കടൽ കടന്ന് ഒരു മാത്തുക്കുട്ടി
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
രഞ്ജിത്ത് സംവിധാനം ചെയ്ത് 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു കടൽ കടന്ന് ഒരു മാത്തുക്കുട്ടി. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തിൽ അലീഷ മുഹമ്മദ്, മുത്തുമണി, മീര നന്ദൻ, ശേഖർ മേനോൻ, നെടുമുടി വേണു എന്നിവർ മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നു. മധു നീലകണ്ഠൻ ഛായാഗ്രഹണവും, ഷഹ്ബാസ് അമൻ സംഗീതസംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, സന്തോഷ് ശിവൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.
കടൽ കടന്ന് ഒരു മാത്തുക്കുട്ടി | |
---|---|
![]() | |
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | ഷാജി നടേശൻ സന്തോഷ് ശിവൻ പൃഥ്വിരാജ് സുകുമാരൻ |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | മമ്മൂട്ടി അലീഷ മുഹമ്മദ് മുത്തുമണി മീര നന്ദൻ ശേഖർ മേനോൻ നെടുമുടി വേണു |
സംഗീതം | ഷഹ്ബാസ് അമൻ പിന്നണി സംഗീതം: തേജ് മെർവ്വിൻ |
ഛായാഗ്രഹണം | മധു നീലകണ്ഠൻ |
ചിത്രസംയോജനം | സന്ദീപ് നന്ദകുമാർ |
സ്റ്റുഡിയോ | ഓഗസ്റ്റ് സിനിമ |
വിതരണം | ഓഗസ്റ്റ് സിനിമ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 132 മിനുട്ടുകൾ |
കഥാതന്തു
മാത്തുക്കുട്ടിയുടെ ഭാര്യ ജർമ്മനിയിൽ നഴ്സാണ്. ഭാര്യയുടെ കീഴിൽ നിന്നും കുറച്ചു ദിവസത്തെക്കായി നാട്ടിലെത്തുന്നു. നാട്, വീട്, നാട്ടുകാർ, കെട്ടാതെ നിൽക്കുന്ന കാമുകി അങ്ങനെ നിരവധി പ്രശ്നങ്ങളിൽ മാത്തുക്കുട്ടി ചെന്നു പെടുന്നു. അവസാനം ഇവയെല്ലാം ഒതുക്കി ഒടുവിൽ ജർമ്മനിയിലേക്ക് തിരികെ യാത്രയാകുന്നു.
അഭിനേതാക്കളും കഥാപാത്രങ്ങളും
- മമ്മൂട്ടി - മാത്തുക്കുട്ടി, സ്വയം
- അലീഷ മുഹമ്മദ് - റോസി
- മുത്തുമണി - ജാൻസമ്മ
- മീര നന്ദൻ - കുഞ്ഞുമോൾ
- ശേഖർ മേനോൻ
- നെടുമുടി വേണു
- ഹരിശ്രീ അശോകൻ
- പി. ബാലചന്ദ്രൻ
- ടിനി ടോം
- നന്ദു
- ബാലചന്ദ്ര മേനോൻ
- സിദ്ദിഖ്
- സുരേഷ് കൃഷ്ണ
- ബാലചന്ദ്രൻ ചുള്ളിക്കാട്
- പ്രേം പ്രകാശ്
- കവിയൂർ പൊന്നമ്മ
- കൃഷ്ണപ്രഭ
- ചെമ്പൻ വിനോദ് ജോസ്
- മോഹൻലാൽ (അതിഥിവേഷം)
- ദിലീപ് (അതിഥിവേഷം)
- ജയറാം (അതിഥിവേഷം)
Wikiwand - on
Seamless Wikipedia browsing. On steroids.