From Wikipedia, the free encyclopedia
മധു നിർമ്മിച്ച് സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാമം ക്രോധം മോഹം. മധു, ജയഭാരതി, നന്ദിത ബോസ്, മണവാളൻ ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു.[1] [2] [3] ഭരണിക്കാവ് ശിവകുമാർ ,ബിച്ചു തിരുമല എന്നിവർ ഗാനങ്ങൾ എഴുതി
കാമം ക്രോധം മോഹം(1975) | |
---|---|
സംവിധാനം | മധു |
നിർമ്മാണം | മധു |
രചന | പി ആർ ചന്ദ്രൻ |
തിരക്കഥ | പി ആർ ചന്ദ്രൻ |
സംഭാഷണം | പി ആർ ചന്ദ്രൻ |
അഭിനേതാക്കൾ | മധു, ജയഭാരതി, നന്ദിത ബോസ്, മണവാളൻ ജോസഫ് ശങ്കരാടി |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | ഭരണിക്കാവ് ശിവകുമാർ ,ബിച്ചു തിരുമല |
ഛായാഗ്രഹണം | ബെഞ്ചമിൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ബാനർ | പ്രശാന്തി |
വിതരണം | തിരുമേനി പിക്ചേർസ് |
പരസ്യം | ശ്രീനി കൊടുങ്ങല്ലൂർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
തൊട്ടടുത്ത തോട്ടത്തിലെ ചെറുപ്പക്കാരനായ മാനേജർ മിസ്റ്റർ വിൻസന്റ് ആ കുടുംബത്തിന്റെ ഏറ്റവുമടുത്ത ബന്ധുവായിരുന്നു.സൗന്ദര്യപ്രേമിയായ വിൻസന്റിനു തന്റെ യുവസഹജമായ ഭാവി സങ്കല്പങ്ങൾ സഫലീകരിച്ചു കൊണ്ട് ഒരു ജീവിത സഖിയെ കിട്ടി. സുന്ദരിയും നർത്തകിയുമായിരുന്ന രേണുക. വിവാഹം കഴിയുന്നതിനു മുൻപു തന്നെ രേണുകയെ വിൻസന്റ് കൂടെ താമസിപ്പിച്ചു.വിബ്സന്റിന്റെ ഈ പ്രവൃത്തി ,മാലതിക്ക് അത്ര അന്തസ്സുള്ളതായി തോന്നിയില്ലെങ്കിലും വിശാലഹൃദയനായ ജനാർദ്ദനനു അതൊരു വലിയ തെറ്റായി കാണാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് വിൻസന്റിന്റെയും രേണുകയുടെയും വിവാഹം നിശ്ചയിച്ചിരുന്ന സ്ഥിതിക്ക്… ജനാർദ്ദനൻ അന്നു വീട്ടിലുണ്ടായിരുന്നില്ല. ബിസിനസ് സംബന്ധമായി പട്ടണത്തിലായിരുന്നു.തന്റെ ഉത്തമ സുഹൃത്തായ അഡ്വക്കേറ്റ് തമ്പിയുടെ വീട്ടിലായിരുന്നു താമസം. അർദ്ധരാത്രി വന്ന ടെലിഫോൺ സന്ദേശം ജനാർദ്ദനനെയും തമ്പിയെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.വിൻസന്റ് കൊല്ലപ്പെട്ടു. ജനാർദ്ദനന്റെ ബംഗ്ലാവിൽ വെച്ചാണത് സംഭവിച്ചത്. വെടി വെച്ചത് മാലതിയായിരുന്നു. ജനാർദ്ദനന്റെ ഭാര്യ. ജനാർദ്ദനനും തമ്പിയും ബംഗ്ലാവിലേക്ക് പാഞ്ഞെത്തി. ജനാർദ്ദനൻ അന്നവിടെ ഇല്ലാത്തതറിഞ്ഞു കൊണ്ട് മദ്യപിച്ക്ഷ്ഹ് മദോന്മത്തനായി വന്ന് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വിൻസന്റിനെ താൻ പ്രാണരക്ഷാർത്ഥം വെടി വെച്ചു കൊന്നു പോയ കഥ പൊട്ടിക്കരഞ്ഞു കൊണ്ട് മാലതി പറഞ്ഞു.ദുഃഖവും ഭീതിയും കൊണ്ട് വിവശയായ മാലതിയെ ജനാർദ്ദനൻ ആശ്വസിപ്പിച്ചു. യുക്തിപരമായ വാദത്തിന്റെ ഫലമായി കോടതി മാലതിയ്ക്ക് ജാമ്യം അനുവദിച്ചു.സ്വയരക്ഷയ്ക്കു വേണ്ടി ചെയ്തു പോയ അപരാധത്തിനു കോടതിയിൽ നിന്ന് മാപ്പു ലഭിക്കുമെന്ന് ഏവർക്കും ഉറപ്പുണ്ടായിരുന്നു.പക്ഷേ ജാമ്യം കിട്ടിയ നാൾ തന്നെ വക്കീൽ ഗുമസ്തൻ പരോപകാരി മാധവൻ പിള്ള തമ്പിയുടെ ആഫീസിൽ പ്രത്യക്ഷപ്പെട്ടു. കൊലപാതകം നടന്നതിന്റെ അന്ന് പകൽ മാലതി വിൻസന്റിനു കൊടുത്തയച്ചെന്ന് പറയപ്പെടുന്ന ഒരു കത്തിന്റെ പകർപ്പുമായാണ് അയാൾ രംഗപ്രവേശം ചെയ്തത്. ആ കത്തിന്റെ അസ്സൽ രേണുക സൂക്ഷിച്ചിട്ടുണ്ടത്രേ. മാലതിയെ കഴുവിൽ ഏറ്റിയല്ലാതെ അടങ്ങുകയില്ലെന്ന് പ്രതികാര മൂർത്തിയായ അവൾ ശപഥം ചെയ്തിരിക്കുന്നു.അഡ്വക്കേറ്റ് തമ്പി ആകെ കുഴഞ്ഞു.അങ്ങനെ ഒരു കത്ത് നിലവിലുള്ള പക്ഷം മാലതിയ്ക്ക് ലഭിച്ചേക്കാവുന്നത് തൂക്കുമരമായിരിക്കും,
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | ജയഭാരതി | |
3 | നന്ദിത ബോസ് | |
4 | ശോഭ | |
5 | കൊട്ടാരക്കര ശ്രീധരൻ നായർ | |
6 | ശങ്കരാടി | |
7 | മുതുകുളം രാഘവൻ പിള്ള | |
8 | മണവാളൻ ജോസഫ് | |
9 | പട്ടം സദൻ | |
10 | പി.കെ. എബ്രഹാം | |
11 | ടി.പി. മാധവൻ | |
12 | കല്ലയം കൃഷ്ണദാസ് | |
13 | കെ വി ശാന്തി | |
14 | പുഷ്പ | |
15 | ബേബി ജയറാണി | |
16 | സുദേവൻ |
നമ്പർ. | പാട്ട് | പാട്ടുകാർ | രചന |
1 | രാഗാർദ്രഹംസങ്ങളോ | കെ ജെ യേശുദാസ്, പി. സുശീല | ഭരണിക്കാവ് ശിവകുമാർ |
2 | സ്വപ്നം കാണും പെണ്ണേ | കെ ജെ യേശുദാസ്, സുജാത മോഹൻ | ഭരണിക്കാവ് ശിവകുമാർ |
3 | ഉന്മാദം ഗന്ധർവ സംഗീത | യേശുദാസ്, അമ്പിളി | ബിച്ചു തിരുമല |
4 | അലുവാമെയ്യാളേ വിടുവാ ചൊല്ലാതെ | പട്ടം സദൻ, അമ്പിളി | ഭരണിക്കാവ് ശിവകുമാർ |
4 | രാജാധിരാജന്റെ വളർത്തുപക്ഷി | അമ്പിളി, സുജാത മോഹൻ, ബിച്ചു തിരുമല | ബിച്ചു തിരുമല |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.