യൂറോപ്പ് ഭൂഖണ്ഡത്തിലെ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ് (ഐക്യരാജ്യം) യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലണ്ട് അഥവാ യൂകെ.
This article is written like a personal reflection or essay rather than an encyclopedic description of the subject. (2025 ജനുവരി) |
യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് നോർത്തേൺ അയർലൻഡ് | |
---|---|
Flag | |
ദേശീയഗാനം: "God Save the King"[a] | |
Coats of arms: Used in relation to Scotland (right) and elsewhere (left) | |
തലസ്ഥാനം | ലണ്ടൺ 51°30′N 0°7′W |
ഏറ്റവും വലിയ നഗരം | തലസ്ഥാനം |
ദേശീയഭാഷ | |
പ്രാദേശീക, ന്യൂനപക്ഷ ഭാഷകൾ[b] |
|
Ethnic groups |
|
മതം |
|
Demonym(s) |
|
സർക്കാർ | Unitary parliamentary constitutional monarchy[d] |
• Monarch | Charles III |
• Prime Minister | Keir Starmer |
നിയമനിർമ്മാണസഭ | Parliament |
• Upper house | House of Lords |
• Lower house | House of Commons |
Formation | |
• Laws in Wales Acts | 1535 and 1542 |
• Union of the Crowns | 24 March 1603 |
• Treaty of Union | 22 July 1706 |
• Acts of Union of England and Scotland | 1 May 1707 |
• Acts of Union of Great Britain and Ireland | 1 January 1801 |
• Irish Free State Constitution Act | 6 December 1922 |
വിസ്തീർണ്ണം | |
• Total[e] | 244,376 കി.m2 (94,354 ച മൈ)[12] (78th) |
• Land[f] | [convert: invalid number] |
ജനസംഖ്യ | |
• 2023 estimate | 68,265,209[13] (21st) |
• 2021 census | 66,940,559[c][14][15][16] |
• Density | 281/കിമീ2 (727.8/ച മൈ)[13] (51st) |
ജിഡിപി (പിപിപി) | 2024 estimate |
• Total | $4.282 trillion[17] (10th) |
• പ്രതിശീർഷ | $62,574[17] (28th) |
ജിഡിപി (നോമിനൽ) | 2024 estimate |
• ആകെ | $3.588 trillion[17] (6th) |
• പ്രതിശീർഷ | $52,423[17] (20th) |
Gini (2021) | 35.4[18] medium inequality |
HDI (2022) | 0.940[19] very high (15th) |
നാണയം | Pound sterling[g] (£) (GBP) |
സമയമേഖല | UTC+0 (GMT) |
UTC+1 (BST[h]) | |
Date format | dd/mm/yyyy (AD)[i] |
ഡ്രൈവ് ചെയ്യുന്നത് | Left[j] |
ടെലിഫോൺ കോഡ് | +44[k] |
ഇന്റർനെറ്റ് TLD | .uk[l] |
ഭൂമിശാസ്ത്രപരമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ യൂറോപ്യൻ വൻകരയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് യുകെയുടെ ഭാഗമായുള്ളത്. ഇതൊരു വികസിത രാജ്യമാണ്. സാമൂഹിക സുരക്ഷയും വ്യക്തി സ്വാതന്ത്ര്യവും ലഭ്യമായ ഒരു ക്ഷേമരാജ്യം കൂടിയാണിത്. വ്യവസായം, വ്യാപാരം, ഗവേഷണം, കണ്ടുപിടുത്തങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം, ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം, സാമൂഹിക ക്ഷേമം, ആരോഗ്യ പരിരക്ഷ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ യുകെ ഏറെ മുന്നിലാണ്[21]. കേരളത്തിൽ നിന്നുൾപ്പടെ ധാരാളം വിദഗ്ധ ജോലിക്കാർ കുടിയേറുന്ന ഒരു രാജ്യം കൂടിയാണ് യൂകെ; പ്രത്യേകിച്ചും മെഡിസിൻ, നഴ്‌സിങ്, സോഷ്യൽ വർക്ക്, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ഐടി, എഞ്ചിനീയറിങ്, ഒക്കുപെഷണൽ തെറാപ്പി, ഫാർമസി തുടങ്ങിയ മേഖലകളിൽ. കേരളത്തിൽ നിന്നുള്ള ധാരാളം നഴ്സുമാരെ യൂകെയിലെ ആശുപത്രികളിൽ നിയമിച്ചിരുന്നു. അതിനാൽ ധാരാളം മലയാളി നഴ്സുമാരെ യുകെയിൽ കാണാം.
മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് തദ്ദേശീയരിൽ നിന്നു റേസിസം നേരിടേണ്ടി വരുന്ന സാഹചര്യവും പലപ്പോഴും യുകെയിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ യുകെയിൽ കുറവല്ല.
ഉൽപ്പത്തി
യൂണിയൻ 1800 ലെ നിയമങ്ങൾ ഗ്രേറ്റ് ബ്രിട്ടനും അയർലൻഡ് രാജ്യവും 1801 ൽ ഐക്യപ്പെടുത്തി, ഗ്രേറ്റ് ബ്രിട്ടന്റെയും അയർലണ്ടിന്റെയും യുണൈറ്റഡ് കിംഗ്ഡം രൂപീകരിച്ചു. അയർലണ്ടിന്റെ വിഭജനത്തിനും 1922 -ൽ വടക്കൻ അയർലണ്ടിനെ യുണൈറ്റഡ് കിംഗ്ഡത്തിനകത്ത് അയർലണ്ട് ദ്വീപിന്റെ ഏക ഭാഗമായി വിട്ടുകൊടുത്ത ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ സ്വാതന്ത്ര്യത്തിനും ശേഷം, പേര് "ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലണ്ട്" എന്നാക്കി മാറ്റി.
ചരിത്രം
റോമൻ അധിനിവേശത്തിന് മുമ്പ് ബ്രിട്ടനിൽ 30 ഓളം തദ്ദേശീയ ഗോത്രങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും വലുത് ബെൽഗെ, ബ്രിഗന്റസ്, സിലേഴ്സ്, ഐസ്നി എന്നിവയാണ്. ചരിത്രകാരനായ എഡ്വേർഡ് ഗിബ്ബൺ വിശ്വസിച്ചത് സ്പെയിനും ഗൗളും ബ്രിട്ടനും അവരുടെ "പെരുമാറ്റത്തിന്റെയും ഭാഷകളുടെയും" സമാനതയെ അടിസ്ഥാനമാക്കിയാണ് "കാഠിന്യമുള്ള ഒരേ വംശീയ വംശത്തിൽ" ജനസംഖ്യയുള്ളവരാണെന്ന്. തെക്കൻ ബ്രിട്ടനിൽ, ജർമ്മനിക് ആംഗ്ലോ-സാക്സൺ കുടിയേറ്റക്കാരുടെ ആക്രമണമുണ്ടായി, ആംഗ്ലോ-സാക്സൺ സെറ്റിൽമെന്റിന്റെ അവസാന ഘട്ടങ്ങൾ വരെ ഹെൻ ഓഗ്ലെഡ് (വടക്കൻ ഇംഗ്ലണ്ടും തെക്കൻ ഭാഗങ്ങളും വരെ ബ്രിട്ടീഷ് പ്രദേശത്തെ പ്രധാനമായും വെയിൽസ്, കോൺവാലാൻഡ് ആയി ചുരുക്കി. സ്കോട്ട്ലൻഡ്). ആംഗ്ലോ-സാക്സൺസ് സ്ഥിരതാമസമാക്കിയ ഭൂരിഭാഗം പ്രദേശങ്ങളും പത്താം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് രാജ്യമായി ഏകീകരിക്കപ്പെട്ടു. അതേസമയം, വടക്കുപടിഞ്ഞാറൻ ബ്രിട്ടനിലെ ഗാലിക് സംസാരിക്കുന്നവർ (അയർലണ്ടിന്റെ വടക്കുകിഴക്കൻ ഭാഗവുമായി ബന്ധമുള്ളവരും പരമ്പരാഗതമായി 5-ആം നൂറ്റാണ്ടിൽ അവിടെ നിന്ന് കുടിയേറിയവരാണെന്നും കരുതപ്പെടുന്നു) സ്കോട്ട്ലൻഡിലെ രാജവംശം സൃഷ്ടിക്കുന്നതിനായി ചിത്രങ്ങളുമായി ഐക്യപ്പെട്ടു. 9 ആം നൂറ്റാണ്ട്.
ഭൂമിശാസ്ത്രം
243,610 ചതുരശ്ര കിലോമീറ്ററാണ് ഗ്രേറ്റ് ബ്രിട്ടന്റെ ആകെ വിസ്തീർണ്ണം.യുണൈറ്റഡ് കിംഗ്ഡത്തിന്റെ മൊത്തം വിസ്തീർണ്ണം ഏകദേശം 244,820 ചതുരശ്ര കിലോമീറ്ററാണ് (94,530 ചതുരശ്ര മൈൽ). ബ്രിട്ടീഷ് ദ്വീപുകളുടെ ദ്വീപസമൂഹത്തിന്റെ ഭൂരിഭാഗവും രാജ്യം ഉൾക്കൊള്ളുന്നു, കൂടാതെ ഗ്രേറ്റ് ബ്രിട്ടൻ ദ്വീപ്, അയർലണ്ട് ദ്വീപിന്റെ വടക്ക്-കിഴക്ക് ആറിലൊന്ന്, ചുറ്റുമുള്ള ചില ചെറിയ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിനും വടക്കൻ കടലിനും ഇടയിൽ സ്ഥിതിചെയ്യുന്നു, തെക്കുകിഴക്കൻ തീരത്ത് വടക്കൻ ഫ്രാൻസിന്റെ തീരത്ത് നിന്ന് 22 മൈൽ (35 കിലോമീറ്റർ) അകലെ വരുന്നു, അതിൽ നിന്ന് ഇംഗ്ലീഷ് ചാനൽ അതിനെ വേർതിരിക്കുന്നു. 1993 ൽ യുകെയുടെ 10 ശതമാനം വനമായിരുന്നു, 46 ശതമാനം മേച്ചിൽപ്പുറങ്ങൾക്കും 25 ശതമാനം കാർഷിക ആവശ്യങ്ങൾക്കും കൃഷി ചെയ്തു. ലണ്ടനിലെ റോയൽ ഗ്രീൻവിച്ച് ഒബ്സർവേറ്ററി 1884 -ൽ വാഷിംഗ്ടൺ ഡിസിയിലെ പ്രൈം മെറിഡിയന്റെ നിർവചന കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടു, എന്നിരുന്നാലും കൂടുതൽ കൃത്യമായ ആധുനിക അളവുകോൽ കാരണം മെറിഡിയൻ യഥാർത്ഥത്തിൽ നിരീക്ഷണാലയത്തിന് 100 മീറ്റർ കിഴക്കായി കിടക്കുന്നു.
യുണൈറ്റഡ് കിംഗ്ഡം അക്ഷാംശങ്ങൾ 49 ° നും 61 ° N നും ഇടയിലാണ്, രേഖാംശങ്ങൾ 9 ° W നും 2 ° E നും ഇടയിലാണ്. വടക്കൻ അയർലണ്ട് റിപ്പബ്ലിക്ക് ഓഫ് അയർലണ്ടുമായി 224 മൈൽ (360 കി.മീ) അതിർത്തി പങ്കിടുന്നു. പങ്കിടുന്ന ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശം 11,073 മൈൽ (17,820 കിലോമീറ്റർ) ആണ്. 31 മൈൽ (50 കി.മീ) (24 മൈൽ (38 കി.മീ) വെള്ളത്തിനടിയിൽ) ചാനൽ ടണൽ വഴി ഇത് യൂറോപ്പിലെ ഭൂഖണ്ഡവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണൽ ആണ്.
യുകെയിലെ മൊത്തം വിസ്തൃതിയുടെ പകുതിയോളം (53 ശതമാനം) ഇംഗ്ലണ്ടാണ്, ഇത് 130,395 ചതുരശ്ര കിലോമീറ്റർ (50,350 ചതുരശ്ര മൈൽ) ഉൾക്കൊള്ളുന്നു. രാജ്യത്തിന്റെ ഭൂരിഭാഗവും താഴ്ന്ന പ്രദേശങ്ങളും, കൂടുതൽ മലനിരകളും, ടീസ്-എക്സ് ലൈനിന് വടക്കുപടിഞ്ഞാറ് ചില പർവതപ്രദേശങ്ങളും ഉൾക്കൊള്ളുന്നു; തടാക ജില്ല, പെന്നൈൻസ്, എക്സ്മൂർ, ഡാർട്ട്മൂർ എന്നിവ ഉൾപ്പെടെ. പ്രധാന നദികളും അഴിമുഖങ്ങളും തേംസ്, സെവർൺ, ഹംബർ എന്നിവയാണ്. ഇംഗ്ലണ്ടിലെ ഏറ്റവും ഉയരമുള്ള പർവ്വതം ലേക് ഡിസ്ട്രിക്റ്റിലെ സ്കഫെൽ പൈക്ക് (978 മീറ്റർ (3,209 അടി)) ആണ്.
പ്രധാനപ്പെട്ട നഗരങ്ങൾ
ലണ്ടൻ, ബിർമിങ്ഹാം, ഗ്ലാസ്ഗോ, ബ്രിസ്റ്റോൾ, മഞ്ചെസ്റ്റർ, ഷെഫീൽഡ്, ലീഡ്‌സ്, എഡിമ്പറ,ലസ്റ്റർ, കവൻട്രി, ബ്രാഡ്ഫോഡ്, കാർഡിഫ്, ബെൽഫാസ്റ്റ്, നൊട്ടിങ്ഹാം, ഹൾ, ന്യൂകാസിൽ, സതാംപ്ടൻ തുടങ്ങിയവ.
ജനസംഖ്യാ ശാസ്ത്രം
2023 ലെ കണക്കുകൾ പ്രകാരം യുകെയിലെ ജനസംഖ്യ 68.35 മില്യൺ അഥവാ 6.835 കോടി ആണ്. യുകെയിലെ ജനന നിരക്ക് 2022 ലെ കണക്കുകൾ പ്രകാരം ഒരു സ്ത്രീക്ക് 1.57 കുട്ടികൾ എന്ന നിരക്കിലാണ്. 2022 നെ അപേക്ഷിച്ചു ഒരു ശതമാനത്തിന്റെ വളർച്ച യുകെയിലെ ജനസംഖ്യയിൽ രേഖപ്പെടുത്തി. കുടിയേറ്റം ഈ രാജ്യത്തെ ജനസംഖ്യ വർധിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്.
യുകെയിലെ ജനസാന്ദ്രത, ഒരു ചതുരശ്ര കിലോമീറ്ററിന് 279 നിവാസികൾ എന്ന കണക്കിലാണ്. യുകെ വളരെ നഗരവൽക്കരിക്കപ്പെട്ടതാണ്, ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിലധികം പേരും നഗരങ്ങളിലാണ് താമസിക്കുന്നത്. യുകെയിലെ ഏറ്റവും ജനസംഖ്യ ഉള്ള പ്രദേശം ലണ്ടൻ നഗരമാണ്.
സാമ്പത്തികം
യുകെയ്ക്ക് വളരെ വികസിത സമ്മിശ്ര-വിപണി സമ്പദ് വ്യവസ്ഥയുണ്ട്. ഇതിൽ സ്വതന്ത്രമായ ക്യാപിറ്റലിസവും സർക്കാർ നിയന്ത്രിതമായ സോഷ്യലിസവും ഉൾപ്പെടുന്നു. ജിഡിപി (Gross Domestic Product) അടിസ്ഥാനത്തിൽ നോക്കുമ്പോൾ ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തി ആണ് യുകെ. യുകെയ്ക്ക് മുൻപിൽ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയും പിന്നിൽ ഏഴാമത് സാമ്പത്തിക ശക്തിയായ ഫ്രാൻസും നിലകൊള്ളുന്നു.
ആഗോളവൽക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയുള്ള ലോകത്തിലെ വലിയ വ്യാപാര രാഷ്ട്രങ്ങളിലൊന്നാണിത്. 2023 ലെ കണക്ക് പ്രകാരം 3.34 ട്രില്യൺ അമേരിക്കൻ ഡോളർ ആണ് യുകെയുടെ ജിഡിപി. ജിഡിപി അടിസ്ഥാനത്തിൽ യുകെയിലെ ഒരു വ്യക്തിയുടെ പ്രതിശീർഷ വരുമാനം 37,151 ബ്രിട്ടീഷ് പൗണ്ടുകൾ ആണ്.
സംസ്കാരം
ചരിത്രപരമായി ബ്രിട്ടീഷ്, ഐറിഷ്, യൂറോപ്യൻ സംസ്കാരങ്ങൾ യുകെയെ സ്വാധീനിച്ചിട്ടുണ്ട്. യുകെയുടെ സംസ്കാരം അതിന്റെ ഘടക രാജ്യങ്ങളുടെ ദേശീയതകളുടെ വിശാലമായ ശ്രേണിയിൽ നിന്ന് സ്വാധീനം ചെലുത്തുന്നു. ജനാധിപത്യപരവും സ്വതന്ത്രവും നീതിയുക്തമായ ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നു. 1950-കൾ മുതൽക്കേ, യുകെ മനുഷ്യാവകാശങ്ങൾക്കും അതിലെ എല്ലാ ജനങ്ങളെയും ഉൾക്കൊള്ളാനും സംരക്ഷിക്കാനും ശ്രമിച്ചിട്ടുണ്ട്.
സ്കോട്ട്ലണ്ടിലും വടക്കൻ അയർലണ്ടിലും, സാംസ്കാരിക വ്യതിയാനം അല്പം പ്രകടമാണ്, കാരണം പാരമ്പരാഗതമായ ഇംഗ്ലീഷ് സംസ്കാരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സ്കോടിഷ്, ഐറിഷ് സംസ്കാരം ഇവിടങ്ങളിൽ നിലവിലുണ്ട്.
നീതിയുക്തമായ ഒരു ക്ഷേമ രാജ്യത്തിന്റെ സ്വഭാവം യുകെയിൽ കാണാം. മൾട്ടി കൾച്ചറലിസം, കുടിയേറ്റം, അഭയാർത്ഥി സംയോജനം, പൊതു ധന സഹായത്തോടെയുള്ള എൻഎച്എസ് വഴിയുള്ള സൗജന്യ ആരോഗ്യ പരിപാലനം, സമ്പത്ത് തുല്യമായി വിതരണം ചെയ്യുന്നതിനുള്ള ഉയർന്ന നികുതി, ദേശീയ ഇൻഷുറൻസ്, വധശിക്ഷ നിയമവിരുദ്ധമാക്കൽ, ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശക്തമായ സംവിധാനങ്ങൾ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ അവകാശങ്ങൾ (ഉദാഹരണം: ഗർഭധാരണം), കുട്ടികളുടെ അവകാശങ്ങൾ, വൃദ്ധജന പരിപാലനം, എൽജിബിടിഐഎ (LGBTIA+) എന്ന ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവയോടുള്ള ഉദാര മനോഭാവം, നിയമവിധേയമാക്കിയ ദയാവധം, വിദേശ സഹായ നയങ്ങൾ, സംരംഭകരോടുള്ള ഉദാര സമീപനം, ബിസിനസ് വളർത്താനുള്ള സഹായങ്ങൾ, വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ, വ്യക്തി സ്വാതന്ത്ര്യം, വ്യക്തിക്ക് സ്വയം പര്യാപ്തം ആകാനുള്ള സാഹചര്യങ്ങൾ, ജനങ്ങളിൽ ശാസ്ത്രീയവും സ്വതന്ത്രവുമായ ചിന്താഗതി വളർത്തുക തുടങ്ങിയവ യുകെയുടെ നീതിപൂർവമായ രാഷ്ട്രീയ സാംസ്കാരിക മൂല്യങ്ങളുടെ സൂചകങ്ങളാണ്.
മതം
യുകെ വൈവിധ്യ പൂർണ്ണമായി വിവിധ വിശ്വാസങ്ങളും ആചാരങ്ങളും ഉൾക്കൊള്ളുന്ന, മതത്തിന് അമിത പ്രാധാന്യം ഇല്ലാത്ത ഒരു മതേതര രാജ്യമാണ്. ഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ ജീവിതത്തിൽ മതത്തിന് പ്രാധാന്യം കൽപ്പിക്കുന്നില്ല. ചരിത്രപരമായി മൂന്നാം നൂറ്റാണ്ടിന് മുൻപ് യുകെയിൽ പാഗൻ മതം പ്രബലമായിരുന്നു. ദേവിദേവന്മാരെയും, പൂർവികരെയും ആരാധിക്കുന്ന പുരാതന വിശ്വാസം ആയിരുന്നു അത്. റോമാക്കാരുടെ അധിനിവേശത്തോടെ മൂന്നാം നൂറ്റാണ്ടിൽ യുകെയിൽ ക്രിസ്തുമതം എത്തിച്ചേർന്നു. യുകെ ഒരു പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ പ്രദേശമാണ്. ബ്രിട്ടീഷ് രാജകുടുംബം ഈ വിശ്വാസത്തിന്റെ ഭാഗമാണ്. ഇന്ന് ജനങ്ങളിൽ നല്ലൊരു ശതമാനവും മതങ്ങളിൽ വിശ്വസിക്കുന്നില്ല. ജനങ്ങളിൽ ശാസ്ത്രീയവും സ്വതന്ത്രവുമായ മനോഭാവം വളർത്തുന്നതിൽ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. യുകെയുടെ ഭരണഘടനയും ദേശീയ ഗാനവും ദൈവത്തെ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിന്റെ ഔദ്യോഗിക പള്ളി ‘ചർച്ച് ഓഫ് ഇംഗ്ലണ്ട്’ എന്ന ദേവാലയമാണ്, അതുപോലെ സ്കോട്ട്ലണ്ടിൽ ‘പ്രസ്ബൈടെറിയൻ ചർച്ച് ഓഫ് സ്കോട്ട്ലണ്ട്’ ആണ് ഔദ്യോഗിക പള്ളി.
യുകെ സർക്കാർ ഔദ്യോഗികമായി മതപരമായ ബഹുസ്വരതയ്ക്ക് പ്രതിജ്ഞാബദ്ധമാണ്. യുകെയിലെ മതസ്വാതന്ത്ര്യം നിയമപരമായി സംരക്ഷിത അവകാശമാണ്. എന്നിരുന്നാലും യുകെയിൽ മതങ്ങളെ ശരിയായ രീതിയിൽ മാന്യമായി വിമർശിക്കുന്നത് അനുവദിനീയമാണ്. മത വിമർശനം യുകെ നിയമ പ്രകാരം കുറ്റകരമല്ല. മതാചാരം യുകെയിൽ പൊതുവെ ഒരു സ്വകാര്യ വിഷയമായി കണക്കാക്കപ്പെടുന്നു. വിശ്വാസികളായ പല വ്യക്തികളും യുകെയിൽ മതാചാരങ്ങൾ വ്യക്തിപരമായി മാത്രം അനുഷ്ഠിക്കുന്നവരാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ആചാരങ്ങൾ ഈ രാജ്യത്ത് പൊതുവേ കാണപ്പെടുന്നില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്.
മതപരമോ അല്ലെങ്കിൽ സംസ്കാരികപരമോവായ ആഘോഷങ്ങളായ ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയവ യുകെയിൽ ഉടനീളം വിപുലമായി ആഘോഷിക്കപ്പെടാറുണ്ട്. ഹലോവീൻ മറ്റൊരു ആഘോഷമാണ്. ലണ്ടൻ, ലസ്റ്റർ തുടങ്ങിയ പ്രദേശങ്ങളിൽ ദീപാവലി വിശേഷമായി ആഘോഷിക്കപ്പെടുന്നു. ചില പ്രദേശങ്ങളിൽ റമദാനും ആഘോഷിക്കപ്പെടുന്നു.
1950-കൾക്ക് ശേഷം മത അനുയായികളുടെ നിരക്ക് യുകെയിൽ കുറഞ്ഞുവരികയാണ്. ഒരുകാലത്ത് ബ്രിട്ടീഷ് (യൂറോപ്യൻ) സംസ്‌കാരത്തിന്റെയും നിത്യ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായിരുന്ന പാഗൻ മതവും പിന്നീട് വന്ന ക്രിസ്തീയതയും ക്ഷയിച്ചതോടെ, യുകെയിൽ മത രഹിതരുടെ എണ്ണം കൂടി. ബ്രിട്ടീഷുകാരിൽ ഭൂരിഭാഗവും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ മതം അപ്രധാനമാണെന്ന് കരുതുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2021 ലെ സെൻസസ് അനുസരിച്ച്, ഇംഗ്ലണ്ടിലേയും വെയിൽസിലെയും ഏറ്റവും വലിയ മതം ക്രിസ്തുമതമാണ്. ജനസംഖ്യയുടെ 46.2 ശതമാനം ആണ് ക്രിസ്ത്യൻ വിശ്വാസികൾ. ഇവരിൽ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെടുന്നു. 37 ശതമാനം ആളുകൾ മതം ഇല്ലാത്ത ആളുകൾ പിന്തുടരുന്നു. ഇസ്ലാം 6.5 ശതമാനം, ഹിന്ദുമതം 1.7 ശതമാനം, സിഖ് മതം 0.9 ശതമാനം, ബുദ്ധമതം 0.5 ശതമാനം, യഹൂദമതം 0.5 ശതമാനം, 0.6 ശതമാനം മറ്റ് വിഭാഗങ്ങൾ എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കുകൾ. അനേകം ക്രിസ്ത്യൻ പള്ളികൾ, മസ്ജിദുകൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, സിനഗോഗുകൾ തുടങ്ങിയവ യുകെയിൽ കാണാം.
പ്രധാനപ്പെട്ട ക്രിസ്ത്യൻ പള്ളികൾ
- വെസ്മിൻസ്റ്റർ അബ്ബേ
- വെസ്മിൻസ്റ്റർ കത്തിഡ്രൽ
- കാന്റർബറി കത്തിഡ്രൽ
- സലിസ്ബറി കത്തിഡ്രൽ
- സൗത്ത്വാർക്ക് കത്തിഡ്രൽ
- ദുർഹം കത്തിഡ്രൽ
- ചെസ്റ്റർ കത്തിഡ്രൽ
- യോർക്ക് മിൻസ്റ്റർ
പ്രധാനപ്പെട്ട മസ്ജിദുകൾ
- ഈസ്റ്റ് ലണ്ടൻ മസ്ജിദ്
- അൽ ജാമിയ സഫാ ഇസ്ലാം ഗ്രാൻഡ് മസ്ജിദ്
- ബിർമിങ്ഹാം സെൻട്രൽ മസ്ജിദ്
- ഇസ്ലാമിക് കൾച്ചറൽ സെന്റർ, ലണ്ടൻ
- ലീഡ്‌സ് ഇസ്ലാമിക് സെന്റർ
- ജാമിയ അൽ അക്ബറിയ, ലുട്ടൻ
- അൽ മദീന മസ്ജിദ്, ലണ്ടൻ
ഹൈന്ദവ ക്ഷേത്രങ്ങൾ
- ബാപ്സ് ശ്രീ സ്വാമി നാരായൺ മന്ദിർ (Neasden Temple), ലണ്ടൻ
- ലണ്ടൻ ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ഈസ്റ്റ് ഹാം
- ശ്രീ വെങ്കടെശ്വര ക്ഷേത്രം (ബാലാജി ക്ഷേത്രം Tividale), ബിർമിങ്ഹാം
- ഹിന്ദു മന്ദിർ, വെമ്ബ്ലി
- ഹരേ കൃഷ്ണ ക്ഷേത്രം, വാട്ഫോഡ്
- ഇസ്കോൺ രാധാ കൃഷ്ണ ക്ഷേത്രം, സൊഹോ
- ലസ്റ്റർ ശ്രീ സ്വാമിനാരായൺ ക്ഷേത്രം
- ലെവിഷാമ് ശിവ ക്ഷേത്രം, ലണ്ടൻ
- ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്രം
- മേരുപുരം ശ്രീ ഭദ്രകാളി ക്ഷേത്രം, ലണ്ടൻ
- മഞ്ചെസ്റ്റർ ബാപ്സ് സ്വാമിനാരായൺ ക്ഷേത്രം
- മഞ്ചെസ്റ്റർ ദുർഗ്ഗ മന്ദിർ ട്രസ്റ്റ്
യുകെയിലെ നഴ്സിംഗ് ജോലികൾ
യുകെയിൽ മലയാളികൾ ഏറെ ജോലി ചെയ്യുന്ന ഒരു തൊഴിൽ മേഖല നഴ്സിങ് രംഗം ആണെന്ന് പറയാം. അതിനാൽ കേരളീയരെ സംബന്ധിച്ചിടത്തോളം അത് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. നഴ്സുമാരെ സംബന്ധിച്ചിടത്തോളം മികച്ച അവസരങ്ങൾ ഉള്ള ഒരു രാജ്യമാണ് യുകെ. ആധുനിക നർസിംഗ് ഫ്‌ളോറൻസ് നൈറ്റിംഗേൽ എന്ന ഇംഗ്ലീഷ് വനിതയുടെ നേതൃത്വത്തിൽ വികസിച്ചു വന്നതാണ്. യുകെയിലെ ഏറ്റവും മികച്ച നഴ്സുമാർ എന്ന പദവി പലപ്പോഴും മലയാളികളെ തേടിയെത്തിയിട്ടുണ്ട്. അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ധാരാളം മലയാളി നഴ്സുമാർ യുകെയിൽ ഉണ്ട്.
യുകെയിൽ നേഴ്സ് എന്നാൽ ഡോക്ടരുടെ അസിസ്റ്റന്റ് എന്ന അർത്ഥമില്ല. ഇവിടെ നഴ്സിംഗ് സ്വതന്ത്രമായ ഒരു പ്രൊഫഷൻ ആണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരായ നഴ്സുമാർക്കും യുകെയിൽ തുല്യമായ സാധ്യതകൾ തന്നെയാണ് ഉള്ളത്. അവിടെ നഴ്സുമാർക്ക് ഉയർന്ന ശമ്പളം ലഭിക്കാനും, സ്ഥാനക്കയറ്റത്തിനും, സൗജന്യമായി ഉന്നത പഠനത്തിനും അവസരങ്ങളുണ്ട്. ധാരാളം മലയാളികളായ നഴ്സുമാർ ഇവിടെ സ്തുത്യർഹ സേവനം അനുഷ്ഠിച്ചു വരുന്നു.
ഡോക്ടർമാരെ പോലെ തത്തുല്യമായ അംഗീകാരവും സ്ഥാനക്കയറ്റവും സ്പെഷ്യലിസ്റ്റ് നേഴ്സ് തസ്തികകളും യുകെയിൽ നഴ്സിംഗ് പ്രൊഫഷണലുകൾക്ക് ലഭ്യമാണ്. രോഗികളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും നഴ്സുമാർക്ക് തുല്യ പങ്കാളിത്തമുണ്ട്. അവിടെ ആശുപത്രികളിൽ രണ്ടു രീതിയിൽ ഉള്ള നഴ്സുമാരെ കാണാം. ഒന്ന് സ്ഥാപനത്തിൽ തന്നെയുള്ള സ്റ്റാഫ് നേഴ്സ്, മറ്റൊന്ന് പുറമേ നിന്നുള്ള ഏജൻസി നേഴ്സ്. യുകെയിൽ എല്ലാ പ്രൊഫഷണൽസും ഉൾപ്പെടുന്ന ഒരു ടീം വർക്ക് ആണ് ആരോഗ്യമേഖലയിൽ നടക്കാറുള്ളത്.
ഫാമിലി നഴ്സിങ്, ജറെന്റോളോജി, വുമൺ ഹെൽത്ത്, നേഴ്സ് അറ്റോണി, ഓൺകോളജി, ഗൈനക്കോളജിക്കൽ & നിയോനാറ്റൽ നഴ്‌സിംഗ്, ഇൻഫെക്ഷൻ കണ്ട്രോൾ, മെന്റൽ ഹെൽത്ത് നഴ്സിംഗ്, ഓർത്തോപീഡിക് നഴ്സിംഗ്, നഴ്സിംഗ് അഡ്വക്കേറ്റ്, പബ്ലിക് ഹെൽത്ത് നഴ്സിംഗ്, പീഡിയാട്രിക് നഴ്സിംഗ്, കോസ്മെറ്റിക് നഴ്സിംഗ്, ഫോറെൻസിക് നഴ്സിംഗ്, സെക്ഷ്വൽ ആൻഡ് റിപ്രോഡക്റ്റീവ് ഹെൽത്ത് നഴ്സിംഗ്, സ്കൂൾ ഹെൽത്ത് നഴ്സിംഗ്, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്സിംഗ്, ഒക്കുപെഷണൽ ഹെൽത്ത് നഴ്സിംഗ് തുടങ്ങിയവ യുകെയിൽ വളർച്ച പ്രാപിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ പ്രത്യേകം ബിരുദതലം മുതൽ തന്നെ കോഴ്സുകൾ അവിടെ ലഭ്യമാണ്. ആരോഗ്യ രംഗത്തെ ഓരോ തലത്തിലും ബിരുദാനന്തര ബിരുദ കോഴ്സുകളും പിജി ഡിപ്ലോമ കോഴ്സുകളും ലഭ്യമാണ്. ഇവയിൽ പലതും നിലവിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സ്കോളർഷിപ്പോടെ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പലതും ഓൺലൈൻ ആയിട്ടും, പാർട്ട് ടൈം ആയി പോലും ചെയ്യുവാൻ സാധിക്കും. ഇവിടങ്ങളിൽ രജിസ്റ്റർഡ് നഴ്സ്, മെന്റൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് നേഴ്സ്, ചീഫ് നഴ്സിംഗ് ഓഫീസർ, പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്സ്, സെക്ഷ്വൽ ആൻഡ് റിപ്രോഡക്റ്റീവ് ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്സ്, ക്ലിനിക്കൽ ലീഡ്, നഴ്സിംഗ് മാനേജർ, ക്ലിനിക്കൽ സർവീസ് മാനേജർ, സ്പെഷ്യലിസ്റ്റ് നഴ്സ്, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്‌സ് സ്പെഷ്യലിസ്റ്റ്, പബ്ലിക് ഹെൽത്ത് നഴ്‌സ് പ്രാക്ടീഷണർ, നേഴ്സ് പ്രാക്ടീഷണർ, അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ, ക്ലിനിക്കൽ ഡയറക്ടർ, ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ, ഒക്കുപെഷണൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്സ്, ഹെൽത്ത് ആൻഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റ് നഴ്സ് തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന തസ്തികകളിൽ വിദഗ്ദ നഴ്സുമാർ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചു വരുന്നു.
സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യസുരക്ഷക്കായി സ്കൂൾ ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്‌സ്, തൊഴിൽ മേഖലകളിൽ തൊഴിലാളികൾക്ക് വേണ്ടി ഒക്കുപെഷണൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് നഴ്‌സ്, വ്യവസായരംഗത്ത് ഇൻഡസ്ട്രിയൽ സ്പെഷ്യലിസ്റ്റ് നഴ്‌സ് തുടങ്ങിയ വിദഗ്ദ നഴ്സിംഗ് സേവനങ്ങൾ ഇവിടെ വ്യാപകമാണ്. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ അതിവേഗം കാര്യക്ഷമമായി ഇടപെടാൻ സാധിക്കുന്നു. ആദ്യമായി ആംബുലൻസുകളിൽ വിദഗ്ദ നഴ്സുമാരെ നിയമിച്ചുകൊണ്ട് അടിയന്തര ജീവൻരക്ഷാ ചികിത്സ നൽകി തുടങ്ങിയതും യൂറോപ്യൻ രാജ്യങ്ങളിൽ തന്നെ.
നഴ്സിംഗ് ഹോമുകൾ, കെയർ ഹോമുകൾ, ഹോസ്പൈസുകൾ എന്നിവ നഴ്സുമാരുടെ നേതൃത്വത്തിൽ ഇത്തരം രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിൽ കാണപ്പെടുന്ന ഹോം നഴ്സ്, ഡോമസ്റ്റിക് നഴ്‌സ് തുടങ്ങിയ തൊഴിലുകൾ പൊതുവേ ഇവിടങ്ങളിൽ കാണാൻ സാധിക്കുകയില്ല, പകരം ഹെൽത്ത്കെയർ അസിസ്റ്റന്റ്, സീനിയർ കെയർ അസിസ്റ്റന്റ്, ഹോം കെയർ, ഡോമിസിലറി കെയർ അസിസ്റ്റന്റ്, സപ്പോർട്ട് വർക്കർ തുടങ്ങിയ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട തൊഴിലുകൾ യുകെ പോലെയുള്ള ചില രാജ്യങ്ങളിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ ഭാഗമായി കാണപ്പെടുന്നു.
ബ്രെക്സിറ്റ് (കോവിഡ്) കാലഘട്ടത്തിന് ശേഷം യുകെയിലെ ആരോഗ്യ മേഖലയിൽ വിദഗ്ദ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി. തുടർന്ന് നടന്ന വിദേശ നിയമനങ്ങളുടെ ഭാഗമായി ബി എസ് സി നഴ്സിംഗ് ബിരുദം, ജിഎൻഎം തുടങ്ങിയ യോഗ്യതകൾ ഉള്ള ധാരാളം മലയാളി നഴ്സുമാർ യുകെയിലെ എൻ എച് എസ് (NHS) ട്രസ്റ്റ് ആശുപത്രികൾ എന്നറിയപ്പെടുന്ന സർക്കാർ ആശുപത്രികളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് വഴി എത്തിച്ചേർന്നു. നോർക്ക, ODEPC പോലെയുള്ള കേരള സർക്കാർ ഏജൻസികൾ വഴിയും ഇത്തരം സൗജന്യ നിയമനം നടന്നിരുന്നു. കൂടാതെ നഴ്സിംഗ് ഹോമുകൾ, കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും നേഴ്സ് നിയമനങ്ങൾ നടന്നു വന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയായ IELTS, OET, കമ്പ്യൂട്ടർ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റ് ആയ CBT, പ്രായോഗിക പരീക്ഷയായ OSCE എന്നിവ വിജയിച്ച ശേഷം ആയിരുന്നു നഴ്സുമാരുടെ നിയമനങ്ങൾ നടന്നിരുന്നത്. നഴ്സുമാർക്ക് കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാൻ സാധിക്കുന്നതാണ്. എന്നാൽ, നഴ്സിങ് ഒഴിവുകൾ കുറഞ്ഞു വരുന്നതും NHS വിദേശ നിയമനങ്ങൾ കുറച്ചതും വിദേശ നഴ്സുമാർക്ക് തിരിച്ചടി ആയിരുന്നു.
മാത്രമല്ല, സീനിയർ കെയർ അസിസ്റ്റന്റ്, ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഡൌമിസിലറി കെയർ അസിസ്റ്റന്റ് അഥവാ ഹോം കെയർ തുടങ്ങിയ ആരോഗ്യ പരിപാലന മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലേക്കും നിയമനങ്ങൾ നടന്നിരുന്നു. നഴ്സിംഗ് ഹോമുകൾ, ഡോമിസിലറി ഹോം കെയർ സ്ഥാപനങ്ങൾ തുടങ്ങിയ ധാരാളം സ്ഥാപനങ്ങൾ ഇത്തരം തൊഴിലുകൾ നൽകിയിരുന്നു. ഇത് അല്പം കഠിനമായ ജോലിയാണ്. അതുപോലെതന്നെ ഇവയ്ക്ക് സാലറി താരതമ്യേനെ കുറവാണ്. മാത്രമല്ല, ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ ജോലിക്കാർക്ക് പങ്കാളിയെ യുകെയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. യുകെയിൽ വിദഗ്ദ ജോലിക്കാർക്ക് തന്റെ പങ്കാളിയെ കൊണ്ടുവരണം എങ്കിൽ സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള ഉയർന്ന ശമ്പളം ഉണ്ടായിരിക്കേണ്ടതുണ്ട്.
സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ്/ഹെൽത്ത് കെയർ അസിസ്റ്റന്റ്/ഡൌമിസിലറി കെയർ അഥവാ ഹോം ഹെൽത്ത്‌കെയർ അസിസ്റ്റന്റ് ആയി ഒരു വർഷം നിർദിഷ്ട മണിക്കൂറുകൾ ജോലി ചെയ്ത നഴ്സിന് ഇംഗ്ലീഷ് ഭാഷാ പരീക്ഷ (IELTS/OET) കൂടാതെ തന്നെ അവരുടെ മാനേജർ സാക്ഷ്യപ്പെടുത്തിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പ്രത്യേക കത്ത് ഉപയോഗിച്ച് കൊണ്ടു രജിസ്റ്റർഡ് നേഴ്സ് ആകാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷ വിജയിക്കാൻ ബുദ്ധിമുട്ടിയിരുന്ന പല നഴ്സുമാരും ഹെൽത്ത് കെയർ ജോലികൾക്ക് പോകാൻ തയ്യാറായി. ഇവരിൽ പലർക്കും ഇംഗ്ലീഷ് ഭാഷാ പരീക്ഷ എന്ന കടമ്പ കടക്കാതെ തന്നെ നേഴ്സ് ആകാൻ സാധിച്ചിരുന്നു. എന്നാൽ പല സ്ഥാപനങ്ങളും ഇത്തരം ശുപാർശ കത്ത് കൊടുക്കാൻ തയ്യാറായില്ല എന്നതാണ് വസ്തുത. അതിനാൽ ഹെൽത്ത് കെയർ ജോലിയിൽ വന്ന പലർക്കും നേഴ്സ് ആകാൻ സാധിക്കാതെ വന്നിട്ടുണ്ട്. അതിനാൽ ഈ ജോലിക്ക് തയ്യാറെടുക്കുന്ന ആളുകൾ വിവരങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുന്നതാവും ഉചിതം.
മറ്റൊന്ന്, യുകെയിൽ ചില ഇടനിലക്കാർ മുഖേന സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ്/ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഡോമിസിലറി കെയർ അസിസ്റ്റന്റ് ജോലികൾക്ക് നിയമവിരുദ്ധമായി വൻതുക വാങ്ങി നിയമന തട്ടിപ്പ് നടത്തിയതും വിവാദം ആയിരുന്നു. ഇത്തരത്തിൽ നിയമനം നേടിയ പലർക്കും വാഗ്ദാനം ചെയ്യപ്പെട്ട ജോലിയോ ശമ്പളമോ ലഭിച്ചില്ല എന്നതായിരുന്നു മറ്റൊരു പ്രശ്നം. അതിനാൽ ഇവരിൽ പലർക്കും നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നു. യുകെ സർക്കാർ ഇത്തരം തട്ടിപ്പുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനും യുകെ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അന്യായമായി പണം വാങ്ങി നിയമനം നടത്തുന്നത് യുകെയിൽ നിയമവിരുദ്ധമാണ്. എന്നിരുന്നാലും പലപ്പോഴും ആളുകൾ ഇത്തരം തൊഴിൽ, സാമ്പത്തിക തട്ടിപ്പുകളിൽ പെട്ടു പോകുന്നു എന്നതാണ് വസ്തുത. തട്ടിപ്പ് സംഘങ്ങൾക്ക് എതിരെ പരാതി നൽകാൻ പോലും പലരും തയ്യാറല്ല എന്നതാണ് സത്യം. ശരിയായ അന്വേഷണം നടത്താതെ ഇത്തരം ജോലികൾക്ക് അപേക്ഷിച്ചു തട്ടിപ്പുകൾക്ക് ഇരയായ ആളുകൾ ധാരാളമുണ്ട്. ഇത്തരം കാര്യങ്ങളെ പറ്റി ശരിയായ അവബോധം പോലും പലർക്കുമില്ല എന്നതാണ് വാസ്തവം.[22][23][24]
വിദ്യാഭ്യാസം
യുകെയിലെ എല്ലാ പ്രദേശങ്ങളിലും പ്രത്യേക വിദ്യാഭ്യാസ വ്യവസ്ഥയാണുള്ളത്. മലയാളികൾ ഉൾപ്പെടെ ധാരാളം വിദ്യാർത്ഥികൾ യുകെയിൽ ഉന്നത വിദ്യാഭ്യാസത്തിനായി കാലാകാലങ്ങളിൽ എത്തിച്ചേരാറുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം യുകെയിലെ ഉന്നത വിദ്യാഭ്യാസം ഏറെ ചിലവേറിയതാണ്. മാത്രമല്ല, യുകെയിൽ വിദ്യാഭ്യാസം തെരെഞ്ഞെടുക്കുമ്പോൾ അത് വിദഗ്ദരുമായി ആലോചിച്ചു തീരുമാനിക്കേണ്ട വിഷയം കൂടിയാണ്. യുകെയിൽ പഠിച്ചത് കൊണ്ട് അവിടെ ജോലി കിട്ടുമെന്ന് പറയാൻ സാധിക്കുകയില്ല. എന്നാൽ പലരും കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ ദുരിതങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകപ്രസിദ്ധമായ ധാരാളം മികച്ച യൂണിവേഴ്സിറ്റികൾ യുകെയിൽ കാണാം. ഓക്സ്ഫോഡ്, കാംബ്രിഡ്ജ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. റസൽ ഗ്രൂപ്പ് (Rusell group) എന്ന വിഭാഗത്തിൽ വരുന്ന മികച്ച നിലവാരമുള്ള ധാരാളം യൂണിവേഴ്സിറ്റികൾ യുകെയിൽ കാണാം. ഇവിടെ നിന്നും നേടുന്ന ബിരുദങ്ങൾ പൊതുവേ ഉന്നത നിലവാരം പുലർത്തുന്നയാണ് എന്ന് കരുതപ്പെടുന്നു. ധാരാളം സ്കോളർഷിപ്പുകളും യുകെയിൽ ലഭ്യമാണ്. സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഇവ പ്രയോജനപ്പെടുത്താം. ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ (IELTS) തുടങ്ങിയ യോഗ്യതകൾ പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്. അതോടൊപ്പം സ്കോളർഷിപ്പുകൾ കൂടി ഉണ്ടെങ്കിൽ ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കുന്നതാണ്.
കോഴ്സുകൾ വിജയകരമായി പൂർത്തി ആക്കിയാൽ മാത്രമേ ‘പോസ്റ്റ് സ്റ്റഡി വർക്ക് വിസ അഥവാ PSW’ എന്നറിയപ്പെടുന്ന പഠനത്തിന് ശേഷമുള്ള നിശ്ചിത കാലയളവിലെ തൊഴിൽ വിസയിലേക്ക് മാറാൻ സാധിക്കുകയുള്ളു. എന്നാൽ പലർക്കും കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്. ഇതുമൂലം പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കാത്ത സാഹചര്യവും ഉടലെടുത്തിരുന്നു. ചില യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർത്ഥികൾ കൂട്ടമായി തോൽവി നേരിട്ടത് വിവാദമായിരുന്നു.
മറ്റൊന്ന്, ഗുണനിലവാരമില്ലാത്ത ധാരാളം യൂണിവേഴ്സിറ്റികളും; തൊഴിൽ സാധ്യത ഇല്ലാത്ത ധാരാളം കോഴ്സുകളും യുകെയിൽ കാണപ്പെടുന്നു എന്നതാണ്. വിദേശ വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഇനത്തിൽ ലഭിക്കുന്ന ഉയർന്ന വരുമാനം മാത്രം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികളാണ് ഇവയിൽ പലതും. ഇത്തരം കോഴ്സുകൾ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും തന്നെ ഇല്ല എന്നതാണ് വാസ്തവം. ഇതിനുവേണ്ടി ചിലവഴിക്കുന്ന ഭീമമായ ധനം നഷ്ടമാകും എന്നതല്ലാതെ ഇതുകൊണ്ട് കാര്യമായ പ്രയോജനം ഒന്നും തന്നെ ഇല്ല എന്ന അവസ്ഥയിൽ അവർ എത്തിച്ചേരുന്നു. പലപ്പോഴും ആരുടെയെങ്കിലും വാക്കുകൾ വിശ്വസിച്ചാണ് വിദ്യാർത്ഥികൾ ഇവിടേക്ക് എത്തിച്ചേരുന്നത് തന്നെ.
പഠന കാലയളവിൽ നിശ്ചിത സമയം പാർട്ട് ടൈം ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണ് യുകെയിൽ ഉന്നത വിദ്യാഭ്യാസം തെരെഞ്ഞെടുക്കാൻ വിദ്യാർഥികളെ ആകർഷിക്കുന്ന മറ്റൊരു ഒരു പ്രധാന ഘടകം. ധാരാളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും പാർട്ട് ടൈം ജോലി സാധ്യത ലഭ്യമല്ലാത്തതും, കുറഞ്ഞ വേതനവും, ഉയർന്ന ജീവിതച്ചിലവും, തദ്ദേശീയരിൽ നിന്നുള്ള റേസിസം തുടങ്ങിയവ യുകെയിലെ വിദ്യാർഥികളുടെ ജീവിതം കഠിനമാക്കിയിരുന്നു.
യുകെയിലെ പഠനത്തിന് ശേഷം പലർക്കും അവിടെ ജോലി ലഭിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസത്തിന് ശേഷം ഒരു തൊഴിൽ വിസയിലേക്ക് മാറാൻ ശ്രമിച്ചവർക്ക് 2024ഇൽ സർക്കാർ അത്തരം വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയർത്തിയത് വൻ തിരിച്ചടിയായിരുന്നു. പലർക്കും ഉയർന്ന സാലറിയുള്ള ജോലി ലഭിക്കാൻ കടുത്ത ബുദ്ധിമുട്ടും മത്സരവും നേരിട്ടു എന്നതാണ് ഇതിന്റെ പ്രധാന കാരണം. സർക്കാർ കണക്കുകൾ പ്രകാരം തൊഴിൽ വിസ ലഭിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞത് ഇത് സൂചിപ്പിക്കുന്നു.
കേരളത്തിൽ നിന്നടക്കമുള്ള യുകെയിൽ പഠിച്ച വിദ്യാർത്ഥികൾക്ക് യുകെയിലും ഇന്ത്യയിലും അവരുടെ യോഗ്യതകൾക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതും വാസ്തവമാണ്. അതിനാൽ യുകെയിൽ കോഴ്സുകളും തെരെഞ്ഞെടുക്കുമ്പോൾ അവയുടെ തൊഴിൽ സാധ്യതകളെപ്പറ്റിയും, യൂണിവേഴ്സിറ്റികളുടെ വിദേശ വിദ്യാർത്ഥികളോടുള്ള സമീപനത്തെപ്പറ്റിയും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അഭികാമ്യമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.[25][26][27][28][29][30]
അവലംബം
- "National Anthem". The Royal Family. Archived from the original on 20 May 2024. Retrieved 10 April 2024.
- "List of declarations made with respect to treaty No. 148". Council of Europe. Archived from the original on 12 December 2013. Retrieved 12 December 2013.
- "Welsh language on GOV.UK – Content design: planning, writing and managing content – Guidance". gov.uk. Archived from the original on 4 August 2018. Retrieved 3 August 2018.; "Welsh language scheme". GOV.UK. Archived from the original on 4 August 2018. Retrieved 3 August 2018.; "Welsh language scheme". GOV.UK. Archived from the original on 2 August 2018. Retrieved 3 August 2018.
- "Ethnic group". Office for National Statistics. 28 March 2023. Archived from the original on 28 May 2024. Retrieved 28 May 2024.
- "MS-B01 Ethnic group". Northern Ireland Statistics and Research Agency. 30 November 2023. Archived from the original on 12 August 2023. Retrieved 28 May 2024.
- "Ethnic group, national identity, language and religion". Scotland's Census. Archived from the original on 14 May 2021. Retrieved 28 May 2024.
- "Religion (detailed)". Office for National Statistics. 5 April 2023. Archived from the original on 28 May 2024. Retrieved 28 May 2024.
- "MS-B21 Religion - full detail". Northern Ireland Statistics and Research Agency. 31 May 2023. Archived from the original on 13 June 2024. Retrieved 28 May 2024.
- Bradbury, Jonathan (2021). Constitutional Policy and Territorial Politics in the UK: Volume 1: Union and Devolution 1997–2012. Policy Press. pp. 19–20. ISBN 978-1-5292-0588-6. Archived from the original on 2 October 2024. Retrieved 3 October 2021.
- Leith, Murray Stewart (2012). Political Discourse and National Identity in Scotland. Edinburgh University Press. p. 39. ISBN 978-0-7486-8862-3. Archived from the original on 2 October 2024. Retrieved 3 October 2021.
- Gagnon, Alain-G.; Tully, James (2001). Multinational Democracies. Cambridge University Press. p. 47. ISBN 978-0-521-80473-8. Archived from the original on 2 October 2024. Retrieved 3 October 2021.; Bogdanor, Vernon (1998). "Devolution: the Constitutional Aspects". In Beatson, Jack (ed.). Constitutional Reform in the United Kingdom: Practice and Principles. Oxford: Hart Publishing. p. 18. ISBN 978-1-901362-84-8.
- "Standard Area Measurements for Administrative Areas (December 2023) in the UK". Open Geography Portal. Office for National Statistics. 31 May 2024. Archived from the original on 7 June 2024. Retrieved 7 June 2024.
- "Population estimates for the UK, England, Wales, Scotland and Northern Ireland: mid-2023". www.ons.gov.uk. Office for National Statistics (ONS). 2024-10-08.
- "Population and household estimates, England and Wales: Census 2021, unrounded data". Office for National Statistics. 2 November 2022. Retrieved 28 May 2024.
- "2021 Census". Northern Ireland Statistics and Research Agency. Archived from the original on 3 July 2017. Retrieved 28 May 2024.
- "Quality Assurance report – Unrounded population estimates and ethnic group, national identity, language and religion topic data". Scotland's Census. 21 May 2024. Archived from the original on 28 May 2024. Retrieved 28 May 2024.
- "IMF DataMapper: United Kingdom". International Monetary Fund. 22 October 2024. Retrieved 11 November 2024.
- "Income inequality". OECD Data. OECD. Archived from the original on 1 July 2022. Retrieved 12 February 2024.
- "Human Development Report 2023/24" (PDF) (in ഇംഗ്ലീഷ്). United Nations Development Programme. 13 March 2024. Archived (PDF) from the original on 13 March 2024. Retrieved 13 March 2024.
- "Formatting dates and times in data". gov.uk. HM Government. 9 August 2022. Archived from the original on 9 May 2024. Retrieved 1 June 2024.
- https://ukmalayalam.co.uk/fundamental-priciples-of-british-life/.
{{cite web}}
: Missing or empty|title=
(help) - "Nursing workforce – International recruitment". https://www.england.nhs.uk. NHS.
{{cite web}}
: External link in
(help)|website=
- "Fraud awareness - Oxford Health NHS Foundation Trust". https://www.oxfordhealth.nhs.uk. NHS.
{{cite web}}
: External link in
(help)|website=
- "Care UK warns scammers using its name". https://caring-times.co.uk.
{{cite web}}
: External link in
(help)|website=
- "Universities and higher education". https://www.gov.uk.
{{cite web}}
: External link in
(help)|website=
- "Higher education courses: find and apply". https://www.gov.uk.
{{cite web}}
: External link in
(help)|website=
- "Education in the United Kingdom". https://en.wikipedia.org ›.
{{cite web}}
: External link in
(help)|website=
- "UK universities face growing struggle to recruit". https://www.theguardian.com.
{{cite web}}
: External link in
(help)|website=
- "Hidden in Plain Sight: The Real International Student Scandal". https://www.hepi.ac.uk.
{{cite web}}
: External link in
(help)|website=
- "International students' complaints about UK universities". https://www.thenationalnews.com.
{{cite web}}
: External link in
(help)|website=
കുറിപ്പുകൾ
- "God Save the King" is the national anthem by custom, not statute, and there is no authorised version. Typically only the first verse is usually sung, although the second verse is also often sung as well at state and public events.[1] The words King, he, him, his, used at present, are replaced by Queen, she, her when the monarch is female.
- Scots, Ulster Scots, Welsh, Cornish, Scottish Gaelic and Irish are classed as regional or minority languages under the Council of Europe's European Charter for Regional or Minority Languages.[2] These include defined obligations to promote those languages.[3] See also Languages of the United Kingdom. Welsh has limited officially official status in Wales, as well as in the provision of national government services provided for Wales.
- Although the United Kingdom has traditionally been seen as a unitary state, an alternative description of the UK as a "union state", put forward by, among others, Vernon Bogdanor,[9] has become increasingly influential since the adoption of devolution in the 1990s.[10] A union state is considered to differ from a unitary state in that while it maintains a central authority it also recognises the authority of historic rights and infrastructures of its component parts.[11]
- Except two overseas territories: Gibraltar and the British Indian Ocean Territory
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.