Remove ads

1948-ലെ അറബ് ഇസ്രായേലി യുദ്ധത്തിൽ ജോർദ്ദാൻ പിടിച്ചെടുത്തതും 1967-ലെ ആറു ദിവസ യുദ്ധത്തിനുശേഷം ഇസ്രായേൽ വെട്ടിപ്പിടിച്ച് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കിയതുമായ ജറൂസലേം നഗരത്തിന്റെ ഭാഗങ്ങളാണ് കിഴക്കൻ ജറൂസലേം (ഈസ്റ്റ് ജറൂസലേം) എന്നറിയപ്പെടുന്നത്. ഇതിൽ പഴയ നഗരം യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുടെ ഏറ്റവും വിശുദ്ധമായ സ്ഥാനങ്ങളായ ടെമ്പിൾ മൗട്ട്, വിലാപമതിൽ, അൽ-അക്സ പള്ളി, ചർച്ച് ഓഫ് ദി ഹോളി സെപൾക്കർ എന്നിവ ഉൾപ്പെടുന്നു.

Thumb
കിഴക്കൻ ജറൂസലേമിന്റെ ഭൂപടം(2007)

ജറുസലേം മുനിസിപ്പാലിറ്റിയിൽ 1967-നു ശേഷം ഉൾപ്പെടുത്തിയ പ്രദേശങ്ങളെയും ഈ പേരിൽ വിശേഷിപ്പിക്കാറുണ്ട്. ഇത് ഏകദേശം 70 ചതുരശ്രകിലോമീറ്റർ വരും. ചിലപ്പോൾ 1967-നു മുൻപ് ജോർദാനിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നതും 6.4 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ളതുമായ പ്രദേശത്തെ വിശേഷിപ്പിക്കാനും ഈ പ്രയോഗം ഉപയോഗിക്കാറുണ്ട്.

1988-ൽ പാലസ്തീൻ വിമോചന സംഘടന നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പാലസ്തീൻ രാജ്യത്തിന്റെ തലസ്ഥാനമായി കണക്കാക്കിയിരുന്നത് കിഴക്കൻ ജെറുസലേമിനെയാണ്. 2000-ൽ പാലസ്തീൻ അഥോറിറ്റി കിഴക്കൻ ജെറുസലേമിനെ തലസ്ഥാനമായി നിർണ്ണയിച്ചുകൊണ്ടുള്ള നിയമം പാസാക്കുകയുണ്ടായി. 2002-ൽ ഈ നിയമം ചെയർമാൻ അറഫാത്ത് റാറ്റിഫൈ ചെയ്യുകയുണ്ടായി.[1] ഇസ്രായേൽ പാലസ്തീൻ ഗവണ്മെന്റ് ഉദ്യോഗസ്ഥരെ കിഴക്കൻ ജെറുസലേമിൽ കടക്കാൻ അനുവദിക്കാറില്ല.

ഇസ്രായേൽ 1980-ൽ മുഴുവൻ ജെറുസലേം നഗരവും (കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ) തങ്ങളുടെ തലസ്ഥാനത്തിന്റെ ഭാഗമാണെന്ന നിലപാടെടുക്കുകയുണ്ടായി. അന്താരാഷ്ട്ര സമൂഹം പൊതുവിൽ ഈ നിലപാട് അംഗീകരിക്കുന്നില്ല[അവലംബം ആവശ്യമാണ്].

Remove ads

കുറിപ്പ്

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Remove ads

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads