Remove ads

ഭാരതീയ ഇതിഹാസങ്ങളിലെ മരണദേവനാണ് യമൻ അഥവാ കാലൻ. ബ്രഹ്മാവ് ജീവജാലങ്ങൾക്ക് നൽകിയിട്ടുള്ള ആയുസ്സ് തീരുമ്പോൾ കാലൻ ദൂതന്മാരെ അയച്ച് അവരുടെ ആത്മാവിനെ കാലപുരിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് പുണ്യാത്മാക്കളെ സ്വർഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും, ഭക്തന്മാരെ കൈലാസത്തിലേക്കോ, വൈകുണ്ഠത്തിലേക്കോ അയക്കുന്നു.

Thumb

കാലന്റെ ജനനം

സൂര്യൻ വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളിൽ മനു,യമൻ,യെമി എന്നീ 3 കുട്ടികൾ ജനിച്ചു. അവരിൽ യമൻ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലൻ എന്ന പേരു കൂടി ലഭിച്ചു.

കാലപുരി

കാലപുരിക്ക് ആയിരം യോജന വിസ്താ‍രമുണ്ട്. നാലു വശങ്ങളിലും ഓരോ പ്രവേശനദ്വാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. ആ പട്ടണത്തിന്റെ ഒരു വശത്ത് ചിത്രഗുപ്തന്റെ മന്ദിരം കാണാം. പട്ടണത്തിനു ചുറ്റുമുള്ള കോട്ട ഇരുമ്പുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കാലപുരിയിൽ നൂറ് തെരുവുകളുണ്ട്. ആ തെരുവുകളെല്ലാം കൊടിക്കൂറകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും ശോഭിക്കുന്നു. ചിത്രഗുപ്തമന്ദിരത്തിൽ ഒരു സംഘം ആൾക്കാരുണ്ട്. മനുഷ്യരുടെ ആയുസ്സ് കണക്കുകൂട്ടുകയാണ് അവരുടെ തൊഴിൽ. മനുഷ്യർ ചെയ്യുന്ന സുകൃതങ്ങളും ദുഷ്കൃതങ്ങളും അവർ പരിഗണിക്കുന്നു. ചിത്രഗുപ്താലയത്തിന്റെ തെക്കുഭാഗത്തായി ജ്വരമന്ദിരം ഉണ്ട്. അതിനോടു ചേർന്ന് എല്ലാ വിധ രോഗങ്ങളുടെയും മന്ദിരങ്ങൾ പ്രത്യേകം പ്രത്യേകമായി സ്ഥിതി ചെയ്യുന്നു. ചിത്രഗുപ്താലയത്തിൽ നിന്ന് ഇരുപത് യോജന അകലെയാണ് കാലന്റെ ഭവനം. ആ ഭവനത്തിൻ ഇരുനൂറ് യോജന വിസ്താരവും അൻപത് യോജന പൊക്കവും ഉണ്ട്. ആ മന്ദിരം ആയിരം സ്തംഭങ്ങളാൽ വഹിക്കപ്പെടുന്നു. അതിന്റെ ഒരു വശത്ത് വിശാലമാ‍യ ഒരു സഭയുണ്ട്. ലോകജീവിതത്തിൽ പുണ്യം ചെയ്തവർ വസിക്കുന്നത് ഈ സഭയിലാൺ. അവർ സ്വർഗ്ഗീയ സുഖം അനുഭവിച്ചുകൊണ്ട് നിത്യന്മാരായി അവിടെ കഴിഞ്ഞുകൂടുന്നു. [1].

Remove ads

യമ സഭ

കാലന്റെ സദസ്സ്. വിശ്വകർമ്മാവ് ആണ് യമസഭ തീർത്തത്. സൂര്യപ്രഭകൊണ്ട് ഇത് പ്രശോഭിതമാണെങ്കിലും സമശീതോഷ്ണമാണ്. ശോകമോ, ജരയോ, പൈദാഹമോ ഇവിടില്ല. കല്പവൃക്ഷങ്ങൾ എല്ലായിടത്തും തിങ്ങി നിൽക്കുന്നു.[2].

Thumb
യമൻ! ഒരു രേഖാചിത്രം

യമധർമ്മനും ധർമ്മനും

കാലനു യമനെന്നു പേരുണ്ട് . അതുപോലെ ധര്മ്മദേവനും യമനെന്നു പേരുണ്ട് . രണ്ടുപേർക്കും യമത്വം അഥവാ അടക്കം ഉള്ളതുകൊണ്ടാണ് ഈ പേരുണ്ടായത് . അതിനാൽ പലരും യമധർമ്മനും ധർമ്മദേവനും ഒന്നാണെന്ന് തെറ്റായി ധരിക്കുന്നു . വാസ്തവത്തിൽ യമധർമ്മനും , ധർമ്മനും രണ്ടു പേരാണ് . മഹാഭാരതത്തിലെ വിദുരരും യുധിഷ്ഠിരനും ധർമ്മന്റെ പുത്രന്മാരാണ് . യമധർമ്മന്റെയല്ല. യമധർമ്മൻ മരണത്തിന്റെ ദേവനും , ധർമ്മൻ ധര്മ്മത്തിന്റെ അഥവാ നന്മയുടെ പ്രതിരൂപവുമാണ്.യമധർമ്മന്റെ പിതാവ് സൂര്യദേവനും , ധർമ്മദേവന്റെ ഉൽപ്പത്തി ബ്രഹ്‌മാവിൽ നിന്നുമാണ് .

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads