കള്ളിച്ചെല്ലമ്മ

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

കള്ളിച്ചെല്ലമ്മ

പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1969-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കള്ളിച്ചെല്ലമ്മ. ഷീലയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീർ, മധു, കെ.പി. ഉമ്മർ, അടൂർ ഭാസി തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ജി. വിവേകാനന്ദനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത് എസ്. കൊന്നനാട്ട് ആയിരുന്നു. കള്ളിച്ചെല്ലമ്മയിലെ അഭിനയത്തിന് നടി ഷീലയ്ക്ക് 1969-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.[1]

വസ്തുതകൾ കള്ളിച്ചെല്ലമ്മ, സംവിധാനം ...
കള്ളിച്ചെല്ലമ്മ
Thumb
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംശോഭന പരമേശ്വരൻ നായർ
രചനജി. വിവേകാനന്ദൻ
അഭിനേതാക്കൾ
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ബെഞ്ചമിൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോരൂപവാണി
വിതരണംവിമല ഫിലിംസ് റിലീസ്
റിലീസിങ് തീയതി1969 ഓഗസ്റ്റ് 22
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

ഗാനങ്ങൾ

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പി. ഭാസ്കരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ. രാഘവൻ. 

കൂടുതൽ വിവരങ്ങൾ #, ഗാനം ...
# ഗാനംഗായകർ ദൈർഘ്യം
1. "അശോകവനത്തിലെ"  കമുകറ പുരുഷോത്തമൻ, ബി. വസന്ത  
2. "കാലമെന്ന കാരണവർക്കു"  സി.ഒ. ആന്റോ, പി. ലീല, ശ്രീതല, കോട്ടയം ശാന്ത  
3. "കരിമുകിൽക്കാട്ടിലെ"  പി. ജയചന്ദ്രൻ  
4. "മാനത്തെക്കായലിൻ"  കെ.പി. ബ്രഹ്മാനന്ദൻ  
5. "ഉണ്ണിഗണപതിയെ (വേട്ടയ്ക്കു വേടന്റെ)"  എം.ജി. രാധാകൃഷ്ണൻ, സി.ഒ. ആന്റോ, കോറസ്  
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

പടം കാണുക

Wikiwand - on

Seamless Wikipedia browsing. On steroids.