വടക്കു പടിഞ്ഞാറൻ ഇറ്റലിയിലെ ഭാഗിക-സ്വയംഭരണാധികാരമുള്ള ഒരു പർവ്വത പ്രദേശമാണ് അയോസ്റ്റ വാലി (ഇറ്റാലിയൻ: Valle d'Aosta (official) or Val d'Aosta (usual), French: Vallée d'Aoste (official) or Val d'Aoste (usual), Franco-Provençal: Val d'Outa). പടിഞ്ഞാറുവശത്ത് ഫ്രാൻസിലെ റോൺ ആ‌ൽപ്സ്, വടക്ക് സ്വിറ്റ്സർലാന്റിലെ വാലൈസ്, തെക്കും കിഴക്കും ഇറ്റലിയിലെ പൈഡ്മോണ്ട് പ്രവിശ്യ എന്നിവയാണ് അതിർത്തികൾ.

വസ്തുതകൾ അയോസ്റ്റ വാലി വാലെ ഡെ'അയോസ്റ്റ‌വാലീ ഡെ'അയോസ്റ്റെ, Country ...
അയോസ്റ്റ വാലി
വാലെ ഡെ'അയോസ്റ്റ
‌വാലീ ഡെ'അയോസ്റ്റെ
Autonomous region of Italy
Thumbഔദ്യോഗിക ചിഹ്നം അയോസ്റ്റ വാലി
ദേശീയഗാനം: മോണ്ടാഗ്നെസ് വാൽഡോടൈനസ്
Thumb
CountryItaly
Capitalഅയോസ്റ്റ
സർക്കാർ
  Presidentഓഗസ്റ്റോ റോളാൻഡിൻ (യു.വി.)
വിസ്തീർണ്ണം
  ആകെ
3,263 ച.കി.മീ. (1,260  മൈ)
ജനസംഖ്യ
 (30-10-2012)
  ആകെ
1,26,933
  ജനസാന്ദ്രത39/ച.കി.മീ. (100/ച മൈ)
  Official languages[1]
ഇറ്റാലിയൻ ഫ്രെഞ്ച്
Citizenship
  Italian95%
സമയമേഖലUTC+1 (CET)
  Summer (DST)UTC+2 (CEST)
GDP/ Nominal€ 3.9[3] billion (2008)
GDP per capita€ 30,300[4] (2008)
NUTS RegionITC
വെബ്സൈറ്റ്www.regione.vda.it
അടയ്ക്കുക

3263 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിന്റെ ജനസംഖ്യ ഏകദേശം 126,933 ആണ്. ഇറ്റലിയിലെ ഏറ്റവും ചെറുതും ഏറ്റവും കുറവ് ജനസംഖ്യയുള്ളതും ഏറ്റവും കുറവ് ജനസംഖ്യാ സാന്ദ്രതയുള്ളതുമായ പ്രദേശമാണിത്. പ്രോവിൻസുകളില്ലാത്ത ഏക ഇറ്റാലിയൻ പ്രദേശമാണിത് (1945-ൽ അയോസ്റ്റൻ പ്രോവിൻസ് പിരിച്ചുവിട്ടിരുന്നു). പ്രോവിൻസുകളുടെ ഭരണച്ചുമതലകൾ വഹിക്കുന്നത് പ്രാദേശിക ഭരണകൂടമാണ്.[5] ഈ പ്രദേശം 74 കമ്യൂണൈകളായി (കമ്യൂണുകൾ) തിരിച്ചിട്ടുണ്ട്.

ഇറ്റാലിയൻ, ഫ്രഞ്ച്, എന്നീ രണ്ടു ഭാഷകളാണ് ഔദ്യോഗിക ഭാഷകൾ.[1] പ്രദേശവാസികൾ വാൾഡോടൈൻ എന്ന ഒരുതരം പ്രാദേശിക ഫ്രഞ്ച് രൂപവും സംസാരിക്കുന്നുണ്ട്. 2001-ൽ ഇവിടെ 75.41% ആൾക്കാരും ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരും 96.01% ഇറ്റാലിയൻ ഭാഷ അറിയുന്നവരും 55.77% the വാൾഡൊടൈൻ സംസാരിക്കുന്നവരും 50.53% ഈ ഭാഷകൾ എല്ലാം അറിയുന്നവരുമായിരുന്നു.[6]

അയോസ്റ്റയാണ് പ്രാദേശിക തലസ്ഥാനം.

അവലംബം

സ്രോതസ്സുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.