Remove ads
From Wikipedia, the free encyclopedia
പ്രമുഖ ചലച്ചിത്രപിന്നണി കവിയും സംഗീത പണ്ഡിതനും ഗായകനുമായിരുന്നു പി.ബി. ശ്രീനിവാസ് (22 സെപ്റ്റംബർ 1930 - 14 ഏപ്രിൽ 2013).തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചലച്ചിത്രഗാനങ്ങൾ ഗാനങ്ങളാലപിച്ചിട്ടുണ്ട്. സിനിമാരംഗത്തുനിന്ന് പിൻവാങ്ങിയശേഷവും സംഗീത ഗവേഷണപഠനങ്ങളിൽ സജീവമായിരുന്നു.[1]
P.B. Sreenivas పి.బి.శ్రీనివాస్ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | പ്രതിവാദി ബയങ്കര ശ്രീനിവാസ് |
പുറമേ അറിയപ്പെടുന്ന | പി.ബി.എസ് |
ജനനം | Kakinada, Andhra Pradesh | 22 സെപ്റ്റംബർ 1930
മരണം | 14 ഏപ്രിൽ 2013 82) Chennai, Tamil Nadu | (പ്രായം
വിഭാഗങ്ങൾ | Playback singing, Carnatic music, Ghazal |
തൊഴിൽ(കൾ) | ഗായകൻ |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 1951-2013 |
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കാക്കിനാഡയിലെ ഒരു സാധാരണകുടുബത്തിൽ പി.ബി. ഫണീന്ദ്രസ്വാമിയുടേയും ശേഷഗിരി അമ്മാളിന്റെയും മകനായി ജനിച്ചു. ഡിഗ്രിയും ഹിന്ദി വിശാരദും കഴിഞ്ഞ് ചലച്ചിത്രസംഗീത രംഗത്തേക്ക് തിരിഞ്ഞു. 1961 ൽ എ.വി.എം. 'പാവമന്നിപ്പ്' എന്ന പടത്തിൽ പാടിയ 'കാലങ്ങളിൽ അവൾ വസന്തം.....'എന്ന ഗാനം സുപ്പർഹിറ്റായി. പി.ബി.എസ്സിന്റെ ഹിറ്റുപാട്ടുകളുടെ മുഖ്യശില്പികൾ എം.എസ്. വിശ്വനാഥൻ-രാമമൂർത്തി ടീം ആയിരുന്നു. സിനിമാഗാനങ്ങൾക്കൊപ്പം ഭക്തിഗാനരംഗത്തും അദ്ദേഹം ശ്രദ്ധേയനായി.
'നവനീതസുധ' എന്ന പുതിയൊരു രാഗംതന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. എട്ടു ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം വിവിധ ഭാഷകളിൽ നൂറുകണക്കിന്കവിതകളും ഗസലുകളും എഴുതിയിട്ടുണ്ട്. 2013 ഏപ്രിൽ 14-ന് ചെന്നൈയിലെ വസതിയിൽ വച്ച് ഹൃദയാഘാതം പിടിപെട്ട് അന്തരിച്ചു. ഭാര്യയും അഞ്ചുമക്കളുമുണ്ട്.[2]
1954 ൽ പുത്രധർമ്മം എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തിൽ എത്തിയത്.[3] നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിൽ പാടിയ 'മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമാണ് ശ്രീനിവാസിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്..
1982-ൽ പുറത്തിറങ്ങിയ 'തടാകം', 1990-ൽ പുറത്തിറങ്ങിയ 'ഇന്ദ്രജാലം ' എന്നീ ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഇരു ചിത്രങ്ങളിലെയും ഹിന്ദി ഗാനങ്ങൾ അദ്ദേഹം രചിച്ചവയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.