സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ഓൺലൈനായി ശേഖരിക്കുന്ന വിക്കിമീഡിയ പദ്ധതി From Wikipedia, the free encyclopedia
സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ് [2]. വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി പാഠശാല, വിക്കിചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്[3].
യു.ആർ.എൽ. | commons.wikimedia.org |
---|---|
വാണിജ്യപരം? | അല്ല |
സൈറ്റുതരം | പ്രമാണ ശേഖരണി |
രജിസ്ട്രേഷൻ | നിർബന്ധമില്ല (പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ പ്രവേശിച്ചിരിക്കണം) |
ലൈസൻസ് തരം | സൗജന്യം |
ഉടമസ്ഥത | വിക്കിമീഡിയ ഫൗണ്ടേഷൻ |
നിർമ്മിച്ചത് | വിക്കിമീഡിയ സമൂഹം |
തുടങ്ങിയ തീയതി | സെപ്റ്റംബർ 7, 2004 |
അലക്സ റാങ്ക് | 167[1] |
എറിക്ക് മുള്ളർ 2004 മാർച്ചിലാണ് ഇത്തരമൊരു ശേഖരണി എന്ന ആശയം മുന്നോട്ടു വെച്ചത്[4]. 2004 സെപ്റ്റംബറിൽ വിക്കിമീഡിയ കോമൺസ് നിലവിൽ വന്നു[5][6]. ഒരേ പ്രമാണം തന്നെ വിവിധ ആവശ്യങ്ങൾക്കായി വിവിധ വിക്കി സംരംഭങ്ങളിൽ പോയി അപ്‌ലോഡ് ചെയ്യുക എന്ന പ്രശ്നം പരിഹരിക്കപ്പെടാനായിട്ടായിരുന്നു വിക്കിമീഡിയ കോമൺസ് എന്ന ആശയം രൂപീകരിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.