യെമൻ
From Wikipedia, the free encyclopedia
Remove ads
മധ്യപൂർവേഷ്യയിൽ ഉൾപ്പെടുന്ന ഒരു രാജ്യമാണ് യെമൻ (/ˈjɛmən/ ⓘ; അറബി: ٱلْيَمَن) ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് യെമൻ (Arabic: الجمهورية اليمنية al-Jumhuuriyya al-Yamaniyya). വടക്ക് സൗദി അറേബ്യ, പടിഞ്ഞാറ് ചെങ്കടൽ, തെക്ക് അറേബ്യൻ കടൽ, ഏഡൻ ഉൾക്കടൽ, കിഴക്ക് ഒമാൻ എന്നിവയുമായി ഈ രാജ്യം അതിർത്തി പങ്കിടുന്നു. അറബ് ലീഗ്, ഐക്യരാഷ്ട്രസഭ, ചേരിചേരാ പ്രസ്ഥാനം, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ എന്നിവയിൽ അംഗമാണ്.
Remove ads
Remove ads
ചരിത്രം
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതനവും സാംസ്കാരിക സമ്പന്നവുമായ ഒരു ചരിത്രം അവകാശപ്പെടാവുന്ന നാടാണ് യെമൻ. മറ്റു ജനവിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുരാതനകാലം തൊട്ടുതന്നെ സ്ഥിരവാസികളണ് യെമെനികൾ. മറ്റു അറേബ്യൻ ജനതകൾ നാടോടികളോ, അർധനടോടികളോ ആയിരുന്നു. ഇന്ന് ദരിദ്രരാജ്യങ്ങളുടെ നിരയിലാണെങ്കിലും സമ്പന്നമായ ഒരു സംസ്കാരമാണ് യെമെനി ജനതയ്ക്ക് അവകാശമെടാനുള്ളത്. ബി.സി. 1000 മുതൽ എ.ഡി. 200 വരെ ഇവിടെ നിലനിന്നിരുന്ന സബായിയൻ രാജവംശം മാരിബ് തലസ്ഥാനമാക്കിയാണ് യെമെൻ ഭരിച്ചിരുന്നത്. ഐതിഹ്യ പ്രകാരം നോഹയുടെ മൂത്ത പുത്രൻ ശേം സ്ഥാപിച്ചതാണ് ഈ പട്ടണം. സബായിയൻ കാലഘട്ടത്തിലാണ് റോമാക്കാർ യെമെനെ സന്തുഷ്ടമായ അറേബ്യ എന്ന് വിശേഷിപ്പിച്ചത്. അക്കാലത്ത് കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്രാപിച്ചു. ജലസേചനത്തിനായി വൻതോതിൽ തോടുകളും അണക്കെട്ടുകളും നിർമ്മിച്ചു. ബി.സി. 700 ൽ നിർമ്മിച്ച മാരിബിലെ അണക്കെട്ട് പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾ അതിജീവിച്ച ഈ അണക്കെട്ട് എ.ഡി. 570 ൽ നാശനത്തിനു വിധേയമായി. ബൈബിളിലെ പഴയനിയമത്തിൽ പറയുന്ന ശേബാരാജ്ഞിയുടെ രാജ്യം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു. യെമെനിൽ ഉത്പാദിപ്പിച്ചിരുന്ന കുന്തിരിക്കവും മിറായും വിവിധ രാജ്യങ്ങളിൽ എത്തി. കടൽവഴി ഇന്ത്യയുമായും കച്ചവടത്തിലേർപ്പെട്ടു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ദാഫർ തലസ്ഥാനമാക്കി നിലവിൽവന്ന ഹിമ്യാറിറ്റുകൾ സബായിയൻ രാജവംശത്തെ അപ്രസക്തമാക്കി. അവർ ജൂതമതം ഔദ്യോഗിക മതമാക്കുകയും ക്രൈസ്തവരെ വധിക്കാനും തുടങ്ങി. ഇതോടെ ബൈസന്റൈൻ ചക്രവർത്തി ജസ്റ്റിൻ ഒന്നാമന്റെ പിന്തുണയോടെ ഓക്സമിലെ ക്രൈസ്തവരാജാവ് യെമെൻ അധിനിവേശിച്ചു. എ.ഡി. 630 ന് അടുത്ത് പേർഷ്യൻ ഭരണകാലത്താണ് ഇസ്ലാം മതം യെമെനിൽ കടന്നുവരുന്നത്. വടക്കൻ യെമെൻ ഇസ്ലാമിലെ സയീദി വിഭാഗത്തിൽപ്പെട്ട ഇമാമുകളുടെ നിയന്ത്രണത്തിലായിരുന്നു. നജാഹിദ്, സുലൈഹിദ്, ഈജിപ്തുകാരായ അയൂബികൾ, തുർക്കോമൻമാരായ റസൂലിദുകൾ എന്നിവയായിരുന്നു മറ്റു പ്രബല ഇമാമുകൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ വടക്കൻ യെമെൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി. ഈ കാലത്ത് വടക്കൻ യെമെനിലെ നിയന്ത്രണം ഇമാമുകൾക്കും തെക്കൻ യെമെനിൽ ഏഡൻ തുറമുഖം കേന്ദ്രമാക്കി, ബ്രിട്ടീഷുകാരും നിയന്ത്രണം ഉറപ്പിച്ചിരുന്നു.
ആധുനിക യെമെൻ
Remove ads
ഗവർണ്ണറേറ്റുകളും ജില്ലകളും
2004 ഫെബ്രുവരിയിലെ വിവരമനുസരിച്ച് രാജ്യത്തെ ഇരുപത് ഗവർണ്ണറേറ്റുകൾ അഥവാ മുഹഫസകളും (muhafazah) ഒരു മുനിസിപ്പാലിറ്റിയുമായും തിരിച്ചിരിക്കുന്നു.[7] ഒരോ ഗവർണ്ണറേറ്റിലേയും ജനസംഖ്യ താഴെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.


ഗവർണ്ണറേറ്റുകല്ലാം ആകെ 333 ജില്ലകളായി തിരിച്ചിരിക്കുന്നു അവയെ 2,210 ഉപജില്ലകളായി തിരിച്ചിരിക്കുന്നു, അവയെ വീണ്ടും 38,284 വില്ലേജുകളായും തിരിച്ചിരിക്കുന്നു (2001 ലെ വിവരമനുസരിച്ച്).
Remove ads
ഭൂമിശാസ്ത്രം

പാശ്ചിമേഷ്യയിൽ അറേബ്യൻ ഉപഭൂഖണ്ഡത്തിന് തെക്കുവശത്തായാണ് യെമൻ സ്ഥിതിചെയ്യുന്നത്. അറേബ്യൻ കടൽ, ഏദൻ കടലിടുക്ക്, ചെങ്കടൽ എന്നിവ അതിർത്തികളാണ്. ഉപഭൂഖണ്ഡത്തിൽ സൗദി അറേബ്യയുടെ തെക്കുഭാഗത്തായും ഒമാനിന്റെ പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.

ചെങ്കടലിലുള്ള ദ്വീപുകളായ ഹാനിഷ് ദ്വീപുകൾ, കമറാൻ, ബരീം എന്നിവയും അറേബ്യൻ കടലിലുള്ള സുഖുത്വറ ദ്വീപും യെമനിന്റെ ഭാഗമാണ്. ഏതാനും ദ്വീപുകൾ അഗ്നിപർവ്വതമുള്ളവയാണ്; ജബൽ-അൽ-ത്വയിറിൽ 2007 ലും അതിനുമുൻപ് 1883 ലും അഗ്നിപർവ്വത പൊട്ടിത്തെറി ഉണ്ടായിരുന്നു.
527,970 ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള യെമൻ വലിപ്പത്തിൽ ഫ്രാൻസിനു തൊട്ടുപിറകിലായി 49-ംമത്തെ സ്ഥാനത്താണ്. ഏതാണ്ട് തായ്‌ലാന്റിന്റെ അതേ വലിപ്പം. യെമനിന്റെ സ്ഥാനം 15°N 48°E.
അറേബ്യൻ മരുഭൂമിയിൽ ജനവാസമില്ലാത്തതിനാൽ തന്നെ ഉത്താരാതിർത്തി നിർണ്ണയിക്കപ്പെട്ടിട്ടില്ല.
രാജ്യത്തെ പ്രധാനമായും നാല് ഭൂമേഖലകളായിത്തിരിക്കാം: പശ്ചിമ തീരദേശങ്ങൾ, ഉയർന്ന പശ്ചിമ ഭൂമേഖല, ഉയർന്ന കിഴക്കൻ ഭൂമേഖല, പിന്നെ കിഴക്ക് റാബിഅ്-അൽ-ഖാലി.
തീരഭാഗത്തുള്ള തിഹാമഹ് ("ചൂടൻ നിലങ്ങൾ") നിരപ്പായതും വളരെ വരണ്ട സമതലങ്ങളാണ്. വരണ്ടവയാണെങ്കിലും ലഗൂണുകളുടെ സാന്നിധ്യം ഇവിടെയുണ്ട്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽകുന്നുകൾ ഇവിടെ കാണാം. ജലത്തിന്റെ ബാഷ്പീകരണം വളരെ ഉയർന്ന നിരക്കിലായതു കാരണം ഉയർന്ന ഭൂപ്രദേശത്ത് നിന്നുള്ള അരുവികൾ ഒരിക്കലും കടലിലെത്തിചേരാറില്ല. കൂടാതെ അവ ഭൂഗർഭ ജലത്തിൽ മുഖ്യപങ്ക് വഹിക്കുന്നവയുമാണ്. നിലവിൽ ഇവയെ കൃഷി ആവശ്യത്തിനു വളരെകൂടുതൽ ഉപയോഗപ്പെടുത്തുന്നു. സനാആഅ് ന് 48 കി.മീ വടക്കുള്ള മദാറിൽ ദിനോസറിന്റെ കാല്പാടുകൾ കണ്ടെത്തിയിട്ടുമുണ്ട്, ഇതു സൂചിപ്പിക്കുന്നത് ഇവിടം മുൻപ് ചളിനിറഞ്ഞ സമതലമായിരുന്നു എന്നാണ്.
തിഹാമ ചെന്നവസാനിക്കുന്നത് ഉയർന്ന പശ്ചിമ ഭൂപ്രദേശത്തിന്റെ കുത്തനെയുള്ള ചെരിവുകളിലാണ്. ഈ പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ സാന്നിധ്യം കാരണമായി ജനങ്ങൾ കൂട്ടമായി താമസിക്കുന്നു, ഇവിടെയാണ് അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. തഅ്സിൽ 100 മുതൽ 760 മില്ലിമീറ്റർ വരെയും ഇബ്ബിൽ 1000 മി.മീ ന് മുകളിലും വാർഷികശരാശരി മഴ ലഭിക്കുന്നു. വളരെ വൈവിധ്യമാണ് ഇവിടങ്ങളിലെ കൃഷി, സോർഘം (sorghum ) ആണ് ഇവിടെ കൂടുതലും കാണപ്പെടുന്നത്. പരുത്തിയും പലതരത്തിലുള്ള പഴവർഗ്ഗങ്ങളും കൃഷിചെയ്തുവരുന്നു, മാങ്ങ ഇവിടെ വിലപിടിച്ച കാർഷികോല്പന്നമാണ്. പകൽസമയങ്ങളിൽ നല്ല ചൂടനുഭവപ്പെടുമെങ്കിലും രാത്രിയാവുന്നതോടെ താപനില ഗണ്യമായി കുറയുന്നു. ഉയർന്ന പ്രദേശങ്ങളിൽ കാലക്രമത്തിൽ ഒഴുകുന്ന അരുവികൾ കാണപ്പെടുന്നുവെങ്കിലും അവ ഒഴുകി കടലിൽ എത്തിച്ചേരുന്നില്ല, തിഹാമയിലെ ഉയർന്ന ബാഷ്പീകരണതോതാണിതിനു കാരണം.
മധ്യഭാഗത്തു ഉന്നതപ്രദേശങ്ങൾ സമുദ്രനിരപ്പിൽ നിന്നും ശരാശരി 2000 മീറ്റർ ഉയരമുള്ള ഫലകത്തിൽ സ്ഥിതിചെയ്യുന്നവയാണ്. മഴ-നിഴൽ സ്വധീനം കാരണമായി പശ്ചിമ ഭാഗത്തെ ഉയർന്ന പ്രദേശങ്ങളേക്കാൾ വരണ്ട മേഖലയാണ് ഇവ, എങ്കിലും അത്യാവശ്യം കൃഷിചെയ്യാനാവശ്യമായ മഴ ലഭിക്കാറുണ്ട്. ലോകത്തിലെ തന്നെ ഉയർന്ന താപനില വ്യത്യാസം ഇവിടെ അനുഭവപ്പെടുന്നു, പകൽ 30° സെൽഷ്യസും രാത്രി 0° സെൽഷ്യസുമാകുന്നത് സാധാരമാണ്. ജലസംഭരണം ജലസേചനത്തിനും ഗോതമ്പ് ബാർലി എന്നിവയുടെ കൃഷിക്കും സഹായിക്കുന്നു. ഈ മേഖലയിലാണ് സനആഅ് സ്ഥിതിചെയ്യുന്നത്. 3,666 മീറ്റർ ഉയരമുള്ള ജബൽ-അൻ-നബി ഷുഐബ് ആണ് രാജ്യത്തെ ഏറ്റവും ഉയർന്ന ഭാഗം.
കിഴക്കുവശത്തുള്ള റാബിഅ്-അൽ-ഖാലി ഇവയിൽനിന്നൊക്കെ താഴ്ന്നനിരപ്പിൽ സ്ഥിതിചെയ്യുന്നു, ശരാശരി 1000 മീറ്റർ. മഴ തീരെ ഇല്ലാത്ത ഭാഗമാണിത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads