ബ്രിട്ടീഷ് സാമ്രാജ്യം
From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് കിങ്ഡത്തിന്റെ പ്രദേശങ്ങളും അതുകൂടാതെ ഇംഗ്ലണ്ടിന്റെ നേതൃത്വത്തിൽ 16ആം നൂറ്റാണ്ടിന്റെ അവസാനകാലത്തും 17ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ട്രേഡിംഗ് പോസ്റ്റുകളും വിദേശകോളനികളും വഴിയായി കൈവശപ്പെടുത്താൻ തുടങ്ങിയതും പിന്നീട് യുണൈറ്റഡ് കിങ്ഡത്തിന്റെ നേരിട്ടുള്ള ഭരണത്തിന്റെ കീഴിലോ സാമന്തഭരണത്തിൻ കീഴിലോ എത്തിപ്പെട്ടതുമായ അധിനിവേശപ്രദേശങ്ങളും ഉൾപ്പെട്ട ഒരു വിശാലസമ്രാജ്യമായിരുന്നു ബ്രിട്ടീഷ് സമ്രാജ്യം. എക്കാലത്തും നിലവിലിരുന്ന സമ്രാജ്യങ്ങളിൽവച്ച് ഏറ്റവും വലുതായിരുന്നു ബ്രീട്ടീഷ് സമ്രാജ്യം അതിന്റെ ഉന്നതിയിലിരുന്ന കാലത്ത്. ഒരു നൂറ്റാണ്ടോളം ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയശക്തിയും ബ്രിട്ടീഷ് സമ്രാജ്യമായിരുന്നു. 1922ഓടെ ലോകജനസംഖ്യയുടെ നാലിലൊന്ന് വരുന്ന 45.8 കോടി ജനങ്ങളുടെ മേലും[1] ലോകത്തിന്റെ ഏതാണ്ടു നാലിലൊന്നോളം (1,30,00,000 ചതുരശ്ര മൈലുകൾ (3,36,70,000 കിമീ²)) വരുന്ന ഭൂപ്രദേശത്തിന്റെ മേലും[2] സമ്രാജ്യം അധികാരം ചെലുത്തിയിരുന്നു. തത്ഫലമായി അതിന്റെ പൈതൃകം ലോകത്തിന്റെ രാഷ്ട്രീയ ഭാഷാ സാംസ്കാരിക രംഗങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. "സൂര്യനസ്തമിക്കാത്ത സമ്രാജ്യം" എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ലോകമൊട്ടുക്കുള്ള പ്രദേശങ്ങൾ അധീനതയിലുണ്ടായിരുന്നതിനാൽ ഈ സമ്രാജ്യത്തിന്റെ കീഴിലുള്ള ഏതെങ്കിലും പ്രദേശത്ത് സൂര്യനുണ്ടാവുമായിരുന്നു എന്നതായിരുന്നു അതിനു കാരണം.
Remove ads
Remove ads
ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറീസ് (BOTs) എന്നത് യുണൈറ്റഡ് കിംഗ്ഡത്തിന്റെ പരമാധികാരത്തിൻ കീഴിൽ തുടരുന്ന ലോകമെമ്പാടുമുള്ള പതിനാല് പ്രദേശങ്ങളുടെ ഒരു വൈവിധ്യമാർന്ന ശേഖരമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ ഈ പ്രദേശങ്ങൾ കരീബിയനിലെ ചെറിയ ദ്വീപുകൾ (അംഗ്വില, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ പോലുള്ളവ) മുതൽ ജിബ്രാൾട്ടർ പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾ വരെയും ബ്രിട്ടീഷ് അന്റാർട്ടിക് ടെറിട്ടറി പോലുള്ള വിദൂര പ്രദേശങ്ങൾ വരെയും വ്യാപിക്കുന്നു. ഈ വൈവിധ്യം അവരുടെ ജനസംഖ്യ, സമ്പദ്‌വ്യവസ്ഥ, പരിതസ്ഥിതി എന്നിവയിൽ പ്രതിഫലിക്കുന്നു, ഇത് പ്രദേശങ്ങൾക്കും യുകെക്കും സവിശേഷമായ വെല്ലുവിളികളും അവസരങ്ങളും നൽകുന്നു. അവ യുകെയുടെ ഭാഗമല്ലെങ്കിലും, യുകെ സർക്കാർ അവരുടെ പ്രതിരോധത്തിന്റെയും വിദേശ ബന്ധങ്ങളുടെയും ഉത്തരവാദിത്തം നിലനിർത്തുന്നു.[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads