മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, ശങ്കർ, മുരളി, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991ൽ പ്രദർശനത്തിനെത്തിയ, സംഗീതപ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് കിഴക്കുണരും പക്ഷി. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ. പിള്ള നിർമ്മിച്ച ഈ ചിത്രം ഷിർദ്ദിസായി ക്രിയേഷൻസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ലിയോണിന്റേതാണ്. തിരക്കഥയും സംഭാഷണവും രചിച്ചത് സംവിധായകൻ വേണു നാഗവള്ളി ആണ്.
കിഴക്കുണരും പക്ഷി | |
---|---|
സംവിധാനം | വേണു നാഗവള്ളി |
നിർമ്മാണം | പി.കെ.ആർ. പിള്ള |
കഥ | ലിയോൺ |
തിരക്കഥ | വേണു നാഗവള്ളി |
അഭിനേതാക്കൾ | |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കെ. ജയകുമാർ കോന്നിയൂർ ഭാസ് |
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ഷിർദ്ദി സായി ഫിലിംസ് |
വിതരണം | ഷിർദ്ദി സായി ക്രിയേഷൻസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ. ജയകുമാർ, കോന്നിയൂർ ഭാസ് എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. ഗാനങ്ങൾ രഞ്ജിനി കാസറ്റ്സ് വിപണനം ചെയ്തിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.