വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സം‌രംഭങ്ങളിൽ ഒന്നാണ് വിക്കിബുക്സ്. മുമ്പ് വിക്കിമീഡിയ ഫ്രീ ടെക്സ്റ്റ്ബുക് പ്രൊജക്ട്, വിക്കിമീഡിയ ടെക്സ്റ്റ്ബുക്സ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിവരങ്ങളടങ്ങുന്ന പാഠപുസ്തകങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2003 ജൂലൈ 10-നാണ് ഈ സംരംഭം ആരംഭിച്ചത്. സ്വതന്ത്രമായി ചിന്തിക്കുക, സ്വതന്ത്രമായി പഠിക്കുക എന്നതാണ് ഇതിന്റെ ആദർശവാക്യം. വിക്കിജൂനിയർ, വിക്കിവേഴ്സിറ്റി എന്നിങ്ങനെ രണ്ട് ഉപ സം‌രംഭങ്ങളും ഇതിനുണ്ട്. പാചപുസ്തകവും വിക്കിബുക്സിന്റെ ഒരു പ്രധാനഭാഗമാണ്. 2021 ഒക്ടോബർ വരെ വിക്കിബുക്സിന് 76 ഭാഷകളിൽ സജീവമായ പതിപ്പുക്കൾ ഉണ്ട്.

വസ്തുതകൾ യു.ആർ.എൽ., മുദ്രാവാക്യം ...
Wikibooks
Thumb
Thumb
Screenshot of wikibooks.org home page
യു.ആർ.എൽ.www.wikibooks.org
മുദ്രാവാക്യംThink free. Learn free.
വാണിജ്യപരം?No
സൈറ്റുതരംTextbooks wiki
രജിസ്ട്രേഷൻOptional
ലഭ്യമായ ഭാഷകൾmultilingual
ഉടമസ്ഥതWikimedia Foundation
നിർമ്മിച്ചത്Jimmy Wales [അവലംബം ആവശ്യമാണ്] and the Wikimedia Community
തുടങ്ങിയ തീയതിJuly 10, 2003
അലക്സ റാങ്ക്2132[1]
അടയ്ക്കുക

വിക്കിപാഠശാല

മലയാള വിക്കിബുക്സ് പതിപ്പിനെ വിക്കിപാഠശാല എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.