തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ് ബ്രസീൽ From Wikipedia, the free encyclopedia
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ് ബ്രസീൽ. (ഔദ്യോഗിക നാമം: ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീൽ). 8.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (3.2 ദശലക്ഷം ചതുരശ്ര മൈൽ),[1] 211 ദശലക്ഷത്തിലധികം ജനങ്ങളുമുള്ള ബ്രസീൽ, വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ്. ഇതിന്റെ തലസ്ഥാനം ബ്രസീലിയയും ഏറ്റവും ജനസംഖ്യയുള്ള നഗരം സാവോ പോളോയുമാണ്. 26 സംസ്ഥാനങ്ങളുടെ യൂണിയനും ഫെഡറൽ ഡിസ്ട്രിക്റ്റും 5,570 മുനിസിപ്പാലിറ്റികളും ചേർന്നതാണ് ഈ ഫെഡറേഷൻ. ഔദ്യോഗിക ഭാഷയായി പോർച്ചുഗീസ് ഭാഷയുള്ള ഏറ്റവും വലിയ രാജ്യവും ഇത്തരത്തിലുള്ള അമേരിക്കയിലെ ഏക രാജ്യവുമായ ഇത്;[2][3] ലോകമെമ്പാടുമുള്ള വൻതോതിലുള്ള കുടിയേറ്റം കാരണം ഏറ്റവും ബഹു-സാംസ്കാരികവും വംശീയവുമായി വൈവിധ്യമാർന്ന രാജ്യങ്ങളിൽ ഒന്നാണ്.[4] അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. കിഴക്കുവശം അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട ബ്രസീലിന് ഏകദേശം 7,491 കിലോമീറ്റർ (4,655 മൈൽ) സമുദ്രതീരമുണ്ട്.[5] ഇക്വഡോറും ചിലിയുമൊഴികെയുള്ള മറ്റെല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു (ഉറുഗ്വേ, അർജന്റീന, പരാഗ്വേ, ബൊളീവിയ, പെറു, കൊളംബിയ, വെനെസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന) ഈ രാജ്യം ഭൂഖണ്ഡത്തിന്റെ ഭൂവിസ്തൃതിയുടെ 47.3% ഉൾക്കൊള്ളുന്നു.[6] ഇതിലെ ആമസോൺ നദീതടം വിശാലമായ ഉഷ്ണമേഖലാ വനങ്ങൾ, വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രങ്ങൾ, വിവിധതരം പാരിസ്ഥിതിക സംവിധാനങ്ങൾ, നിരവധി സംരക്ഷിത ആവാസ വ്യവസ്ഥകളിലെ വ്യാപകമായ പ്രകൃതി വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്.[7] ഈ സവിശേഷമായ പാരിസ്ഥിതിക പൈതൃകം ബ്രസീലിനെ 17 മെഗാഡൈവേഴ്സ് രാജ്യങ്ങളിലൊന്നായി മാറ്റുന്നുവെന്നു മാത്രമല്ല ഇവിടുത്തെ വനനശീകരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ആഗോള താൽപ്പര്യങ്ങളുടേയും ചർച്ചകളുടേയും വിഷയംകൂടിയാണിത്.
ആപ്തവാക്യം: | |
ദേശീയ ഗാനം: ബ്രസീൽ ദേശിയ ഗാനം | |
തലസ്ഥാനം | ബ്രസീലിയ |
രാഷ്ട്രഭാഷ | പോർച്ചുഗീസ് |
ഗവൺമന്റ്
പ്രസിഡന്റ് വൈസ് പ്രസിഡന്റ് |
ജനാധിപത്യം {{{നേതാക്കന്മാർ}}} |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | സെപ്റ്റംബർ 7, 1822 |
വിസ്തീർണ്ണം |
8,514,877 km²ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
188,078,261 22 /km² (182nd) 57 /sq mi/ച.കി.മീ |
നാണയം | ബ്രസീലിയർ റിയൽ (BRL ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC |
ഇന്റർനെറ്റ് സൂചിക | |
ടെലിഫോൺ കോഡ് | + |
{{{footnotes}}} |
ബ്രസീൽ ഒരു പോർച്ചുഗൽ കോളനിയായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്. യുറോപ്യൻ, അമേരിക്കൻ-ഇന്ത്യക്കാർ, ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങൾ ഇടകലർന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീൽ. ലോകത്തിലെ ഏറ്റവുമധികം റോമൻ കത്തോലിക്കൻ മതവിഭാഗക്കാർ അധിവസിക്കുന്നത് ഇവിടെയാണുള്ളത്.7,491 കിലോമീറ്റർ (4,655 മൈ)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.