Remove ads
തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം From Wikipedia, the free encyclopedia
ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ (സിംഗപ്പൂർ റിപ്പബ്ലിക്). മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റർ വടക്കാണ് ഇത്.
റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ | |
---|---|
ദേശീയ മുദ്രാവാക്യം: "മാജുലാ സിംഗപ്പുരാ" (Malay) (English: "Onward, Singapore") | |
Location of സിംഗപ്പൂർ (red) | |
തലസ്ഥാനം | സിംഗപ്പൂർ (നഗര-രാജ്യം) 1°17′N 103°50′E |
വലിയ പ്ലാനിംഗ് ഏരിയ | ബെദോക്ക്[1] 1°19′24.97″N 103°55′38.43″E |
ഔദ്യോഗിക ഭാഷകൾ | |
ഔദ്യോഗിക ലിപികൾ |
|
വംശീയ വിഭാഗങ്ങൾ |
|
മതം | |
നിവാസികളുടെ പേര് | സിംഗപ്പൂരുകാരൻ |
ഭരണസമ്പ്രദായം | യൂണിറ്ററി ഡൊമിനന്റ്-പാർട്ടി പാർലമെന്ററി റിപ്പബ്ലിക് |
• പ്രസിഡന്റ് | ഹലീമ യാക്കൂബ് |
• പ്രധാന മന്ത്രി | ലീ സീൻ ലൂങ് |
നിയമനിർമ്മാണസഭ | പാർലമെന്റ് |
• ആകെ വിസ്തീർണ്ണം | 719.9 കി.m2 (278.0 ച മൈ)[3] (176th) |
• 2016[3] estimate | 5,607,300 (113th) |
• ജനസാന്ദ്രത | 7,797/കിമീ2 (20,194.1/ച മൈ) (3rd) |
ജി.ഡി.പി. (PPP) | 2018[4] estimate |
• ആകെ | $537.447 ബില്യൺ (39ആമത്(2017)) |
• പ്രതിശീർഷം | $93,678 (3ആമത്(2017)) |
ജി.ഡി.പി. (നോമിനൽ) | 2018[4] estimate |
• ആകെ | $316.872 ബില്യൺ (41ആമത്(2017)) |
• Per capita | $55,231 (10ആമത്(2017)) |
ജിനി (2014) | 46.4[5] high · 30th |
എച്ച്.ഡി.ഐ. (2015) | 0.925[6] very high · 5th |
നാണയവ്യവസ്ഥ | സിംഗപ്പൂർ ഡോളർ (SGD) |
സമയമേഖല | UTC+8 (SST (സിംഗപ്പൂർ സ്റ്റാൻഡേർഡ് സമയം)) |
തീയതി ഘടന | dd-mm-yyyy |
ഡ്രൈവിങ് രീതി | ഇടത് |
കോളിംഗ് കോഡ് | +65 |
ISO കോഡ് | SG |
ഇൻ്റർനെറ്റ് ഡൊമൈൻ |
|
രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ അധീനതയിലായിരുന്ന സിംഗപ്പൂർ, ബ്രീട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവഗ്രാമമായിരുന്നു. 1819 ഇൽ സർ സ്റ്റാംഫോർഡ റാഫിൾസ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോഹോർ രാജവംശത്തിന്റെ അനുമതിയോടുകൂടി രൂപകൽപന ചെയ്തതാണ് ആധുനിക സിംഗപ്പൂർ..
സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും ലീ ക്വാൻ യു സർക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയുടെ നിർമ്മാണത്തിനു കാരണമായി. സ്വാതന്ത്ര്യാനന്തരമുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.
സിംഗപ്പൂർ ഒരു പ്ലാൻഡ് സിറ്റി ആണെന്നണ് അറിയപ്പെടുന്നത്. ഇവിടുത്തെ ഇലക്ട്രോണിക്ക് ടോൾ പിരിവ് (ERP - Electronic Road Pricing), പല യൂറോപ്പ്യൻ രാജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാണ്. എസ്. ബി. എസ് ട്രാൻസിറ്റ്, എസ്. എം ആർ ടി കോർപ്പറേഷൻ എന്നീ കമ്പനികളാണ് ഇവിടത്തെ ബസ്-തീവണ്ടി സർവീസുകൾ നടത്തുന്നത്.
സിംഗപ്പൂരിൽ 17000 മലയാളികളായ പൗരന്മാരുണ്ടന്നാണ് ഔദ്യോഗിക കണക്ക്. ഏറ്റവും പഴക്കംചെന്ന മലയാളി കൂട്ടായ്മയും NBKL - Naval Base Kerala Library ഇവിടെയാണ് പിറന്നത്. ഇന്ത്യൻ ഭാഷയായ തമിഴ് ഇവിടുത്തെ ഒരു ഔദ്യോഗിക ഭാഷയാണ്, ജനസംഖ്യയുടെ ഏകദേശം 5% പേർ തമിഴ് സംസാരിക്കുന്നവരാണ്.[7]
സിംഗപ്പുര എന്ന മലയ് പേരിനെ ഇംഗ്ലീഷ് വൽക്കരിച്ചതാണ് സിംഗപ്പോർ/സിംഗപ്പൂർ. സിംഗപ്പുര എന്ന മലയ് പേരുതന്നെ ഉദ്ഭവിച്ചിരിക്കുന്നത് ഇന്ത്യൻ ഭാഷയായ സംസ്കൃതത്തിൽ നിന്നാണ്[8] (सिंहपुर). സിംഹവും, നഗരം എന്നർത്ഥമുള്ള പുരവും കൂടിചേർന്നാണ് സിംഹപുരം എന്ന സംസ്കൃത വാക്ക് രൂപപ്പെട്ടിരിക്കുന്നത്. സിംഹനഗരം (Lion City) എന്നൊരു വിശേഷണവും ഇതിനാൽതന്നെ സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട്. സിംഗപ്പൂരിന്റെ മിക്ക ദേശീയ പ്രതീകങ്ങളിലും സിംഹമുദ്ര കാണാവുന്നതാണ്. എന്നിരുന്നാലും ഈ ദ്വീപിൽ സിംഹങ്ങൾ വസിച്ചിരുന്നു എന്നതിന് സാധ്യത കുറവാണ്; ശ്രീവിജയ സാമ്രാജ്യത്തിലെ രാജകുമാരനായിരുന്ന സംഗ നില ഉത്തമയാണ് ദ്വീപിന് സിംഗപുര എന്ന പേര് നൽകിയത് എന്ന് പറയപ്പെടുന്നു. ഒരുപക്ഷേ അദ്ദേഹം ദ്വീപിൽ മലയൻ കടുവകളെ കണ്ടതുകൊണ്ടാകാം ഇത്തരം ഒരു പേര് നൽകിയതും. ഇത്തരത്തിൽ ദ്വീപിന്റെ പേരിന്റെ ഉദ്പത്തിയെചൊല്ലി നിരവധി വാദപ്രതിവാദങ്ങളും നിലനിൽക്കുന്നുണ്ട്.[9][10]
സിംഗപ്പൂരിന്റെ പ്രധാന ദ്വീപിനെ മലയ് ഭാഷയിൽ മൂന്നാം നൂറ്റാണ്ട് മുതൽക്കേ പുലാവു ഉജോങ് എന്ന് വിളിച്ചുവരുന്നു. "അവസാന ഭാഗത്തെ ദ്വീപ്" എന്നാണ് മലയ് ഭാഷയിൽ പുലാവു ഉജോങിന്റെ അർഥം (മലയ് ഉപദ്വീപിന്റെ മുനമ്പ് എന്നർത്ഥത്തിൽ).[11][12] സ്വാതാന്ത്ര്യാനതരം രാജ്യത്തെ ഹരിതവലക്കരിക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി, സിംഗപ്പൂരിന് ഉദ്യാന നഗരം (Garden City: ഗാർഡൻ സിറ്റി) എന്നൊരു വിശേഷണവും ലഭിച്ചിട്ടുണ്ട്.[13][14] രാജ്യത്തിന്റെ വലിപ്പക്കുറവുകൊണ്ട് ലോകഭൂപടത്തിലും, ഏഷ്യൻ ഭൂപടത്തിലും സിംഗപ്പൂരിന്റെ ഒരു ചെറിയ ബിന്ദുവായാണ് സൂചിപ്പിക്കുന്നാത്. ഇതേ കാരണത്താൽ ലിറ്റിൽ റെഡ് ഡോട്ട് (Little Red Dot) എന്നൊരു അപരനാമവും സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട്.[15][16][17]
സിംഗപ്പൂരിനെ കുറിച്ച് പരാമർശിക്കപ്പെടുന്ന ഏറ്റവും ആദ്യത്തെ ലിഖിതം ചൈനീസിലാണ്. മൂന്നാം നൂറ്റാണ്ടിലായിരുന്നു ഇത്. സിംഗപ്പൂർ സ്ഥിതിചെയ്യുന്ന ദ്വീപിനെ അതിൽ പു ലുവോ ചുംഗ്ഗ് (Pu Luo Chung (蒲 罗 中)) എന്നാണ് പറഞ്ഞിരിക്കുന്നത്. മലയ് ഭാഷയിലെ "പുലാവു ഉജോങ്" എന്ന വാക്കിന്റെ ചൈനീസ് തർജ്ജമയാണ് ഇത്.[18] 1365-ൽ എഴുതപ്പെട്ട ജാവനീസ് ഐതിഹാസിക കാവ്യമായ നഗരക്രേതഗാമയിൽ, തുമാസിക് എന്ന ദ്വീപിലെ ഒരു ജനവാസമേഖലയെ കുറിച്ച് പരാമർശിക്കുന്നു.[19] 1299-ൽ, മലയ് അന്നാൽസിൽ എഴുതപെട്ടപ്രകാരം, ദ്വീപിൽ സിംഗപ്പൂർ സാമ്രാജ്യം സ്ഥാപിച്ചത് സാങ് നില ഉത്തമയാണ്.[20] മലയ് അന്നാൽസിൽ രേഖപെടുത്തിയിരിക്കുന്ന വിവരങ്ങളുടെയെല്ലാം ചരിത്രപ്രാധാന്യം, ഇന്നും പണ്ഡിതർക്കിടയിൽ തർക്കവിഷയമാണ്.[21]
1819 ജനുവരി 28ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന സ്റ്റാംഫോർഡ് റഫ്ൾസ് ദ്വീപിൽ എത്തിചേർന്നതിനു ശേഷമാണ് സിംഗപ്പൂരിന്റെ തന്നെ ചരിത്രം മാറി മറയുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള സമുദ്രപാതയിൽ പുതിയൊരു തുറമുഖം സൃഷ്ടിക്കുന്നതിനായി അദ്ദേഹം സിംഗപ്പൂരിനെയാണ് തിരഞ്ഞെടുത്തത്. അന്ന് ദ്വീപിന്റെ ഭരണം നാമമാത്രമായി, മലേഷ്യയിലെ ജൊഹോർ സുലത്താന്മാർക്കയിരുന്നു. പക്ഷെ അവരെ നിയന്ത്രിച്ചിരുന്നത് ഡച്ചുകാരും ബുഗീസ് ജനതയും ആയിരുന്നു. അന്ന് സുത്താനേറ്റിലെ തെൻഗു അബ്ദുർ റഹ്മാന്റെ മൂത്ത സഹോദരനായിരുന്ന തെൻഗു ലോങ്, റിയൗ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടിരുന്നു. തെമ്മെൻഗുങ് എന്നറിയപ്പെടുന്ന മലയ് സുരക്ഷാ സേവകരുടെ സഹായത്താൽ റഫ്ൾസ് തെൻഗു ലോങിനെ ദ്വീപിലേക്ക് തിരികെ കൊണ്ടുവന്നു. അദ്ദേഹം തെൻഗു ലോങിന് ജൊഹോറിന്റെ സുൽത്താനായി അംഗീകരിച്ച്, സുൽത്താൻ ഹുസൈൻ എന്ന സ്ഥാനപേരും നൽകി. സുൽത്താന് വാഗ്ദാനം ചെയ്ത വാർഷിക വരുമാനം $5000 ഉം, തെമ്മെൻഗുങ് $3000 ഉം ആയിരുന്നു; സുൽത്താൻ, ബ്രിട്ടീഷ് സാമ്രാജ്യത്തിന് സിംഗപ്പൂരിൽ വാണിജ്യകേന്ദ്രം സ്ഥാപിക്കാനുള്ള അവകാശം നൽകണം എന്ന വ്യവസ്ഥയാണ് ഇതിന് പകരമായി, അദ്ദേഹം മുന്നോട്ട് വെച്ചത്.[22] 1819 ഫെബ്രുവരി ആറിന് ഇതു സംബന്ധിച്ച ഔദ്യോഗിക കരാറിൽ ഇരു കൂട്ടരും ഒപ്പുവെച്ചതോടെ ആധുനിക സിംഗപ്പൂർ ജന്മം കൊള്ളുകയായിരുന്നു.[23][24]
1824-ൽ, സുൽത്താനുമായി പിന്നീട് ഉണ്ടാക്കിയ ഉടമ്പടി പ്രകാരം സിംഗപ്പൂർ ദ്വീപ് മുഴുവനായും തെമ്മെൻഗുങും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായി.[25] സിംഗപ്പൂർ തുറമുഖത്തെ ഒരു സ്വതന്ത്ര വ്യാപാര മേഖലായി നിലനിർത്തിയത്, ദ്വീപിന്റെ വികസനത്തെ വളരെയധികം സ്വാധീനിച്ചു. 1826-ൽ സിംഗപ്പൂർ, ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരാതിർത്തിക്കു കീഴിലുള്ള സ്റ്റ്രെയ്റ്റ് സെട്ടിൽമെന്റുകളിൽ ഒന്നായി മാറി.1836ഓടെ പ്രാദേശിക തലസ്ഥാനപദവിയും സിംഗപ്പൂരിന് ലഭിച്ചു.[26] റഫ്ൾസിന്റെ വരവിന് മുമ്പ്, ഒരായിരത്തോളം വരുന്ന തദ്ദേശീയ മലയ് വംശജരും ചുരുക്കം ചില ചൈനക്കാരുമാണ് ദ്വീപിൽ അധിവസിച്ചിരുന്നത്.[27] 1860 ആയപ്പോഴേക്കും ജനസംഖ്യ 80,000 ആയി വർദ്ധിച്ചു, അതിൽ പകുതിയിലധികവും ചൈനീസ് വംശജരായിരുന്നു.[25] ആദ്യകാലത്ത് ദ്വീപിലേക്ക് കുടിയേറിയ ഈ ആളുകളിൽ മിക്കവരും കുരുമുളക് തോട്ടങ്ങളിലും, ഗാംബിയർ(gambier) തോട്ടങ്ങളിലും വേലയ്ക്കായി വന്നവരായിരുന്നു.[28] പിന്നീട്, 1890കളിൽ, മലയ സിംഗപ്പൂർ എന്നിവിടങ്ങളിൽ റബർ കൃഷി ആരംഭിച്ചതോടെ,[29] സിംഗപ്പൂർ റബ്ബർ തരംതിരിക്കുന്നതിന്റെയും കയറ്റി അയക്കുന്നതിന്റെയും ഒരു പ്രധാന കേന്ദ്രമായി മാറി.[25] ഒന്നാം ലോക മഹായുദ്ധം (1914–18) സിംഗപ്പൂരിനെ കാര്യമായി ബാധിച്ചിരുന്നില്ല, പൊതുവെ സംഘർഷങ്ങൾ ദക്ഷിണപൂർവ്വേഷ്യയിലേക്ക് വ്യാപിക്കാതിരുന്നതിനാലായിരുന്നു ഇത്.
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, സിംഗപ്പൂരിന്റെ പ്രതിരോധ സൈനികതന്ത്രത്തിന്റെ ഭാഗമായി, ബ്രിട്ടീഷുകാർ സിംഗപ്പൂരിൽ വളരെ വലിയൊരു നാവിക ബേസ് സ്ഥാപിച്ചു. ഈ പദ്ധതി 1923-ൽ വിളംബരം ചെയ്തെങ്കിലും, 1931-ൽ ജപ്പാൻകാർ മഞ്ചൂറിയ കീഴടക്കുന്നതുവരെ നിർമ്മാണപ്രവർത്തനങ്ങൾ കാര്യമായ വേഗതയിൽ പുരോഗമിച്ചിരുന്നില്ല. 1939-ൽ ബേസിന്റെ പണീ പൂർത്തിയായപ്പോൾ, മൊത്തം ചെലവ് $500 ദശലക്ഷമായിരുന്നു*.[30]
രണ്ടാം ലോക മഹായുദ്ധകാലത്ത്, ഇമ്പീരിയൽ ജപ്പാൻ സൈന്യം ബ്രിട്ടീഷ് മലയയിലേക്ക് കടന്നുകയറി, ഈ സംഭവം സിംഗപ്പൂർ യുദ്ധത്തിലാണ് കലാശിച്ചത്. 1942 ഫെബ്രുവരി 15ന് 60,000 ട്രൂപ്പുകളോട് കൂടിയ ബ്രിട്ടീഷ് സൈന്യം കീഴടങ്ങിയപ്പോൾ, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ ഇതിനെ വിശേഷിപ്പിച്ചത് "ബ്രിട്ടൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദുരന്തവും ഏറ്റവും വലിയ അടിയറവു പറയലും" എന്നാണ്.[31] സിംഗപ്പൂരിനുണ്ടെ വേണ്ടിയുള്ള യുദ്ധത്തിൽ ബ്രിട്ടണ് വളരെ വലിയ നാശനഷ്ടമാണ് നേരിടേണ്ടിവന്നത്, ഏകദേശം 85,000 ആളുകൾ ബന്ധിയാക്കപ്പെട്ടു, ഇതിനു പുറമെ മലയയിൽ നടന്ന യുദ്ധത്തിൽ നിരവധി ആളുകളും മരിച്ചുവീണു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഏകദേശം 5,000 ആളുകൾക്ക് മരണമോ, അല്ലെങ്കിൽ അപായങ്ങളോ സംഭവിച്ചു എന്ന് കരുതുന്നു.[32] അതിൽ ഭൂരിഭാഗവും ഓസ്ട്രേലിയയിൽ നിന്നുള്ളവരായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ യുദ്ധത്തിൽ ജപ്പാന്റെ 1,714ആളുകൾ കൊല്ലപ്പെടുകയും 3,378 ആളുകൾക്ക് പരിക്കുകൾ ഏൽക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[Note 1] ജാപ്പനീസ് ദിനപത്രങ്ങൾ സിംഗപ്പൂരിനുമേൽ ജപ്പാൻ വിജയം കൈവരിച്ചതായി പ്രഖ്യാപിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സിംഗപ്പൂരിനെ സ്യോനാൻ-തൊ(Syonan-to) (昭南島 Shōnan-tō ) എന്ന് പുനർ നാമകരണം ചെയ്തു. "ദക്ഷിണദിക്കിലെ പ്രകാശം" എന്നായിരുന്നു ഈ വാക്കിനർത്ഥം.[33][34] പിന്നീട് അരങ്ങേറിയ സൂക്ക് ചിംഗ് കൂട്ടക്കൊലയിൽ 5,000നും 25,000നും ഇടയിൽ ചൈനീസ് വംശജർ കൊല്ലപ്പെടുകയുണ്ടായി.[35]
1945-ൽ ജപ്പാനിൽനിന്നും സിംഗപ്പൂരിനെ സ്വതന്ത്രമാക്കാൻ ബ്രിട്ടീഷ് സഖ്യം തീരുമാനിച്ചു; എങ്കിലും ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിനും മുമ്പേതന്നെ യുദ്ധം അവസാനിച്ചിരുന്നു. സെപ്റ്റംബർ മാസത്തിൽ ജപ്പാൻ കീഴടങ്ങിയതോടെ സിംഗപ്പൂരിൽ വീണ്ടും ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1945 ആഗസ്ത് 15ന് ജപ്പാൻ കീഴടങ്ങിയതോടെ, സിംഗപ്പൂരിൽ അക്രമങ്ങളും അസ്ഥിരതയും അനുഭവപ്പെട്ടിരുന്നു; കവർച്ചയും പ്രതികാര-കൊലപാതകങ്ങളും ഈ കാലയളവിൽ വ്യാപകമായി. 1945 സെപ്റ്റംബർ 12ആം തിയതി ജപ്പാൻ സൈന്യത്തിന്റെ ഔപചാരിക കീഴടങ്ങൽ സ്വീകരിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് സേനാനായകനും ദക്ഷിണപൂർവ്വേഷ്യ കമാൻഡിന്റെ സുപ്രീം അലൈഡ് കമാൻഡറുമായ ലൂയി മൌണ്ട്ബാറ്റൺ സിംഗപ്പൂരിലേക്ക് തിരിച്ചു. അതോടൊപ്പം 1946 മാർച്ച് മാസം വരെ ദ്വീപിന്റെ ഭരണം നിർവ്വഹിക്കുന്നതിനായി ബ്രിട്ടിഷ് സൈനിക ഭരണകൂടത്തിനും രൂപം നൽകി. യുദ്ധത്തിൽ സിംഗപ്പൂരിലെ നിരവധി അടിസ്ഥാന സൗകര്യ നിർമിതികൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു, സിംഗപ്പൂർ തുറമുഖത്തെ ചില നിർമിതികളും ഇതിൽ പെടും. ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം, ജനങ്ങളിൽ പോഷകകുറവ്, അസുഖങ്ങൾ, അനിയന്ത്രിതമായ കുറ്റകൃത്യങ്ങൾ അക്രമ സംഭവങ്ങൾ എന്നിവയ്ക്കും കാരണമായി. ഭക്ഷ്യവസ്തുക്കളുടെ വിലകയറ്റം, തൊഴിലില്ലായ്മ, തൊഴിലാളികളുടെ അതൃപ്തി എന്നിവ മൂലം 1947-ൽ സിംഗപ്പൂരിൽ ഒരു പ്രക്ഷോപ പരമ്പരതന്നെ അരങ്ങേറുകയുണ്ടായി. ഇത് ഫലമായി പൊതുഗതാഗതം മുതലായ മറ്റ് സേവനരംഗങ്ങളിൽ കാര്യമായ സ്തംഭനം അനുഭവപ്പെട്ടു. 1947ന്റെ അവസാന നാളുകളോടെ സിംഗപ്പൂരിന്റെ സാമ്പത്തിക രംഗം കുറേശ്ശെ പുരോഗമിച്ചു തുടങ്ങി. ടിൻ, റബ്ബർ തുടങ്ങിയ ഉത്പന്നങ്ങൾക്ക് ലോകത്തിനെ മറ്റ് കോണുകളിൽനിന്നും വർദ്ധിച്ചുവന്ന ആവശ്യകതയായിരുന്നു ഇതിന് നിദാനം. എങ്കിലും രാജ്യത്തിനെ സാമ്പത്തികരംഗം യുദ്ധ-പൂർവ്വ നിലയിലേക്ക് തിരിച്ചെത്തുവാൻ ഇനിയും കൂടുതൽ വർഷങ്ങൾ എടുക്കുമായിരുന്നു.[36]
യുദ്ധത്തിൽ സിംഗപ്പൂരിനെ ജപ്പാനിൽനിന്നും പ്രതിരോധിക്കാൻ പോലുമാവാതെ, ബ്രിട്ടൺ നേരിട്ട പരാജയം, സിംഗപ്പൂരുകാർക്കിടയിൽ ബ്രിട്ടീഷ് സാമ്രജ്യത്തിനോടുണ്ടായിരുന്ന വിശ്വാസ്യതയെ ഇല്ലാതാക്കി. യുദ്ധത്തിന് ശേഷം വന്ന ദശാബ്ദങ്ങളിൽ സിംഗപ്പൂർ വളരെ വലിയ രാഷ്ട്രീയമാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ജനങ്ങൾക്കിടയിൽ ഉയർന്നുവന്ന കോളനി-വിരുദ്ധ ദേശീയതാ മനോഭാവം, മെർദേക (മലയ് ഭാഷയിൽ സ്വാതന്ത്ര്യം എന്നർത്ഥം) എന്ന മുദ്രാവാക്യമായി അലയടിച്ചു. ഇതേസമയം ബ്രിട്ടീഷുകാർ തങ്ങളുടെ ഭാഗത്ത് നിന്നും, സിംഗപ്പൂർ, മലയ എന്നിവക്ക് നൽകിവന്നിരുന്ന സ്വയംഭരണാധികാരത്തിന്റെ തോത് പടിപടിയായി ഉയർത്തിക്കൊണ്ടുവന്നു.[36] 1946 ഏപ്രിൽ 1ന് സ്റ്റ്രെയ്റ്റ് സെറ്റിൽമെന്റുകളിൽ ബ്രിട്ടണുണ്ടായിരുന്ന സ്വാധീനം കുറയുകയും, ഗവർണർ തലവനായ ഭരണകൂടമുള്ള ഒരു ക്രൗൺ കോളനിയായി സിംഗപ്പൂർ മാറുകയും ചെയ്തു. 1947 ജൂലൈയിൽ, പ്രത്യേകമായ ഭരണനിർവ്വഹണ സമിതിയും നിയമനിർമ്മാണ സമിതിയും സ്ഥാപിക്കപ്പെട്ടു. തുടർന്നുള്ള വർഷത്തിൽ നിയമനിർമ്മാണസഭയിലേക്ക് ആറ് അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പും നിശ്ചയിച്ചു.[37]
1950-കളിൽ, തൊഴിലാളി യൂണിയനുകളും ചൈനീസ് സ്കൂളുകളുമായി ഉറച്ച ബന്ധം പുലർത്തിയിരുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് അനുയായികൾ ഗവണ്മെന്റിനെതിരായി ഒരു ഗറില്ലാ യുദ്ധം തന്നെ പ്രഖ്യാപിച്ചു. ഇതിന്റെ പരിണതഫലമെന്നവണ്ണം മലയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഗപ്പൂരിൽ അരങ്ങേറിയ 1954 ലെ ദേശീയ സർവീസ് പ്രക്ഷോപങ്ങൾ, ചൈനീസ് മിഡിൽ സ്കൂൾ പ്രക്ഷോപങ്ങൾ, ഹോക്ക് ലീ ബസ് കലാപം തുടങ്ങിയ അനിഷ്ടകാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടുള്ളതാണ്.[38] 1955-ൽ സിംഗപ്പൂരിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ തൊഴിലാളി സഖ്യം പാർട്ടിയിൽനിന്നുള്ള നേതാവായിരുന്ന ഡേവിഡ് മാർഷൽ വിജയിച്ചു. സിംഗപ്പൂരിന്റെ സമ്പൂർണ്ണ സ്വയംഭരണാധികാരത്തിനുള്ള നിവേദനം അദ്ദേഹം ലണ്ടനിലേക്ക് അയച്ചു എങ്കിലും ബ്രിട്ടൺ ഇത് നിരാകരിക്കുകയാണുണ്ടായത്. 1956-ൽ അദ്ദേഹം രാജിവെച്ചതിനെതുടർന്ന് ലിം യൂ ഹോക്ക് പദവി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നയതന്ത്രനയങ്ങളുടെ ഫലമായി സിംഗപ്പൂരിന് പൂർണ്ണ ആഭ്യന്തര സ്വയം ഭരണാധികാരം നൽകാം എന്നത് ബ്രിട്ടന് ബോധ്യമായി, എങ്കിലും പ്രതിരോധവും വിദേശകാര്യവും അപ്പോഴും ബ്രിട്ടൺൻ്റെ കീഴിൽതന്നെ ആയിരുന്നു.[39]
1959 മേയ് മാസത്തിലെ തിരഞ്ഞെടുപ്പിൽ, പീപ്പ്ൾസ് ആക്ഷൻ പാർട്ടി വൻഭൂരിപക്ഷത്തോട്കൂടി വിജയിച്ചു. കോമൺ വെൽത്തിലെ ആഭ്യന്തരകാര്യങ്ങളിൽ സ്വയംഭരണാധികാരമുള്ള ആദ്യത്തെ രാജ്യമായി സിംഗപ്പൂർ. ലീ കുവാൻ യു സിംഗപ്പൂരിന്റെ ആധ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു.[40] വിദേശകാര്യം, സൈന്യം തുടങ്ങിയ മേഖലകൾ ഇപ്പോഴും ബ്രിട്ടന്റെ കീഴിൽ തന്നെ ആയിരുന്നു എങ്കിലും സിംഗപ്പൂരിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പരിഗണിച്ചിരുന്നു. സിംഗപ്പൂർ ഗവർണർ ആയിരുന്ന സർ വില്യം ആൽമോണ്ട് കോഡിംഗ്ടൺ ഗുഡ് രാഷ്ട്രത്തിന്റെ ആദ്യത്തെ രാഷ്ട്രത്തലവനായി( Yang di-Pertuan Negara ) അധികാരമേറ്റു എങ്കിലും പിന്നീട് ഈ പദവി യൂസഫ് ബിൻ ഇഷക്ന് ലഭിച്ചു.[41]
ഇരുവരും തമ്മിലുള്ള ശക്തമായ ബന്ധം കാരണം സിംഗപ്പൂരിന്റെ ഭാവി മലയയിലാണെന്ന് PAP നേതാക്കൾ വിശ്വസിച്ചു. സിംഗപ്പൂരിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മ ദുരിതങ്ങൾ ലഘൂകരിച്ച് ഒരു പൊതു വിപണി സൃഷ്ടിക്കുന്നതിലൂടെ മലയയുമായി വീണ്ടും ഒന്നിക്കുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് കരുതി. എന്നിരുന്നാലും, PAP യുടെ ഒരു വലിയ കമ്മ്യൂണിസ്റ്റ് അനുകൂല വിഭാഗം, സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് ലയനത്തെ ശക്തമായി എതിർത്തു, അതിനാൽ PAP-യിൽ നിന്ന് വേർപിരിഞ്ഞ് ബാരിസൻ സോസിയാലിസ് രൂപീകരിച്ചു. മലയയിലെ ഭരണകക്ഷിയായ യുണൈറ്റഡ് മലെയ്സ് നാഷണൽ ഓർഗനൈസേഷൻ (UMNO) കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു, കൂടാതെ PAP യുടെ കമ്മ്യൂണിസ്റ്റ് ഇതര വിഭാഗങ്ങളെ UMNO പിന്തുണയ്ക്കുമെന്ന് സംശയിച്ചിരുന്നു. PAP ഗവൺമെന്റിനോടുള്ള അവിശ്വാസവും സിംഗപ്പൂരിലെ വലിയ വംശീയ ചൈനീസ് ജനസംഖ്യ മലയയിലെ വംശീയ സന്തുലിതാവസ്ഥയെ മാറ്റുമെന്ന ആശങ്കയും കാരണം ലയനം എന്ന ആശയത്തെക്കുറിച്ച് ആദ്യം സംശയം തോന്നിയ UMNO, ഒരു സംയുക്ത കമ്മ്യൂണിസ്റ്റ് ഭരണം വന്നാലോ എന്ന ഭയം നിമിത്തം, പിന്നീട് ലയന ആശയത്തെ പിന്തുണച്ചു.
1961 മെയ് 27-ന്, മലയയുടെ പ്രധാനമന്ത്രി തുങ്കു അബ്ദുൾ റഹ്മാൻ മലേഷ്യ എന്ന പേരിൽ ഒരു പുതിയ ഫെഡറേഷനായി അപരതീക്ഷിതമായി നിർദ്ദേശം നൽകി, അത് ഈ മേഖലയിലെ നിലവിലുള്ളതും പഴയതുമായ ബ്രിട്ടീഷ് അധീന പ്രദേശങ്ങളെ ഒന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു. ഫെഡറേഷൻ ഓഫ് മലയ, സിംഗപ്പൂർ, ബ്രൂണെ, നോർത്ത് ബോർണിയോ, സരവാക്ക് ആയിരുന്നു അത്. ബോർണിയൻ പ്രദേശങ്ങളിലെ അധിക മലായ് ജനസംഖ്യ സിംഗപ്പൂരിലെ ചൈനീസ് ജനസംഖ്യയെ സന്തുലിതമാക്കുമെന്ന് UMNO നേതാക്കൾ വിശ്വസിച്ചു. ലയനം സിംഗപ്പൂരിനെ കമ്മ്യൂണിസത്തിന്റെ സങ്കേതമാക്കുന്നതിൽ നിന്ന് തടയുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചിരുന്നു. ഒരു ലയനത്തിനുള്ള ഒരു കൽപ്പന ലഭിക്കുന്നതിന്, ലയനത്തെക്കുറിച്ച് PAP ഒരു റഫറണ്ടം നടത്തി. ഈ റഫറണ്ടത്തിൽ മലേഷ്യയുമായുള്ള ലയനത്തിനായി വ്യത്യസ്ത നിബന്ധനകൾ തിരഞ്ഞെടുത്തു, മാത്രമല്ല ലയനം പൂർണ്ണമായും ഒഴിവാക്കാനുള്ള ഓപ്ഷനും ഇല്ലായിരുന്നു. 1963 സെപ്തംബർ 16-ന്, സിംഗപ്പൂർ മലയ, നോർത്ത് ബോർണിയോ, സരവാക്ക് എന്നിവയുമായി ചേർന്ന് മലേഷ്യ ഉടമ്പടിയുടെ നിബന്ധനകൾക്ക് കീഴിൽ പുതിയ ഫെഡറേഷൻ ഓഫ് മലേഷ്യ രൂപീകരിച്ചു. ഈ ഉടമ്പടി പ്രകാരം, മലേഷ്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സിംഗപ്പൂരിന് താരതമ്യേന ഉയർന്ന തലത്തിലുള്ള സ്വയംഭരണാവകാശം ഉണ്ടായിരുന്നു.
ബോർണിയോയുടെ മേലുള്ള സ്വന്തം അവകാശവാദങ്ങൾ കാരണം ഇന്തോനേഷ്യ മലേഷ്യയുടെ രൂപീകരണത്തെ എതിർക്കുകയും മലേഷ്യയുടെ രൂപീകരണത്തിന് മറുപടിയായി കോൺഫ്രോണ്ടാസി (ഇന്തോനേഷ്യൻ ഭാഷയിൽ ഏറ്റുമുട്ടൽ) ആരംഭിക്കുകയും ചെയ്തു. 1965 മാർച്ച് 10 ന്, മക്ഡൊണാൾഡ് ഹൗസിന്റെ മെസനൈൻ തറയിൽ ഇന്തോനേഷ്യൻ അട്ടിമറിക്കാർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു, മൂന്ന് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ നടന്ന 42 ബോംബ് സ്ഫോടന സംഭവങ്ങളിൽ ഏറ്റവും മാരകമായ സംഭവമാണിത്. ഇന്തോനേഷ്യൻ മറൈൻ കോർപ്സിലെ രണ്ട് അംഗങ്ങളായ ഉസ്മാൻ ബിൻ ഹാജി മുഹമ്മദ് അലിയും ഹാരുൺ ബിൻ സെയ്ദും ഈ കുറ്റകൃത്യത്തിന് ഒടുവിൽ ശിക്ഷിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. സ്ഫോടനത്തിൽ മക്ഡൊണാൾഡ് ഹൗസിന് 250,000 യുഎസ് ഡോളർ (2020ൽ 2,053,062 യുഎസ് ഡോളറിന് തുല്യം) നാശനഷ്ടമുണ്ടായി.
ലയനത്തിനു ശേഷവും സിംഗപ്പൂർ സർക്കാരും മലേഷ്യൻ കേന്ദ്ര സർക്കാരും രാഷ്ട്രീയവും സാമ്പത്തികവുമായ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഒരു പൊതു വിപണി സ്ഥാപിക്കാനുള്ള കരാർ ഉണ്ടായിരുന്നിട്ടും, മലേഷ്യയുടെ മറ്റ് ഭാഗങ്ങളുമായി വ്യാപാരം നടത്തുമ്പോൾ സിംഗപ്പൂർ നിയന്ത്രണങ്ങൾ തുടർന്നു. പ്രതികാരമെന്ന നിലയിൽ, രണ്ട് കിഴക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് സമ്മതിച്ച വായ്പയുടെ മുഴുവൻ വ്യാപ്തിയും സിംഗപ്പൂർ സബയിലേക്കും സരവാക്കിലേക്കും നൽകിയില്ല. താമസിയാതെ ചർച്ചകൾ തകർന്നു, അധിക്ഷേപകരമായ പ്രസംഗങ്ങളും എഴുത്തും ഇരുവശത്തും നിറഞ്ഞു. ഇത് സിംഗപ്പൂരിൽ വർഗീയ കലഹത്തിലേക്ക് നയിച്ചു, 1964-ലെ വംശീയ കലാപത്തിൽ കലാശിച്ചു. 1965 ആഗസ്റ്റ് 7-ന്, മലേഷ്യൻ പ്രധാനമന്ത്രി തുങ്കു അബ്ദുൾ റഹ്മാൻ, കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ മറ്റൊരു വഴിയും കാണാതെ, സിംഗപ്പൂരിനെ മലേഷ്യയിൽ നിന്ന് പുറത്താക്കാൻ വോട്ട് ചെയ്യണമെന്ന് മലേഷ്യൻ പാർലമെന്റിനെ ഉപദേശിച്ചു. 1965 ആഗസ്ത് 9-ന്, മലേഷ്യൻ പാർലമെന്റ് 126-നെതിരെ 0 എന്ന വോട്ടിന്, ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ നീക്കി, സിംഗപ്പൂരിനെ മലേഷ്യയിൽ നിന്ന് പുറത്താക്കി, സിംഗപ്പൂരിനെ പുതിയ സ്വതന്ത്ര രാജ്യമായി വിട്ടു.
പ്രധാന ദ്വീപായ പുലാവു ഉജോങ് ഉൾപ്പെടെ, 63 ദ്വീപുകൾ ചേരുന്നതാണ് സിംഗപ്പൂർ രാജ്യം.[42] പ്രധാന ദ്വീപിനെ മലേഷ്യയുടെ ജൊഹോറുമായി ബന്ധിപ്പിച്ചുകൊണ്ട് 2 മനുഷ്യനിർമ്മിത പാലങ്ങളുണ്ട്: വടക്കുഭാഗത്ത് ജൊഹോർ–സിംഗപ്പൂർ കടൽപ്പാലവും പടിഞ്ഞാറ് ഭാഗത്ത് തുവാസ് സെക്കൻഡ് ലിങ്കും. ജുറോങ്ക്, പുലാവു തെക്കോങ്, പുലാവു ഉബിൻ സെന്റോസ എന്നിവയാണ് സിംഗപ്പൂരിലെ ചില പ്രധാന ദ്വീപുകൾ. 163.63 മീ (537 അടി) ഉയരത്തിലുള്ള ബുകിറ്റ് തിമാ കുന്നാണ് സിംഗപ്പൂരിലെ ഏറ്റവും ഉയർന്ന സ്ഥലം.[43]
ഭൂമി വീണ്ടെടുക്കൽ പദ്ധതികൽ മുഖാന്തരംസിംഗപ്പൂരിന്റെ കരവിസ്തൃതി 1960-ൽ 581.5 കി.m2 (224.5 ച മൈ) എന്നതിൽ നിന്നും 2015-ൽ 719.1 കി.m2 (277.6 ച മൈ) ആയി ഉയർന്നിട്ടുണ്ട്. ഇത് ഏകദേശം 23% (130 km2) വരും.[3][44] 2030ആവുമ്പോഴേക്കും മറ്റൊരു 100 കി.m2 (40 ച മൈ) കരഭൂമികൂടെ വീണ്ടെടുക്കാം എന്ന് ഭരണാധികാരികൾ ലക്ഷ്യം വെയ്ക്കുന്നു.[45] ജുറോങ് ദ്വീപിൽ ചെയ്തതുപോലെ അടുത്തടുത്തുള്ള ചെറുദ്വീപുകളെ ഭൂമി വീണ്ടെടുക്കൽ വഴി ബന്ധിപ്പിച്ച് കൂടുതൽ വിസ്തൃതിയുള്ള ദ്വീപുകൾ സൃഷ്ടിക്കുന്ന പദ്ധതികളും സിംഗപ്പൂരിലുണ്ട്.[46]
സിംഗപ്പൂരിലെ നഗരവൽകരണം മുഖേന അതിനെ സ്വാഭാവികമായ വനവിസ്തൃതിയിൽ 95% ഇടിവ് സംഭവിച്ചിട്ടുണ്ട്.[47] ഇന്ന് സിംഗപ്പൂരിൽ നൈസർഗ്ഗികമായി കാണുന്ന ജന്തുജാലങ്ങളും സസ്യജാലങ്ങളും പ്രധാനമായും സംരക്ഷിത മേഖലകളായ ബുകിറ്റ് തിമാഹ് നേച്ചർ റിസർവ്, സുൻഗേയി ബുലോഹ് വെറ്റ്ലാൻഡ് റിസർവ് തുടങ്ങിയവയിലാണ് കാണുന്നത്. സിംഗപ്പൂരിന്റെ കരവിസ്തൃതിയുടെ കേവലം 0.25% മാത്രമാണ് ഇത്.[47] വനവിസ്തൃതിയിൽ വരുന്ന കുറവ് പരിഹരിക്കുന്നതിനായി, 1967-ൽ സർക്കാർ സിംഗപ്പൂരിനെ ഒരു "ഉദ്യാന നഗരം" ആക്കി മാറ്റുകയെന്ന വീക്ഷണം കൊണ്ടുവന്നു.[48] നഗരവൽകരണത്തിന്റെ ദോഷഫലങ്ങളെ ലഘൂകരിക്കുക, ജനജീവിതം മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇതിന്റെ ലക്ഷ്യങ്ങൾ.[49] ഇതിനു ശേഷം, ഏകദേശം 10% കരഭൂമി ഉദ്യാനങ്ങൾക്കും സംരക്ഷിത ഭൂപ്രകൃതികൾക്കുമായി മാറ്റിവെക്കുകയുണ്ടായി.[50] ഇന്ന് അവശേഷിക്കുന്ന വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിനായുള്ള പദ്ധതികളും ഗവണ്മെന്റ് വിഭാവനം ചെയ്തിട്ടുണ്ട്.[51]
ഉദ്യാനങ്ങൾക്ക് പേരുകേട്ട നഗരമാണ് സിംഗപ്പൂർ. 150 വർഷത്തോളം പഴക്കമുള്ള സിംഗപ്പൂർ സസ്യോദ്യാനം, രാജ്യത്തുനിന്നും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച ആദ്യത്തെ കേന്ദ്രമാണ്.[52] ഗാർഡൻസ് ബൈ ദ ബേ എന്ന ജൈവോദ്യാനം സിംഗപ്പൂരിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് .
ഭൂമധ്യരേഖാ മഴക്കാടുകളിലെ കാലാവസ്ഥ (Köppen: Af) തന്നെയാണ് സിംഗപ്പൂരിലും അനുഭവപ്പെടുന്നത്. ഇവിടെ കാര്യമായ ഋതു വത്യാസങ്ങൾ ഒന്നും അനുഭവപ്പെടാറില്ല. സമാനമായ അന്തരീക്ഷോഷ്മാവും മർദ്ദവും, ഉയർന്ന ആർദ്രത, സമൃദ്ധമായ വർഷപാതം എന്നിവ സിംഗപ്പൂരിൽ അനുഭവപ്പെടുന്നു. സാധാരണയായി അനുഭവപ്പെടുന്ന അന്തരീക്ഷോഷ്മാവ് 22- തൊട്ട് 35 °C (72- തൊട്ട് 95 °F) വരെയാണ്. വർഷം മുഴുവനും അന്തരീക്ഷോഷ്മാവിൽ കാര്യമായ വ്യതിയാനം ഇല്ലെങ്കിലും, നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങൾ സിംഗപ്പൂരിലെ മഴക്കാലമാണ്.[53]
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ സിംഹപ്പൂരിൽ പലപ്പോഴും ഹേസ് അനുഭവപ്പെടാറുണ്ട്. അയൽരാജ്യമായ ഇന്തോനേഷ്യൽ, പ്രത്യേഗിച്ച് സുമാത്രയിൽ ഉണ്ടാകുന്ന കാട്ടുതീയാണ് ഇതിന്റെ പ്രധാന കാരണം.[54] ഡേ ലൈറ്റ് സേവിങ് സമയക്രമം (DST) സിംഗപ്പൂരിൽ പ്രയോഗത്തിലില്ലെങ്കിലും, ഇവിടത്തെ സമയം GMT+8 സമയ മേഖലയിൽ പെടുന്നു.[55]
സിംഗപ്പൂർ പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 34.3 (93.7) |
35.2 (95.4) |
36.0 (96.8) |
35.8 (96.4) |
35.4 (95.7) |
35.0 (95) |
34.0 (93.2) |
34.2 (93.6) |
34.3 (93.7) |
34.6 (94.3) |
34.2 (93.6) |
33.8 (92.8) |
36.0 (96.8) |
ശരാശരി കൂടിയ °C (°F) | 30.1 (86.2) |
31.2 (88.2) |
31.6 (88.9) |
31.7 (89.1) |
31.6 (88.9) |
31.3 (88.3) |
30.9 (87.6) |
30.9 (87.6) |
30.9 (87.6) |
31.1 (88) |
30.6 (87.1) |
30.0 (86) |
31.0 (87.8) |
പ്രതിദിന മാധ്യം °C (°F) | 26.0 (78.8) |
26.5 (79.7) |
27.0 (80.6) |
27.4 (81.3) |
27.7 (81.9) |
27.7 (81.9) |
27.4 (81.3) |
27.3 (81.1) |
27.2 (81) |
27.0 (80.6) |
26.5 (79.7) |
26.0 (78.8) |
26.98 (80.56) |
ശരാശരി താഴ്ന്ന °C (°F) | 23.3 (73.9) |
23.6 (74.5) |
23.9 (75) |
24.4 (75.9) |
24.8 (76.6) |
24.8 (76.6) |
24.6 (76.3) |
24.5 (76.1) |
24.2 (75.6) |
24.1 (75.4) |
23.7 (74.7) |
23.5 (74.3) |
24.1 (75.4) |
താഴ്ന്ന റെക്കോർഡ് °C (°F) | 19.4 (66.9) |
19.7 (67.5) |
20.2 (68.4) |
20.7 (69.3) |
21.2 (70.2) |
20.8 (69.4) |
19.7 (67.5) |
20.2 (68.4) |
20.7 (69.3) |
20.6 (69.1) |
21.1 (70) |
20.6 (69.1) |
19.4 (66.9) |
വർഷപാതം mm (inches) | 243.2 (9.575) |
159.9 (6.295) |
185.7 (7.311) |
178.9 (7.043) |
171.3 (6.744) |
162.1 (6.382) |
158.7 (6.248) |
175.4 (6.906) |
169.2 (6.661) |
193.8 (7.63) |
256.9 (10.114) |
287.4 (11.315) |
2,342.5 (92.224) |
ശരാ. മഴ ദിവസങ്ങൾ | 15 | 11 | 14 | 15 | 15 | 13 | 13 | 14 | 14 | 16 | 19 | 19 | 178 |
% ആർദ്രത | 84.7 | 82.8 | 83.8 | 84.8 | 84.4 | 83.0 | 82.8 | 83.0 | 83.4 | 84.1 | 86.4 | 86.9 | 84.2 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 172.4 | 183.2 | 192.7 | 173.6 | 179.8 | 177.7 | 187.9 | 180.6 | 156.2 | 155.2 | 129.6 | 133.5 | 2,022.4 |
Source #1: National Environment Agency (temp. 1929–1941 and 1948–2011, rainfall 1869–2011, humidity 1929–1941 and 1948–2011, rain days 1891–2011)[56] | |||||||||||||
ഉറവിടം#2: NOAA (sun only, 1961–1990)[57] |
വെസ്റ്റ് മിനിസ്റ്റർ രീതിയിലുള്ള ഭരണക്രമം നിലനിൽക്കുന്ന പാർലമെന്ററി റിപബ്ലിക് രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂരിന്റെ ഭരണഘടന രാജ്യത്ത് ഒരു പ്രാതിനിധ്യ ജനാതിപത്യം സ്ഥാപിച്ചിരിക്കുന്നു.[58] ഭരണനിർവ്വഹണ അധികാരം പ്രധാനമന്ത്രി നേതൃത്വം നൽകുന്ന മന്ത്രിസഭയ്ക്കാണ്. എങ്കിലും ഭരണഘടന പ്രസിഡന്റിനും ചില അധികാരങ്ങൾ കൽപ്പിക്കുന്നുണ്ട്.[59] വീറ്റോ അധികാരം, ജഡ്ജിമാരുടെ നിയമനം തുടങ്ങിയ ചില കാര്യങ്ങളുടെ ചുമതല പ്രസിഡന്റിനാണെങ്കിലും, ഇന്ത്യയിലെ പോലെതന്നെ പ്രസിഡന്റ് പദവി പൊതുവെ ഒരു നാമമാത്ര പദവിയാണ്.[60]
ദക്ഷിണപൂർവ്വേഷ്യയിലേയും സമീപമേഖലയിലേയും സുരക്ഷ പരിപാലനം ലക്ഷ്യം വെച്ചുള്ളതാണ് സിംഗപ്പൂരിന്റെ വിദേശനയം. മേഖലയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരതയെ അത് അടിസ്ഥാനമാക്കിയിരിക്കുന്നു.[61] 180 ലധികം പരമാധികാര രാഷ്ട്രങ്ങളുമായി സിംഗപ്പൂർ നയതന്ത്ര ബന്ധം പുലർത്തുന്നുണ്ട്.[62]
ആസിയാന്റെ(ASEAN) സ്ഥപകരാജ്യങ്ങളിൽ ഒന്ന് എന്ന നിലയ്ക്ക്,[63] ആസിയാൻ സ്വതന്ത്ര വാണിജ്യ മേഖലയേയും (AFTA) ആസിയാൻ നിക്ഷേപ മേഖലയേയും സിംഗപ്പൂർ ശക്തമായി പിന്താങ്ങുന്നു. സിംഗപ്പൂരിന്റെ സാമ്പത്തികരംഗം മൊത്തത്തിൽ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയുമായി വളരെയധികം ഇഴചേർന്നുകിടക്കുന്നതിനാലാണിത്. മുൻ പ്രധാനമന്ത്രി ഗോ ചോക് തോങ്, നിലവിലെ ആസിയാൻ സ്വതന്ത്ര വാണിജ്യ മേഖലക്ക് ഒരു ചുവട് മുന്നിലായി ഒരു ആസിയാൻ സാമ്പത്തിക സമൂഹം എന്ന ആശയവും മുന്നോട്ട് വെച്ചിരുന്നു. ഇത് സിംഗപ്പൂരിനെ കമ്പോളവുമായി കൂടുതൽ അടുക്കുന്നതിൻ ഇടയാക്കുന്നതാണ്.
മറ്റ് മേഖലാ സംഘടനകളായ ഏഷ്യ–യൂറോപ്പ് മീറ്റിംഗ്, ഫോറം ഫോർ ഈസ്റ്റ് ഏഷ്യ-ലാറ്റിൻ അമേരിക്കൻ കോർപ്പറേഷൻ, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ, ഈസ്റ്റ് ഏഷ്യ സമ്മിറ്റ് എന്നിവയിലും സിംഗപ്പൂർ അംഗമാണ്.[61] ചേരിചേരാ പ്രസ്ഥാനത്തിലെയും, കോമൺവെൽത്ത്ഇലെയും ഒരു അംഗംകൂടിയാണ് സിംഗപ്പൂർ.[64][65] ജി20-ലെ ഒരു ഔദ്യോഗിക അംഗം അല്ലെങ്കിൽകൂടിയും, 2010 മുതൽക്കുള്ള ഒട്ടുമിക്ക വർഷങ്ങളിലും ജി20 നടപടിക്രമങ്ങളിൽ പങ്കെടുക്കനുള്ള ക്ഷണം സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട്.[66]
പൊതുവെ, മറ്റ് ആസിയാൻ രാജ്യങ്ങളുമായുള്ള സിംഗപ്പൂരിന്റെ ഉഭയകക്ഷി ബന്ധം സുദൃഢമാണെങ്കിലും, ചിലകാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാറുണ്ട്.[67] അയൽരാജ്യങ്ങളായ മലേഷ്യയും ഇന്തോനേഷ്യയും തമ്മിലുള്ള സിംഗപ്പൂരിന്റെ ബന്ധവും ചിലപ്പോഴൊക്കെ ആയാസകരമാകാറുണ്ട്.[68] സിംഗപ്പൂരിലേക്ക് ശുദ്ധ ജലം എത്തിക്കുന്ന വിഷയത്തിൽ മലേഷ്യയുമായി തർക്കങ്ങൾ ഉണ്ടാകാറുണ്ട്.[69] അതുപോലെ സിംഗപ്പൂർ ആയുധ സേന മലേഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ചും തർക്കങ്ങൾ ഉണ്ടാകുന്നു.[68] മലേഷ്യയും ഇന്തോനേഷ്യയുമായി അതിർത്തി തർക്കങ്ങളുമുണ്ട്, സിംഗപ്പൂരിന്റെ കടൽനികത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട് വാഗ്വാദങ്ങൾ നടക്കുന്നതിനാൽ ഇരു രാജ്യങ്ങളും സിംഗപ്പൂരിലേക്ക് മണൽ കയറ്റി അയക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. [70] മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന പെഡ്ര ബ്രാങ്ക തർക്കം, അന്തർദേശീയ നീതിന്യായ കോടതി മുഖാന്തരം ഒത്തുതീർപ്പാക്കിയിട്ടുണ്ട്.[71] മലാക്ക കടലിടുക്കിലെ കടൽകൊള്ള മൂന്നുരാജ്യങ്ങളേയും വല്യ്ക്കുന്ന വിഷയമാണ്.[69] ബ്രൂണൈയുമായി സിംഗപ്പൂർ വളരെ അടുത്ത സാമ്പത്തികബന്ധം പുലർത്തുന്നു. ഈ രണ്ടുരാജ്യങ്ങളുടേയും കറൻസികൾ വ്യത്യസ്തമാണെങ്കിലും അവയുടെ മൂല്യം ഒന്നുതന്നെയാണ്. ഇരുരാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ കരാർ പ്രകാരം ബ്രൂണൈ ഡോളറും, സിംഗപ്പൂർ ഡോളറും ഇരു രാജ്യങ്ങളിലും നിയമപരമായി വിനിമയം ചെയ്യാവുന്നതാണ്.[72][73]
ഇന്ത്യയുമായി പൊതുവെ സിംഗപ്പൂർ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. ഇന്ത്യയുമായി വളരെകാലങ്ങളായുള്ള സാംസ്കാരിക ബന്ധം സിംഗപ്പൂരിനുണ്ട്. 300,000 ലധികം ഇന്ത്യൻ വംശജർ സിംഗപ്പൂരിൽ അധിവസിക്കുന്നു.[74] സിംഗപ്പൂരിന്റെ വിദേശകാര്യമന്ത്രി ജോർജ്ജ് യിയോയുടെ കാലത്ത് നളന്ദ സർവ്വകലാശാല സ്ഥാപിക്കുന്നതിൽ സിംഗപ്പൂർ വളരെയധികം താത്പര്യം എടുത്തിരുന്നു. ഇന്ത്യയുടെ "കിഴക്കോട്ട് നോക്കുക" നയത്തെ അനുകൂലിച്ചുകൊണ്ടുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു സിംഗപ്പൂർ. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപകരിൽ 8ആം സ്ഥാനമാണ് സിംഗപ്പൂരിന്. ആസിയാൻ രാജ്യങ്ങളിൽ ഒന്നാമതും.[75][76] 2005–06 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ 9ആമത്തെ വാണിജ്യപങ്കാളിയായിരുന്നു സിംഗപ്പൂർ.[75] 2006-ലെ കണക്കനുസരിച്ച് സിംഗപ്പൂരിന് ഇന്ത്യയിലുള്ള മൊത്തം നിക്ഷേപത്തിനെ മൂല്യം ഏകദേശം US$3 ബില്യൺ വരും. 2015ഇൽ ഇത് US$10 ബില്യണായി ഉയരുമെന്ന് കണക്കാക്കിയിരുന്നു.[75][77][78] ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്പന്നങ്ങൾ പെട്രോളിയം, രത്നകല്ലുകൾ, ആഭരണങ്ങൾ, യന്ത്രങ്ങൾ എന്നിവയും, ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഓർഗാനിക് കെമിക്കലുകൾ, ലോഹങ്ങൾ എന്നിവയാണ്. സിംഗപ്പൂരിൽനിന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ചരക്കുകളിൽ പകുതിയിലധികവും, ഇന്ത്യയിൽ നിന്നുതന്നെ ഇറക്കുമതി ചെയ്തതിനു ശേഷം "വീണ്ടും-കയറ്റുമതി" ചെയ്യുന്ന വസ്തുക്കളാണ്.[75]
ദക്ഷിണേഷ്യയിലെ തന്നെ സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന ഒരു പ്രതിരോധസൈന്യമാണ് സിംഗപ്പൂരിന്റേത്.[79] സിംഗപ്പൂർ കരസേന, സിംഗപ്പൂർ റിപ്പബ്ലിൿ നാവിക സേന, സിംഗപ്പൂർ റിപ്പബ്ലിക് വ്യോമസേന എന്നിവ ചേരുന്നതാണ് സിംഗപ്പൂർ സൈന്യം. രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്നതിൽ ഒരു പ്രധാന പങ്കാളിയായി സൈന്യത്തെ കാണുന്നു.[80][81] രാജ്യത്തിന്റെ ജിഡിപിയുടെ 4.9% ഭാഗവും, ഗവണ്മെന്റ് പ്രതിരോധാവശ്യങ്ങൾക്കായി ചെലവാക്കുന്നു.[79] കൂടാതെ ഗവണ്മെന്റ് ചിലവഴിക്കുന്ന തുകയിൽ നാലിൽ ഒരു ഡോളർ പ്രതിരോധമേഖലയിലേക്കാണ പോകുന്നത് എന്ന് കണക്കുകൾ പറയുന്നു.[82]
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, സിംഗപ്പൂരിന് ബ്രിട്ടീഷ് ഓഫീസർമാരുടെ കീഴിലായി രണ്ട് ഇൻഫാൻട്രി റെജിമെന്റുകൾ ഉണ്ടായിരുന്നു. രാജ്യത്തിന് ഫലപ്രധമായ സുരക്ഷ നൽകുന്നതിന് ഈ സൈന്യം തീരെ ചെറുതാണ് എന്ന തിരിച്ചറിവ്, രാജ്യത്തെ സൈനികശേഷി വർദ്ധിപ്പിക്കുന്നതിന് മുൻ തൂക്കംനൽകി.[83] 1971 ഒകടോബറോടുകൂടി ബ്രിട്ടൺ സിംഗപ്പൂരിൽ നിന്നും തങ്ങളുടെ സൈന്യത്തെ തിരിച്ചുവിളിച്ചു. വളരെ കുറച്ച് വിദേശ സൈനികർ മാത്രമേ സിംഗപ്പൂരിൽ ശേഷം അവശേഷിച്ചിരുന്നുള്ളൂ. 1976 മാർച്ചിൽ അവസാനത്തെ ബ്രിട്ടീഷ് സിനികനും സിംഗപ്പൂരിൽ നിന്ന് പിൻവാങ്ങി. ഏറ്റവും അവസാനമായി സിംഗപ്പൂരിൽനിന്നും വിട്ടുപോയ സൈന്യം ന്യൂസിലാൻഡിന്റേതായിരുന്നു. 1989ലായിരുന്നു ഇത്.[84]
ആദ്യകാലത്ത് സിംഗപ്പൂരിന് ഇസ്രായേൽ വളരേയധികം സൈനിക പിന്തുണ നൽകിയിരുന്നു.[85] സിംഗപ്പൂരിന്റെ മുസ്ലീം-ഭൂരിപക്ഷമുള്ള അയൽരാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ എന്നിവർ ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നില്ല.[86][87][88] സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം ഭയന്നിരുന്ന ഒരു പ്രധാന പ്രശ്നം മലേഷ്യയുടെ അധിനിവേശമാണ്. സിംഗപ്പൂർ ആർമ്ഡ് ഫോർസ് (SAF) രൂപികരിക്കുന്നതിൽ ഇസ്രായേലി ഡിഫൻസ് ഫോർസ് (IDF) വളരെയധികം പങ്കുവഹിച്ചിരുന്നു. ഇസ്രായേലി സൈന്യത്തിന് കീഴിൽ സിംഗപ്പൂർ സൈനികർക്ക് പരിശീലനം ലഭിച്ചു. ഇസ്രായേൽ മാതൃകയാണ് രാജ്യത്ത് പിന്തുടർന്നുവന്നത്.[85] ഇസ്രായേലുമായി ഇന്നും സിംഗപ്പൂർ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു. ഇന്നും ഇസ്രായേലിൽനിന്ന് വളരെയധികം ആയുധങ്ങളും സൈനിക വിദ്യയും വാങ്ങുന്ന ഒരു രാജ്യമാണ് സിംഗപ്പൂർ.[89][90]
വിവിധയിനം പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ക്ഷമത എസ് എ എഫ് നേടിയിട്ടുണ്ട്. സൈന്യത്തിന് ആവശ്യമായ ഉപയോഗവസ്തുക്കൾ എത്തിച്ചുകൊടുക്കേണ്ട ചുമതല ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഏജൻസിക്കാണ്.[91]
18 വയസ്സിനു മുകളിലുള്ള സിംഗപ്പൂരിലെ എല്ലാ പൗരന്മാരും നിർബന്ധിത സൈനിക സേവനം ചെയ്യേണ്ടതുണ്ട്. ഇതിൽനിന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും, വളരെയധികം കുടുംബബാദ്ധ്യതകൾ എന്ന് തെളിയിക്കുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്. സൈനിക സേവനം ചെയ്യേണ്ട നിർബന്ധമില്ലെങ്കിലും എസ് എ എഫിൽ സ്ത്രീകളുടെ സാനിധ്യം വർദ്ധിച്ചുവരുന്നുണ്ട്: 1989 മുതൽ പുരുഷന്മാർക്കുവേണ്ടി മാത്രം നീക്കിവെച്ചിരുന്ന സൈനിക ജോലികളിൽ സ്ത്രീ സംവരണവും ഏർപ്പെടുത്തി. തിരഞ്ഞെടുക്കപ്പെടുന്നവർ കുറഞ്ഞത് 9 ആഴ്ചകൾ നീളുന്ന പരിശീലന പരിപാടികൾക്ക് വിധേയരാകേണ്ടതുണ്ട്.[92]
വിശാലവും തുറസായതുമായ സ്ഥലത്തിന്റെ പരിമിതി മൂലം, വെടിവെയ്പ്പ്, കര, നാവിക ആയോധനമുറകൾ മുതലായ പരിശീലനപരിപാടികളെല്ലാം മറ്റ് ചെറുദ്വീപുകളിലായി സംഘടിപ്പിക്കുന്നു. സാധാരണ പൗരന്മാർക്ക് ഇവിടേക്കുള്ള പ്രവേശനാനുമതി നിരോധിച്ചിരിക്കുന്നു. പ്രധാന ദ്വീപിലും, നഗരത്തിലും ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ ഇത് ഇല്ലാതാക്കുന്നു. എന്നിരുന്നാലും, ഉയർന്ന തോതിലുള്ള സൈനിക പരിശീലനങ്ങൾ ദ്വീപിനു സമീപം നടത്തുന്നത് അപകടകരമായി കണക്കാക്കയാൽ, 1975 മുതൽ ഇവ തായ്വാനിൽ സംഘടിപ്പിച്ചുവരുന്നു.[92] കൂടാതെ ഒരു ഡസണോളം മറ്റ് രാജ്യങ്ങളിലും സൈനികാഭ്യാസം നടത്താറുണ്ട്.
സ്ഥല, വ്യോമ പരിമിതികൾ മൂലം,ഓസ്ട്രേലിയ, യു എസ് ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ എയർഫോഴ്സ് (RSAF) വിദേശ സൈനിക ബേസുകൾ നിലനിർത്തുന്നുണ്ട്. ആർ എസ് എ എഫിന്റെ 130 സ്ക്വാഡ്രോൺ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ RAAF ബേസ് പിയ്ർസിലും.[93] 126 സ്ക്വാഡ്രോൺ ക്വീൻസ്ലാൻഡിലെ ഊകി ആർമി ഏവിയേഷൻ സെന്ററും താവളമാക്കിയിരിക്കുന്നു. [94] സിംഗപ്പൂരിന് ഫ്രാൻസിലെ കാസൗ എയർ ബേസിൽ 150 സ്ക്വാഡ്രോൺ താവളം ഉണ്ട്.[95][96] അമേരിക്കൻ ഐക്യനാടുകളിലെ സാൻ ഡീഗൊ, കാലിഫോർണിയ, മരാന, ഗ്രാൻഡ് പ്രയറി, ലൂക് എയർഫോഴ്സ് ബേസ് എന്നീ വിടങ്ങളിൽ സൈനിക കേന്ദ്രങ്ങളുണ്ട്.[97][98]
സിംഗപ്പൂരിന് പുറത്തേക്കും എസ് എ എഫ് തങ്ങളുടെ സൈന്യത്തെ സേവനമനുഷ്ഠിക്കാനായി പറഞ്ഞയച്ചിട്ടുണ്ട്. ഇറാഖ്,[99] അഫ്ഗാനിസ്ഥാൻ,[100] എന്നീ രാജ്യങ്ങളിൽ സിംഗപ്പൂർ സൈനികർ സേവനം ചെയ്തിരുന്നു.2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും തുടർന്നുണ്ടായ സുനാമിയിലും ഇന്തോനേഷ്യയിലെ അക്കെയിലേക്ക് സിംഗപ്പൂർ സൈന്യം. സഹായങ്ങൾ നൽകിയിരുന്നു. കത്രീന ചുഴലിക്കാറ്റ്, ഹയാൻ ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോപങ്ങളിലും എസ് എ എഫ് രക്ഷാപ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്നു.[101] ഓസ്ട്രേലിയ, മലേഷ്യ, ന്യൂസീലൻഡ്, യു.കെ.എന്നീ രാജ്യങ്ങളുമായി ചേർന്ന സിംഗപ്പൂർ ഫൈവ് പവർ ഡിഫൻസ് അറേഞ്ച്മെന്റ് എന്ന ഒരു സൈനിക സഖ്യത്തിലും അംഗമാണ്.[81]
സ്വാതന്ത്ര്യത്തിനു മുന്നേ 1965, ബ്രിട്ടിഷ് ഭരണത്തിനു കീഴിലുള്ള ഒരു കോളനി ആയിരുന്നു സിംഗപ്പൂർ, കിഴക്കൻ ഏഷ്യയിലെ പ്രധാന ബ്രിട്ടിഷ് നാവികകേന്ദ്രവും അന്ന് സിംഗപ്പൂർ ആയിരുന്നു. വളരെയധികം പുരോഗമിച്ച മാർക്കറ്റ് സാമ്പത്തികരംഗമാണ് സിംഗപ്പൂരിലേത്, പണ്ട് പ്രധാന തുറമുഖമായതിന്റെ തുടർച്ചയെന്നോണമാണ് സിംഗപ്പൂർ സാമ്പത്തിക, വാണിജ്യ മേഖലകളിൽ കൂടുതൽ പുരോഗതി നേടിയത്. സിംഗപ്പൂർ, ഹോങ് കോങ്, ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളെ അവയുടെ സാമ്പത്തിക പുരോഗതി കണക്കിലെടുത്ത് നാല് ഏഷ്യൻ കടുവകൾ എന്ന വിശേഷണവും നൽകിയിട്ടുണ്ട്. 1965 നും 1995നും ഇടയിലുള്ള കാലയളവിൽ, രാജ്യത്തിന്റെ ശരാശരി സാമ്പത്തിക വളർച്ച നിരക്ക് വർഷത്തിൽ 6 % ആയിരുന്നു. ജനങ്ങളുടെ ജീവിതനിലവാരത്തിലും ഇത് മാറ്റം വരുത്തി.[102]
സിംഗപ്പൂർ വളരെ ഉയർന്ന ജനസാന്ദ്രതയുള്ള ഒരു ചെറിയ ദ്വീപരാഷ്ട്രമായതിനാൽ, പൊതുനിരത്തുകളിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഗതാഗതകുരുക്കുകൾ, മലിനീകരണം എന്നിവ കുറയ്ക്കുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. [103] മറ്റ് കോമൺവെൽത്ത് രാജ്യങ്ങളിൽ എന്നപോലെ, സിംഗപ്പൂരിലും നിരത്തിന്റെ ഇടത് ഭാഗം ചേർന്നാണ് വാഹനങ്ങൾ ഓടിക്കേണ്ടത്.[104]
ഏഷ്യയിലെതന്നെ ഒരു പ്രധാന ഗതാഗത കേന്ദ്രമാണ് സിംഗപ്പൂർ. സിംഗപ്പൂർ വിമാനത്താവളവും, തുറമുഖവും വളരെയേറി തിരക്കുള്ള ഗതാഗത കേന്ദ്രങ്ങളാണ്. സിംഗപ്പൂർ ചാങ്കി വിമാനത്താവളം ദക്ഷിണേഷ്യയിലെ വ്യോമഗതാഗത രംഗത്തെ ഒരു പ്രധാന കേന്ദ്രമാണ്.[105]
സിംഗപ്പൂർ രാജ്യത്ത് 8 വിമാനത്താവളങ്ങളുണ്ട്
സിംഗപ്പൂർ ചാങ്കി വിമാനത്താവളത്തിൽനിന്നും 100ലധികം എയർലൈനുകൾ, 70ലധികം രാജ്യങ്ങളിലായുള്ള 300ലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.[106] ലോകത്തിലെതന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി സിംഗപ്പൂർ വിമാനത്താവളത്തെ പലതവണ തിരഞ്ഞെടുത്തിട്ടുണ്ട്.[107] സിംഗപ്പൂർ എയർലൈൻസാണ് രാജ്യത്തിന്റെ ദേശീയ എയർലൈൻസ്.[108]
ജലവിതരണരംഗത്ത് അത്യാധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന രാജ്യമാണ് സിംഗപ്പൂർ. സമുദ്രജലത്തിന്റെ നിർലവണീകരണം, വീണ്ടെടുത്ത ജലത്തിന്റെ പുനരുപയോഗം, നഗരമേഖലകളിലെ മഴവെള്ളക്കൊയ്ത്ത്, അഴിമുഖങ്ങൾ, ശുദ്ധജലതടാകങ്ങൾ എന്നിവയുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയ സങ്കേതങ്ങളാൽ മലേഷ്യയിൽ നിന്നുമുള്ള ജലത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ സാധിക്കുന്നു.[109] ജലവിനിയോഗ രംഗത്തെ സിംഗപ്പൂരിന്റെ നേട്ടങ്ങൾ കേവലം ഭൗതികമായ അടിസ്ഥാനസൗകര്യങ്ങളെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. മറിച്ച് ശക്തമായ നിയമങ്ങൾ, വെള്ള കരം, പൊതുജങ്ങളെ ബോധവൽക്കരിക്കൽ, ഗവേഷണങ്ങൾ എന്നിവയെല്ലാം ഇതിൽ പങ്കുവഹിക്കുന്നു.
2015-മധ്യത്തിൽ, സിംഗപ്പുരിന്റെ ജനസംഖ്യ 5,535,000 ആണെന്ന് കണക്കാക്കുന്നു, ഇതിൽ 3,375,000 (60.98%) ആളുകൾ സിംഗപ്പൂരിന്റെ പൗരന്മാരാണ്. ശേഷിക്കുന്ന 2,160,000 (39.02%) ആളുകൾ സിംഗപ്പൂരിലെ സ്ഥിരതാമസക്കാരോ (527,700) അല്ലെങ്കിൽ വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളോ/തൊഴിലാളികളോ/ആശ്രിതരോ (1,632,300) ആണ്.[110] 2010-ലെ രാജ്യത്തിന്റെ ഏറ്റവും പുതിയ കാനേഷുമാരി കണക്ക് പ്രകാരം, സിംഗപ്പൂർ നിവാസികളിൽ (അതായത് സിംഗപ്പൂർ പൗരന്മാരും, സ്ഥിര താമസ അനുമതി ഉള്ളവരും) 23% ആളുകൾ വിദേശത്ത് ജനിച്ചവരാണ്; സ്ഥിരതാമസക്കാർ അല്ലാത്തവരെയും കണക്കിലെടുത്താൽ, സിംഗപ്പൂരിലുള്ള മൊത്തം ആളുകളിൽ 43% പേരും വിദേശരാജ്യങ്ങളിൽ ജനിച്ചവരാണ്.[111][112]
അതേ സെൻസസ് കണക്ക് പ്രകാരം 74.1% സിംഗപ്പൂർ നിവാസികൾ ചൈനീസ് വംശജരും, 13.4% മലയ് വംശജരും, 9.2%ഇന്ത്യൻ വംശജരും, ശേഷിക്കുന്ന 3.3% മറ്റുള്ളവരും (യുറേഷ്യൻസ് ഉൾപ്പെടെ) ആണ്.[111] 2010ന് മുമ്പുവരെ, ഓരോ വ്യക്തിയും തങ്ങൾ ഏത് വംശജരാണ് എന്ന് റെജിസ്റ്റർ ചെയ്യണമായിരുന്നു, ആളുകൾക്ക് ഏതെങ്കിലും ഒരു വംശത്തിൽ മാത്രമേ റെജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നുള്ളു. മിശ്രവിവാഹിതരുടെ മക്കളെ അവരുടെ പിതാവിന്റെ വംശത്തിൽ പെടുന്നവരായി പൊതുവെ കണക്കാക്കി വന്നിരുന്നു. 2010 മുതൽ, ആളുകൾക്ക് തങ്ങളെ ഒന്നിലധികം ഗോത്രങ്ങളിൽ പെടുന്നവരായി റെജിസ്റ്റർ ചെയ്യാനുള്ള നിയമസൗകര്യം ലഭിച്ചു. ഇതു പ്രകാരം ആളുകൾക്ക് തങ്ങളുടെ പ്രധാന വംശവും, ദ്വിതീയ വംശവും റെജിസ്റ്റർ ചെയ്യാം, എന്നാൽ രണ്ടിലധികം വംശത്തിൽ റെജിസ്റ്റർ ചെയ്യാൻ സാധ്യമല്ല.[113]
90.3% ആളുകൾ സ്വന്തമായി വീടുള്ളവരാണ്. ഒരു കുടുംബത്തിലെ ശരാശരി അംഗസംഖ്യ 3.43 ആണ് (സിംഗപ്പൂർ പൗരന്മാർ അല്ലാത്തവരെയും ഇതിൽ ഉൾക്കൊള്ളുന്നു).[114] ഭൂമിയുടെ ദൗർലഭ്യം മൂലം, സിംഗപ്പൂരിൽ 80.4% ആളുകളും പൊതു- ബഹുനില കെട്ടിടങ്ങളിലായാണ് താമസിക്കുന്നത്. ഈ കെട്ടിടങ്ങൾ "എച്ച് ബി ഡി ഫ്ലാറ്റ്സ്" എന്നാണ് അറിയപ്പെടുന്നത് (ഹൗസിങ് ഡെവലപ്മെന്റ് ബോർഡ് എന്നതിന്റെ ചുരുക്കെഴുത്ത് എച്ച് ബി ഡി). ഹൗസിങ് ഡെവലപ്മെന്റ് ബോർഡിനാണ് രാജ്യത്തിന്റെ പബ്ലിക് ഹൗസിങിന്റെ ചുമതല. [114][115] വിദേശരാജ്യങ്ങളിൽനിന്നുള്ള അളുകൾ സിംഗപ്പൂരിൽ വീട്ടു ജോലികൾ ചെയ്യുന്നത് സാധാരണമാണ്. 2013 ഡിസംബർ പ്രകാരം 224,500 വിദേശ വീട്ടുജോലിക്കാർ സിംഗപ്പൂരിലെ ഭവങ്ങളിൽ സേവനം ചെയ്യുന്നുണ്ട്.[116]
2017-ലെ കണക്കുകൾ പ്രകാരം സിംഗപ്പൂർ നിവാസികളുടെ മാധ്യ പ്രായം 40.5 വയസാണ്.[117] 2014-ലെ കണക്കുപ്രകാരം മൊത്ത പ്രത്യുല്പാദന നിരക്ക് ഒരു സ്ത്രീക്ക് 0.80 കുട്ടികൾ എന്ന തോതിലാണ്. ലോകത്തിലെതന്നെ വളരെ കുറഞ്ഞ പ്രത്യ്ല്പാദന നിരക്കുകളിൽ ഒന്നാണിത്.[118] ജനസംഖ്യയിൽ ഇതുമൂലം ഉണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനായി സിംഗപ്പൂർ ഗവണ്മെന്റ് കഴിഞ്ഞ ചില ദശാബ്ദങ്ങളിലായി സിംഗപ്പൂരിലേക്കുള്ള വിദേശികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചു വരുന്നു. വളരെയധികം വിദേശികൾ രാജ്യത്ത് കുടിയേറിയിട്ടുള്ളതിനാൽ സിംഗപ്പൂരിന്റെ ജനസംഖ്യയിൽ ഇടിവുവരാതെ നിലനിൽക്കുന്നു.[119]
സിംഗപ്പൂർ ജനതയിലെ ഭൂരിഭാഗം ആളുകളും ബുദ്ധമതം സ്വീകരിച്ചിട്ടുള്ളവരാണ്. ഏറ്റവും പുതിയ ജനസംഖ്യാകണക്ക് പ്രകാരം സിംഗപ്പൂരിലെ 33% ആളുകളുടേയും മതം ബുദ്ധമതമാണ്. ക്രിസ്തുമതമാണ് സിംഗപ്പൂരിലെ 2ആമത്തെ വലിയ മതം. തുടർന്ന് ഇസ്ലാം, താവോയിസം, ഹിന്ദുമതം എന്നീ മതങ്ങൾ വരുന്നു. ജനസംഖ്യയിലെ 17% ആളുകൾ യാതൊരുമതത്തിലും വിശ്വസിക്കാത്തവരാണ്. 2000 മുതൽ 2010 വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ, താവോയിസ്റ്റ്, നിരീശ്വരവിശ്വാസികൾ എന്നിവരുടെ എണ്ണത്തിൽ 3% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. each, അതേസമയം ബുദ്ധമതസ്തരുടെ ജനസംഖ്യയിൽ ഇടിവ് വന്നിട്ടുണ്ട്. മറ്റ് മതങ്ങളുടെ കാര്യത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും വന്നിട്ടില്ല.[120] പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനപ്രകാരം സിംഗപ്പൂരിനെ ലോകത്തിലെ ഏറ്റവും വലിയ മതവൈവിധ്യ രാഷ്ട്രമായി തിരഞ്ഞെടുത്തിരുന്നു.[121][122] പ്രധാനമതങ്ങളെ കൂടാതെ സിഖ് മതം, ജൈനമതം, ബഹായ് മതം, യഹൂദമതം എന്നിവയിൽ വിശ്വസിക്കുന്നവരും സിംഗപ്പൂരിലുണ്ട്
തേരവാദ, മഹായാന, വജ്രയാന ബുദ്ധമതങ്ങളുടെയെല്ലാം മഠങ്ങളും, ആരാധനാകേന്ദ്രങ്ങളും സിംഗപ്പൂരിലുണ്ട്. സിംഗപ്പൂർ ബുദ്ധമതസ്ഥരിൽ ഭൂരിഭാഗവും ചൈനീസ് വംശജരും, മഹായാന ബുദ്ധമതം പിന്തുടരുന്നവരുമാണ്,[123] അടുത്തകാലത്തായി തിബറ്റൻ ബുദ്ധിസവും സിംഗപ്പൂരിൽ പ്രചാരത്തിൽ വന്നിട്ടുണ്ട്.[124]
സിംഗപ്പൂരിൽ നാല് ഔദ്യോഗിക ഭാഷകളുണ്ട്: ഇംഗ്ലീഷ്, മലയ്, മാൻഡരിൻ ചൈനീസ്, തമിഴ്.[125] ഇംഗ്ലീഷ് ഭാഷ സിംഗപ്പൂരിൽ പൊതുവായി ഉപയോഗിക്കുന്നു. വാണിജ്യം, ഭരണകാര്യങ്ങൾ, സ്കൂളുകളിലെ മാധ്യം എന്നിവയ്ക്ക് ഇംഗ്ലീഷ് ഭാഷയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.[126][127]
ബ്രിട്ടീഷ് ഇംഗ്ലീഷിന്റെ ഒരു വകഭേദമാണ് സിംഗപ്പൂർ ഇംഗ്ലീഷ്. [130]സിംഗപ്പൂരിന്റെ ഭരണഘടനയും എലാ നിയമങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ് എഴുതിയിട്ടുള്ളത്[131] സിംഗപ്പൂരിലെ കോടതികളിൽ ഇംഗ്ലീഷ് ഇതര ഔദ്യോഗികഭാഷകൾ ഉപയോഗിക്കണമെങ്കിൽ ദ്വിഭാഷിയുടെ സേവനം ആവശ്യപ്പെടാവുന്നതാണ്.[132] സിംഗപ്പൂർ ജനസംഖ്യയുടെ കേവലം മൂന്നിൽ ഒരു ഭാഗം ആളുകൾക്ക് മാത്രമാണ് ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ളത്. ജനസംഖ്യയുടെ ഏകദേശം 25% ആളുകൾ മലയ് ഭാഷ സംസാരിക്കുന്നവരാണ്. സിംഗപ്പൂരിലെ ജനങ്ങളിൽ ഏകദേശം 20% ആളുകൾക്ക് ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും കഴിയില്ല എന്നാണ് കണക്ക്. [133][134] എങ്കിലും ജങ്ങളിൽ 96.8% ആളുകളും സാക്ഷരരാണ്.
സിംഗപ്പൂരിൽ ഭൂരിഭാഗം ആളുകളും രണ്ട് ഭാഷ സംസാരിക്കുന്നവരാണ്. പൊതുഭാഷയായ ഇംഗ്ലീഷ് കൂടാതെ തങ്ങളുടെ മാതൃഭാഷയും സിംഗപ്പൂരിലെ സ്കൂളുകളിൽ രണ്ടാം ഭാഷയായി പഠിപ്പിച്ചുവരുന്നു. അവരവരുടെ സാംസ്കാരിക-പൈതൃക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ മാതൃഭാഷക്കും പ്രാധാന്യം നൽകുന്നത് [135][136] ബ്രിട്ടീഷ് ഇംഗ്ലീഷിൽ നിന്നും ഭാഷാ/ഉച്ചാരണപരമായ വ്യത്യാസങ്ങൾ സിംഗപ്പൂർ ഇംഗ്ലീഷിൽ ഉണ്ട്. ഇത്തരത്തിലുള്ള ഭാഷയെ പ്രദേശികമായി "സിംഗ്ലീഷ്" എന്ന് വിളിക്കുന്നു. സിംഗ്ലീഷിന്റെ ഉപയോഗം ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കാറില്ല.[137]
സിംഗപ്പൂരിലെ പൊതു/ സ്വകാര്യ മേഖലയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ്.[138] എല്ലാ പബ്ലിക് സ്കൂളുകളിലും ഇംഗ്ലീഷാണ് പാഠന മാധ്യമം.[139] "മാതൃ ഭാഷ" വിഷയം ഒഴികെയുള്ള മറ്റെല്ലാ വിഷയങ്ങളും ഇംഗ്ലീഷ് ഭാഷയിൽതന്നെയാണ് പഠിപ്പിക്കുന്നതും.[140] ആഗോളതലത്തിൽ "മാതൃഭാഷ" എന്ന പദം ഒന്നാം ഭാഷയെയാണ് സൂചിപ്പിക്കുന്നതെങ്കിലും, സിംഗപ്പൂരിൽ ഇത് രണ്ടാമത്തെ ഭാഷയെയാണ് സൂചിപ്പിക്കുന്നത്. ഒന്നാം ഭാഷം എപ്പോഴും ഇംഗ്ലീഷ് തന്നെയാണ്.[141][142][143][144]
വിദ്യാഭ്യാസത്തെ മൂന്നു തലങ്ങളായി തിരിച്ചിരിക്കുന്നു: പ്രാഥമികം, ദ്വിതീയം, സർവ്വകലാശാല-പൂർവ്വം. ഇതിൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നിർബന്ധമായിട്ടുള്ളത്. പ്രാഥമിക സ്കൂളിൽ നാലു വർഷം നീളുന്ന അടിസ്ഥാന വിദ്യാഭ്യാസവും, രണ്ട് വർഷം നീളുന്ന ഓറിയന്റേഷൻ ക്ലാസുകളുമാണുള്ളത്. ഇംഗ്ലീഷ്, മാതൃഭാഷ, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതിയാണ് സിംഗപ്പൂരിലേത്.[145][146] നാലുമുതൽ അഞ്ച് വർഷം വരെ നീളുന്നതാണ് ദ്വിതീയതല വിദ്യാഭ്യാസം. ഇതിൽ തന്നെ ഓരോ സ്കൂളുകളിലും കുട്ടികളുടെ ശേഷിക്കനുസരിച്ച് പ്രത്യേകം(Special), എക്സ്പ്രസ്സ്(Express), നോർമൽ(അക്കാദമിക്), നോർമൽ(സാങ്കേതികം) എന്നീ വിഭജനങ്ങൾ ഉണ്ട്.[147] പ്രാഥമിക നിലയിലേതിന് സമാനമായ പാഠ്യപദ്ധതിയാണെങ്കിലും, ദ്വിതീയ തലത്തിൽ ക്ലാസുകൾ കൂടുതലും പ്രത്യേകവിഷയത്തിൽ കേന്ദ്രീകരിച്ചുള്ളവയായിരിക്കും.[148] ജൂനിയർ കോളേജുകൾ എന്നറിയപ്പെടുന്ന സ്കൂളുകളിലാണ് മൂന്നാമത്തെ തലമായ പ്രീ-യൂണിവേഴ്സിറ്റി വിഭ്യാഭ്യാസം നൽകുന്നത്.[149]
വളരെയധികം മികച്ച ആരോഗ്യരംഗമാണ് സിംഗപ്പൂരിന്റേത്. എങ്കിലും വികസനരാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ആരോഗ്യരംഗത്ത് സിംഗപ്പൂരിന് വരുന്ന ചെലവ് തമ്മിൽ കുറവാണ്.[151] ലോകാരോഗ്യ സംഘടനയുടെ ലോക ആരോഗ്യ റിപ്പോർട്ടിൽ സിംഗപ്പൂരിന്റെ ആരോഗ്യപരിപാലന രംഗം 6ആം സ്ഥാനത്താണുള്ളത്.[152] കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി, ലോകത്തിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള രാജ്യമാണ് സിംഗപ്പൂർ.[153] സിംഗപ്പൂരിലെ ആയുർദൈർഘ്യം പുരുഷന്മാരിൽ 80 വയസ്സും, സ്ത്രീകളിൽ 85 വയസുമാണ്. ലോകരാജ്യങ്ങളിലെ ആയുർദൈർഘ്യ കണക്കിൽ സിംഗപ്പൂർ നാലം സ്ഥാനത്ത് വരുന്നു. ജനസംഖ്യയുടെ ഭൂരിഭാഗം ആളുകൾക്കും ശുദ്ധമായ ജലവും, ശുചിത്വ സൗകര്യങ്ങളും പ്രാപ്തമാണ്. എച്ച് ഐ വി ബാധിതരായി മരിക്കുന്നവരുടെ എണ്ണം വർഷത്തിൽ 100,000 ആളുകളിൽ 10പേര് എന്നതിലും കുറവാണ്. ജനങ്ങളുടെ ഉയർന്നരോഗപ്രതിരോധശേഷിയെ ഇത് സൂചിപ്പിക്കുന്നു. പ്രായപൂർത്തിയായവരിൽ പൊണ്ണത്തടിയുള്ളവർ 10% ലും കുറവാണ്.[154] ഇക്കണൊമിക്സ് ഇന്റലിജന്റ് യൂണിറ്റ്, അതിന്റെ 2013ലെ "വേർ-റ്റു-ബി-ബോൺ ഇൻഡെക്സ്", റാങ്കിംഗ് പ്രകാരം ഏഷ്യൻ രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന ജീവിതനിലവാരം ഉള്ളത് സിംഗപ്പൂരിനാണ്, ലോകരാജ്യങ്ങൾക്കിടയിൽ ആറാം സ്ഥാനവും.[155]
ഗവണ്മെന്റ് ആരോഗ്യരംഗത്ത് അവലംബിക്കുന്നത് "3M" എന്നൊരു നയമാണ്. 3M എന്നാൽ മെഡിഫണ്ട് (Medifund), മെഡിസേവ് (Medisave), മെഡിഷീൽഡ് (Medishield) എന്നീ ഘടകങ്ങൾ ചേരുന്നതാണ്. അരോഗ്യപരിപാലനത്തിന് സാമ്പത്തിക ശേഷിയില്ലാത്തവർക്കായാണ് മെഡിഫണ്ട്, സിംഗപ്പൂർ പൗരന്മാർ നിരബന്ധമായു എടുത്തിരിക്കേണ്ട മെഡിക്കൽ സേവിംഗ് അക്കൗണ്ട് ആണ് മെഡിസേവ് എന്ന് അറിയപ്പെടുന്നത്, ഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന ഒരു ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് മെഡിഷീൽഡ്.[151] സിംഗപ്പൂരിലെ പബ്ലിക് ആശുപത്രികൾക്ക് സംഭരണ അവകാശം നൽകിയിട്ടുണ്ട്. വരുമാനം കുറവുള്ള ആളുകൾക്കുള്ള സബ്സിഡികളും നിലവിലുണ്ട്.[156] 2008-ൽ, ആരോഗ്യരംഗത്തെ സർക്കാർ ഫണ്ടിങ് 32% ആയിരുന്നു. സിംഗപ്പൂരിന്റെ ജിഡിപിയുടെ ഏകദേശം 3.5%മാത്രമാണ് ഇത്[157]
വിവിധ ഭക്ഷ്യസംസ്കാരങ്ങളുടെ സമ്മേളന കേന്ദ്രമാണ് സിംഗപ്പൂർ. ഇവിടത്തെ ഭക്ഷണ വൈവിധ്യവും നിരവധി സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നുണ്ട്. സിംഗപ്പൂരിലെ വിവിധ ജനവംശങ്ങൾ അവരുടേതായ ഭക്ഷണരീതി കൊണ്ടുവരുകയും, അത് സിംഗപ്പൂരിന്റെ ഭക്ഷണരീതിയായി മറുകയും ചെയ്തു.[158] [159]
പ്രത്യേക ജനവിഭാഗങ്ങളുടേതായ വിഭവങ്ങൾ, ഉദാഹരണത്തിന് ചൈനീസ്, മലയ്, തമിഴ് ഭക്ഷണങ്ങൾ സിംഗപ്പൂരിൽ സുലഭമാണ്. ഇതിനു പുറമേ വിവിധ ശൈലികളിലുള്ള ഭക്ഷണങ്ങളുടെ " സങ്കരരൂപവും" സിംഗപ്പൂരിന്റെ ഭക്ഷന വൈവിധ്യത്തെ കൂടുതൽ വിപുലമാക്കുന്നു.[158] വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഒരേ മേൽക്കൂരക്ക് കീഴിൽ ചെറിയ ചെറിയ കടകളിലായി, താരതമ്യേന കുറഞ്ഞ വിലക്ക് വിൽക്കപ്പെടുന്ന ഹോക്കർ സെന്ററുകളും സിംഗപ്പൂരിലുണ്ട്.
1990കൾ മുതൽക്ക്, ഗവണ്മെന്റ് സിംഗപ്പൂരിനെ ഒരു കലാ സാംസ്കാരിക കേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നു. പ്രധാനമായും നടനകലകളെ പ്രോത്സാഹിപ്പിക്കുന്നതുവഴി, രാജ്യത്തെ "കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള കവാടമായി" മാറ്റാം എന്ന് ഭരണാധികാരികൾ ലക്ഷ്യം വയ്ക്കുന്നു.[160] ഉദാഹരണത്തിന് 2002-ൽ പ്രവർത്തനം തുടങ്ങിയ എസ്പ്ലനേഡ് എന്ന തിയറ്റർ സിംഗപ്പൂരിന്റെ കലകൾ പ്രദർശിപ്പിക്കുന്നതിനുവേണ്ടിയാണ് നിർമിച്ചത്.[161] സിംഗപ്പൂരിന്റെ ദേശീയ വാദ്യവൃന്ദമായ സിംഗപ്പൂർ സിംഫണി ഓർക്കസ്ട്രയുടെ വേദിയും എസ്പ്ലനേഡ് തിയറ്ററാണ്. കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വർഷംതോറും ദേശീയ ആർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സിംഗപ്പൂർ ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചുവരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ന് വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചുകൊണ്ട് പീപ്പിൾസ് ആക്ഷൻ പാർട്ടി (PAP) ആണ് സിംഗപ്പൂർ ഭരിക്കുന്നത്. തത്ത്വത്തിൽ ജനാധിപത്യമെങ്കിലും പ്രത്യക്ഷമായ ഈ ഏക കക്ഷി ഭരണവും, കർശനമായ മാധ്യമ സ്വാതന്ത്ര്യ നിയന്ത്രണവും മൂലം ഈ രാജ്യത്തെ ജനാധിപത്യ സൂചികയിൽ [162] അർദ്ധ-സ്വേച്ഛാധിപത്യ (semi-authoritarian) ഭരണമായി വർഗ്ഗീകരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.