വേക് ദ്വീപ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഒരു പവിഴദ്വീപാണ് വേക് ദ്വീപ് (/ˈweɪk/; വേക് അറ്റോൾ എന്നും അറിയപ്പെടുന്നു). ഇതിന്റെ തീരത്തിന്റെ ആകെ നീളം 19 കിലോമീറ്ററാണ്. മാർഷൽ ദ്വീപുകൾക്ക് തൊട്ടുവടക്കായാണ് ഇതിന്റെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ ഭൂവിഭാഗമാണ് ഇത്. യു.എസ്. ആഭ്യന്തരവകുപ്പിലെ ഓഫീസ് ഓഫ് ഇൻസുലാർ അഫയേഴ്സ് ആണ് ഈ ദ്വീപ് ഭരിക്കുന്നത്. ദ്വീപിലെ 2.85 ചതുരശ്രകിലോമീറ്റർ ഭൂമിയിൽ ഏകദേശം 150 ആൾക്കാർ താമസിക്കുന്നുണ്ട്. ദ്വീപിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിതമാണ്. അമേരിക്കൻ വ്യോമസേനയാണ് ദ്വീപിന്റെ മേൽനോട്ടം നടത്തുന്നത്. ഇവിടെ അമേരിക്കൻ കരസേനയുടെ നിയന്ത്രണത്തിലുള്ള ഒരു മിസൈൽ വ്യൂഹവുമുണ്ട്. വേക് ദ്വീപ് എന്ന ഏറ്റവും വലിയ ദ്വീപാണ് അറ്റോളിന്റെ സിരാകേന്ദ്രം. ഇവിടെയാണ് വേക് ഐലന്റ് വ്യോമത്താവളത്തിന്റെ (IATA: എ.ഡബ്ല്യൂ.കെ., ICAO: പി.ഡബ്ല്യൂ.എ.കെ.) സ്ഥാനം. ഇവിടെയുള്ള റൺവേയുടെ നീളം 3000 മീറ്ററാണ്.
Geography | |
---|---|
Location | വടക്കൻ പസഫിക് |
Coordinates | 19°18′N 166°38′E |
Administration | |
Demographics | |
Population | ഉദ്ദേശം. 150 (2009)[1] |
2009 ജനുവരി 6-ന് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യൂ. ബുഷ് ഈ അറ്റോൾ പസഫിക് റിമോട്ട് ഐലന്റ്സ് മറൈൻ നാഷണൽ മോണ്യുമെന്റിന്റെ ഭാഗമായി ഉൾപ്പെടുത്തി.[2][3] സ്ഥിതിവിവരക്കണക്കുകളുടെ ആവശ്യങ്ങൾക്കായി വേക്ക് ഐലന്റ് അമേരിക്കൻ ഐക്യനാടുകളുടെ മൈനർ ഔട്ട്ലൈയിംഗ് ദ്വീപുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Seamless Wikipedia browsing. On steroids.