From Wikipedia, the free encyclopedia
ലോകത്തിലെ പരമാധികാര രാഷ്ട്രങ്ങളുടെ പട്ടികയാണിത്. രാഷ്ട്രങ്ങളെപ്പറ്റിയുള്ള ചുരുക്കം വിവരങ്ങളും അവയുടെ അംഗീകാരത്തെയും പരമാധികാരത്തെയും പറ്റിയുള്ള വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ പട്ടികയിൽ 206 അംഗങ്ങളുണ്ട്. രണ്ട് രീതികളുപയോഗിച്ചാണ് രാജ്യങ്ങളെ വിഭജിച്ചിട്ടുള്ളത്:
ഇത്തരത്തിലുള്ള ഒരു പട്ടിക തയ്യാറാക്കുക ബുദ്ധിമുട്ടുള്ളതും വിവാദമുണ്ടാക്കാവുന്നതുമായ ഒരു ഉദ്യമമാണ്. രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡങ്ങൾ ഏതൊക്കെ എന്ന കാര്യത്തിൽ അന്താരാഷ്ട്രസമൂഹത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നിർവചനങ്ങൾ ഒന്നുമില്ല എന്നതാണ് ഇതിനുകാരണം. ഈ പട്ടിക രൂപീകരിക്കൻ ഉപയോഗിച്ച മാനദണ്ഡങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി പരമാധികാര രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡം എന്ന തലക്കെട്ട് കാണുക
പേര്, ഔദ്യോഗിക പേര് (മലയാളം അക്ഷരമാലാക്രമത്തിൽ) | ഐക്യരാഷ്ട്രസഭയിലെ അംഗത്വം [കുറിപ്പ് 1] | പരമാധികാരത്തിന്മേലുള്ള തർക്കം[കുറിപ്പ് 2] | രാജ്യത്തിന്റെ പരമാധികാരത്തെയും അംഗീകാരത്തെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ [കുറിപ്പ് 4] |
---|---|---|---|
ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നിരീക്ഷകപദവിയുള്ള രാജ്യങ്ങളും | |||
അബ്ഘാസിയ കാണുക | അബ്ഘാസിയ (Abkhazia) →|||
അഫ്ഗാനിസ്ഥാൻ — ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ | ഐക്യരാഷ്ട്രസഭ്യയിലെ അംഗരാജ്യം | ഇല്ല | |
അമേരിക്കൻ ഐക്യനാടുകൾ — യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക | ഐക്യരാഷ്ട്രസഭ്യയിലെ അംഗരാജ്യം | ഇല്ല | 50 സംസ്ഥാനങ്ങളും 1 ഫെഡറൽ ഡിസ്ട്രിക്റ്റും പാൽമൈറ അറ്റോൾ എന്ന ഇൻകോർപ്പറേറ്റഡ് പ്രദേശവും ചേർന്ന ഫെഡറേഷനാണ് അമേരിക്കൻ ഐക്യനാടുകൾ. താഴെപ്പറയുന്ന ജനവാസമുള്ള അധീനപ്രദേശങ്ങൾക്കും കോമൺവെൽത്തുകൾക്കും മേൽ അമേരിക്കൻ ഐക്യനാടുകൾക്ക് പരമാധികാരമുണ്ട്:
ഇതു കൂടാതെ പസഫിക് സമുദ്രത്തിലും കരീബിയൻ കടലിലും താഴെപ്പറയുന്ന ജനവാസമില്ലാത്ത പ്രദേശങ്ങൾ അമേരിക്കൻ ഐക്യനാടുകളുടേ നിയന്ത്രണത്തിലാണ്: ബേക്കർ ദ്വീപ്, ഹൗലാന്റ് ദ്വീപ്, ജാർവിസ് ദ്വീപ്, ജോൺസ്റ്റൺ അറ്റോൾ, കിംഗ്മാൻ റീഫ്, മിഡ്വേ അറ്റോൾ, നവാസ ദ്വീപ് (ഇതിനുമേൽ ഹെയ്തി അവകാശവാദമുന്നയിക്കുന്നുണ്ട്), വേക് ദ്വീപ് (ഇതിനുമേൽ മാർഷൽ ദ്വീപുകൾ അവകാശവാദമുന്നയിക്കുന്നുണ്ട്) എന്നിവ. കൊളംബിയയുടെ നിയന്ത്രണത്തിലുള്ള ബാജോ ന്യൂവോ ബാങ്ക്, സെറാനില്ല ബാങ്ക് എന്നിവ തങ്ങളുടേതാണെന്ന് അമേരിക്കൻ ഐക്യനാടുകൾ അവകാശവാദമുന്നയിക്കുന്നുണ്ട്.[3] മൂന്ന് പരമാധികാര രാഷ്ട്രങ്ങൾ സ്വതന്ത്ര സഹകരണക്കരാറിലൂടെ അമേരിക്കൻ ഐക്യനാടുകളുടെ അസോസിയേറ്റഡ് സ്റ്റേറ്റുകൾ ആയി മാറിയിട്ടുണ്ട്:
|
അംഗോള — റിപ്പബ്ളിക്ക് ഓഫ് അംഗോള | ഐക്യരാഷ്ട്രസഭ്യയിലെ അംഗരാജ്യം | ഇല്ല | |
അയർലണ്ട്[കുറിപ്പ് 5] | ഐക്യരാഷ്ട്രസഭ്യയിലെ അംഗരാജ്യം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3]
അയർലാന്റിലെ ഭരണഘടന സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ ഒരു ഐക്യ അയർലാന്റ് രൂപീകരിക്കാനുള്ള ആഗ്രഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. [4] |
അസർബൈജാൻ – Republic of Azerbaijan
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | അസർബൈജാനിൽ രണ്ട് സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുണ്ട്. നാഖ്ചിവൻ, നഗോർണോ-കാരബാക്ക് എന്നിവ.[കുറിപ്പ് 6] നഗോർണോ കാരബാക്ക് പ്രദേശത്ത് ഇപ്പോൾ വസ്തുതാപരമായി ഒരു രാജ്യം രൂപീകരിക്കപ്പെട്ടുകഴിഞ്ഞു. |
അൾജീരിയ – People's Democratic Republic of Algeria
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
അൽബേനിയ – Republic of Albania
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
അൻഡോറ – Principality of Andorra
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | അൻഡോറയിൽ രണ്ടു രാഷ്ട്രത്തലവന്മാരുള്ള ഭരണസംവിധാനമാണുള്ളത്. ഉർജെല്ലിലെ റോമൻ കത്തോലിക്ക രൂപതയുടെ ബിഷപ്പും ഫ്രാൻസിലെ പ്രസിഡന്റുമാണ് രാഷ്ട്രത്തലവന്മാർ. [5] |
അർജന്റീന – Argentine Republic [കുറിപ്പ് 7]
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | അർജന്റീന 23 പ്രോവിൻസുകളുടേയും ഒരു സ്വയംഭരണാധികാരമുള്ള നഗരത്തിന്റേയും ഫെഡറേഷനാണ്. ഫോക്ലാന്റ് ദ്വീപുകൾ, സൗത്ത് ജോർജിയ ദ്വീപുകൾ, സൗത്ത് സാൻഡ്വിച്ച് ദ്വീപുകൾ എന്നിവയ്ക്കു മേൽ അർജന്റീന അവകാശവാദമുന്നയിക്കുന്നുണ്ട്. ഇപ്പോൾ ഇവ ബ്രിട്ടന്റെ നിയന്ത്രണത്തിലാണ്. [3] അർജന്റൈൻ അന്റാർട്ടിക്ക പ്രദേശത്തിന്മേൽ അർജന്റീന അവകാശവാദമുന്നയിക്കുന്നുണ്ട്. ഔദ്യോഗികമായി ടിയറ ഡെൽ ഫ്യൂഗോ അന്റാർട്ടിക്ക എന്ന പ്രവിശ്യ, ദക്ഷിണ അറ്റ്ലാന്റിക് ദ്വീപുകൾ എന്നിവയുടെ അതിർത്തി ചിലിയുടെയും ബ്രിട്ടന്റെയും അവകാശവാദങ്ങളുമായി യോജിക്കുന്നില്ല. [കുറിപ്പ് 8][6] |
അർമേനിയ – Republic of Armenia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | പാകിസ്താൻ അംഗീകരിച്ചിട്ടില്ല[7][8] | |
ആന്റിഗ്വ ബർബുഡ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ആന്റീഗ്വയും ബാർബൂഡയും ബ്രിട്ടീഷ് രാജ്യത്തലവനെ സ്വന്തം രാഷ്ട്രത്തലവനായി അംഗീകരിക്കുന്ന രാജ്യമാണ്. ഇത് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു. [കുറിപ്പ് 9] ബർബൂഡ എന്ന ഒരു സ്വയംഭരണപ്രദേശം ഈ രാജ്യത്തിന്റെ ഭാഗമാണ്. [കുറിപ്പ് 6][9] |
ഇക്വഡോർ – Republic of Ecuador
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഇക്വറ്റോറിയൽ ഗിനി – Republic of Equatorial Guinea
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഇന്തോനേഷ്യ – റിപ്പബ്ലിക്ക് ഓഫ് ഇന്തോനേഷ്യ (Republic of Indonesia)
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഇന്തോനേഷ്യയിലെ 3 പ്രവിശ്യകൾക്ക് പ്രത്യേക സ്വയംഭരണാവകാശമുണ്ട്: നാങ്ഗ്രോ അകെ ദാരുസ്സലാം, പാപുവ, വെസ്റ്റ് പാപുവ എന്നിവയാണവ.[കുറിപ്പ് 6] |
ഇന്ത്യ – റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (Republic of India)
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 28 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെട്ട ഫെഡറേഷനാണ് ഇന്ത്യ. അരുണാചൽ പ്രദേശിന്റെ മേൽ ഇന്ത്യയ്ക്കുള്ള പരമാധികാരം ചൈന ചോദ്യം ചെയ്യുന്നുണ്ട്.[3] ഇന്ത്യ കാശ്മീർ പ്രദേശം മുഴുവൻ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുവെങ്കിലും ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായ പ്രദേശങ്ങൾ മാത്രമേ നിയന്ത്രണത്തിൽ വച്ചിട്ടുള്ളൂ.[കുറിപ്പ് 10] |
ഇസ്രയേൽ – State of Israel | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഇസ്രായേൽ കിഴക്കൻ ജെറുസലേം വെട്ടിപ്പിടിച്ച് രാജ്യത്തോട് ചേർക്കുകയും, ഗോലാൻ കുന്നുകൾ, [11] വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൽ എന്നിവ കൈവശം വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവ ഇസ്രായേലിന്റെ ഭാഗമായി അന്താരാഷ്ട്രസമൂഹം അംഗീകരിച്ചിട്ടില്ല. [3] ഇപ്പോൾ ഗാസയിൽ ഇസ്രായേലിന് സ്ഥിരം സൈനിക സാന്നിദ്ധ്യമില്ല. ഏകപക്ഷീയമായി ഇസ്രായേൽ ഇവിടെനിന്ന് പിൻവാങ്ങുകയായിരുന്നു. എന്നാലും അന്താരാഷ്ട്രനിയമമനുസരിച്ച് ഇസ്രായേൽ ഇപ്പോഴും ഈ പ്രദേശം അധിനിവേശത്തിൽ വച്ചിരിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. [12][13][14][15][16] ഐക്യരാഷ്ട്രസഭയിലെ 33 അംഗങ്ങൾ ഇസ്രായേലിനെ രാജ്യമായി അംഗീകരിക്കുന്നില്ല. |
ഇറാഖ് – റിപ്പബ്ലിക്ക് ഓഫ് ഇറാക്ക് (Republic of Iraq) | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 18 ഗവർണറേറ്റുകൾ ചേർന്ന ഫെഡറേഷനാണ് [കുറിപ്പ് 11][18] ഇറാഖ്. ഇതിൽ മൂന്നെണ്ണം ചേർന്ന് സ്വയംഭരണാവകാശമുള്ള ഇറാഖി കുർദിസ്ഥാൻ രൂപീകരിക്കപ്പെട്ടിരിക്കുന്നു.[കുറിപ്പ് 6] |
ഇറാൻ – ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ (Islamic Republic of Iran)
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഇറ്റലി – Italian Republic
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] ഇറ്റലിയിൽ 5 സ്വയം ഭരണപ്രദേശങ്ങളുണ്ട്: അവോസ്റ്റ വാലി, ഫ്രിയൂലി-വെനേസിയ ജിയൂലിയ, സാർഡീനിയ, സിസിലി, ട്രെന്റിനോ-ആൾട്ടോ ആഡിജേ/സൂഡ്റ്റിറോൾ.[കുറിപ്പ് 6] |
ഈജിപ്ത് – Arab Republic of Egypt
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കിഴക്കൻ ടിമോർ കാണുക | ഈസ്റ്റ് ടിമോർ →|||
Ivory Coast – Republic of Côte d'Ivoire (Ivory Coast)
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഉക്രൈൻ | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഉക്രൈനിൽ ക്രിമിയ എന്ന ഒരു സ്വയംഭരണപ്രദേശമുണ്ട്.[കുറിപ്പ് 6] |
ഉഗാണ്ട – Republic of Uganda | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഉത്തര കൊറിയ – Democratic People's Republic of Korea
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ദക്ഷിണ കൊറിയ അവകാശവാദമുന്നയിക്കുന്നു | ഉത്തര കൊറിയയെ രണ്ട് ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ അംഗീകരിക്കുന്നില്ല: ജപ്പാനും ദക്ഷിണകൊറിയയും.[കുറിപ്പ് 12][19] |
ഉസ്ബെകിസ്താൻ – Republic of Uzbekistan | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഉസ്ബെക്കിസ്ഥാനിൽ കരാകൽപക്സ്ഥാൻ എന്ന ഒരു സ്വയംഭരണപ്രദേശമുണ്ട്.[കുറിപ്പ് 6] |
ഉറുഗ്വേ – Oriental Republic of Uruguay
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
എത്യോപ്യ – Federal Democratic Republic of Ethiopia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 9 പ്രദേശങ്ങളും 2 ചാർട്ടർ ചെയ്ത നഗരങ്ങളുമുൾപ്പെടുന്ന ഫെഡറേഷനാണ് എത്യോപ്യ. |
എൽ സാൽവദോർ – Republic of El Salvador
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
എസ്റ്റോണിയ – Republic of Estonia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിൽ അംഗം.[കുറിപ്പ് 3] |
എരിട്രിയ – State of Eritrea
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഐക്യ അറബ് എമിറേറ്റുകൾ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഐക്യ അറബ് എമിറേറ്റുകൾ 7 എമിറേറ്റുകൾ ചേർന്ന ഫെഡറേഷനാണ്. |
ഐസ്ലൻഡ് – Republic of Iceland
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഒമാൻ – Sultanate of Oman
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഓസ്ട്രിയ – Republic of Austria
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയൻ അംഗം. [കുറിപ്പ് 3] ഓസ്ട്രിയ 9 സംസ്ഥാനങ്ങളുടെ ഫെഡറേഷനാണ് (Bundesländer). |
ഓസ്ട്രേലിയ – Commonwealth of Australia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഓസ്ട്രേലിയ ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] ആറു സംസ്ഥാനങ്ങളും 10 പ്രദേശങ്ങളും ഉൾപ്പെടുന്ന ഫെഡറേഷനാണിത്. ഓസ്ട്രേലിയയുടെ അധിനിവേശത്തിലുള്ള പ്രദേശങ്ങൾ ഇവയാണ്: |
കംബോഡിയ – Kingdom of Cambodia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കാനഡ [കുറിപ്പ് 13] | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | കാനഡ ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] 10 പ്രോവിൻസുകളും 3 പ്രദേശങ്ങളും ചേർന്ന ഫെഡറേഷനാണിത്. |
കാമറൂൺ – Republic of Cameroon | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കിരീബാസ് – Republic of Kiribati
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ടിമോർ-ലെസ്റ്റെ – Democratic Republic of Timor-Leste [കുറിപ്പ് 14]
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കിർഗ്ഗിസ്ഥാൻ – Kyrgyz Republic | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കുക്ക് ദ്വീപുകൾ കാണുക | കുക്ക് ഐലന്റ്സ് →|||
കുവൈറ്റ് – State of Kuwait
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കെനിയ – Republic of Kenya | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കേപ്പ് വേർഡ് – Republic of Cape Verde
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കൊളംബിയ – Republic of Colombia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കൊമോറസ് – Union of the Comoros | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | കൊമോറോസ് മൂന്നു ദ്വീപുകളുടെ ഒരു ഫെഡറേഷനാണ്. ഇപ്പോൾ ഫ്രാൻസിന്റെ ഭാഗമായ മായോട്ടി എന്ന ദ്വീപിലും ഈ രാജ്യം പരമാധികാരം അവകാശപ്പെടുന്നുണ്ട്. [കുറിപ്പ് 11][22] ബാൻക് ഡു ഗീസറിനു മേലുള്ള ഫ്രഞ്ച് പരമാധികാരവും കോമോറോസ് അംഗീകരിക്കുന്നില്ല.[3] |
കൊറിയ, ഉത്തര (നോർത്ത്) → ഉത്തര കൊറിയ | |||
കൊറിയ, ദക്ഷിണ (സൗത്ത്) → ദക്ഷിണ കൊറിയ | |||
കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് (Congo-Kinshasa) [കുറിപ്പ് 15]
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കോംഗോ, റിപ്പബ്ലിക്ക് ഓഫ് (Congo-Brazzaville)
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കോസ്റ്റ റീക്ക – Republic of Costa Rica
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ക്യൂബ – Republic of Cuba
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ക്രൊയേഷ്യ – Republic of Croatia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഖത്തർ – State of Qatar
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
കസാഖിസ്ഥാൻ – Republic of Kazakhstan | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഗയാന – Co-operative Republic of Guyana
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | എസ്സെക്വിബോ നദിക്ക് പടിഞ്ഞാറുള്ള ഭൂമി മുഴുവൻ വെനസ്വേല അവകാശപ്പെടുന്നുണ്ട്.[3] |
ഗാബോൺ – Gabonese Republic
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
Gambia – Republic of The Gambia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഗിനി – Republic of Guinea
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഗിനി-ബിസൗ – Republic of Guinea-Bissau
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഗ്രീസ് – Hellenic Republic
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] മൗണ്ട് ആതോസ് ഒരു സ്വയംഭരണപ്രദേശമാണ്. ഒരു അന്തർദ്ദേശീയ ഹോളി കമ്യൂണിറ്റിയും ഗ്രീസിലെ സർക്കാർ നിയമിക്കുന്ന ഗവർണറും ചേർന്നാണ് ഇവിടം ഭരിക്കുന്നത്. [23] |
ഗ്രനേഡ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഗ്രനേഡ ബ്രിട്ടീഷ് രാജ്യത്തലവനെ സ്വന്തം രാഷ്ട്രത്തലവനായി അംഗീകരിക്കുന്ന രാജ്യമാണ്. ഇത് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] |
ഗ്വാട്ടിമാല – Republic of Guatemala
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഘാന – Republic of Ghana
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ചിലി – Republic of Chile
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഈസ്റ്റർ ദ്വീപ്, ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ എന്നിവ ചിലിയുടെ വാല്പറാസിയോ പ്രദേശത്തെ പ്രത്യേക പ്രദേശങ്ങൾ ആണെന്നും അന്റാർട്ടിക്കയുടെ ഭാഗങ്ങൾ മഗല്ലനെസ് ആൻഡ് അന്റാർട്ടിക്ക ചിലീന പ്രദേശത്തിന്റെ ഭാഗമാണെന്നും ചിലി അവകാശപ്പെടുന്നുണ്ട്. ചിലിയുടെ അവകാശവാദങ്ങൾ ബ്രിട്ടന്റെയും അർജന്റീനയുടെയും അവകാശവാദങ്ങളുമായി സമരസപ്പെടുന്നതല്ല. [കുറിപ്പ് 8] |
ചെക്ക് റിപ്പബ്ലിക്ക് [കുറിപ്പ് 16]
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] |
ചൈന – People's Republic of China[കുറിപ്പ് 17]
|
ഐക്യരാഷ്ട്രസഭയിലെ അംഗം | തായ്വാൻ അവകാശവാദമുന്നയിക്കുന്നു | ദി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ (പി.ആർ.സി) ഗുവാങ്ക്സി, ഇന്നർ മംഗോളിയ, നിങ്ക്സിയ, സിൻജിയാംഗ്, ടിബറ്റ് എന്നിങ്ങനെ അഞ്ച് സ്വയം ഭരണപ്രദേശങ്ങളാണുള്ളത്..[കുറിപ്പ് 6] ഇതുകൂടാതെ താഴെക്കൊടുത്തിരിക്കുന്ന രണ്ട് പ്രത്യേകഭരണപ്രദേശങ്ങൾക്കുമേലും ചൈനയ്ക്ക് പരമാധികാരമുണ്ട്.
താഴെപ്പറയുന്ന പ്രദേശങ്ങളുക്കുമേലും ചൈന പരമാധികാരം അവകാശപ്പെടുന്നുണ്ട്:
അക്സായി ചിൻ, ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യ ഈ പ്രദേശം ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ ഭാഗമാണ് എന്നും ഇന്ത്യയുടെ പരമാധികാരപ്രദേശമാണെന്നും അവകാശപ്പെടുന്നു.[കുറിപ്പ് 10] 22 ഐക്യരാഷ്ട്രസഭാംഗങ്ങളും വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്കു പകരം തായ്വാനെയാണ് (റിപ്പബ്ലിക്ക് ഓഫ് ചൈന) അംഗീകരിക്കുന്നത്. [കുറിപ്പ് 22] |
ചൈന, റിപ്പബ്ലിക്ക് ഓഫ് → തായ്വാൻ | |||
ഛാഡ് – Republic of Chad | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ജപ്പാൻ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ജപ്പാൻ ദക്ഷിണ ക്യൂറിൽ ദ്വീപുകളുടെ ഭരണം റഷ്യ നടത്തുന്നതിനെ എതിർക്കുന്നു. |
ജമൈക്ക
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ജമൈക്ക ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു[കുറിപ്പ് 9] |
ജർമ്മനി – Federal Republic of Germany
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] 16 ഫെഡറേറ്റഡ് സംസ്ഥാനങ്ങൾ ഉൾപ്പെട്ട ഫെഡറേഷനാണ് ജർമ്മനി. |
Djibouti – Republic of Djibouti | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ജോർജ്ജിയ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | അഡ്ജാര, അബ്ഘാസിയ എന്നീ രണ്ട് സ്വയംഭരണപ്രദേശങ്ങൾ ജോർജ്ജിയയുടെ ഭാഗമാണ്.[കുറിപ്പ് 6] അബ്ഘാസിയയിലും, സൗത്ത് ഒസ്സേഷ്യയിലും, വസ്തുതാപരമായി സ്വതന്ത്ര രാജ്യങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. |
Jordan – Hashemite Kingdom of Jordan
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ടാൻസാനിയ – United Republic of Tanzania | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ടാൻസാനിയയിൽ സാൻസിബാർ എന്ന ഒരു സ്വയംഭരണപ്രദേശമുണ്ട്.[കുറിപ്പ് 6] |
കിഴക്കൻ ടിമോർ കാണുക | ടിമോർ, കിഴക്കൻ →|||
ടുണീഷ്യ – Republic of Tunisia | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ടോഗോ – Togolese Republic
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ടോങ്ക – Kingdom of Tonga
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ട്രാൻസ്നിസ്ട്രിയ കാണുക | ട്രാൻസ്നിസ്ട്രിയ →|||
ട്രിനിഡാഡ് ടൊബാഗോ – Republic of Trinidad and Tobago
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ട്രിനിഡാഡ് ടൊബാഗോയിൽ ടൊബാഗോ എന്ന ഒരു സ്വയംഭരണപ്രദേശമുണ്ട്.[കുറിപ്പ് 6] |
ഡെന്മാർക്ക് – Kingdom of Denmark
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3]
കിംഗ്ഡം ഓഫ് ഡെന്മാർക്ക് സ്വയം ഭരണാധികാരമുള്ള രണ്ട് രാജ്യങ്ങളും ഉൾപ്പെടുന്നതാണ്. [കുറിപ്പ് 24]
|
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ → കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് | |||
ഡൊമനിക്കൻ റിപ്പബ്ലിക് | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഡൊമനിക്ക – Commonwealth of Dominica
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
താജിക്കിസ്ഥാൻ – Republic of Tajikistan
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | താജിക്കിസ്ഥാനിൽ ഗോർണോ-ബഡാഖ്സ്ഥാൻ ഓട്ടോണോമസ് പ്രോവിൻസ് എന്ന ഒരു സ്വയംഭരണപ്രദേശമുണ്ട്.[കുറിപ്പ് 6] |
തായ്ലാന്റ് – Kingdom of Thailand
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
തായ്വാൻ → തായ്വാൻ | |||
തുവാലു
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | തുവാലു ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] |
തുർക്ക്മെനിസ്താൻ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
തുർക്കി – Republic of Turkey
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
നഗോർണോ-കാരബാക്ക് കാണുക | നഗോർണോ-കാരബാക്ക് (Nagorno-Karabakh) →|||
നമീബിയ – Republic of Namibia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
നിക്കരാഗ്വ – Republic of Nicaragua
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | നിക്കരാഗ്വയിൽ അറ്റ്ലാറ്റിക്കോ സുർ, അറ്റ്ലാന്റിക്കോ നോർട്ടെ എന്നിങ്ങനെ രണ്ട് സ്വയംഭരണപ്രദേശങ്ങളുണ്ട്.[കുറിപ്പ് 6] |
നൈജർ – Republic of Niger
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
നെതർലൻഡ്സ് – Kingdom of the Netherlands | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] നെതർലാന്റ്സ് രാജ്യത്തിൽ നാല് ഘടകരാജ്യങ്ങളുണ്ട്:
കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെയും നെതർലാന്റ്സ് രാജ്യത്തിന്റെയും ഭരണകൂടം രാജ്ഞിയും മന്ത്രിമാരും ചേർന്നതാണ്. 2010-ൽ നെതർലാന്റ്സ് ആന്റിലീസ് ഇല്ലാതായതോടെ, കുറകാവോയും സിന്റ് മാർട്ടനും കൂട്ടായ്മയുടെ ഭാഗമായ രാജ്യങ്ങളായി. ഇവയ്ക്കും അരൂബയ്ക്കും വലിയതോതിൽ സ്വയംഭരണാവകാശമുണ്ട്. മറ്റു മൂന്ന് ദ്വീപുകൾ (ബോണൈർ, സാബ, സിന്റ് യൂസ്റ്റാഷ്യസ്) എന്നിവ നെതർലാന്റ്സിന്റെ പ്രത്യേക മുനിസിപ്പാലിറ്റികളായി. "നെതർലാന്റ്സ്" എന്ന പേര് "കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ" ചുരുക്കപ്പേരായും; അതിന്റെ ഭാഗമായ രാജ്യങ്ങളെ വിവക്ഷിക്കാനും ഉപയോഗിക്കും. "കിംഗ്ഡം ഓഫ് നെതർലാന്റ്സ്" മൊത്തമായി യൂറോപ്യൻ യൂണിയനിൽ അംഗമാണെങ്കിലും യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ യൂറോപ്യൻ ഭൂഘണ്ഡത്തിലുള്ള പ്രദേശങ്ങൾക്കേ ബാധകമാവുകയുള്ളൂ |
ന്യൂസിലാന്റ്
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ന്യൂസിലാന്റ് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] ന്യൂസിലാന്റുമായി സ്വതന്ത്രമായി യോജിച്ചിരിക്കുന്ന രണ്ടു രാജ്യങ്ങളുടെ ഉത്തരവാദിത്തമുണ്ടെങ്കിലും ഈ രാജ്യങ്ങളുടെ പുറത്ത് ന്യൂസിലാന്റിന് പരമാധികാരമില്ല:
കുക്ക് ദ്വീപുകൾക്ക് 31 ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളുമായും നിയുവേയ്ക്ക് 6 ഐക്യരാഷ്ട്രസഭാ അംഗങ്ങളുമായും നയതന്ത്രബന്ധമുണ്ട്. [26][27][28] ഐക്യരാഷ്ട്രസഭയിൽ ഉടമ്പടിയുണ്ടാക്കാനുള്ള അധികാരമുണ്ട്. [29] ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘടനകളിൽ അംഗത്വമുണ്ട്. താഴെപ്പറയുന്ന രാജ്യങ്ങൾ ന്യൂസിലാന്റിന്റെ ആശ്രിതരാജ്യങ്ങളാണ്:
ടോക്ലവിന്റെ ഭരണകൂടം സ്വൈൻസ് ദ്വീപ്, അമേരിക്കൻ സമോവയുടെ ഭാഗങ്ങൾ (അമേരിക്കൻ ഐക്യനാടുകളുടെ ഒരു അധീനപ്രദേശം) എന്നിവയ്ക്കുമേൽ പരമാധികാരം അവകാശപ്പെടുന്നുണ്ട്. [30] ടോക്ലൗവിന്റെ ഈ അവകാശവാദം ന്യൂസിലാന്റ് അംഗീകരിക്കുന്നില്ല. [31] |
നേപ്പാൾ – Federal Democratic Republic of Nepal
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 14 സോണുകൾ (പ്രദേശങ്ങൾ) ചേർന്ന ഫെഡറേഷനാണ് നേപ്പാൾ. |
നൈജീരിയ – Federal Republic of Nigeria | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 36 സംസ്ഥാനങ്ങളും 1 ഫെഡറൽ പ്രദേശവും ചേർന്ന ഫെഡറേഷനാണ് നൈജീരിയ. |
നോർതേൺ സൈപ്രസ് കാണുക | നോർതേൺ സൈപ്രസ് (Northern Cyprus) →|||
നോർവെ – Kingdom of Norway
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | സ്വാൽബാർഡ് നോർവേയുടെ അവിഭാജ്യഭാഗമാണെങ്കിലും സ്പിറ്റ്സ്ബർഗൻ ഉടമ്പടി കാരണം ഈ പ്രദേശത്തിന് പ്രത്യേക സ്ഥാനമുണ്ട്.
ബൗവെറ്റ് ദ്വീപ് നോർവേയുടെ ആശ്രിതപ്രദേശമാണ്. പീറ്റർ I ദ്വീപ് ക്വീൻ മൗഡ് ലാന്റ് എന്നിവയ്ക്കുമേൽ നോർവീജിയൻ അന്റാർട്ടിക് ടെറിട്ടറിയുടെ ഭാഗമായ ആശ്രിതപ്രദേശങ്ങൾ എന്ന നിലയ്ക്ക് നോർവേ അവകാശവാദമുന്നയിക്കുന്നുണ്ട്.[കുറിപ്പ് 8] |
നൗറു – Republic of Nauru | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
പനാമ – Republic of Panama
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
പലസ്തീൻ കാണുക | പലസ്തീൻ (Palestine) →|||
പരഗ്വെ – Republic of Paraguay
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
പലാവു – Republic of Palau
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | അമേരിക്കൻ ഐക്യനാടുകളുമായി സ്വതന്ത്ര സഹകരണക്കരാറിലാണ് ഈ രാജ്യം. |
പാകിസ്താൻ – Islamic Republic of Pakistan | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | നാല് പ്രവിശ്യകളും (പ്രോവിൻസ്) ഒരു തലസ്ഥാനപ്രദേശവും (കാപ്പിറ്റൽ ടെറിട്ടറി), ഗോത്രവർഗ്ഗപ്രദേശങ്ങളും ചേർന്ന ഫെഡറേഷനാണ് പാകിസ്താൻ. ഇന്ത്യയ്ക്ക് കാശ്മീരിനുമേലുള്ള പരമാധികാരം പാകിസ്താൻ ചോദ്യം ചെയ്യുന്നുണ്ട്. പാകിസ്താൻ കാശ്മീരിന്റെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും കാശ്മീരിന്റെ ഭാഗങ്ങളൊന്നും തങ്ങളുടേതാണെന്നവകാശപ്പെടുന്നില്ല. [32][33] ഇത് തർക്കത്തിലിരിക്കുന്ന ഒരു പ്രദേശമായാണ് പാകിസ്താൻ കണക്കാക്കുന്നത്.[34][35] പാകിസ്താൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ഭരണപരമായ രണ്ട് പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇവ പാകിസ്താനിൽ നിന്ന് പ്രത്യേകമായാണ് ഭരിക്കപ്പെടുന്നത്:[കുറിപ്പ് 10] |
പാപ്പുവ ന്യൂ ഗിനിയ – Independent State of Papua New Guinea
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | പാപ്പുവ ന്യൂ ഗിനിയ ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] ബോഗൈൻവില്ല എന്ന സ്വയംഭരണപ്രദേശം ഈ രാജ്യത്തിന്റെ ഭാഗമാണ്.[കുറിപ്പ് 6] |
പെറു – Republic of Peru | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
പോളണ്ട് – Republic of Poland
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗമാണ് പോളണ്ട്.[കുറിപ്പ് 3] |
പോർച്ചുഗൽ – Portuguese Republic
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] പോർച്ചുഗലിൽ അസോറിയാസ്, മഡൈറ എന്നിങ്ങനെ രണ്ട് സ്വയംഭരണപ്രദേശങ്ങളുണ്ട്.[കുറിപ്പ് 6] സ്പെയിനിന് ഒലിവെൻസ, ടാലിഗ എന്നീ പ്രദേശങ്ങളുക്കുമേലുള്ള പരമാധികാരം പോർച്ചുഗൽ അംഗീകരിക്കുന്നില്ല.[3] |
പ്രിഡ്നെസ്ട്രോവി (Pridnestrovie) → ട്രാൻസ്നിസ്ട്രിയ | |||
ഫിജി – Republic of Fiji
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | റോട്ടുമ എന്ന സ്വയം ഭരണപ്രദേശം ഫിജിയുടെ ഭാഗമാണ്.[39][40] |
ഫിലിപ്പീൻസ് – Republic of the Philippines
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഫിലിപ്പീൻസിൽ രണ്ട് സ്വയംഭരണപ്രദേശങ്ങളുണ്ട് (ഓട്ടോണോമസ് റീജിയൺ ഓഫ് മുസ്ലീം മിൻഡാനാവോ[കുറിപ്പ് 6], കോർഡില്ലേര അഡ്മിനിസ്ട്രേറ്റീവ് റീജിയൺ എന്നിവ).[41] സ്കാർബറോ ഷോൾ സ്പാർട്ട്ലി ദ്വീപുകളുടെ ചില ഭാഗങ്ങൾ എന്നിവയിൽ ഭരണം നടത്തുന്നത് ഫിലിപ്പീൻസാണ് [കുറിപ്പ് 21]. മലേഷ്യയുടെ ഭാഗമായ മക്ലെസ്ഫീൽഡ് ബാങ്ക്, സബാഹ്, എന്നീ പ്രദേശങ്ങൾക്കുമേൽ ഫിലിപ്പീൻസ് പരമാധികാരം അവകാശപ്പെടുന്നുണ്ട്.[3] |
ഫിൻലാന്റ് – Republic of Finland | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിൽ അംഗം.[കുറിപ്പ് 3]
|
ഫ്രാൻസ് – French Republic
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിൽ അംഗം.[കുറിപ്പ് 3] ഫ്രാൻസിന്റെ വിദൂരപ്രദേശങ്ങളായ (ഫ്രഞ്ച് ഗയാന, ഗ്വാഡലോപ്, മാർട്ടിനിക്വ്, മയോട്ടെ, റീയൂണിയൻ) എന്നിവ രാജ്യത്തിന്റെ പൂർണ്ണവും അവിഭാജ്യവുമായ ഘടകങ്ങളാണ്.
ഫ്രഞ്ച് റിപ്പബ്ലിക്കിന് താഴെപ്പറയുന്ന അധിനിവേശപ്രദേശങ്ങളുമുണ്ട്:
ക്ലിപ്പർട്ടൺ ദ്വീപ് ഗവണ്മെന്റിന്റെ അധീനത്തിലാണ്. ബാൻക് ഡു ഗൈസർ, ബാസ്സാസ് ഡ ഇന്ത്യ, യൂറോപ ഐലന്റ്, ഗ്ലോറിയോസോ ഐലന്റ്സ്, ജുവാൻ ഡെ നോവ ഐലന്റ്, മയോട്ടി, ട്രോമെലിൻ ഐലന്റ് എന്നിവയ്ക്കു മേൽ ഫ്രാൻസിനുള്ള പരമാധികാരം മഡഗാസ്കർ, മൗറീഷ്യസ്, സൈഷെൽസ്, കൊമോറോസ് എന്നീ രാജ്യങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്.[3] |
Bahamas – Commonwealth of The Bahamas
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ബഹാമാസ് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു[കുറിപ്പ് 9] |
ബഹ്റൈൻ – Kingdom of Bahrain
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ബൾഗേറിയ – Republic of Bulgaria
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] |
ബർക്കിനാ ഫാസോ [കുറിപ്പ് 26]
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ബർമ → മ്യാന്മാർ | |||
ബറുണ്ടി – Republic of Burundi
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ബംഗ്ലാദേശ് – People's Republic of Bangladesh
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
Barbados
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ബർബാഡോസ് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു. [കുറിപ്പ് 9] |
ബെനിൻ – Republic of Benin [കുറിപ്പ് 27]
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
Belarus – Republic of Belarus
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ബെലീസ്
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ബെലീസ് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] |
ബെൽജിയം – Kingdom of Belgium | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] കമ്യൂണിറ്റികളും പ്രദേശങ്ങളും, ഭാഷയനുസരിച്ചുള്ള പ്രദേശങ്ങളുമുൾപ്പെട്ട ഫെഡറേഷനാണ് ബെൽജിയം. |
ബൊളീവിയ – Plurinational State of Bolivia | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ബോസ്നിയ ഹെർസെഗോവിന
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ബോസ്നിയ ആൻഡ് ഹെർസഗോവിന എന്ന രാജ്യം ഫെഡരേഷൻ ഓഫ് ബോസ്നിയ ആൻഡ് ഹെർസഗോവിന, റിപ്പബ്ലിക്ക് ഓഫ് സ്ർപ്സ്ക എന്നീ രണ്ടു പ്രദേശങ്ങളുടെ ഫെഡറേഷനാണ്.[കുറിപ്പ് 28] |
ബോട്സ്വാന – Republic of Botswana
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ബ്രൂണൈ – State of Brunei, Abode of Peace
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ബ്രൂണൈ രാജ്യം സ്പാർട്ട്ലി ദ്വീപുകളുടെ ചില പ്രദേശങ്ങൾക്കുമേൽ പരമാധികാരം അവകാശപ്പെടുന്നുണ്ട്. [കുറിപ്പ് 21] |
ബ്രസീൽ – Federative Republic of Brazil
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 26 സംസ്ഥാനങ്ങളും 1 ഫെഡറൽ ജില്ലയും ചേർന്ന ഫെഡറേഷനാണ് ബ്രസീൽ |
ഭൂട്ടാൻ – Kingdom of Bhutan
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സൗത്ത് ഒസ്സെഷ്യ കാണുക | ദക്ഷിണ ഒസ്സെഷ്യ (South Ossetia) →|||
ദക്ഷിണ കൊറിയ – Republic of Korea
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഉത്തര കൊറിയ അവകാശവാദമുന്നയിക്കുന്നു | ദക്ഷിണ കൊറിയയിൽ സ്വയംഭരണാധികാരമുള്ള ഒരു പ്രദേശമുണ്ട്. ജെജു ഡോ.[കുറിപ്പ് 6][43] ഐക്യരാഷ്ട്രസഭയിൽ അംഗമായ ഉത്തരകൊറിയ ദക്ഷിണകൊറിയയെ അംഗീകരിക്കുന്നില്ല.[കുറിപ്പ് 12] |
ദക്ഷിണ സുഡാൻ – Republic of South Sudan
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | അബൈയി എന്ന പ്രദേശത്തിനുമേൽ റിപ്പബ്ലിക് ഓഫ് സുഡാനുമായി തർക്കത്തിലാണ്.[3] |
ദക്ഷിണാഫ്രിക്ക – Republic of South Africa
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ലാവോസ് – Lao People's Democratic Republic
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ലാത്വിയ – Republic of Latvia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം..[കുറിപ്പ് 3] |
ലെബനാൻ – Lebanese Republic | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ലെസോത്തോ – Kingdom of Lesotho
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ലൈബീരിയ – Republic of Liberia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ലിബിയ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഗദ്ദാഫിയുടെ പഴയ സർക്കാരിനെ, പിന്തുണയ്ക്കുന്ന ചില രാജ്യങ്ങൾ ഇപ്പോഴുമുണ്ട്. |
ലിച്ചൻസ്റ്റൈൻ – Principality of Liechtenstein
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ലിത്വാനിയ – Republic of Lithuania
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] |
മഡഗാസ്കർ – Republic of Madagascar | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഫ്രാൻസിന്റെ അധീനതയിലുള്ള ബാങ്ക് ഡു ഗീസർ, ജുവാൻ ഡി നോവ ദ്വീപ്, ഗ്ലോറിയോസോ ദ്വീപുകൾ എന്നിവയ്ക്കുമേൽ മഡഗാസ്കർ അവകാശവാദമുന്നയിക്കുന്നുണ്ട്.[3] |
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
Malawi – Republic of Malawi
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
മലേഷ്യ | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 13 സംസ്ഥാനങ്ങളും 3 ഫെഡറൽ പ്രവിശ്യകളും ചേർന്ന ഒരു ഫെഡറേഷനാണ് മലേഷ്യ. സ്പാർട്ട്ലി ദ്വീപുകളുടെ ഭാഗം തങ്ങളുടേതാണെന്ന് മലേഷ്യ അവകാശപ്പെടുന്നുണ്ട്.[കുറിപ്പ് 21] |
മാലദ്വീപ് – Republic of Maldives
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
മാലി – Republic of Mali
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
മാൾട്ട – Republic of Malta
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] |
മാസിഡോണിയ → റിപ്പബ്ലിക് ഓഫ് മാസിഡോണിയ | |||
മാർഷൽ ദ്വീപുകൾ – Republic of the Marshall Islands | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | അമേരിക്കൻ ഐക്യനാടുകളുമായി സ്വതന്ത്ര സഹകരണക്കരാറിലാണ് (കമ്പാക്റ്റ് ഓഫ് ഫ്രീ അസ്സോസിയേഷൻ) ഈ റിപ്പബ്ലിക്ക്. |
മൗറിത്താനിയ – Islamic Republic of Mauritania | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
മൗറീഷ്യസ് – Republic of Mauritius | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | മൗറീഷ്യസിൽ ഒരു സ്വയംഭരണാവകാശമുള്ള ദ്വീപുണ്ട് (റോഡ്രിഗസ്).[കുറിപ്പ് 6] മൗറീഷ്യസ് ബ്രിട്ടന്റെ ഇന്ത്യാമഹാസമുദ്രത്തിലെ പ്രദേശങ്ങളും ഫ്രാൻസിന്റെ അധിനിവേശത്തിലുള്ള ദ്വീപായ ട്രോമെലിനും തങ്ങളുടേതാനെന്ന് അവകാശപ്പെടുന്നുണ്ട്.[3] |
മെക്സിക്കോ – United Mexican States
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 31 സംസ്ഥാനങ്ങളും ഒരു ഫെഡറൽ ജില്ലയുമടങ്ങുന്ന ഫെഡറേഷനാണ് മെക്സിക്കോ. |
മൈക്രോനേഷ്യ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | അമേരിക്കൻ ഐക്യനാടുകളുമായി സ്വതന്ത്രസഹകരണക്കരാറിലാണ് ഈ രാജ്യം. ഇത് നാല് സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണ്. |
മൊൾഡോവ – Republic of Moldova
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | മോൾഡോവയിൽ ഗാഗൗസിയ, ട്രാൻസ്നിസ്ട്രിയ എന്നീ സ്വയംഭരണപ്രദേശങ്ങളുണ്ട്. ട്രാൻസ്നിസ്ട്രിയ ഫലത്തിൽ സ്വതന്ത്രരാജ്യമാണ്. |
Monaco – Principality of Monaco | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
മംഗോളിയ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
മോണ്ടിനെഗ്രോ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
Morocco – Kingdom of Morocco | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | വെസ്റ്റേൺ സഹാറയ്ക്കുമേൽ പരമാധികാരമുണ്ടെന്ന് മൊറോക്കോ അവകാശപ്പെടുന്നു. ഈ പ്രദേശത്ത്ന്റെ സിംഹഭാഗവും മൊറോക്കോ നിയന്ത്രിക്കുന്നുമുണ്ട്. സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ അവകാശവാദം അംഗീകരിക്കുന്നില്ല. സ്പെയിനിന് സിയൂട്ട, മെലില്ല "പ്ലാസാസ് ഡി സോബെറേനിയ" എന്നീ പ്രദേശങ്ങൾക്കുമേലുള്ള പരമാധികാരം മൊറോക്കോ ചോദ്യം ചെയ്യുന്നുണ്ട്.[3] |
മൊസാംബിക് – Republic of Mozambique
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
Myanmar – Republic of the Union of Myanmar [കുറിപ്പ് 30][47]
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
യെമൻ – Republic of Yemen
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
യുനൈറ്റഡ് അറബ് എമിറേറ്റ്സ് → ഐക്യ അറബ് എമിറേറ്റുകൾ | |||
യുണൈറ്റഡ് കിങ്ഡം – United Kingdom of Great Britain and Northern Ireland
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] ദി യുനൈറ്റഡ് കിംഗ്ഡം ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] ഇംഗ്ലണ്ട്, നോർതേൺ അയർലന്റ്, സ്കോട്ട്ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങൾ ചേർന്നതാണ് യുനൈറ്റഡ് കിംഗ്ഡം. ഇതിന്റെ വിദൂര അധിനിവേശപ്രദേശങ്ങൾ ഇവയാണ്:
ബ്രിട്ടന്റെ കിരീടധാരിക്ക് മൂന്ന് സ്വയംഭരണാവകാശമുള്ള ക്രൗൺ ആശ്രിതപ്രദേശങ്ങൾക്കുമേൽ പരമാധികാരമുണ്ട്:
|
യുനൈറ്റഡ് സ്റ്റേറ്റ്സ് → അമേരിക്കൻ ഐക്യനാടുകൾ | |||
ലക്സംബർഗ് – Grand Duchy of Luxembourg
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] |
വത്തിക്കാൻ നഗരം – State of the Vatican City | ഐക്യരാഷ്ട്രസഭയിൽ നിരീക്ഷക പദവി | ഇല്ല | തിരുസഭയുടെ (ഹോളി സീ) ഭരണത്തിൻ കീഴിലുള്ള പരമാധികാരമുള്ള ഒരു അസ്തിത്വമാണ് വത്തിക്കാൻ. 178രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്. വത്തിക്കാന് "അംഗത്വമില്ലാത്ത രാജ്യം" എന്ന നിലയിൽ ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷകപദവിയുണ്ട്[49] ഐ.എ.ഇ.എ., ഐ.ടി.യു., യു.പി.യു., ഡബ്ല്യൂ.ഐ.പി.ഒ. എന്നിവയിൽ വത്തിക്കാന് അംഗത്വമുണ്ട്. മാർപ്പാപ്പ നിയമിക്കുന്ന ഉദ്യോഗസ്ഥരാണ് വത്തിക്കാൻ സിറ്റി ഭരിക്കുന്നത്. മാർപ്പാപ്പ റോമിലെ അതിരൂപതയുടെ ബിഷപ്പും ഔദ്യോഗികമലാതെയുള്ള (ex officio) തരത്തിൽ വത്തിക്കാനിലെ പരമാധികാരിയുമാണ്. ഇറ്റലിയിൽ വത്തിക്കാനു പുറത്തുള്ള ധാരാളംവസ്തുവകകൾ ഭരിക്കുന്നതും തിരുസഭയാണ്. |
വാനുവാടു – Republic of Vanuatu | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
വിയറ്റ്നാം – Socialist Republic of Vietnam
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | പാരാസെൽ ദ്വീപുകൾക്കും [കുറിപ്പ് 20] സ്പാർട്ട്ലി ദ്വീപുകൾക്കും മേൽ വിയറ്റ്നാം പരമാധികാരം അവകാശപ്പെടുന്നുണ്ട്.[കുറിപ്പ് 21][3] |
വെനിസ്വേല – Bolivarian Republic of Venezuela
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 23 സംസ്ഥാനങ്ങളൂം ഒരു തലസ്ഥാന ജില്ലയും ഫെഡറൽ ഡിപ്പൻഡൻസികളും ചേർന്ന ഫെഡറേഷനാണ് വെനസ്വേല. |
ശ്രീലങ്ക – Democratic Socialist Republic of Sri Lanka | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | പണ്ട് സിലോൺ എന്ന് അറിയപ്പെട്ടിരുന്നു. |
സമോവ – Independent State of Samoa
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് (Sahrawi Arab Democratic Republic) →|||
San Marino – Republic of San Marino
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സാംബിയ – Republic of Zambia | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സാവോ ടോം ആൻഡ് പ്രിൻസിപ്പെ – Democratic Republic of São Tomé and Príncipe
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | സാവോ ടോം ആൻഡ് പ്രിൻസിപ്പെയിൽ പ്രിൻസിപ്പെ എന്ന സ്വയംഭരണപ്രദേശമുണ്ട്.[കുറിപ്പ് 6] |
സിംബാബ്വെ – Republic of Zimbabwe
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സിംഗപ്പൂർ – Republic of Singapore | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സിയറ ലിയോൺ – Republic of Sierra Leone
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സിറിയ – Syrian Arab Republic
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | ഇസ്രായേൽ ഗോലാൻ കുന്നുകൾ കൈവശം വച്ചിരിക്കുകയാണ്.[11] |
സുഡാൻ – Republic of the Sudan | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 15 സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണ് സുഡാൻ. അബൈയി എന്ന പ്രദേശത്തിന്മേലുള്ള പരമാധികാർമ് ദക്ഷിണസുഡാനുമായി തർക്കത്തിലാണ്. |
ദക്ഷിണ സുഡാൻ | സുഡാൻ, ദക്ഷിണ →|||
സുരിനാം – Republic of Suriname
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സെനെഗൽ – Republic of Senegal
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സെർബിയ – Republic of Serbia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | സെർബിയയിൽ വോജ്വോഡിന, കോസോവോ ആൻഡ് മെറ്റോഹിജിയ എന്നിങ്ങനെ രണ്ട് സ്വയംഭരണപ്രദേശങ്ങളുണ്ട്.[കുറിപ്പ് 6] കോസോഫോ ആൻഡ് മെറ്റോഹിജിയയുടെ സിംഹഭാഗവും യഥാർത്ഥത്തിൽ റിപ്പബ്ലിക്ക് ഓഫ് കൊസോവിന്റെ നിയന്ത്രണത്തിലാണ്. |
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് → മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് | |||
സെയ്ഷെൽസ് – Republic of Seychelles | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | സെയ്ഷെയ്ൽസ് ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറിക്കുമേൽ അവകാശവാദമുന്നയിക്കുന്നുണ്ട്.[3] |
സെയ്ന്റ് കിറ്റ്സ് നീവസ് – Federation of Saint Christopher and Nevis
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | സൈന്റ് കീറ്റ്സ് ആൻഡ് നീവസ് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] 14 പാരിഷുകൾ ചേർന്ന ഫെഡറേഷനാണിത്. [കുറിപ്പ് 11] |
സെയിന്റ് ലൂസിയ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | സൈന്റ് ലൂസിയ ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] |
സൈന്റ് വിൻസന്റ് ആൻഡ് ദി ഗ്രെനേഡൈൻസ്
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | സൈന്റ് വിൻസന്റ് ആൻഡ് ഗ്രനേഡൈൻസ് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] |
സൈപ്രസ് – Republic of Cyprus | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] വടക്കുകിഴക്കൻ ഭാഗം വസ്തുതാപരമായി വടക്കൻ സൈപ്രസ് എന്ന സ്വതന്ത്ര രാജ്യമാണ്. ടർക്കി എന്ന ഐക്യരാഷ്ട്രസഭാംഗം വടക്കൻ സൈപ്രസിനെ അംഗീകരിച്ചിട്ടുണ്ട്. [കുറിപ്പ് 31] |
സൊമാലിയ – Somali Republic | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | സൊമാലിയയുടെ ഔദ്യോഗിക സർക്കാർ (ടി.എഫ്.ജി) രാജ്യത്തിന്റെ ഒരു ഭാഗം മാത്രമേ നിയന്ത്രിക്കുന്നുള്ളൂ. പണ്ട്ലാന്റ്, ഗാൽമുഡഗ് എന്നിവ സൊമാലിയയുടെ സ്വയംഭരണപ്രദേശങ്ങളായി സ്വയം പ്രഖ്യാപിച്ചിട്ടുണ്ട് (ഈ അവകാശവാദം ഔദ്യോഗികസർക്കാർ അംഗീകരിക്കുന്നില്ല),[50][Need quotation on talk to verify] സൊമാലിലാന്റ് ഫലത്തിൽ ഒരു സ്വതന്ത്രരാജ്യം രൂപീകരിച്ചിട്ടുണ്ട്. |
സൊമാലിലാന്റ് കാണുക | സൊമാലിലാന്റ് (Somaliland) →|||
സോളമൻ ദ്വീപുകൾ
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | സോളമൻ ഐലന്റ്സ് ബ്രിട്ടീഷ് കോമൺവെൽത്തിൽ പെടുന്നു.[കുറിപ്പ് 9] |
സൗത്ത് ഒസ്സെഷ്യ കാണുക | സൗത്ത് ഒസ്സെഷ്യ (South Ossetia) →|||
സൗദി അറേബ്യ – Kingdom of Saudi Arabia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സ്പെയിൻ – Kingdom of Spain
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] സ്പെയിൻ സ്വയംഭരണാവകാശമുള്ള സമൂഹങ്ങളും (കമ്യൂണിറ്റികൾ) നഗരങ്ങളും ചേർന്നതാണ്. [കുറിപ്പ് 6] സിയൂട്ട, ഐല ഡെ അൽബോറബ്, ഐല പെറെജിൽ, ഐലാസ് ചാഫാറിനാസ്, മെലില്ല, പെനോൻ ഡെ അൽഹൂസെമാസ് എന്നിവയ്ക്കുമേൽ സ്പെയിനിനുള്ള പരമാധികാരം മൊറോക്കോ അംഗീകരിക്കുന്നില്ല. ഒളിവെൻസ, ടാലിഗ എന്നിവയ്ക്കുമേലുള്ള പരമാധികാരം പോർച്ചുഗൽ അംഗീകരിക്കുന്നില്ല. ജിബ്രാൾട്ടറിനുമേൽ സ്പെയിൻ പരമാധികാരം അവകാശപ്പെടുന്നുണ്ട്.[3] |
സ്ലോവാക്യ – Slovak Republic
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] |
സ്ലൊവീന്യ – Republic of Slovenia | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] |
Eswatini – Kingdom of Swaziland
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
സ്വിറ്റ്സർലാന്റ് – Swiss Confederation | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | 26 കന്റോണുകൾ ചേർന്ന ഫെഡറേഷനാണ് സ്വിറ്റ്സർലാന്റ്. |
സ്വീഡൻ – Kingdom of Sweden
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] |
Haiti – Republic of Haiti
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഹംഗറി
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗം.[കുറിപ്പ് 3] |
ഹോളി സീ → വത്തിക്കാൻ നഗരം | ഇല്ല | ||
ഹോണ്ടുറാസ് – Republic of Honduras
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
റഷ്യ – Russian Federation
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | റിപ്പബ്ലിക്കുകൾ, ഒബ്ലാസ്റ്റുകൾ, ക്രൈസ്, സ്വയംഭരണാവകാശമുള്ള കോക്രുഗുകൾ, ഫെഡറൽ നഗരങ്ങൾ, ഒരു സ്വയംഭരണാവകാശമുള്ള ഒബ്ലാസ്റ്റ് എന്നിങ്ങനെ 83 ഫെഡറൽ മേഖലകൾ (സബ്ജക്റ്റുകൾ) ചേർന്ന ഫെഡറേഷനാണ് റഷ്യ. പ്രത്യേക വംശങ്ങളുടെ റിപ്പബ്ലിക്കുകളാണ് (എത്ഥ്നിക്ക് റിപ്പബ്ലിക്കുകൾ) ഈ മേഖലകൾ പലതും. [കുറിപ്പ് 6] റഷ്യക്ക് സൗത്ത് ക്യൂറിൽ ദ്വീപുകൾക്ക് മേലുള്ള പരമാധികാരം ജപ്പാൻ അംഗീകരിക്കുന്നില്ല. |
റിപ്പബ്ലിക് ഓഫ് കോംഗോ → കോംഗോ, റിപ്പബ്ലിക് ഓഫ് | |||
റിപ്പബ്ലിക് ഓഫ് മാസിഡോണിയ – Republic of Macedonia
|
ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | മാസഡോണിയയുടെ പേര് സംബന്ധിച്ച തർക്കം കാരണം ഈ രാജ്യത്തെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസംഘടകളും ചില രാജ്യങ്ങളും "ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക്ക് ഓഫ് മാസഡോണിയ" എന്നാണ് വിവക്ഷിക്കുന്നത്. |
റൊമാനിയ | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | യൂറോപ്യൻ യൂണിയനിലെ അംഗമാണ് റൊമാനിയ.[കുറിപ്പ് 3] |
റുവാണ്ട – Republic of Rwanda | ഐക്യരാഷ്ട്രസഭയിലെ അംഗം | ഇല്ല | |
ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നിരീക്ഷകപദവിയുള്ള രാജ്യങ്ങളും ↑ | ↑|||
↓ മറ്റുരാജ്യങ്ങൾ ↓ | |||
അബ്ഘാസിയ – Republic of Abkhazia | അംഗത്വമില്ല | ജോർജിയ അവകാശവാദമുന്നയിക്കുന്നു | റഷ്യ, നാവുറു, നിക്കരാഗ്വ, തുവാലു[53], വാനുവാട്ടു, വെനസ്വേല[54], സൗത്ത് ഒസ്സെഷ്യ, ട്രാൻസ്നിസ്ട്രിയ[55] എന്നീ രാജ്യങ്ങൾ അബ്ഘാസിയയെ അംഗീകരിക്കുന്നുണ്ട് ഈ രാജ്യം മുഴുവൻ തങ്ങളുടെ ഓട്ടോണോമസ് റിപ്പബ്ലിക്ക് ഓഫ് അബ്ഘാസിയയുടെ ഭാഗമാണെന്ന് ജോർജ്ജിയ അവകാശപ്പെടുന്നു. |
കുക്ക് ദ്വീപുകൾ
|
ഐക്യരാഷ്ട്രസഭയുടെ ഒന്നോ അതിലധികമോ പ്രത്യേക സംഘടനകളിൽ അംഗത്വമുണ്ട്. | ഇല്ല | ന്യൂസിലാന്റുമായി, സ്വതന്ത്രസഹകരണത്തിലുള്ള രാജ്യമാണിത്. ജപ്പാൻ, നെതർലാന്റ്സ്, ചൈന എന്നീ രാജ്യങ്ങൾ ഇതിനെ അംഗീകരിക്കുന്നു. പല ഐക്യരാഷ്ട്രസഭാ സംഘടകളുടെയും അംഗമാണ് കുക്ക് ദ്വീപുകൾ. ഉടമ്പടികളിലേർപ്പെടാനുള്ള അവകാശവും കുക്ക് ദ്വീപുകൾക്കുണ്ട്. [29] ന്യൂസിലാന്റിന്റെ രാജ്യത്തലവൻ തന്നെയാണ് ഇവിടുത്തെയും രാജ്യത്തലവൻ. പൗരത്വവും ന്യൂസിലാന്റിനും ഈ രാജ്യത്തിനും ഒന്നുതന്നെ. |
കൊസോവ് – Republic of Kosovo
|
ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ല; എന്നാലും ഐക്യരാഷ്ട്രസഭയുടെ ഒന്നോ അതിലധികമോ പ്രത്യേക സംഘടനകളിൽ അംഗത്വമുണ്ട് | സെർബിയ അവകാശവാദമുന്നയിക്കുന്നു | കൊസോവോ ഏകപക്ഷീയമായി 2008-ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുണ്ടായി, 91 ഐക്യരാഷ്ട്രസഭാ അംഗങ്ങളുടെയും തായ്വാന്റെയും അംഗീകാരം കൊസോവോയ്ക്കുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ 1244-ആം പ്രമേയമനുസരിച്ച് കൊസോവോ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയുടെ ഇടക്കാല ഭരണ സംവിധാനത്തിൻ കീഴിലാണ്. സെർബിയ കൊസോവോയ്ക്കുമേൽ പരമാധികാരമുണ്ട് എന്ന അവകാശവാദം മുറുകെപ്പിടിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ മറ്റംഗങ്ങളും അംഗങ്ങളല്ലാത്ത രാജ്യങ്ങളും സെർബിയയുടെ പരമാധികാരം അംഗീകരിക്കുകയോ ഇക്കാര്യത്തിൽ ഒരു നിലപാടെടുക്കാതിരിക്കുകയോ ആണ് ചെയ്യുന്നത്. ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്, ലോകബാങ്ക് എന്നിവയിൽ കൊസോവോ അംഗമാണ്. രാജ്യത്തിന്റെ പ്രദേശങ്ങളിൽ ഭൂരിഭാഗത്തിന്റെ മേലും കൊസോവോ റിപ്പബ്ലിക്കിന് യഥാർത്ഥത്തിൽ നിയന്ത്രണമുണ്ടെങ്കിലും വടക്കൻ കൊസോവോയ്ക്കു മേൽ പരിമിതമായ നിയന്ത്രണമേയുള്ളൂ. |
ട്രാൻസ്നിസ്ട്രിയ – Transnistrian Moldovan Republic (Pridnestrovie, Trans-Dniester)
|
അംഗത്വമില്ല | മോൾഡോവ അവകാശവാദമുന്നയിക്കുന്നു | വസ്തുതാപരമായി ഇതൊരു സ്വതന്ത്ര രാഷ്ട്രമാണെങ്കിലും അബ്ഘാസിയ, സൗത്ത് ഒസ്സെഷ്യ എന്നീ രാഷ്ട്രങ്ങൾ മാത്രമേ ഇതിനെ അംഗീകരിക്കുന്നുള്ളൂ.[55] ഈ പ്രദേശം മുഴുവൻ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നാണ് മോൾഡോവ അവകാശപ്പെടുന്നത്. ടെറിട്ടോറിയൽ യൂണിറ്റ് ഓഫ് ട്രാൻസ്നിസ്ട്രിയ എന്നാണ് മോൾഡോവ ഈ പ്രദേശത്തെ വിളിക്കുന്നത്.[56] |
തായ്വാൻ – Republic of China[കുറിപ്പ് 17]
|
പണ്ട് ഐക്യരാഷ്ട്രസഭയിൽ അംഗമായിരുന്നു. ഇപ്പോൾ ചില ഐക്യരാഷ്ട്രസഭാ സംഘടനകളിൽ ചൈനീസ് തായ്പേയ് എന്ന പേരിൽ പ്രവർത്തിക്കുന്നുണ്ട്. | ചൈന അവകാശവാദമുന്നയിക്കുന്നു | ചൈനയോട് ഭരണകൂടത്തിന്റെ അംഗീകാരത്തിനായി1949 മുതൽ മത്സരിക്കുന്ന രാജ്യമാണ് റിപ്പബ്ലിക് ഓഫ് ചൈന (തായ്വാൻ). തായ്വാൻ ദ്വീപും സമീപ ദ്വീപുകളായ ക്വെമോയ്, മാറ്റ്സും, പ്രാറ്റാസ്, സ്പാർട്ട്ലി ദ്വീപുകളുടെ ഭാഗങ്ങൾ എന്നിവ തായ്വാന്റെ അധീനതയിലാണ്. [കുറിപ്പ് 21] ചൈനയുടെ പ്രദേശങ്ങൾക്കുമേലുള്ള അവകാശവാദം ഈ രാജ്യം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. [57] റിപ്പബ്ലിക്ക് ഓഫ് ചൈനയെ 22 ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളും വത്തിക്കാനും അംഗീകരിക്കുന്നുണ്ട്. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ മുഴുവൻ ഭൂവിഭാഗങ്ങൾക്കുമേലും അവകാശവാദമുന്നയിക്കുന്നുണ്ട്. [കുറിപ്പ് 19] റിപ്പബ്ലിക്ക് ഓഫ് ചൈന ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്രസഭയിൽ പെടാത്ത അന്താരാഷ്ട്ര സംഘടനകൾ (ഉദാഹരണത്തിന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ, ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി തുടങ്ങിയവ) എന്നിവയിലൊക്കെ ചൈനീസ് തായ്പേയ് പോലുള്ള പേരുകളിലാണ് പങ്കെടുക്കുന്നത്. 1945 മുതൽ 1971 വരെ ഈ രാജ്യം ഐക്യരാഷ്ട്രസഭയിൽ അംഗമായിരുന്നു. |
Republic of Artsakh – Nagorno-Karabakh Republic
|
അംഗത്വമില്ല | അസർബൈജാൻ അവകാശവാദമുന്നയിക്കുന്നു | ഫലത്തിൽ സ്വതന്ത്രരാഷ്ട്രമാണിത്. [58][59] അബ്ഘാസിയ,[60] സൗത്ത് ഒസ്സെഷ്യ[60] ട്രാൻസ്നിസ്ട്രിയ[60][61] എന്നിവ ഈ രാജ്യത്തെ അംഗീകരിക്കുന്നുണ്ട്. ഈ പ്രദേശം മുഴുവൻ തങ്ങളുടേതാണെന്ന് അസർബൈജാൻ അവകാശപ്പെടുന്നുണ്ട്.[62] |
നിയുവെ | ഐക്യരാഷ്ട്രസഭയുടെ ചില പ്രത്യേക സംഘടനകളിൽ അംഗമാണ്. | ഇല്ല | ന്യൂസിലാന്റുമായി സ്വതന്ത്രസഹകരണത്തിലുള്ള ഒരു രാജ്യമാണിത്. ചൈന ഇതിനെ അംഗീകരിക്കുന്നുണ്ട്.[63] പല ഐക്യരാഷ്ട്രസഭാ സംഘടനളിൽ നിയുവേ അംഗമാണ്. ഉടമ്പടികളിൽ ഏർപ്പെടാനുള്ള അധികാരവും നിയുവേയ്ക്കുണ്ട്. [29] ഈ രാജ്യത്തിനും ന്യൂസിലാന്റിനും ഒരേ രാഷ്ട്രത്തലവനാണുള്ളത്. ഇവർ പൗരത്വവും പങ്കിടുന്നുണ്ട്. |
നോർതേൺ സൈപ്രസ് – Turkish Republic of Northern Cyprus
|
അംഗത്വമില്ല | സൈപ്രസ് അവകാശവാദമുന്നയിക്കുന്നു | അംഗീകരിച്ചിട്ടുള്ള ഏകരാജ്യം ടർക്കിയാണ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസിൽ ടർക്കിഷ് സൈപ്രിയട്ട് സ്റ്റേറ്റ് എന്ന പേരിൽ നിരീക്ഷകരാജ്യമായി `979 മുതൽ പങ്കെടുത്തുവരുന്നു. ഇതു കൂടാതെ നാഖ്ചിവൻ ഓട്ടോണോമസ് റിപ്പബ്ലിക്ക് ഈ രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുന്നുണ്ടെങ്കിലും അസർബൈജാൻ ഈ നിലപാടെടുത്തിട്ടില്ല. [അവലംബം ആവശ്യമാണ്] റിപ്പബ്ലിക്ക് ഓഫ് സൈപ്രസ് ഈ രാജ്യം മുഴുവൻ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ട്.[64] |
പാലസ്തീൻ – State of Palestine
|
ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ല; എന്നാലും ഐക്യരാഷ്ട്രസഭയുടെ ഒന്നോ അതിലധികമോ പ്രത്യേക സംഘടനകളിൽ അംഗത്വമുണ്ട് | ഇസ്രായേൽ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു | പ്രഖ്യാപിക്കപ്പെട്ട പാലസ്തീൻ രാജ്യത്തിന് 130 രാജ്യങ്ങളുടെ നയതന്ത്ര അംഗീകാരമുണ്ട്.[65] ഈ രാജ്യത്തിന് അംഗീകരിക്കപ്പെട്ട അതിർത്തികളോ സ്വന്തം പ്രദേശത്തിന്റെ മേൽ പൂർണ്ണ നിയന്ത്രണമോ ഇല്ല. [66] പാലസ്തീനിയൻ നാഷണൽ അതോറിറ്റി താൽക്കാലികമായി ഭരണനിർവഹണത്തിനായി ഓസ്ലോ ഉടമ്പടി പ്രകാരം രൂപീകരിക്കപ്പെട്ട സംവിധാനമാണ്. പരിമിതമായ പരമാധികാരത്തോടുകൂടിയ ഭരണം സ്വന്തം നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഈ രാജ്യം നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം നിലനിർത്തുന്നത് പാലസ്തീൻ വിമോചന സംഘടനയാണ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാലസ്തീന് അംഗരാജ്യമല്ലാത്ത നിലയിൽ സ്ഥിരം നിരീക്ഷകപദവിയുണ്ട്. [49] യുനസ്കോയിലെ അംഗമാണ് പാലസ്തീൻ.[67] |
സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | അംഗത്വമില്ല | മൊറോക്കോ അവകാശവാദമുന്നയിക്കുന്നു | 84 രാജ്യങ്ങൾ സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെ അംഗീകരിക്കുന്നുണ്ട്. ആഫ്രിക്കൻ യൂണിയൻ എന്ന സംഘടനയുടെ സ്ഥാപകാംഗമാണ് ഈ രാജ്യം. 2005-ൽ തുടങ്ങിയ ഏഷ്യൻ-ആഫ്രിക്കൻ സ്ട്രാറ്റജിക് കോൺഫറൻസിന്റെയും അംഗത്വം ഈ രാജ്യത്തിനുണ്ട്. ഈ രാജ്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ തങ്ങളുടെ സതേൺ പ്രോവിൻസിന്റെ ഭാഗമാണെന്ന് മൊറോക്കോ അവകാശപ്പെടുന്നു. ഇതിനു പകരം സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്, മൊറോക്കൻ മതിലിനു പടിഞ്ഞാറുള്ള വെസ്റ്റേൺ സഹാറ പ്രദേശം തങ്ങളുടേതാണെന്നവകാശപ്പെടുന്നു. ഇതിപ്പോൾ മൊറോക്കോയുടെ ഭാഗമാണ്. രാജ്യത്തിന്റെ ഭരണകൂടം അൾജീരിയയിലെ ടിൻഡൗഫ് എന്ന പ്രദേശത്തുനിന്നാണ് പ്രവർത്തിക്കുന്നത്. |
Somaliland – Republic of Somaliland | അംഗത്വമില്ല | സൊമാലിയ അവകാശവാദമുന്നയിക്കുന്നു | വസ്തുതാപരമായി ഇതൊരു സ്വതന്ത്ര രാജ്യമാണ്. [68][69][70] മറ്റൊരു രാജ്യവും ഈ രാജ്യത്തെ അംഗീകരിക്കുന്നില്ല. സൊമാലി റിപ്പബ്ലിക്ക് ഈ രാജ്യത്തിലെ ഭൂവിഭാഗം മുഴുവനും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു.[71] |
സൗത്ത് ഒസ്സെഷ്യ – Republic of South Ossetia | അംഗത്വമില്ല | ജോർജിയ അവകാശവാദമുന്നയിക്കുന്നു | സൗത്ത് ഒസ്സെഷ്യ വസ്തുതാപരമായി ഒരു സ്വതന്ത്ര രാജ്യമാണ്.[72] സൗത്ത് ഒസ്സെഷ്യയെയും അബ്ഘാസിയയെയും അംഗീകരിക്കുന്ന രാജ്യങ്ങൾ റഷ്യ, നിക്കരാഗ്വ, നൗറു, വെനസ്വേല, ട്രാൻസ് നിസ്ട്രിയ എന്നിവയാണ്.[54] അബ്ഘാസിയയും സൗത്ത് ഒസ്സെഷ്യയെ അംഗീകരിക്കുന്നുണ്ട്.[55] ജോർജ്ജിയ തങ്ങളുടെ സൗത്ത് ഒസ്സെഷ്യൻ താൽക്കാലിക ഭരണസംവിധാനത്തിന്റെ ഭാഗമാണ് ഈ രാജ്യത്തിന്റെ പ്രദേശം മുഴുവനും എന്നവകാശപ്പെടുന്നു. [73] |
↑ മറ്റുരാജ്യങ്ങൾ ↑ | |||
പൊതുവേ സ്വീകാര്യമായ പരമ്പരാഗത അന്താരാഷ്ട്ര നിയമമനുസരിച്ച് ഏതെങ്കിലും ഒരു പ്രദേശത്തെ രാജ്യമായി കണക്കാക്കാനുപയോഗിക്കുന്ന അളവുകോൽ ഡിക്ലറേറ്റീവ് തിയറി ഓഫ് സ്റ്റേറ്റ്ഹുഡ് ആയി നിഷ്കർഷിക്കുന്നു. ഇതനുസരിച്ച് അന്താരാഷ്ട്രനിയമത്തിനുമുന്നിൽ രാജ്യമെന്ന നിലയിൽ സ്ഥാനമുണ്ടാവണമെങ്കിൽ താഴെപ്പറയുന്ന നിബന്ധനകൾ അനുസരിക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര അംഗീകാരം ഒരു പ്രദേശത്തെ രാജ്യമായി കണക്കാക്കാനുള്ള മാനദണ്ഡമായി ഉൾപ്പെടുത്തുക തർക്കവിഷയമാണ്. സ്വയം പ്രഖ്യാപനത്തിലൂടെ രാജ്യരൂപീകരണം എന്ന സിദ്ധാന്തത്തിനുദാഹരണമാണ് (The declarative theory of statehood) മോണ്ടെവിഡീയോ കൺവെൻഷൻ മുന്നോട്ടുവച്ച വാദഗതി. ഇതനുസരിച്ച് രാജ്യം എന്ന വസ്തുത നിലവിൽ വരാൻ മറ്റു രാജ്യങ്ങളുടെ അംഗീകാരം ആവശ്യമേയല്ല.
മറ്റുള്ള സിദ്ധാന്തം കോൺസ്റ്റിറ്റ്യൂട്ടീവ് തിയറി ഓഫ് സ്റ്റേറ്റ്ഹുഡ് എന്നറിയപ്പെടുന്നു. ഈ സിദ്ധാന്തം മറ്റു രാജ്യങ്ങൾ ഒരു പരമാധികാരരാഷ്ട്രമായി അംഗീകരിച്ച രാജ്യത്തെയേ അന്താരാഷ്ട്രനിയമത്തിനുമുന്നിൽ പരമാധികാരരാജ്യമായി നിർവ്വചിക്കുന്നുള്ളൂ.
ഈ പട്ടികയെ സംബന്ധിച്ചിടത്തോളം, ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള രാജ്യങ്ങൾ ഒന്നുകിൽ
അല്ലെങ്കിൽ
ഈ നിർവ്വചനത്തിന്റെ ആദ്യഭാഗം സംബന്ധിച്ച് ചില രാജ്യങ്ങളുടെ കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടാവാം.
മേൽക്കൊടുത്ത മാനദണ്ഡങ്ങളനുസരിച്ച് പട്ടികയിൽ 206 അംഗങ്ങളുണ്ട്:[കുറിപ്പ് 33]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.