Remove ads
From Wikipedia, the free encyclopedia
ആഫ്രിക്കയിലെ ഇന്ത്യൻ സമുദ്രതീരരാജ്യങ്ങളിലെ രാജ്യങ്ങളിൽ സംസാരിക്കപ്പെടുന്ന ഒരു ബന്തു ഭാഷയാണ് സ്വാഹിലി (സ്വാഹിലി ഭാഷയിൽ കിസ്വാഹിലി ). കൊമോറോസ് ദ്വീപിലും വടക്കൻ കെനിയ മുതൽ വടക്കൻമൊസാംബിക് വരെയുള്ള രാജ്യങ്ങളിലെ പത്തു ലക്ഷത്തോളം ആൾക്കാർ ഇത് മാതൃഭാഷയായി സംസാരിക്കുന്നു..[3] ടാൻസാനിയ, കെനിയ, ഡെമോക്രാറ്റിക് റിപബ്ലിക് ഒഫ് കോംഗോ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയായ ഇത് കിഴക്കൻ ആഫ്രിക്കയിലെ ഒരു പൊതു സംസാരഭാഷയാണ്(lingua franca)
സ്വാഹിലി ഭാഷ Swahili Language | |
---|---|
Kiswahili | |
Native to | Burundi കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് Comoros (as Comorian) Kenya Mozambique Oman Seychelles (as Shimaore) Rwanda Tanzania Uganda Malawi[1] |
Native speakers | First language: 5–10 million[അവലംബം ആവശ്യമാണ്] First and second language: 50+ million[2] |
Niger–Congo
| |
Latin, Arabic | |
Official status | |
Official language in | African Union Kenya Tanzania Uganda |
Regulated by | Baraza la Kiswahili la Taifa (Tanzania) |
Language codes | |
ISO 639-1 | sw |
ISO 639-2 | swa |
ISO 639-3 | swa – inclusive codeIndividual codes: swc – Congo Swahiliswh – Coastal Swahili |
Linguasphere | 99-AUS-m |
Coastal areas where Swahili or Comorian is the indigenous language,
official or national language,
and trade language. As a trade language, Swahili extends some distance further to the northwest. |
പാരമ്പര്യവിശ്വാസമനുസരിച്ച് അറബ് ഭരണത്തിൻ കീഴിലായിരുന്ന സാൻസിബാറിലെ ഭാഷയായിരുന്നു സ്വാഹിലി. ഇത് തീരപ്രദേശത്തുകൂടി അറബ് വ്യാപാരികൾ വ്യാപിപ്പിക്കുകയായിരുന്നു. സാൻസിബാറിനു കുറുകേയുള്ള നാട്ടുകാർ ആദ്യം ഇത് സംസാരിക്കുകയും അടിമകളായി അവരെ കൊണ്ടുവന്നതുവഴി ഭാഷ സാൻസിബാറിലെത്തുകയുമായിരുന്നുവോ അതോ സാൻസിബാറിൽ ആദ്യം തന്നെ നാട്ടുകാരുണ്ടായിരുന്നുവോ എന്നത് തീർച്ചയില്ലാത്ത വിഷയമാണ്.
എന്തുതന്നെയാണെങ്കിലും എ.ഡി. ആറാം നൂറ്റാണ്ടുമുതലെങ്കിലും അറബ് വ്യാപാരികൾക്ക് തീരപ്രദേശത്തെ ജനങ്ങളുമായി വലിയ ബന്ധമാണുണ്ടായിരുന്നത്. ഒൻപതാം നൂറ്റാണ്ടുമുതലെങ്കിലും ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് ഇസ്ലാം വ്യാപിക്കാൻ തുടങ്ങിയിരുന്നു. സാൻസിബാറിൽ ആദ്യകാലത്ത് ഇറാനിലെ ഷിറാസ് പ്രവിശ്യയിൽ നിന്നുള്ള പേർഷ്യൻ (അല്ലെങ്കിൽ അറബോ പേർഷ്യൻ) ആൾക്കാർ വസിച്ചിരുന്നതായി സാംസ്കാരിക തെളിവുകളുണ്ട്. ഷിറാസികളും നാട്ടുകാരും തമ്മിലുള്ള വിവാഹബന്ധത്തിലുണ്ടായ ജനതയാണ് തങ്ങളെന്നാണ് സാൻസിബാറിലെ നാട്ടുകാർ കരുതുന്നത് (ഷിറാസി ജനത എന്ന താൾ കാണുക).
ഒമാനിൽ [5] നിന്നുള്ളവരും പേർഷ്യൻ ഗൾഫിൽ നിന്നുള്ളവരും സാൻസിബാർ ദ്വീപസമൂഹത്തിൽ താമസമാക്കിയിരുന്നു. ഇത് ഇസ്ലാമും സ്വാഹിലി ഭാഷയും സംസ്കാരവും സൊഫാല (മൊസാംബിക്ക്) കിൽവ (ടാൻസാനിയ), മൊംബാസ ലാമു (കെനിയ), ബരാവ, മെർക, കിസ്മായോ മൊഗാദിഷു (സൊമാലിയ) എന്നിവിടങ്ങളിലേയ്ക്കും പടരാൻ കാരണമായി. ഇന്ത്യൻ മഹാസമുദ്രത്തിലെ കൊറോമോ ദ്വീപുകളിലും വടക്കൻ മഡഗാസ്കറിലും സ്വാഹിലി സംസാരിക്കുന്നുണ്ട്.
എ.ഡി. 1800 മുതൽ സാൻസിബാർ ഭരണകർത്താക്കൾ ആഫ്രിക്കൻ വൻകരയുടെ ഉൾഭാഗങ്ങളിലേയ്ക്ക് വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാനാരംഭിച്ചു. കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റിലെ തടാകങ്ങൾ വരെ ഇത് വ്യാപിച്ചു. ഇവർ പിന്നീട് സ്ഥിരമായ വ്യാപാരപ്പാതകൾ സ്ഥാപിച്ചു. ഈ പാതയിൽ പലയിടങ്ങളിലും സ്വാഹിലി സംസാരിക്കുന്ന വ്യാപാരികൾ വാസമുറപ്പിച്ചു. ഇത് ശരിയായ തരത്തിലുള്ള കോളനിവൽക്കരണത്തിലേയ്ക്ക് നയിച്ചില്ല എന്നിരുന്നാലും മലാവി തടാകത്തിനു പടിഞ്ഞാഋ ഇപ്പോൾ കതാൻഗ പ്രവിശ്യയിൽ സ്വാഹിലി സംസാരിക്കുന്നവരുടെ കോളനി സ്ഥാപിക്കപ്പെട്ടു. ഇവിടെ വലിയ വ്യത്യാസങ്ങളുള്ള ഒരു സ്വാഹിലി ഭാഷാഭേദമാണ് സംസാരിക്കുന്നത്.
എ.ഡി. 1711-ൽ കിൽവയിൽ എഴുതപ്പെട്ട കത്തുകളാണ് സ്വാഹിലിയുടെ ഏറ്റവും പഴയ ലിഖിത രൂപം. ഇത് അറബി ലിപിയിലാണ്. മൊസാംബിക്കിലെ പോർച്ചുഗീസുകാർക്കും പ്രാദേശിക സഖ്യകക്ഷികൾക്കുമാണ് ഇത് അയച്ചത്. ഈ കത്തുകൾ ഇപ്പോൾ ഗോവയിലെ ഹിസ്റ്റോറിക്കൽ ആർക്കൈവുകളിൽ സൂക്ഷിച്ചിട്ടുണ്ട്.[6] അറബി ലിപിയിലെഴുതിയ ഉതെൻഡി വാ ടംബൂക്ക (ടംബൂക്കയുടെ ചരിത്രം) എന്ന ഇതിഹാസ കാവ്യമാണ് നിലവിലുള്ള മറ്റൊരു പഴയ സ്വാഹിലി ലിഖിതരൂപം. ഇത് 1728-ലാണെഴുതിയത്. യൂറോപ്യന്മാരുടെ സ്വാധീനത്തിൻ കീഴിൽ പിന്നീട് ലാറ്റിൻ ലിപി സ്വീകരിക്കപ്പെടുകയായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.