കവിയൂർ പൊന്നമ്മ

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

കവിയൂർ പൊന്നമ്മ

മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയായിരുന്നു കവിയൂർ പൊന്നമ്മ[1](1945-2024). മലയാള സിനിമയിലെ അമ്മ എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് കവിയൂർ പൊന്നമ്മ[2][3] മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ ഇവർ നേടിയിട്ടുണ്ട്.[4]. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2024 സെപ്റ്റംബർ 20-ന് എറണാകുളത്തെ ലിസി ആശുപത്രിയിൽ വച്ച് അന്തരിച്ചു[5]

വസ്തുതകൾ കവിയൂർ പൊന്നമ്മ, ജനനം ...
കവിയൂർ പൊന്നമ്മ
Thumb
2008-ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം
പൊന്നമ്മ

1945 സെപ്റ്റംബർ 10
മരണംസെപ്റ്റംബർ 20, 2024(2024-09-20) (പ്രായം 79)
എറണാകുളം
തൊഴിൽഅഭിനേത്രി
സജീവ കാലം1967 - 2021
ജീവിതപങ്കാളിമണിസ്വാമി
കുട്ടികൾബിന്ദു
അടയ്ക്കുക

ജീവിതരേഖ

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. തെക്കേതിൽ വീട്ടിൽ ടി പി ദാമോദരൻ്റെയും ഗൗരിയമ്മയുടേയും ഏഴ് മക്കളിൽ മൂത്തയാളായി 1945 സെപ്റ്റംബർ 10 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിച്ചു. ചങ്ങനാശ്ശേരി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. ഏകമകൾ ബിന്ദു (അമേരിക്കയിലാണ്). 2004-ൽ അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.[6][7][8][9]

ചലച്ചിത്രരംഗം

1962 ൽ ആണ്. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കൾ(1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചു. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.

ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ നാലുതവണ )1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ) കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മ ആലപിച്ചതാണ്.

ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തുന്നത്.[10] ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി[10] അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മരണം

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2024 സെപ്റ്റംബർ 20ന് അന്തരിച്ചു.

അഭിനയിച്ച ചിത്രങ്ങൾ[11]

1962-69

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംസംവിധായൻവേഷം
1962ശ്രീരാമ പട്ടാഭിഷേകംജി. കെ. രാമുമണ്ഡോദരി
1963കലയും കാമിനിയുംപി. സുബ്രഹ്മണ്യം
1964കുടുംബിനിശശികുമാർലക്ഷ്മി
1964ഭർത്താവു്എം കൃഷ്ണൻ നായർശാന്ത
1964ആറ്റം ബോംബ്‌പി. സുബ്രഹ്മണ്യംഡോളി ലക്ഷ്മി
1965റോസിപി. എൻ. മേനോൻറോസി
1965ഓടയിൽ നിന്ന്കെ.എസ്. സേതുമാധവൻകല്യാണി
1965ദാഹംകെ.എസ്. സേതുമാധവൻലക്ഷ്മിടീച്ചർ
1965തൊമ്മന്റെ മക്കൾശശികുമാർഅച്ചാമ്മ
1966പിഞ്ചുഹൃദയംഎം. കൃഷ്ണൻ നായർസരസ്വതി
1966ജയിൽകുഞ്ചാക്കോകാർത്യായനിയമ്മ
1967പോസ്റ്റ്‌ മാൻപി.എ. തോമസ്
1967സ്വപ്നഭൂമിഎസ്.ആർ. പുട്ടണ്ണസരസ്വതി
1967സഹധർമ്മിണിപി.എ. തോമസ്
1967പൂജപി.കർമ്മചന്ദ്രൻഈശ്വരിയമ്മ
1967അന്വേഷിച്ചു കണ്ടെത്തിയില്ലപി. ഭാസ്കരൻആനിയുടെ അമ്മ
1968വഴിപിഴച്ച സന്തതിഒ. രാംദാസ്
1968അസുരവിത്ത്എ. വിൻസന്റ്
1968വെളുത്ത കത്രീനശശികുമാർ
1969കാട്ടുകുരങ്ങ്പി. ഭാസ്കരൻ
1969ആൽമരംഎ. വിൻസന്റ്
1969നദിഎ. വിൻസന്റ്ത്രേസ്യ
1969വിലകുറഞ്ഞ മനുഷ്യർഎം.എ. രാജേന്ദ്രൻ
അടയ്ക്കുക

1970-74

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംസംവിധായൻവേഷം
1970വിവാഹിതഎം. കൃഷ്ണൻ നായർകമലം
1970അനാഥജെ.ഡി. തോട്ടാൻസരോജം
1970കൽപ്പനകെ.എസ്. സേതുമാധവൻദാക്ഷായണിയമ്മ
1970ത്രിവേണിഎ. വിൻസന്റ്പാർവ്വതി
1970ആ ചിത്രശലഭം പറന്നോട്ടെപി. ബാൽത്തസാർ ലക്ഷ്മി
1970നിഴലാട്ടംഎ. വിൻസന്റ്രവിയുടെ അമ്മ
1970ഒതേനന്റെ മകൻഎം. കുഞ്ചാക്കോനാണി
1970ക്രോസ് ബെൽറ്റ്‌ക്രോസ്ബെൽറ്റ് മണിഭവാനി
1970അമ്മയെന്ന സ്ത്രീകെ.എസ്. സേതുമാധവൻജാനു
1970പളുങ്കുപാത്രംഎം. കൃഷ്ണൻ നായർ
1971കളിത്തോഴിഡി. എം. പൊറ്റേക്കാട് പാർവ്വതിയമ്മ
1971ജലകന്യകഎം. എസ്. മണി
1971ശരശയ്യതോപ്പിൽ ഭാസിതോമസ്സുകുട്ടിയുടെ അമ്മ
1971വിത്തുകൾപി. ഭാസ്കരൻഅമ്മിണി
1971കരിനിഴൽജെ.ഡി. തോട്ടാൻമോഡേൺ ലേഡി
1971മകനെ നിനക്കുവേണ്ടിഇ. എൻ. ബാലകൃഷ്ണൻ തോമാച്ചന്റെ അമ്മ
1971ഒരു പെണ്ണിന്റെ കഥകെ.എസ്. സേതുമാധവൻസുഭദ്ര
1971കരകാണാക്കടൽകെ.എസ്. സേതുമാധവൻതരുത്തി
1971ശിക്ഷഎൻ. പ്രകാശ്മീനാക്ഷി
1971ബോബനും മോളിയുംശശികുമാർ
1971ആഭിജാത്യംഎ. വിൻസന്റ്ജാനകി
1971വിവാഹസമ്മാനംജെ.ഡി. തോട്ടാൻപാറുക്കുട്ട്യമ്മ
1979പ്രഭുബേബിദേവകി
1972സ്നേഹദീപമേ മിഴി തുറക്കൂപി. ഭാസ്കരൻസീത
1972പുഷ്പാഞ്ജലിശശികുമാർഭാഗി
1972ശ്രീ ഗുരുവായൂരപ്പൻപി. സുബ്രഹ്മണ്യംകുറൂരമ്മ
1972ആരോമലുണ്ണിഎം. കുഞ്ചാക്കോതുമ്പോലാർച്ച
1972കളിപ്പാവഎ.ബി. രാജ്
1972പുത്രകാമേഷ്ടിക്രോസ്ബെൽറ്റ് മണി
1972തീർത്ഥയാത്രഎ. വിൻസന്റ്കൊച്ചിക്കാവ്
1972സതിമധു
1972അക്കരപ്പച്ചഎം. എം. നേശൻഭാഗീരഥി
1972ആദ്യത്തെ കഥകെ.എസ്. സേതുമാധവൻഅമ്മുക്കുട്ട്യമ്മ
1972ഗന്ധർവ്വക്ഷേത്രംഎ. വിൻസന്റ്കളമെഴുത്തുപാട്ടുകാരി
1972മന്ത്രകോടിഎം. കൃഷ്ണൻ നായർസരസ്വതി
1972അന്വേഷണംശശികുമാർപൊന്നമ്മ
1973പെരിയാർപി. ജെ. ആന്റണിത്രേസ്യക്കുട്ടി
1973ചെണ്ടഎ. വിൻസന്റ്
1973ദിവ്യദർശനംശശികുമാർപൂജാരിണിയമ്മ
1973ധർമ്മയുദ്ധംഎ. വിൻസന്റ്ഭദ്രത്തമ്പുരാട്ടി
1973പൊന്നാപുരം കോട്ടഎം. കുഞ്ചാക്കോഉപ്പാത്തി
1973കവിതവിജയ നിർമ്മല
1973തിരുവാഭരണംശശികുമാർ
1973ഇന്റർവ്യൂശശികുമാർസരസ്വതി
1973നിർമ്മാല്യംഎം. ടി. വാസുദേവൻ നായർനാരായണി
1973തനിനിറംശശികുമാർസുഭദ്ര
1973ഏണിപ്പടികൾതോപ്പിൽ ഭാസി
1973നഖങ്ങൾഎ. വിൻസെന്റ്കാക്കാത്തി
1974നെല്ല്രാമു കാര്യാട്ട്സാവിത്രി വാരസ്യാർ
1974ചഞ്ചലഎസ്. ബാബു
1974ദേവി കന്യാകുമാരിപി. സുബ്രഹ്മണ്യംവൃദ്ധ
1974ഉദയം കിഴക്കു തന്നെപി.എൻ. മേനോൻ
1974മാന്യശ്രീ വിശ്വാമിത്രൻമധുഭാഗീരഥിയമ്മ
1974ചക്രവാകംതോപ്പിൽ ഭാസിശോശാമ്മ
1974അരക്കള്ളൻ മുക്കാൽക്കള്ളൻപി. ഭാസ്കരൻലക്ഷ്മിത്തമ്പുരാട്ടി
1974തച്ചോളിമരുമകൻ ചന്തുപി. ഭാസ്കരൻഉണ്ണിയാർച്ച
1974നൈറ്റ്‌ ഡ്യൂട്ടിശശികുമാർസാവിത്രിയമ്മ
1974സുപ്രഭാതംഎം. കൃഷ്ണൻ നായർ
1974അങ്കത്തട്ട്ടി. ആർ. രഘുനാഥ്
അടയ്ക്കുക

1975-79

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംസംവിധായൻവേഷം
1975മറ്റൊരു സീതപി. ഭാസ്കരൻ
1975ചുമടുതാങ്ങിപി. ഭാസ്കരൻലക്ഷ്മിയമ്മ
1975മക്കൾകെ. എസ്. സേതുമാധവൻലീല
1975രാഗംഎ. ഭീംസിംഗ്അന്ധവിദ്യാലയ പ്രിൻസിപ്പൽ
1975സിന്ധുശശികുമാർപാർവ്വതിയമ്മ
1975പ്രയാണംഭരതൻഅമ്മിണിയമ്മ
1975ഉത്സവംഐ വി ശശിഗോപിയുടെ അമ്മ
1975പത്മരാഗംശശികുമാർ
1975തിരുവോണംശ്രീകുമാരൻ തമ്പിജാനമ്മ
1975ടൂറിസ്റ്റ് ബംഗ്ലാവ്എ.ബി. രാജ്
1975അഭിമാനംശശികുമാർ
1975സമ്മാനംശശികുമാർ
1975പ്രവാഹംശശികുമാർലക്ഷ്മി
1976ചോറ്റാനിക്കര അമ്മക്രോസ്ബെൽറ്റ് മണിഇന്ദുവിന്റെ മുത്തശ്ശി
1976അമൃതവാഹിനിശശികുമാർലക്ഷ്മി
1976സീമന്ത പുത്രൻഎ.ബി. രാജ്
1976റോമിയോഎസ്. എസ്. നായർ
1976വഴിവിളക്ക്വിജയ്
1976അജയനും വിജയനുംശശികുമാർ
1976പാരിജാതംമൻസൂർ
1976കന്യാദാനംടി. ഹരിഹരൻ
1976തുലാവർഷംഎൻ. ശങ്കരൻനായർബാലന്റെ അമ്മ
1976കായംകുളം കൊച്ചുണ്ണിയുടെ മകൻശശികുമാർ
1976അരുത്രവി
1976അപ്പൂപ്പൻ പി. ഭാസ്കരൻസരസ്വതി
1976അംബ അംബിക അംബാലികപി. സുബ്രഹ്മണ്യം
1976പ്രിയംവദകെ. എസ്. സേതുമാധവൻ
1977ശ്രീമുരുകൻപി. സുബ്രഹ്മണ്യംകമലാക്ഷി
1977ശിവതാണ്ഡവംഎൻ. ശങ്കരൻനായർ
1977മുറ്റത്തെ മുല്ലശശികുമാർ
1977സത്യവാൻ സാവിത്രിപി. ജി. വിശ്വംഭരൻഅരുന്ധതീദേവി
1977നിറകുടംഎ. ഭീംസിംഗ്സതി
1977രണ്ടു ലോകംശശികുമാർമാധവി
1977മിനിമോൾശശികുമാർ
1977ഇന്നലെ ഇന്ന്ഐ. വി. ശശി
1977ശ്രീമദ്‌ ഭഗവദ്ഗീതപി. ഭാസ്കരൻ
1977അക്ഷയപാത്രംശശികുമാർ
1977ആ നിമിഷംഐ. വി. ശശി
1977അച്ചാരം അമ്മിണി ഓശാരം ഓമനഅടൂർ ഭാസിദാക്ഷായനി
1977ധീരസമീരേ യമുനാ തീരേമധു
1977ജഗദ്ഗുരു ആദിശങ്കരൻപി. ഭാസ്കരൻആര്യാദേവി
1977ഊഞ്ഞാൽഐ. വി. ശശിഭാരതി
1977ഒരു പൈങ്കിളിക്കഥബാലചന്ദ്രമേനോൻകമലാക്ഷി
1977വിടരുന്ന മൊട്ടുകൾപി. സുബ്രഹ്മണ്യം
1977വേഴാമ്പൽസ്റ്റാൻലി ജോസ്
1977വരദക്ഷിണശശികുമാർ
1978രതിനിർവ്വേദംഭരതൻസരസ്വതി
1978രാജൻ പറഞ്ഞ കഥമണി സ്വാമി
1978പാദസരംഎ. എൻ. തമ്പികാമാക്ഷി
1978സ്ത്രീ ഒരു ദുഃഖംഎ.ജി. ബേബി
1978നാലുമണിപ്പൂക്കൾകെ. എസ്. ഗോപാലകൃഷ്ണൻ
1978കൽപ്പവൃക്ഷംശശികുമാർ
1978സത്രത്തിൽ ഒരു രാത്രിഎൻ. ശങ്കരൻനായർ
1978അവളുടെ രാവുകൾഐ. വി. ശശിലക്ഷ്മി
1978സമയമായില്ലപോലുംയു. പി. ടോമി
1978കൊടിയേറ്റംഅടൂർ ഗോപാലകൃഷ്ണൻകമലമ്മ
1978ടൈഗർ സലിംജോഷി
1978ആഴി അലയാഴിമണിസ്വാമി
1978രണ്ടിലൊന്ന്എ. എസ്. പ്രകാശംമഹേശ്വരി
1978സീമന്തിനിപി.ജി. വിശ്വംഭരൻ
1978പ്രാർത്ഥനഎ.ബി. രാജ്
1978സൊസൈറ്റി ലേഡിഎ.ബി. രാജ്
1978പിച്ചിപ്പൂപി ഗോപികുമാർ
1978ഈറ്റഐ. വി. ശശിഫിലോമിന
1978ഉത്രാടരാത്രിബാലചന്ദ്ര മേനോൻ
1978കുടുംബം നമുക്കു ശ്രീ കോവിൽടി. ഹരിഹരൻയശോദാ ദേവി
1978അണിയറഭരതൻ
1978കർണ്ണൻഡോ സൈലം ആലുവ
1979ഇതാ ഒരു തീരംപി.ജി. വിശ്വംഭരൻമാധവി
1979യക്ഷിപ്പാറുകെ.ജി. രാജശേഖരൻതമ്പി യുടെ ഭാര്യ
1979മാമാങ്കംനവോദയ അപ്പച്ചൻചാത്തുണ്ണിയുടെ അമ്മ
1979പ്രഭാതസന്ധ്യപി. ചന്ദ്രകുമാർഉഷയുടെ അമ്മ
1979പമ്പരംബേബി
1979ഡ്രൈവർ മദ്യപിച്ചിരുന്നുഎസ് കെ സുഭാഷ്
1979ആറാട്ടു്ഐ. വി. ശശിഅന്നമ്മ
1979പുഷ്യരാഗംസി. രാധാകൃഷ്ണൻ
1979സർപ്പംബേബി
അടയ്ക്കുക

1980-89

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംസംവിധായൻവേഷം
1980ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾജോൺ എബ്രഹാം
1980ഒരു വർഷം ഒരു മാസംശശികുമാർ
1980പപ്പുബേബിനടി
1980ലവ്‌ ഇൻ സിംഗപൂർബേബി
1980മൂർഖൻജോഷി
1980കരിമ്പനഐ. വി. ശശിമൂത്താന്റെ അമ്മ
1980അന്തഃപുരംകെ.ജി. രാജശേഖരൻഭവാനി
1980മനുഷ്യ മൃഗംബേബിബാബുവിന്റെ അമ്മ
1980ചാമരംഭരതൻകാർത്യായനി
1981ലവ് ഇൻ സിംഗപ്പൂർബേബിപ്രേം കുമാറിന്റെ അമ്മ
1981ചമയംസത്യൻ അന്തിക്കാട്
1981വയൽആന്റണി ഈസ്റ്റ്മാൻസരസ്വതി
1981അവതാരംപി. ചന്ദ്രകുമാർലക്ഷ്മിക്കുട്ട്യമ്മ
1981തൃഷ്ണഐ. വി. ശശിചിന്നമ്മു
1981ഒരിക്കൽക്കൂടിഐ. വി. ശശിചന്ദ്രന്റെ അമ്മ
1981സ്ഫോടനംപി.ജി. വിശ്വംഭരൻഗോപിയുടെ അമ്മ
1981അഗ്നിശരംഎ.ബി. രാജ്ഭവാനി
1981മണിയൻ പിള്ള അഥവാ മണിയൻ പിള്ളബാലചന്ദ്ര മേനോൻദേവകി
1981ഓപ്പോൾകെ.എസ്. സേതുമാധവൻ
1981സ്വപ്നരാഗംയതീന്ദ്ര ദാസ്
1982ബലൂൺരവിഗുപ്തൻലക്ഷ്മിയമ്മ
1982കാളിയമർദ്ദനംജെ. വില്യംസ്ഗീതയുടെ അമ്മ
1982പാഞ്ചജന്യംകെ.ജി. രാജശേഖരൻലക്ഷ്മീദേവി
1982മാറ്റുവിൻ ചട്ടങ്ങളേകെ.ജി. രാജശേഖരൻജയന്റെ അമ്മ
1982ചിരിയോചിരിബാലചന്ദ്ര മേനോൻ
1982ഇളക്കങ്ങൾമോഹൻഉണ്ണിയുടെ അമ്മ
1982കാട്ടിലെ പാട്ട്കെ.പി. കുമാരൻരാജി
1982മരുപ്പച്ചഎസ് ബാബുപൊന്നമ്മ
1982ബീഡിക്കുഞ്ഞമ്മകെ.ജി. രാജശേഖരൻമാധവന്റെ അമ്മ
1982ഭീമൻഹസൻ
1983നിഴൽ മൂടിയ നിറങ്ങൾജേസിതമ്പിയുടെ അമ്മ
1983ഓമനത്തിങ്കൾയതീന്ദ്ര ദാസ്ഗോപിയുടെ അമ്മ
1983ബന്ധംവിജയാനന്ദ്ശ്രീദേവിയമ്മ
1983നദി മുതൽ നദി വരെവിജയാനന്ദ്
1983ശേഷം കാഴ്ചയിൽബാലചന്ദ്ര മേനോൻശങ്കറിന്റെ അമ്മ
1983പൗരുഷംശശികുമാർ
1983ഹലോ മദ്രാസ്‌ ഗേൾജെ. വില്യംസ്ശ്രീദേവിയമ്മ
1983എന്നെ ഞാൻ തേടുന്നുപി. ചന്ദ്രകുമാർലക്ഷ്മിയമ്മ
1983മനസ്സൊരു മഹാസമുദ്രംപി. കെ. ജോസഫ്ദേവകി
1983മറക്കില്ലൊരിക്കലുംഫാസിൽശാരദ
1983എനിക്കു വിശക്കുന്നുപി.ഭാസ്കരൻചിന്നമ്മ
1984എന്റെ നന്ദിനിക്കുട്ടിവത്സൻ
1984ഒരു പൈങ്കിളിക്കഥബാലചന്ദ്ര മേനോൻ
1984തിരകൾകെ. വിജയൻമാധവിയമ്മ
1984ലക്ഷ്മണരേഖഐ. വി. ശശിരാധയുടെ അമ്മ
1984അതിരാത്രംഐ. വി. ശശി
1984നിങ്ങളിൽ ഒരു സ്ത്രീഎ.ബി. രാജ്
1984സ്വന്തമെവിടെ ബന്ധമെവിടെശശികുമാർലക്ഷ്മി
1984കോടതിജോഷിമീനാക്ഷിയമ്മ
1984മുഖാമുഖംഅടൂർ ഗോപാലകൃഷ്ണൻ
1984കാണാമറയത്ത്ഐ. വി. ശശി]സിസ്റ്റർ സുപ്പീരിയർ
1984അറിയാത്ത വീഥികൾകെ.എസ് സേതുമാധവൻജാനകിയമ്മ
1984അടിയൊഴുക്കുകൾഐ. വി. ശശി]മറിയാമ്മ
1985കരിമ്പിൻ പൂവിനക്കരെഐ. വി. ശശിഭദ്രന്റെ അമ്മ
1985പത്താമുദയംശശികുമാർ
1985ഈ തണലിൽ ഇത്തിരി നേരംപി.ജി. വിശ്വംഭരൻ
1985മകൻ എന്റെ മകൻശശികുമാർപാറുവമ്മ
1985അങ്ങാടിക്കപ്പുറത്ത്‌ഐ. വി. ശശിറോസി
1985തിങ്കളാഴ്ച നല്ല ദിവസംപി. പത്മരാജൻജാനകിക്കുട്ടി
1985അദ്ധ്യായം ഒന്നു മുതൽസത്യൻ അന്തിക്കാട്ലക്ഷ്മി
1985എന്റെ അമ്മ ,നിന്റെ തുളസി ,അവരുടെ ചക്കിബാലചന്ദ്ര മേനോൻസത്യഭാമ
1985മൗനനൊമ്പരംശശികുമാർ(മീനാക്ഷി) ഇന്ദുവിന്റെ അമ്മ
1986 സുഖമോ ദേവി നന്ദൻ്റെ അമ്മ
1986 ഇനിയും കുരുക്ഷേത്രം ഗോമതി
1986 ക്ഷമിച്ചു എന്നൊരു വാക്ക് ശാന്തമ്മ
1987 ഇരുപതാം നൂറ്റാണ്ട്
1987 അച്ചുവേട്ടൻ്റെ വീട് വിപിൻ്റെ അമ്മ
1987 തനിയാവർത്തനം
1987 അനന്തരം യോഗിനിയമ്മ
1988 മുക്തി മാധവിയമ്മ
1989 ദശരഥം ചന്ദ്രൻ്റെ അമ്മ
1989 ദേവദാസ് ദേവദാസിൻ്റെ അമ്മ
1989 ജാതകം ജാനകി
1989 കിരീടം അമ്മു
1989 മുത്തുക്കുടയും ചൂടി
1989 മഴവിൽക്കാവടി Velayudhankutty's Mother
1989 ഒരു സായാഹ്നത്തിന്റെ സ്വപ്നം Mariyamma
1989 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ദേവകി
1989 ഉത്സവപ്പിറ്റേന്ന് Kalyaniyamma
1989 ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് Aliyamma
അടയ്ക്കുക

1990-99

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംസംവിധായൻവേഷം
1990ഈ തണുത്ത വെളുപ്പാൻ കാലത്ത്ജോഷിനേഴ്സ് ലീലാവതി
1990കുറുപ്പിന്റെ കണക്കുപുസ്തകംബാലചന്ദ്രമേനോൻബാലചന്ദ്രന്റെ അമ്മ
1990രാജവാഴ്ചശശികുമാർനാണിയമ്മ
1990മിഥ്യഐ വി ശശിരാജഗോപാലിന്റെ അമ്മ
1990ഇൻ ഹരിഹർ നഗർസിദ്ദിഖ് ലാൽആൻഡ്രൂസിന്റെ അമ്മ
1990കാട്ടുകുതിരപി ജി വിശ്വംഭരൻമങ്ക
1990ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ളസിബി മലയിൽഭാഗീരഥി
1990ഒളിയമ്പുകൾടി ഹരിഹരൻബേബിയുടെ അമ്മ
1990ക്ഷണക്കത്ത്ടി കെ രാജീവ് കുമാർവിവേകിന്റെ അമ്മ
1990കടത്തനാടൻ അമ്പാടിപ്രിയദർശൻകുങ്കി
1991അപരാഹ്നംഎം പി സുകുമാരൻ നായർജാനകിയമ്മ
1991പൂക്കാലം വരവായികമൽനന്ദന്റെ അമ്മ
1991ഭരതംസിബി മലയിൽദേവകിയമ്മ
1991കിഴക്കുണരും പക്ഷിവേണു നാഗവള്ളിഅനന്തുവിന്റെ അമ്മ
1991ഉള്ളടക്കംകമൽസണ്ണിയുടെ അമ്മ
1991സന്ദേശംസത്യൻ അന്തിക്കാട്ഭാനുമതി
1991ധനംസിബി മലയിൽശിവശങ്കരന്റെ അമ്മ
1991അപൂർവ്വം ചിലർകലാധരൻസരോജം
1991പൊന്നുരുക്കും പക്ഷിഅടൂർ വൈശാഖൻഅനന്തന്റെ അമ്മ
1992ആയുഷ്കാലംകമൽഎബിയുടെ അമ്മ
1992മുഖമുദ്രഅലി അക്‌ബർ
1992മഹാനഗരംടി കെ രാജീവ് കുമാർവിശ്വനാഥന്റെ അമ്മ
1992പപ്പയുടെ സ്വന്തം അപ്പൂസ്‌ഫാസിൽമീനാക്ഷിയുടെ അമ്മ
1992കുറിഞ്ഞി പൂക്കുന്ന നേരത്ത് എ എൻ തമ്പി
1992ശബരിമലയിൽ തങ്കസൂര്യോദയം കെ.ശങ്കർചന്ദ്രൻ പിള്ളയുടെ ഭാര്യ
1992കുടുംബസമേതംജയരാജ്കൊച്ചുകുട്ടി
1993ഗാന്ധർവംസംഗീത് ശിവൻഗ്രേസിക്കുട്ടി
1993കാവടിയാട്ടംഅനിയൻസേതുലക്ഷ്മി
1993മായാമയൂരംസിബി മലയിൽജാനകിയമ്മ
1993വാത്സല്യംകൊച്ചിൻ ഹനീഫജാനകിയമ്മ
1993ഒരു കടങ്കഥ പോലെജോഷി മാത്യുശേഖരന്റെ അമ്മ
1993സമാഗമംജോർജ്ജ് കിത്തുഅന്നക്കുട്ടി
1993ചെങ്കോൽസിബി മലയിൽസേതുമാഥവന്റെ അമ്മ
1993വിയറ്റ്നാം കോളനിസിദ്ദിഖ് ലാൽപാർവ്വതിയമ്മാൾ
1993ഒറ്റയടിപ്പാതകൾസി രാധാകൃഷ്ണൻഅനൂപിന്റെ അമ്മ
1994തേന്മാവിൻ കൊമ്പത്ത്പ്രിയദർശൻയശോദാമ്മ
1994ഭീഷ്മാചാര്യകൊച്ചിൻ ഹനീഫപൊന്നൂട്ടി
1994ചുക്കാൻതമ്പി കണ്ണന്താനംലക്ഷ്മി
1994കുടുംബവിശേഷം[[]അനിൽ ബാബു]ഭാരതി
1994സന്താനഗോപാലംസത്യൻ അന്തിക്കാട്കുറുപ്പിന്റെ ഭാര്യ
1994സോപാനംജയരാജ്
1994സുകൃതംഹരികുമാർരവിശങ്കറിന്റെ അമ്മ
1994ഞാൻ കോടീശ്വരൻജോസ് തോമസ്ജാനകി
1995സാദരംജോസ് തോമസ്ഭാനുമതി
1995മാന്നാർ മത്തായി സ്പീക്കിംഗ്‌കിരീടം ഉണ്ണിമീരയുടെ അമ്മ
1995കർമ്മജോമോൻരുക്മിണി
1995നമ്പർ വൺ സ്നേഹതീരം,ബാംഗളൂർ നോർത്ത്സത്യൻ അന്തിക്കാട്
1995മിന്നാമിനുങ്ങിനും മിന്നുകെട്ട്തുളസിദാസ്ഹരിയുടെ അമ്മ
1997സ്നേഹസിന്ദൂരംകൃഷ്ണൻ മുന്നാട്സരസ്വതി
1997സ്വന്തം മകൾക്ക് സ്നേഹപൂർവംപോൾസൺ
1998പൂത്തിരുവാതിരരാവിൽ വി. ആർ. ഗോപിനാഥ്
1998മഞ്ജീരധ്വനിഭരതൻസുഭദ്രയുടെ അമ്മ
1998അമ്മ അമ്മായിയമ്മസന്ധ്യ മോഹൻശാരദ
1998ആറാം ജാലകംഎം എ വേണു
1999പല്ലാവൂർ ദേവനാരായണൻവി. എം. വിനുഭാഗീരഥി
1999എഴുപുന്ന തരകൻപി. ജി. വിശ്വംഭരൻകുഞ്ഞന്നാമ്മ
1999ദി ഗോഡ്‌മാൻകെ. മധുഅമർനാഥിന്റെ അമ്മ
അടയ്ക്കുക

2000-2022

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംസംവിധായൻവേഷം
2000അരയന്നങ്ങളുടെ വീട്എ കെ ലോഹിതദാസ്ലക്ഷ്മി
2001ആകാശത്തിലെ പറവകൾവി. എം. വിനു
2001കാക്കക്കുയിൽപ്രിയദർശൻസേതുലക്ഷ്മീഭായി തമ്പുരാട്ടി
2001ഉത്തമൻഅനിൽ ബാബു
2002നന്ദനംരഞ്ജിത്ത്ഉണ്ണിയമ്മ
2003പട്ടണത്തിൽ സുന്ദരൻവിപിൻ മോഹൻഭവാനിയമ്മ
2003അമ്മക്കിളികൂട്‌എം. പത്മകുമാർമേരിക്കുട്ടി ടീച്ചർ
2003മിസ്റ്റർ ബ്രഹ്മചാരിതുളസിദാസ്അനന്തൻ തമ്പിയുടെ അമ്മ
2003ഞാൻ സൽപ്പേരു രാമൻകുട്ടിഅനിൽ ബാബു
2003സഹോദരൻ സഹദേവൻസുനിൽ
2003സ്വന്തം മാളവികജഗദീഷ് ചന്ദ്രൻ
2003ഹരിഹരൻപിള്ള ഹാപ്പിയാണ്വിശ്വനാഥൻ വടുതലപത്മാവതിയമ്മ
2004വിസ്മയത്തുമ്പത്ത്‌ഫാസിൽശ്രീകുമാരന്റെ അമ്മ
2004റൺവേജോഷിഭാരതിയമ്മ
2004മാമ്പഴക്കാലംനൗഷാദ്ലക്ഷ്മി
2004നാട്ടുരാജാവ്‌ഷാജി കൈലാസ്ചാർളിയുടെഅമ്മ
2004പരിണാമംവേണുഗോപാല മേനോൻ
2006ബാബ കല്യാണിഷാജി കൈലാസ്കല്യാണിയമ്മ
2006ആനച്ചന്തംജയരാജ്
2006വടക്കുന്നാഥൻഷാജൂൺ കാര്യാൽരുഗ്മാവതിയമ്മ
2007മിഷൻ 90 ഡേയ്സ്
2007അനാമികകെ പി വേണു
2007അഞ്ചിൽ ഒരാൾ അർജുനൻ
2008ട്വന്റി20 (ചലച്ചിത്രം)ജോഷിവിശ്വനാഥന്റെ ഭാര്യ
2009മേഘതീർത്ഥംയു ഉണ്ണി
2009കപ്പലു മുതലാളിതാഹ
2009ഇവിടം സ്വർഗമാണ്റോഷൻ ആൻഡ്രൂസ്
2011ഇതു നമ്മുടെ കഥരാജേഷ് കണ്ണങ്കര
2011കലക്ടർഅനിൽ സി മേനോൻ
2012മഞ്ചാടിക്കുരുഅഞ്ജലി മേനോൻ
2012മഴവില്ലിനറ്റം വരെകൈതപ്രം
2012നമുക്ക് പാർക്കാൻഅജി ജോൺ
2012തെരുവുനക്ഷത്രങ്ങൾജോസ് മാവേലി
2013ജിൻ‌ജർഷാജി കൈലാസ്
2013കടൽ കടന്ന് ഒരു മാത്തുക്കുട്ടിരഞ്ജിത്ത്
2014മിസ്റ്റർ പവനായി 99.99ക്യാപ്റ്റൻ രാജു
2016പോയ്‌ മറഞ്ഞു പറയാതെമാർട്ടിൻ സി ജോസഫ്
2016കമ്മൽപുരുഷോത്തമൻ
2016ധനയാത്രഗിരീഷ് കുന്നുമ്മൽ
2016പാ.വ പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചുംസൂരജ് ടോം
2016ശ്രീ ശ്രീ ദേവരാഗംഎം ഡി രാജേന്ദ്രൻ
2017വേദംപ്രസാദ് യാദവ്ശബരിനാഥിൻ്റെ അമ്മൂമ്മ
2018വാകമരത്തണലിൽസന്തോഷ് കുമ്മനം
2018പീറ്റ്‌ർഅജിലിൻ
2018ദേവസ്പർശംവി ആർ ഗോപിനാഥ്
2019മാമാങ്കംഎം പദ്മകുമാർപുതുമന തമ്പുരാട്ടി
2021ആണും പെണ്ണുംആഷിഖ് അബുകുട്ടൻ്റെ അമ്മ
വിഭാഗം:റാണി
2021അമ്മച്ചികൂട്ടിലെ പ്രണയകാലംഉമ്മച്ചി
2022കണ്ണാടി
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.