Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജോസഫ് മൈൻ കഥയെഴുതി,വി.ടി. നന്ദകുമാർ തിരക്കഥയും സംഭാഷണവുമെഴുതി പി. എൻ. സുന്ദരം സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അപരാധി.[1] ആർ. എസ് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, മധു, ഷീല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു.[2] പി. ഭാസ്കരന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതസംവിധാനം നിർവഹിച്ചു.ഈ ചിത്രം ഒരു വിജയമായിരുന്നു .[3] ഈ ചിത്രത്തിൽ ബബിതക്ക് ശബ്ദം കൊടുത്തുകൊണ്ടാണ് ഭാഗ്യലക്ഷ്മി ആദ്യമായി ഡബ്ബിങ് ചെയ്യുന്നത്.[4]
അപരാധി | |
---|---|
സംവിധാനം | പി. എൻ. സുന്ദരം |
നിർമ്മാണം | പാവമണി |
രചന | ജോസഫ് മൈൻ |
തിരക്കഥ | വി.ടി. നന്ദകുമാർ |
സംഭാഷണം | വി.ടി. നന്ദകുമാർ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി ഷീല മധു |
സംഗീതം | സലിൽ ചൗധരി |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | എസ് എസ് മണിയൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | പ്രതാപ് ചിത്ര |
വിതരണം | അജന്ത ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമ്പന്നതയുടെ നടുവിൽ മനുഷ്യത്വം നഷ്ടപ്പെട്ട ഒരു കൂട്ടം ജനങ്ങളൂടെ കഥയാണിത്. എസ്റ്റേറ്റ് ഉടമയായ അച്ഛന്റെ സ്വത്ത് കിട്ടാനായി (ജയൻ മധു)) തന്നെ വിശ്വസിച്ച് തന്റെ മക്കളെ പ്രസവിച്ച ലിസിടീച്ചറെ (ജയഭാരതി) മറന്ന് സുശീലയെ (ഷീല) വിവാഹം ചെയ്യുന്നു. ലിസിയെ വഴിതെറ്റിക്കാൻ മാനേജർ ജോൺസൻ (കെ.പി. ഉമ്മർ ) ശ്രമിക്കുന്നു. അച്ഛൻ സ്വത്ത് പക്ഷേ ഭാര്യാഭർത്താക്കന്മാർക്ക് ഒന്നിച്ച് മാത്രം കൈകാര്യം ചെയ്യാവുന്നതാക്കുന്നു. സുശീല തന്റെ കുഞ്ഞുങ്ങളെ പോലെ അവരെ നോക്കുന്നു. അതിനിടയിൽ സുശീല കിണറ്റിൽ മരിച്ചുകിടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായി രാജൻ (പ്രേം നസീർ ) വരുന്നു. അവസാനം കുറ്റം ജയന്റെതെന്ന് തെളിയുന്നു. ജോൺസണും സഹായിയും പിടിയിലാവുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | രാജൻ (സി ഐ) |
2 | ജയഭാരതി | ലിസ്സി |
3 | മധു | ജയചന്ദ്രൻ |
4 | ഷീല | സുശീല |
5 | കെ.പി. ഉമ്മർ | ജോൺസൺ |
6 | ബഹദൂർ | ഔസേപ്പച്ചൻ |
7 | പി.കെ. എബ്രഹാം | ഡി എസ് പി |
8 | പറവൂർ ഭരതൻ | ചായക്കടക്കാരൻ രാമൻ നായർ |
9 | നന്ദിത ബോസ് | സുമതി |
10 | ടി.പി. മാധവൻ | പോലീസ് ഓഫീസർ കുമാരൻ |
11 | ബാലൻ കെ നായർ | മാലായികുഞ്ഞുമോൻ |
12 | പ്രതാപചന്ദ്രൻ | ജയചന്ദ്രന്റെ അച്ഛൻ |
13 | നാഗേഷ് | തട്ടാൻ രങ്കൻ |
14 | മാസ്റ്റർ രഘു | രാജു (ലിസിയുടെ മകൻ) |
15 | ശാന്താദേവി | |
16 | ആശാലത | |
17 | വീരൻ | ശങ്കരപ്പിള്ള- സുശീലയുടെ അച്ഛൻ |
18 | ബേബി ബബിത | ലിസിയുടെ മകൾ |
19 | തൃശ്ശൂർ എൽസി | |
20 | ലളിതശ്രീ |
ഗാനങ്ങൾ :പി. ഭാസ്കരൻ
ഈണം : സലിൽ ചൗധരി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മാമലയിലെ പൂമരം | വാണി ജയറാം, സംഘം, ജോളി അബ്രഹാം | |
2 | മുരളീധരാ മുകുന്ദാ | എസ്. ജാനകി, സംഘം, | |
3 | നന്മ ചേരും അമ്മ | സുജാത മോഹൻ, ലതാ രാജു, ശ്രീജിത്ത്, വി.ടി. നന്ദകുമാർ | |
4 | തുമ്പി തുമ്പി | സുജാത മോഹൻ, അമ്പിളിസംഘം, |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.