻ എൻ പിഷാരടി
1965മുറപ്പെണ്ണ്കേശവൻ കുട്ടിശോഭന പരമേശ്വരൻ നായർഎ. വിൻസെന്റ്
1965കല്യാണഫോട്ടോ എസ്.ഐ ജോൺറ്റി ഇ വാസുദേവൻജെ ഡി തോട്ടാൻ
1965കളിയോടംഡോ.വേണുപി സുബ്രമണ്യംപി സുബ്രമണ്യം
1965ചെമ്മീൻപരീക്കുട്ടിബാബു സേട്ട്രാമു കാര്യാട്ട്
1965കാട്ടുപൂക്കൾജോണീകെ തങ്കപ്പൻകെ തങ്കപ്പൻ
1965മായാവിമധുപി സുബ്രമണ്യംജി കെ രാമു
1965സുബൈദഅഹമ്മദ്എച്ച് എച്ച് ഇബ്രാഹിംഎം എസ് മണി
1965പട്ടുതൂവാലജോർജ്പി സുബ്രമണ്യംപി സുബ്രമണ്യം
1965ജീവിതയാത്രരാജൻമാസ്റർ ഗണേഷ്കൊട്ടാരക്കര ശശികുമാർ
1965സർപ്പക്കാട്ഡോ.ബാലൻപി കെ സത്യപാൽജെ ഡി തോട്ടാൻ
1964ആദ്യകിരണങ്ങൾപാപ്പച്ചൻവി അബ്ദുള്ള,പി ഭാസ്കരൻപി ഭാസ്കരൻ
1964മണവാട്ടിബാബുഎം രാജു മാത്തൻകെ.എസ്. സേതുമാധവൻ
1964ഭാർഗ്ഗവീനിലയംകവിടി.കെ. പരീക്കുട്ടിഎ. വിൻസെന്റ്
1964കുട്ടിക്കുപ്പായംസിദ്ദീഖ്റ്റി ഇ വാസുദേവൻഎം കൃഷ്ണൻ നായർ
1964തച്ചോളി ഒതേനൻപയ്യംവള്ളി ചന്തുടി കെ പരീക്കുട്ടിഎസ് എസ് രാജൻ
1963അമ്മയെ കാണാൻബാലഗോപാൽവി അബ്ദുള്ള,പി ഭാസ്കരൻപി ഭാസ്കരൻ
1963മൂടുപടംകൊച്ചുകുഞ്ഞ്ടി കെ പരീക്കുട്ടിരാമു കാര്യാട്ട്
1963നിണമണിഞ്ഞകാല്പാടുകൾസ്റ്റീഫൺശോഭന പരമേശ്വരൻ നായർഎൻ. എൻ. പിഷാരടി
അടയ്ക്കുക

തമിഴ്

  • ധർമ്മദുരൈ (1991)

സംവിധാനം

നിർമ്മാണം[11]

പിന്നണിഗാനം

  • സഹകരിക്കട്ടെ സഹകരിക്ക [Bit] ... രമണൻ (1967)
  • അറിയൂ [Bit] ... രമണൻ (1967)
  • രമണീയെന്നിൽ [Bit] ... രമണൻ (1967)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.