ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന, ഭാരതത്തിലെ ആദ്യത്തെ നാടക പരിശീലന സ്ഥാപനമാണ് എൻ.എസ്.ഡി അഥവാ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (ഇംഗ്ലീഷ്:National School of Drama). ഭാരത സർക്കാറിന്റെ കീഴിലുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ അധീനതയിൽ ഒരു സ്വയംഭരണ സംഘടനയായാണ് എൻ.എസ്.ഡി പ്രവർത്തിക്കുന്നത്. 1959-ൽ സംഗീത നാടക അക്കാദമി മൂലം സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് 1975-ൽ ഒരു നിരപേക്ഷിത പരിശീലന സ്ഥാപനമായി മാറി.[1].
राष्ट्रीय नाट्य विद्यालय | |
തരം | Public |
---|---|
സ്ഥാപിതം | 1959 |
അദ്ധ്യക്ഷ(ൻ) | അമൽ അല്ലാന |
ഡയറക്ടർ | അനുരാധ കപൂർ (ജൂലൈ 2007- ) |
സ്ഥലം | ന്യൂ ഡെൽഹി |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | സംഗീത നാടക അക്കാദമി |
വെബ്‌സൈറ്റ് | http://www.nsd.gov.in |
ചരിത്രം
1954 മുതൽ ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു എങ്കിലും, ജവഹർലാൽ നെഹ്രു, സംഗീത നാടക അക്കാദമിയുടെ പ്രസിഡന്റായിരുന്ന കാലത്താണ് ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചതും ഇതിന്റെ അനന്തരഫലമായി ദില്ലിയിൽ സ്ഥിതി ചെയ്തിരുന്ന ഭാരതീയ നാട്യ സംഘ്(BNS) എന്ന സ്ഥാപനം യുനെസ്കോയുടെ (UNESCO) സഹായത്താൽ സ്വതന്ത്രമായി 1958-ൽ ഏഷ്യൻ തീയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (ATI) എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു.[2]
അടുത്ത വർഷത്തിൽ ഭാരത സർക്കാർ എടിഐ (ATI) പുതുതായി സ്ഥാപിതമായ ഒരു സ്ഥാപനവുമായി ലയപ്പിക്കുകയും ഇതിനെ 1959-ൽ നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ സംരക്ഷണപരിപാലന ചുമതല സംഗീത നാടക അക്കാദമിക്കു തന്നെയായിരുന്നു. ദില്ലിയിലെ നിസ്സാമുദ്ദീൻ വെസ്റ്റിലായിരുന്നു തുടക്കത്തിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വന്നിരുന്നത്. എൻഎസ്ഡിയുടെ (NSD) ആദ്യത്തെ സംഘം (Batch) പൂർത്തിയായത് 1961-ലാണ്.[3]
പ്രശസ്ത ഇന്ത്യൻ നാടകസംവിധായകനും, എൻ എസ് ഡിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ ഇബ്രാഹിം അൽക്കാസിയായിരുന്നു ആരംഭ കാലഘട്ടത്തിൽ എൻ എസ് ഡിയുടെ അനുശാസകൻ. ഇദ്ദേഹം ഈ സ്ഥാപനത്തിന്റെ കേടുപാടുകൾ തീർത്ത് നവീകരിക്കുക മാത്രമല്ല ചെയ്തത്, കൂടാതെ എൻ എസ് ഡിയിൽ പുതുതായി 200 സീറ്റുകൾ ഉള്ള ഒരു തീയറ്റർ അടക്കം രണ്ട് തീയറ്ററുകൾ സ്ഥാപിക്കുകയും, ഒരു പേരാലിനു കീഴിലായി മേഘ്ദൂത് തീയറ്റർ എന്ന് പേരിട്ട ഒരു തുറസ്സായ തീയറ്റർ സ്ഥാപിക്കുകയും ചെയ്തു.[4]
എൻ എസ് ഡിയിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് ലഭിച്ച അംഗീകാരങ്ങൾ
പദ്മഭൂഷൺ
- നസീറുദ്ദീൻ ഷാ, സായ് പരഞ്ജ്പയ്
പത്മശ്രീ
ബി.വി. കാരന്ത്, നസീറുദ്ദീൻ ഷാ, രതൻ തിയ്യം, ഓം പുരി, രാം ഗോപാൽ ബജാജ്.
കാളിദാസ് സമ്മാൻ
ബി.വി. കാരാന്ത്, ദേവേന്ദ്ര രാജ് അങ്കൂർ.
സംഗീത നാടക അക്കാദമി പുരസ്കാരം
ബി.വി. കാരാന്ത്, വി. രാമമൂർത്തി, ബി.എം. ഷാ, മനോഹർ സിംഗ്, ഉത്തര ബാവോക്കര്‍, രതൻ തിയ്യം, പ്രസന്ന , സുരേഖ സിക്രി, നസീറുദ്ദീൻ ഷാ, മോഹൻ മഹാറിഷി, എം.കെ. റെയ്ന, ബൻസി കോള്‍, രാം ഗോപാൽ ബജാജ്, ബി. ജയശ്രീ, ഭാനു ഭാരതി, അമൽ അല്ലാന, ദുലാൽ റോയ്, റിത ജി. കോതാരി, റോബിൻ ദാസ്, സീമ ബിശ്വാസ്, ഗുരുചരൺ സിംഗ് ചണ്ണി, ഡോല്ലി അഹ്ലുവാലിയ, പ്രേം മതിയാനി, നാദിറാ ബബ്ബര്, ശാന്ത ഗാന്ധി, അശോക് സാഗർ ഭഗത്, ജെ.എൻ. കൗശല് , ദേവേന്ദ്ര രാജ് അങ്കൂര്‍, രാധ കപൂര്‍, സുരേഷ് ഭരദ്വാജ്, എച്.വി. ശർമ്മ, രഞ്ജിത് കപൂര്‍, വി.കെ. ശർമ്മ,[5]
മികച്ച നാടകാഭിനയത്തിനുള്ള ചമൻ ലാൽ മെമ്മോറിയൽ അവാർഡുകൾ
ജി.എൻ. ദാസ്ഗുപ്ത, എച്.വി. ശർമ്മ, സുധീർ കുൽക്കർണി, ഡോളി അഹ്ലുവാലിയ, സുരേഷ് ഭരദ്വാജ്.
ദേശീയ ചലച്ചിത്ര പുരസ്കാരം
- മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ
- മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ
- മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ
- സുരേഖ സിക്രി (1988 & 1995)
- മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ
- സ്വാനന്ദ് കിർക്കിറേ
- മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ
- ഡോളി അഹ്ലുവാലിയ: ബൻഡിറ്റ് ക്യൂൻ (1996)
Osian's Cinefan Festival of Asian and Arab Cinema
മികച്ച നടിക്കുള്ള/നടനുള്ള പുരസ്കാരം
- തന്നിഷ്ത ചാറ്റർജീ: ബൈബർ
- സുബ്രോടൊ ദത്ത: ബൈബർ
എൻ എസ് ഡിയുടെ അനുശാസകർ
നാടക മേഖലയിൽ പ്രശസ്തരായ ധാരാളം വ്യക്തികൾ എൻ. എസ്. ഡിയുടെ അനുശാസകരായി പ്രവർത്തിച്ചിട്ടുണ്ട്.
- സാതു സെൻ (1959-61)
- ഇബ്രാഹിം അൽകാസി (1962-77)
- ബി. വി. കാരാന്ത് (1977-82)
- ബി. എം .ഷാ (1982-84)
- മോഹൻ മഹാറിഷി (1984-86)
- രതൻ തിയ്യം (1987-88)
- കീർത്തി ജയിൻ (1988-95)
- രാം ഗോപാൽ ബജാജ് (1995-Sept.2001)
- ദേവേന്ദ്ര രാജ് അങ്കൂർ (2001-July 3 2007)
- അനുരാധ കപൂർ (July 2007- ) [6].
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.