Remove ads
From Wikipedia, the free encyclopedia
ടി.കെ. പരീക്കുട്ടി 1909-ൽ ഫോർട്ട് കൊച്ചിയിൽ ജനിച്ചു. പറയത്തക്ക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ഇദ്ദേഹം ഒരു നല്ല വ്യവസായ പ്രമുഖനെന്ന പേരു സമ്പാദിച്ചു. അദ്ദേഹം ഒരു ബോട്ടുടമയും ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടറും കൂടി ആയിരുന്നു.
ടി.കെ. പരീക്കുട്ടി | |
---|---|
ജനനം | 1909 |
മരണം | 1969 ജൂലൈ 21 |
തൊഴിൽ | നിർമാതാവ് |
സജീവ കാലം | 1952 |
1952-ൽ ചന്ദ്രതാരാ പിക്ചേഴ്സ് എന്നപേരിൽ ഫിലിം വിതരണ കമ്പനി ആരംഭിച്ച് പ്രവർത്തനം തുടങ്ങി. 1954-ൽ നീലക്കുയിൽ എന്ന ചലച്ചിത്രം നിർമിച്ചുകൊണ്ട് നിർമ്മാണ രംഗത്തു പ്രവേശിച്ചു. ആ ചിത്രത്തിന് അഖിലേന്ത്യാ അടിസ്ഥാനതിൽ രണ്ടാം സ്ഥാനവും പ്രസിഡന്റിന്റെ വെള്ളി മെഡലും കിട്ടിയതോടെ അദ്ദേഹം പ്രശസ്തനായി.[1]
ഇവയിൽ മുടിയനായ പുത്രനും, തച്ചോളി ഒതേനനും, കുഞ്ഞാലിമരയ്ക്കർക്കും, ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളി മെഡൽ കിട്ടിയിട്ടുണ്ട്.[2]
കേരളത്തിലെ ആദ്യത്തെ 70 എം.എം തിയേറ്റർ ആയ സൈന കൊച്ചിയിൽ നിർമിച്ചത് പരീക്കുട്ടിയാണ്. ഇദ്ദേഹത്തിന് നാലു ഭാര്യമാർ ഉണ്ടായിരുന്നെങ്കിലും സന്താനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ 1969 ജൂലൈ 21-ന് ഹൃദയസ്തഭനം മൂലം ഇദ്ദേഹം അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.