കൊമോറസ്

From Wikipedia, the free encyclopedia

കൊമോറസ്

കൊമോറസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നാണ്. ആഫ്രിക്കൻ വൻ‌കരയിൽ മഡഗാസ്കറിനും മൊസാംബിക്കിനും ഇടയിലാണു സ്ഥാനം. മൊസാംബിക് ചാനലിലെ നാലു ചെറുദ്വീപുകളിൽ മൂന്നെണ്ണം ചേരുന്നതാണ് കൊമോറസ്. ഗ്രാൻ‌ഡ് കൊമോർ, മൊഹേലി, അൻ‌ജുവാൻ എന്നിവയാണ് കൊമോറസിനു കീഴിലുള്ള ദ്വീപുകൾ. നാലാമത്തെ ദ്വീപായ മയോട്ടി ഫ്രഞ്ച് അധീനതയിലാണ്. എന്നാൽ ഇവിടെയും കൊമോറസ് അവകാശവാദമുന്നയിക്കുന്നുണ്ട്. ഫ്രാൻ‌സിൽ നിന്നും സ്വാതന്ത്ര്യത്തിനായി നടത്തിയ ഹിതപരിശോധനയിൽ മറ്റു മൂന്നു ദ്വീപുകളും അനുകൂല നിലപാടെടുത്തപ്പോൾ മയോട്ടിയിലെ ജനങ്ങൾ ഫ്രാൻ‌സിൽ നിന്നും സ്വതന്ത്രമാകേണ്ട എന്നു വിധിയെഴുതി. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് കൊമോറസ്.

യൂണിയൻ ഓഫ് ദ് കൊമോറസ്
Thumb Thumb
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഐക്യം, നീതി, അഭിവൃദ്ധി
ദേശീയ ഗാനം: Udzima wa ya Masiwa
Thumb
തലസ്ഥാനം മൊറോണി
രാഷ്ട്രഭാഷ ഷിക്കോമോർ
അറബി, ഫ്രഞ്ച്
ഗവൺമന്റ്‌
പ്രസിഡന്റ്
ഫെഡറൽ റിപബ്ലിക്
അഹമ്മദ് അബ്ദുല മുഹമ്മദ് സാംബി
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ജൂലൈ 6, 1975
വിസ്തീർണ്ണം
 
2,170ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
  ജനസാന്ദ്രത
 
7,98,000(2005)
275/ച.കി.മീ
നാണയം കൊമോറിയൻ ഫ്രാങ്ക് (KMF)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+3
ഇന്റർനെറ്റ്‌ സൂചിക .km
ടെലിഫോൺ കോഡ്‌ +269
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.