നാടോടികൾ (മലയാളചലച്ചിത്രം)
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ചന്ദ്രതാര പ്രൊഡക്ഷ്സിന്റെ ബാനറിൽ ടി.കെ. പരീക്കുട്ടി നിർമിച്ച നാടോടികൾ എന്ന മലയാളചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് എസ്. രാമനാഥനാണ്. കഥയും രാമനാഥന്റേതുതന്നെ. എൻ.എൻ. പിഷാരടി സംഭാഷണവും പി. ഭാസ്കരൻ ഗാനങ്ങളും എഴുതി. വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ച 9 പാട്ടുകൾ ഈ ചിത്രത്തിലുണ്ട്. നൃത്തസംവിധനം ആർ. കൃഷ്ണരാജും ഛായാഗ്രഹണം വി.കെ.ബി. മണിയും ചിത്രസംയോജനം ജി. വെങ്കിട്ടരാമനും നിർവഹിച്ചു. വിജയവാഹിനി സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രം 1959 സെപ്റ്റംബർ 11-ന് പ്രദർശനം ആരംഭിച്ചു. കേരളത്തിൽ വിതരണം നടത്തിയത് ചന്ദ്രതാരാ പിക്ചേഴ്സായിരുന്നു.[1]
നാടോടികൾ | |
---|---|
സംവിധാനം | എസ്. രാമനാഥൻ |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | എസ്. രാമനാഥൻ |
തിരക്കഥ | എസ്. രാമനാഥൻ |
അഭിനേതാക്കൾ | പ്രേം നവാസ് ടി.എസ്. മുത്തയ്യ കൊട്ടാരക്കര ശ്രീധരൻ നായർ പി.എ. തൊമസ് എസ്.എ. ഫരീദ് അംബിക (പഴയകാല നടി) സുകുമാരി ടി.ആർ. ഓമന അടൂർ പങ്കജം |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി | 11/09/1959 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.