കേരളത്തിലെ തെരഞ്ഞെടുപ്പ് From Wikipedia, the free encyclopedia
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ 6ന് നടന്നു. മേയ് 2ന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടന്നു.[1][2]
| |||||||||||||||||||||||||||||||||||||||||||||||||
കേരളാ നിയമസഭയിലെ എല്ലാ (140) സീറ്റുകളിലും ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 71 | |||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അഭിപ്രായ സർവേകൾ | |||||||||||||||||||||||||||||||||||||||||||||||||
Turnout | 74.57% (2.96%) | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
ഫലം മണ്ഡലങ്ങളനുസരിച്ച് | |||||||||||||||||||||||||||||||||||||||||||||||||
|
തെരഞ്ഞെടുപ്പിൽ നിലവിൽ ഭരണത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) മുൻ തിരഞ്ഞെടുപ്പിനേക്കാൾ 8 സീറ്റുകൾ കൂടുതൽ കരസ്ഥമാക്കി 99 സീറ്റുകളുമായി അധികാരം നിലനിർത്തി. 1982 ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരു സഖ്യം സംസ്ഥാനത്ത് തുടർച്ചയായി വിജയിക്കുന്നത് ഇതാദ്യമാണ്. 2016 നെ അപേക്ഷിച്ച് 6 കുറവോടെ ബാക്കിയുള്ള 41 സീറ്റുകൾ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) നേടി. ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) നിയമസഭയിൽ നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു.[3]
സംസ്ഥാനത്തെ പതിനാലാം നിയമസഭയിലെ അംഗങ്ങളുടെ കാലാവധി 2021 ജൂൺ 1ന് അവസാനിക്കും[4]. 2016-ൽ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) നിയമസഭയിലേക്കുള്ള മൊത്തം സീറ്റുകളുടെ മൂന്നിൽ രണ്ട് ഭാഗവും നേടി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (ഐഎൻസി) നേതൃത്വത്തിലുള്ള നിലവിലുള്ള ഐക്യ ജനാധിപത്യ മുന്നണിയെ (യുഡിഎഫ്) പരാജയപ്പെടുത്തി. യുഡിഎഫ് 47 സീറ്റുകളും, ബിജെപി ഒരു സീറ്റും, ബാക്കി സീറ്റ് ഒരു സ്വതന്ത്രനും നേടി. സ്വതന്ത്രനായി വിജയിച്ച പി.സി. ജോർജ്ജ് പിന്നീട് കേരള ജനപക്ഷം (സെക്കുലർ) എന്ന പാർട്ടി രൂപീകരിച്ചു[5]. കേരള കോൺഗ്രസ്(എം)-ൽ വളർന്നുവന്ന ജോസ് വിഭാഗത്തെ 2020-ൽ ആഭ്യന്തര ഗ്രൂപ്പിസത്തിന്റെ ഭാഗമായി യുഡിഎഫിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജോസ് പക്ഷം പിന്നീട് എൽഡിഎഫിൽ ചേരുകയും ചെയ്തു[6][7]. 2016ന് ശേഷം ഉണ്ടായ മറ്റൊരു പ്രധാന മാറ്റം ലോക് താന്ത്രിക് ജനതാദളും ഇന്ത്യൻ നാഷണൽ ലീഗും എൽഡിഎഫിലേക്ക് പ്രവേശിച്ചതാണ്[8].
പാലാ നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന മാണി സി. കാപ്പൻ പാലാ സീറ്റ് കേരളാകോൺഗ്രസ്(എം)നു നൽകുന്നതിനേത്തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യുഡിഎഫിലേക്ക് മാറി. ഇതേത്തുടർന്ന് എൻസിപി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും നാഷണലിസ്റ്റ് കോൺഗ്രസ് കേരളം (എൻസികെ) എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി മാണി സി. കാപ്പൻ രൂപീകരിക്കുകയും ചെയ്തു. 2021 മാർച്ച് 17 ന് പി.സി. തോമസ് തന്റെ പാർട്ടിയായ കേരള കോൺഗ്രസ്, ജോസഫ് വിഭാഗവുമായി ലയിച്ച് ഒരു പുതിയ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. പി. സി. തോമസിന്റെ പാർട്ടിക്ക് നിലവിൽ അതിന്റെ പേരിനൊപ്പം ഒരു ബ്രാക്കറ്റും ഇല്ലാത്തതിനാൽ, പുതിയ പാർട്ടിക്ക് കേരള കോൺഗ്രസ്[9] എന്ന് പേരു സ്വീകരിച്ചു. പി.ജെ. ജോസഫ് ചെയർമാനും, പി.സി. തോമസ് വൈസ് ചെയർമാനുമായി.[9]
തിരഞ്ഞെടുപ്പ് വിഷയം | തീയതി | ദിവസം |
---|---|---|
ഗസറ്റ് വിജ്ഞാപനം | 12/03/2021 | വെള്ളി |
പത്രികാ സമർപ്പണം അവസാന ദിനം | 19/03/2021 | വെള്ളി |
പത്രികകളുടെ സൂക്ഷ്മപരിശോധന | 20/03/2021 | ശനി |
പതിക പിൻവലിക്കാനുള്ള അവസാന തീയതി | 22/03/2021 | തിങ്കൾ |
വോട്ടെടുപ്പ് ദിനം | 06/04/2021 | ചൊവ്വ |
വോട്ടെണ്ണൽ ദിനം | 02/05/2021 | ഞായർ |
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണ് ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നയിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്). ബിജെപിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ പാർട്ടികളുടെ സഖ്യമാണ് ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ).
നിലവിൽ അധികാരത്തിലുളള ഇവർ സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണിത്. കേരളത്തിലെ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങളിൽ ഒന്നാണിത്, മറ്റൊന്ന് യുഡിഎഫ്. എൽഡിഎഫ് സഖ്യത്തിൽ സിപിഐ (എം), സിപിഐ, മറ്റ് പല ചെറിയ പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്നു.
ക്രമം | പാർട്ടി | കൊടി | ചിഹ്നം | ചിത്രം | നേതാവ് | മത്സരിയ്ക്കുന്ന സീറ്റുകൾ | പുരുഷൻ | സ്ത്രീ |
---|---|---|---|---|---|---|---|---|
1. | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | എ. വിജയരാഘവൻ | 77 | 65 | 12 | |||
2. | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | കാനം രാജേന്ദ്രൻ | 24 | 22 | 2 | |||
3. | കേരള കോൺഗ്രസ് (എം) | ജോസ് കെ. മാണി | 12 | 11 | 1 | |||
4. | ജനതാദൾ (സെക്കുലർ) | മാത്യു ടി. തോമസ് | 4 | 4 | 0 | |||
5. | ലോക് താന്ത്രിക് ജനതാദൾ | എം.വി. ശ്രേയാംസ് കുമാർ | 3 | 3 | 0 | |||
6. | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | ടി.പി. പീതാംബരൻ | 3 | 3 | 0 | |||
7. | ഇന്ത്യൻ നാഷണൽ ലീഗ് | എ.പി. അബ്ദുൾ വഹാബ് | 3 | 3 | 0 | |||
8. | കോൺഗ്രസ് (എസ്) | രാമചന്ദ്രൻ കടന്നപ്പള്ളി | 1 | 1 | 0 | |||
9. | കേരള കോൺഗ്രസ് (ബി) | ആർ. ബാലകൃഷ്ണപിള്ള | 1 | 1 | 0 | |||
10. | റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) | കോവൂർ കുഞ്ഞുമോൻ | 1 | 1 | 0 | |||
11. | ജനാധിപത്യ കേരള കോൺഗ്രസ് | കെ.സി.ജോസഫ് | 1 | 1 | 0 | |||
12. | സ്വതന്ത്രൻ | 11 | 11 | 0 | ||||
ആകെ | 140 | 125 | 15 | |||||
1970 കളിൽ പ്രമുഖ കോൺഗ്രസ് പാർട്ടി നേതാവ് കെ. കരുണാകരൻ സ്ഥാപിച്ച സംസ്ഥാനത്തെ മധ്യ-ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണിത്.
ക്രമം | പാർട്ടി | കൊടി | ചിഹ്നം | ചിത്രം | നേതാവ് | മത്സരിയ്ക്കുന്ന സീറ്റുകൾ | പുരുഷൻ | സ്ത്രീ |
---|---|---|---|---|---|---|---|---|
1. | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | മുല്ലപ്പള്ളി രാമചന്ദ്രൻ | 93 | 83 | 10 | |||
2. | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | ഹൈദരലി ശിഹാബ് തങ്ങൾ | 25 | 24 | 1 | |||
3. | കേരള കോൺഗ്രസ് | പി.ജെ. ജോസഫ് | 10 | 10 | 0 | |||
4. | റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി | എ.എ. അസീസ് | 5 | 5 | 0 | |||
5. | നാഷണലിസ്റ്റ് കോൺഗ്രസ് കേരള[10] | മാണി സി. കാപ്പൻ | 2 | 2 | 0 | |||
6. | കേരള കോൺഗ്രസ് (ജേക്കബ്) | അനൂപ് ജേക്കബ് | 1 | 1 | 0 | |||
7. | കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി | സി.പി. ജോൺ | 1 | 1 | 0 | |||
8. | റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി | എൻ. വേണു | 1 | 0 | 1 | |||
9. | സ്വതന്ത്രൻ | 2 | 2 | |||||
ആകെ | 140 | 128 | 12 | |||||
ബിജെപി നേതൃത്തം നൽകുന്ന സംസ്ഥാനത്തെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായാണ് എൻഡിഎ, ഇതിന്റെ കേരള ഘടകം 2016ലാണ് രൂപീകരിച്ചത്[11].
ക്രമം | പാർട്ടി | കൊടി | ചിഹ്നം | ചിത്രം | നേതാവ് | മത്സരിയ്ക്കുന്ന സീറ്റുകൾ | പുരുഷൻ | സ്ത്രീ |
---|---|---|---|---|---|---|---|---|
1. | ഭാരതീയ ജനതാ പാർട്ടി | കെ. സുരേന്ദ്രൻ | 113 | 98 | 15 | |||
2. | ഭാരത് ധർമ്മ ജന സേന | തുഷാർ വെള്ളാപ്പള്ളി | 21 | 17 | 4 | |||
3. | എ.ഐ.ഡി.എം.കെ. | ശോഭകുമാർ[12] | 2 | 0 | 2 | |||
4. | കേരള കാമരാജ് കോൺഗ്രസ് | വിഷ്ണുപുരം ചന്ദ്രശേഖരൻ | 1 | 1 | 0 | |||
5. | ജനാധിപത്യ രാഷ്ട്രീയ സഭ | സി.കെ. ജാനു | 1 | 0 | 1 | |||
6. | ഡേമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി | മഞ്ചേരി ഭാസ്കരൻ പിള്ള | 1 | 1 | 0 | |||
ആകെ | 139 | 118 | 21 | |||||
* പിന്തുണ നൽകി
പ്രസിദ്ധീകരിച്ച തീയതി | പോളിംഗ് ഏജൻസി | ലീഡ് | അവലംബം | |||
---|---|---|---|---|---|---|
എൽഡിഫ് | യുഡിഎഫ് | എൻഡിഎ | ||||
2 ഏപ്രിൽ 2021 | ട്രൂകോപ്പി തിങ്ക് | 85–95 | 45–55 | 0–2 | 14–24 | [19] |
29 മാർച്ച് 2021 | ഏഷ്യാനെറ്റ് ന്യൂസ്- സി-ഫോർ സർവേ | 82–91 | 46–54 | 3–7 | 11–20 | [20] |
24 മാർച്ച് 2021 | മാതൃഭൂമി- സീവോട്ടർ | 73-83 | 56-66 | 0 | 2–12 | [21] |
മനോരമ ന്യൂസ്–വിഎംആർ | 77–82 | 54–59 | 0–3 | 6–11 | [22] | |
ടൈംസ് നൗ സി-വോട്ടർ | 77 | 62 | 1 | 6 | [23] | |
19 മാർച്ച് 2021 | മാതൃഭൂമി- സീവോട്ടർ | 75-83 (79) | 55–60 (57) | 0–2 (1) | 4–12 (8) | [24] |
15 മാർച്ച് 2021 | എബിപി ന്യൂസ് സി-വോട്ടർ | 77–85 | 54–62 | 0–2 | 6–14 | [25] |
മീഡിയ വൺ-പിaമാർക്ക് | 74–80 | 58–64 | 0–2 | 3–9 | [26] | |
8 മാർച്ച് 2021 | ടൈംസ് നൗ സി-വോട്ടർ | 82 | 56 | 1 | 11 | [27] |
28 ഫെബ്രുവരി 2021 | 24 ന്യൂസ് | 72–78 | 63–69 | 1–2 | 1–7 | [28] |
27 ഫെബ്രുവരി 2021
26 ഫെബ്രുവരി 2021 |
എബിപി ന്യൂസ് സി-വോട്ടർ
|
83–91
|
47–55
|
0–2
|
12–20 | [29] |
25 ഫെബ്രുവരി 2021 | ലോക് പോൾ | 75–80 | 60–65 | 0–1 | 4–9 | [30] |
21 ഫെബ്രുവരി 2021 | സ്പിക് മീഡിയ സർവേ | 85 | 53 | 2 | 14 | [31] |
24 ന്യൂസ് | 68–78 | 62–72 | 1–2 | തൂക്ക് സഭ | [32] | |
ഏഷ്യാനെറ്റ് ന്യൂസ്- സി-ഫോർ സർവേ | 72–78 | 59–65 | 3–7 | 1–7 | [33] | |
18 ഫെബ്രുവരി 2021 | എബിപി ന്യൂസ് സി-വോട്ടർ | 81–89 | 41–47 | 0–2 | 10–18 | [34] |
6 ജനുവരി 2021 | ലോക് പോൾ | 73–78 | 62–67 | 0–1 | 2–7 | [35] |
4 ജൂലൈ 2020 | ഏഷ്യാനെറ്റ് ന്യൂസ്- സി-ഫോർ സർവേ | 77–83 | 54–60 | 3–7 | 6–12 | [36] |
ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് പ്രകാരം 2021 ഏപ്രിൽ 29 7.30ന് (ഇന്ത്യൻ സമയം) എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിച്ചു.[37]
പ്രസിദ്ധീകരിച്ച തീയ്യതി | സർവ്വേനടത്തിയ സ്ഥാപനം | ലീഡ് | അവലംബം | ||||
---|---|---|---|---|---|---|---|
എൽഡിഎഫ് | യുഡിഎഫ് | എൻഡിഎ | മറ്റുള്ളവർ | ||||
01 മേയ് 2021 | ക്രൈം ഓൺലൈൻ | 57 | 79 | 2 | 2 | 18 | [38] |
30 ഏപ്രിൽ 2021 | മറുനാടൻ മലയാളി | 59 | 77 | 2 | 2 | 16 | [39] |
29 ഏപ്രിൽ 2021 | ഇന്ത്യ ന്യൂസ് ഐ ടിവി - കൻ കി ബാത് | 64 - 76 | 61 - 71 | 2 - 4 | - | തൂക്ക് സഭ | [40] |
ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ | 104 - 120 | 20 - 36 | 0 - 2 | 0 - 2 | 33 - 49 | [41] | |
മനോരമ ന്യൂസ് - വിഎംആർ | 68 - 78 | 59 - 70 | 0 - 2 | 0 - 1 | തൂക്ക് സഭ | [42] | |
ന്യൂസ്24 - ടുഡേയ്സ് ചാണക്യ | 93 - 111 | 26 - 44 | 0 - 6 | 0 - 2 | 22 - 40 | [43] | |
ഡിബി ലൈവ് | 80 - 74 | 59 - 65 | 2 - 7 | - | 3 - 10 | [44] | |
റിപ്പോർട്ടർ ടിവി - പി-മാർക് | 72 - 79 | 60 - 66 | 0 - 3 | 0 - 1 | 2 - 8 | [45] | |
റിപബ്ലിക് - സിഎൻഎക്സ് | 72 - 80 | 58 - 64 | 1 - 5 | - | 2 - 9 | [43] | |
സുദർശൻ ന്യൂസ് | 70 - 80 | 59 - 65 | 2 - 6 | 1- 3 | 1 - 9 | [46] | |
ടൈംസ് നൗ/ എബിപി - സി-വോട്ടർ | 71 - 77 | 62 - 68 | 0 - 2 | - | 1 - 6 | [43] | |
ടിവി9 ഭാരത് വർഷ് - പോൾ സ്റ്റാർട്ട് | 70 - 80 | 59 - 69 | 0 - 2 | - | 1 - 9 | [47] |
നിലവിൽ അധികാരത്തിലിരിയ്ക്കുന്ന ഇടത് മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 8 സീറ്റുകൾ അധികം നേടി 99 സീറ്റുകളുമായി അധികാരം നിലനിർത്തി. 1982 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു സഖ്യം തുടർച്ചയായി വിജയിക്കുന്നത്.[48] കഴിഞ്ഞ തവണത്തേക്കൾ 6 സീറ്റ് കുറവോടെ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) 41 സീറ്റുകൾ നേടി. നേമത്തുണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടങ്കിലും നിരവധി മണ്ഡലങ്ങളിൽ എൻഡിഎ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ പൂഞ്ഞാറിൽ വിജയിച്ച കേരള ജനപക്ഷം (സെക്കുലർ) സ്ഥാനാർത്ഥി പി.സി. ജോർജ്ജും ഇത്തവണ പരാജയപ്പെട്ടു, നേമവും, പൂഞ്ഞാറും എൽഡിഎഫി പിടിച്ചെടുത്തു. കുന്നത്തുനാട്, കൊച്ചി സീറ്റുകളിൽ ട്വന്റി20 കിഴക്കമ്പലം മൂന്നാം സ്ഥാനത്തെത്തി.
കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്തതിന് ആരോഗ്യമന്ത്രിയെന്ന നിലയിൽ പ്രശംസ നേടിയ കെ. കെ. ശൈലജ 67,013 വോട്ടുകളോടെ കേരളനിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ[49] ഭൂരിപക്ഷത്തോടെ മട്ടന്നൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് മൂലമുള്ള മരണങ്ങൾ കുറയ്ക്കാനായതും ലോക്ക് ഡൗൺ മൂലം ആളുകൾക്ക് സംഭവിച്ച സാമ്പത്തിക ഞെരുക്കം കുറയ്ക്കുന്നതിലും എൽഡിഎഫ് ഗവൺമെന്റ് വിജയകരമായി ഇടപെട്ടത് അവർ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണമായി ഡൗൺ ടു എർത്തിലെ കെ.എ. ഷാജി ചൂണ്ടിക്കാട്ടുന്നു.[50]
ഓരോ സഖ്യകക്ഷികൾക്കും ലഭിച്ച സീറ്റുകളുടെ എണ്ണം, മത്സരിച്ച സീറ്റുകൾ വലയത്തിൽ.[51]
LDF | SEATS | UDF | SEATS | NDA | SEATS | |||
---|---|---|---|---|---|---|---|---|
സിപിഐ(എം) | 61 (77) | കോൺഗ്രസ് | 21 (93) | ബിജെപി | 0 (113) | |||
സിപിഐ | 17 (25) | ലീഗ് | 15 (27) | ബിഡിജെഎസ് | 0 (21) | |||
കെസി (എം) | 5 (12) | കെസി | 2 (10) | എഐഡിഎംകെ | 0 (1) | |||
ജനതദൾ (എസ്) | 2 (4) | ആർഎംപി | 1 (1) | കെകെസി | 0 (1) | |||
എൻസിപി | 2 (3) | എൻസികെ | 1 (2) | ജെആർഎസ് | 0 (1) | |||
കെസി (ബി) | 1 (1) | കെസി (ജെ) | 1 (1) | ഡിഎസ്ജെപി | 0 (1) | |||
ഐഎൻഎൽ | 1 (3) | സിഎംപി (ജെ) | 0 (1) | |||||
ജെകെസി | 1 (1) | അർഎസ്പി | 0 (5) | |||||
ആർഎസ്പി (എൽ) | 1 (1) | സ്വതന്ത്രൻ | ||||||
കോൺഗ്രസ് (എസ്) | 1 (1) | |||||||
എൽജെഡി | 1 (3) | |||||||
സ്വതന്ത്രൻ | 6 (9) | |||||||
ആകെ | 99 | ആകെ | 41 | ആകെ | 0 | |||
മാറ്റം | +8 | മാറ്റം | -6 | മാറ്റം | -1 |
ജില്ല തിരിച്ചുള്ള കേരളത്തിന്റെ ഭൂപടം | ജില്ല | ആകെ സീറ്റുകൾ | എൽഡിഎഫ് | യുഡിഎഫ് | എൻഡിഎ | മറ്റുള്ളവർ |
---|---|---|---|---|---|---|
കാസർഗോഡ് | 5 | 3 | 2 | 0 | 0 | |
കണ്ണൂർ | 11 | 9 | 2 | 0 | 0 | |
വയനാട് | 3 | 1 | 2 | 0 | 0 | |
കോഴിക്കോട് | 13 | 11 | 2 | 0 | 0 | |
മലപ്പുറം | 16 | 4 | 12 | 0 | 0 | |
പാലക്കാട് | 12 | 10 | 2 | 0 | 0 | |
തൃശ്ശൂർ | 13 | 12 | 1 | 0 | 0 | |
എറണാകുളം | 14 | 5 | 9 | 0 | 0 | |
ഇടുക്കി | 5 | 4 | 1 | 0 | 0 | |
കോട്ടയം | 9 | 5 | 4 | 0 | 0 | |
ആലപ്പുഴ | 9 | 8 | 1 | 0 | 0 | |
പത്തനംതിട്ട | 5 | 5 | 0 | 0 | 0 | |
കൊല്ലം | 11 | 9 | 2 | 0 | 0 | |
തിരുവനന്തപുരം | 14 | 13 | 1 | 0 | 0 |
മണ്ഡലം | Valid votes
(%) |
വിജയി | രണ്ടാം സ്ഥാനം | Margin | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
# | പേര് | സ്ഥാനാർത്ഥി | പാർട്ടി | സഖ്യം | വോട്ടുകൾ | % | സ്ഥാനാർതഥി | പാർട്ടി | സഖ്യം | വോട്ടുകൾ | % | |||
കാസർകോട് ജില്ല | ||||||||||||||
1 | മഞ്ചേശ്വരം | എ.കെ.എം. അഷ്റഫ് | ലീഗ് | യുഡിഎഫ് | 65,758 | 38.14 | കെ. സുരേന്ദ്രൻ | ബിജെപി | എൻഡിഎ | 65,013 | 37.70 | 745 | ||
2 | കാസർഗോഡ് | എൻ.എ. നെല്ലിക്കുന്ന് | ലീഗ് | യുഡിഎഫ് | 63,296 | 43.80 | കെ. ശ്രീകാന്ത് | ബിജെപി | എൻഡിഎ | 50,395 | 34.88 | 12,901 | ||
3 | ഉദുമ | സി.എച്ച്. കുഞ്ഞമ്പു | സിപിഐ(എം) | എൽഡിഎഫ് | 78,664 | 47.58 | പെരിയ ബാലകൃഷ്ണൻ | കോൺഗ്രസ് | യുഡിഎഫ് | 65,342 | 39.52 | 13,322 | ||
4 | കാഞ്ഞങ്ങാട് | ഇ. ചന്ദ്രശേഖരൻ | സിപിഐ | എൽഡിഎഫ് | 84,615 | 50.72 | പി.വി. സുരേഷ് | കോൺഗ്രസ് | യുഡിഎഫ് | 57,476 | 34.45 | 27,139 | ||
5 | തൃക്കരിപ്പൂർ | എം. രാജഗോപാൽ | സിപിഐ(എം) | എൽഡിഎഫ് | 86,151 | 53.71 | എം.പി. ജോസഫ് | KC | യുഡിഎഫ് | 60,014 | 37.41 | 26,137 | ||
കണ്ണൂർ ജില്ല | ||||||||||||||
6 | പയ്യന്നൂർ | ടി.ഐ. മധുസൂദനൻ | സിപിഐ(എം) | എൽഡിഎഫ് | 93,695 | 62.49 | എം. പ്രദീപ് കുമാർ | കോൺഗ്രസ് | യുഡിഎഫ് | 43,915 | 29.29 | 49,780 | ||
7 | കല്ല്യാശ്ശേരി | എം. വിജിൻ | സിപിഐ(എം) | എൽഡിഎഫ് | 88,252 | 60.62 | ബ്രിജേഷ് കുമാർ | കോൺഗ്രസ് | യുഡിഎഫ് | 43,859 | 30.13 | 44,393 | ||
8 | തളിപ്പറമ്പ് | എം.വി. ഗോവിന്ദൻ | സിപിഐ(എം) | എൽഡിഎഫ് | 92,870 | 52.14 | അബ്ദുൽ റഷീദ് വി.പി. | കോൺഗ്രസ് | യുഡിഎഫ് | 70,181 | 39.4 | 22,689 | ||
9 | ഇരിക്കൂർ | സജീവ് ജോസഫ് | കോൺഗ്രസ് | യുഡിഎഫ് | 76764 | 50.33 | സജി കുറ്റ്യാനിമറ്റം | KC(M) | എൽഡിഎഫ് | 66754 | 43.77 | 10,010 [52] | ||
10 | അഴീക്കോട് | കെ.വി. സുമേഷ് | സിപിഐ(എം) | എൽഡിഎഫ് | 65794 | 45.41 | കെ.എം. ഷാജി | ലീഗ് | യുഡിഎഫ് | 59653 | 41.17 | 6,141 [52] | ||
11 | കണ്ണൂർ | കടന്നപ്പള്ളി രാമചന്ദ്രൻ | Con(S) | എൽഡിഎഫ് | 60313 | 44.98 | സതീശൻ പാച്ചേനി | കോൺഗ്രസ് | യുഡിഎഫ് | 58568 | 43.68 | 1,745 [52] | ||
12 | ധർമ്മടം | പിണറായി വിജയൻ | സിപിഐ(എം) | എൽഡിഎഫ് | 95,522 | 59.61 | സി. രഘുനാഥ് | കോൺഗ്രസ് | യുഡിഎഫ് | 45399 | 28.33 | 50,123 [52] | ||
13 | തലശ്ശേരി | എ.എൻ. ഷംസീർ | സിപിഐ(എം) | എൽഡിഎഫ് | 81810 | 61.52 | എം.പി. അരവിന്ദാക്ഷൻ | കോൺഗ്രസ് | യുഡിഎഫ് | 45009 | 33.84 | 36,801 [52] | ||
14 | കൂത്തുപറമ്പ് | കെ.പി. മോഹനൻ | LJD | എൽഡിഎഫ് | 70626 | 45.36 | പൊറ്റങ്കണ്ടി അബ്ദുള്ള | ലീഗ് | യുഡിഎഫ് | 61085 | 39.23 | 9,541 [52] | ||
15 | മട്ടന്നൂർ | കെ.കെ. ശൈലജ | സിപിഐ(എം) | എൽഡിഎഫ് | 96,129 | 61.97 | ഇല്ലിക്കൽ അഗസ്തി | കോൺഗ്രസ് | യുഡിഎഫ് | 35166 | 22.67 | 60,963 [52] | ||
16 | പേരാവൂർ | സണ്ണി ജോസഫ് | കോൺഗ്രസ് | യുഡിഎഫ് | 66,706 | 46.93 | കെ.വി. സക്കീർ ഹുസൈൻ | സിപിഐ(എം) | എൽഡിഎഫ് | 63,534 | 44.7 | 3,172 [52] | ||
വയനാട് ജില്ല | ||||||||||||||
17 | മാനന്തവാടി | ഒ.ആർ. കേളു | സിപിഐ(എം) | എൽഡിഎഫ് | 72,536 | 47.54 | പി.കെ. ജയലക്ഷ്മി | കോൺഗ്രസ് | യുഡിഎഫ് | 63,254 | 41.46 | 9,282 | ||
18 | സുൽത്താൻ ബത്തേരി | ഐ.സി. ബാലകൃഷ്ണൻ | കോൺഗ്രസ് | യുഡിഎഫ് | 81,077 | 48.42 | എം.എസ്. വിശ്വനാഥൻ | സിപിഐ(എം) | എൽഡിഎഫ് | 69,255 | 41.36 | 11,822 | ||
19 | കല്പറ്റ | ടി. സിദ്ദീഖ് | കോൺഗ്രസ് | യുഡിഎഫ് | 70,252 | 46.15 | എം.വി. ശ്രേയാംസ് കുമാർ | LJD | എൽഡിഎഫ് | 64,782 | 42.56 | 5,470 | ||
കോഴിക്കോട് ജില്ല | ||||||||||||||
20 | വടകര | കെ.കെ. രമ | RMPI | യുഡിഎഫ് | 65,093 | 47.63 | മനയത്ത് ചന്ദ്രൻ | LJD | എൽഡിഎഫ് | 57,602 | 42.15 | 7,491 | ||
21 | കുറ്റ്യാടി | കെ.പി. കുഞ്ഞമ്മദ് കുട്ടി | സിപിഐ(എം) | എൽഡിഎഫ് | 80143 | 47.2 | പാറക്കൽ അബ്ദുള്ള | ലീഗ് | യുഡിഎഫ് | 79810 | 47.01 | 333 | ||
22 | നാദാപുരം | ഇ.കെ. വിജയൻ | സിപിഐ | എൽഡിഎഫ് | 83293 | 47.46 | കെ. പ്രവീൺ കുമാർ | കോൺഗ്രസ് | യുഡിഎഫ് | 79258 | 45.16 | 4,035 | ||
23 | കൊയിലാണ്ടി | കാനത്തിൽ ജമീല | സിപിഐ(എം) | എൽഡിഎഫ് | 75628 | 46.66 | എൻ. സുബ്രഹ്മണ്യൻ | കോൺഗ്രസ് | യുഡിഎഫ് | 67156 | 41.43 | 8,472 | ||
24 | പേരാമ്പ്ര | ടി.പി. രാമകൃഷ്ണൻ | സിപിഐ(എം) | എൽഡിഎഫ് | 86023 | 52.54 | സി.എച്ച്. ഇബ്രാഹിംകുട്ടി | സ്വതന്ത്രൻ | യുഡിഎഫ് | 63431 | 38.74 | 22,592 | ||
25 | ബാലുശ്ശേരി | കെ.എം. സച്ചിൻ ദേവ് | സിപിഐ(എം) | എൽഡിഎഫ് | 91839 | 50.47 | ധർമ്മജൻ ബോൾഗാട്ടി | കോൺഗ്രസ് | യുഡിഎഫ് | 71467 | 39.28 | 18,000 | ||
26 | എലത്തൂർ | എ. കെ. ശശീന്ദ്രൻ | NCP | എൽഡിഎഫ് | 83639 | 50.89 | സുൾഫിക്കർ മയൂരി | NCK | യുഡിഎഫ് | 45137 | 27.46 | 38,502 | ||
27 | കോഴിക്കോട് നോർത്ത് | തോട്ടത്തിൽ രവീന്ദ്രൻ | സിപിഐ(എം) | എൽഡിഎഫ് | 59124 | 42.98 | കെ.എം. അഭിജിത് | കോൺഗ്രസ് | യുഡിഎഫ് | 46196 | 33.58 | 12,928 | ||
28 | കോഴിക്കോട് സൗത്ത് | അഹമ്മദ് ദേവർകോവിൽ | INL | എൽഡിഎഫ് | 52557 | 44.15 | പി.കെ. നൂർബീന റഷീദ് | ലീഗ് | യുഡിഎഫ് | 40098 | 33.68 | 12,459 | ||
29 | ബേപ്പൂർ | പി.എ. മുഹമ്മദ് റിയാസ് | സിപിഐ(എം) | എൽഡിഎഫ് | 82165 | 49.73 | പി.എം. നിയാസ് | കോൺഗ്രസ് | യുഡിഎഫ് | 53418 | 32.33 | 28,747 | ||
30 | കുന്ദമംഗലം | പി.ടി.എ. റഹീം | സ്വതന്ത്രൻ | എൽഡിഎഫ് | 85138 | 43.93 | ദിനേശ് പെരുമണ്ണ | സ്വതന്ത്രൻ | യുഡിഎഫ് | 74862 | 38.62 | 10,276 | ||
31 | കൊടുവള്ളി | എം.കെ. മുനീർ | ലീഗ് | യുഡിഎഫ് | 72336 | 47.86 | കാരാട്ട് റസാക്ക് | സ്വതന്ത്രൻ | എൽഡിഎഫ് | 65992 | 43.66 | 6,344 | ||
32 | തിരുവമ്പാടി | ലിന്റോ ജോസഫ് | സിപിഐ(എം) | എൽഡിഎഫ് | 67867 | 47.46 | സി.പി. ചെറിയ മുഹമ്മദ് | ലീഗ് | യുഡിഎഫ് | 63224 | 44.21 | 5,596 | ||
മലപ്പുറം ജില്ല | ||||||||||||||
33 | കൊണ്ടോട്ടി | ടി.വി. ഇബ്രാഹിം | ലീഗ് | യുഡിഎഫ് | 82,759 | 50.42 | സുലൈമാൻ ഹാജി | സ്വതന്ത്രൻ | എൽഡിഎഫ് | 65,093 | 39.66 | 17,666 | ||
34 | ഏറനാട് | പി.കെ. ബഷീർ | ലീഗ് | യുഡിഎഫ് | 78,076 | 54.49 | കെ.ടി. അബ്ദുറഹ്മാൻ | സ്വതന്ത്രൻ | എൽഡിഎഫ് | 55,530 | 38.76 | 22,546 | ||
35 | നിലമ്പൂർ | പി.വി. അൻവർ | സ്വതന്ത്രൻ | എൽഡിഎഫ് | 81,227 | 46.9 | വി.വി. പ്രകാശ് | കോൺഗ്രസ് | യുഡിഎഫ് | 78,527 | 45.34 | 2,700 | ||
36 | വണ്ടൂർ | എ.പി. അനിൽ കുമാർ | കോൺഗ്രസ് | യുഡിഎഫ് | 87,415 | 51.44 | പി. മിഥുന | സിപിഐ(എം) | എൽഡിഎഫ് | 71,852 | 42.28 | 15,563 | ||
37 | മഞ്ചേരി | യു.എ. ലത്തീഫ് | ലീഗ് | യുഡിഎഫ് | 78,836 | 50.22 | പി. ഡിബോണ നാസർ | സിപിഐ | എൽഡിഎഫ് | 64,263 | 40.93 | 14,573 | ||
38 | പെരിന്തൽമണ്ണ | നജീബ് കാന്തപുരം | ലീഗ് | യുഡിഎഫ് | 76,530 | 46.21 | കെ.പി. മുസ്തഫ | സ്വതന്ത്രൻ | എൽഡിഎഫ് | 76,492 | 46.19 | 38 | ||
39 | മങ്കട | മഞ്ഞളാംകുഴി അലി | ലീഗ് | യുഡിഎഫ് | 83,231 | 49.46 | ടി.കെ. റഷീദ് അലി | സിപിഐ(എം) | എൽഡിഎഫ് | 76,985 | 45.75 | 6,246 | ||
40 | മലപ്പുറം | പി. ഉബൈദുല്ല | ലീഗ് | യുഡിഎഫ് | 93,166 | 57.57 | പി. അബ്ദുറഹ്മാൻ | സിപിഐ(എം) | എൽഡിഎഫ് | 57,958 | 35.82 | 35,208 | ||
41 | വേങ്ങര | പി.കെ. കുഞ്ഞാലിക്കുട്ടി | ലീഗ് | യുഡിഎഫ് | 70,381 | 53.5 | പി. ജിജി | സിപിഐ(എം) | എൽഡിഎഫ് | 39,785 | 30.24 | 30,596 | ||
42 | വള്ളിക്കുന്ന് | അബ്ദുൽ ഹമീദ് പി. | ലീഗ് | യുഡിഎഫ് | 71,823 | 47.43 | എ.പി. അബ്ദുൽ വഹാബ് | INL | എൽഡിഎഫ് | 57,707 | 38.11 | 14,116 | ||
43 | തിരൂരങ്ങാടി | കെ.പി.എ. മജീദ് | ലീഗ് | യുഡിഎഫ് | 73,499 | 49.74 | നിയാസ് പുളിക്കലകത്ത് | സ്വതന്ത്രൻ | എൽഡിഎഫ് | 63,921 | 43.26 | 9,578 | ||
44 | താനൂർ | വി. അബ്ദുൽറഹ്മാൻ | സ്വതന്ത്രൻ | എൽഡിഎഫ് | 70,704 | 46.34 | പി.കെ. ഫിറോസ് | ലീഗ് | യുഡിഎഫ് | 69,719 | 45.7 | 985 | ||
45 | തിരൂർ | കുറുക്കോളി മൊയ്തീൻ | ലീഗ് | യുഡിഎഫ് | 82,314 | 48.21 | ഗഫൂർ പി. ലില്ലീസ് | സിപിഐ(എം) | എൽഡിഎഫ് | 75,100 | 43.98 | 7,214 | ||
46 | കോട്ടക്കൽ | കെ.കെ. ആബിദ് ഹുസൈൻ | ലീഗ് | യുഡിഎഫ് | 81,700 | 51.08 | എൻ.എ. മുഹമ്മദ് കുട്ടി | NCP | എൽഡിഎഫ് | 65,112 | 40.71 | 16,588 | ||
47 | തവനൂർ | കെ.ടി. ജലീൽ | സ്വതന്ത്രൻ | എൽഡിഎഫ് | 70,358 | 46.46 | ഫിറോസ് കുന്നുംപറമ്പിൽ | കോൺഗ്രസ് | യുഡിഎഫ് | 67,794 | 44.77 | 2,564 | ||
48 | പൊന്നാനി | പി. നന്ദകുമാർ | സിപിഐ(എം) | എൽഡിഎഫ് | 74,668 | 51.35 | എ.എം. രോഹിത് | കോൺഗ്രസ് | യുഡിഎഫ് | 57,625 | 39.63 | 17,043 | ||
പാലക്കാട് ജില്ല | ||||||||||||||
49 | തൃത്താല | എം.ബി. രാജേഷ് | സിപിഐ(എം) | എൽഡിഎഫ് | 69,814 | 45.84 | വി.ടി. ബൽറാം | കോൺഗ്രസ് | യുഡിഎഫ് | 66798 | 43.86 | 3,016 | ||
50 | പട്ടാമ്പി | മുഹമ്മദ് മുഹ്സിൻ പി. | സിപിഐ | എൽഡിഎഫ് | 75,311 | 49.58 | റിയാസ് മുക്കോളി | കോൺഗ്രസ് | യുഡിഎഫ് | 57337 | 37.74 | 17,974 | ||
51 | ഷൊർണ്ണൂർ | പി. മമ്മിക്കുട്ടി | സിപിഐ(എം) | എൽഡിഎഫ് | 74,400 | 48.98 | ടി.എച്ച്. ഫിറോസ് ബാബു | കോൺഗ്രസ് | യുഡിഎഫ് | 37,726 | 24.83 | 36,674 | ||
52 | ഒറ്റപ്പാലം | കെ. പ്രേംകുമാർ | സിപിഐ(എം) | എൽഡിഎഫ് | 74,859 | 46.45 | പി. സരിൻ | കോൺഗ്രസ് | യുഡിഎഫ് | 59,707 | 37.05 | 15,152 | ||
53 | കോങ്ങാട് | കെ. ശാന്തകുമാരി | സിപിഐ(എം) | എൽഡിഎഫ് | 67,881 | 49.01 | യു.സി. രാമൻ | ലീഗ് | യുഡിഎഫ് | 40,662 | 29.36 | 27,219 | ||
54 | മണ്ണാർക്കാട് | എൻ. ഷംസുദ്ദീൻ | ലീഗ് | യുഡിഎഫ് | 71,657 | 47.11 | കെ.പി. സുരേഷ് രാജ് | സിപിഐ | എൽഡിഎഫ് | 65,787 | 43.25 | 5,870 | ||
55 | മലമ്പുഴ | എ. പ്രഭാകരൻ | സിപിഐ(എം) | എൽഡിഎഫ് | 75,934 | 46.41 | സി. കൃഷ്ണകുമാർ | ബിജെപി | എൻഡിഎ | 50,200 | 30.68 | 25,734 | ||
56 | പാലക്കാട് | ഷാഫി പറമ്പിൽ | കോൺഗ്രസ് | യുഡിഎഫ് | 54,079 | 38.06 | ഇ. ശ്രീധരൻ | ബിജെപി | എൻഡിഎ | 50,220 | 35.34 | 3,859 | ||
57 | തരൂർ | പി.പി. സുമോദ് | സിപിഐ(എം) | എൽഡിഎഫ് | 67,744 | 51.58 | കെ.എ. ഷീബ | കോൺഗ്രസ് | യുഡിഎഫ് | 43,213 | 32.90 | 24,531 | ||
58 | ചിറ്റൂർ | കെ. കൃഷ്ണൻകുട്ടി | ജനതാദൾ എസ് | എൽഡിഎഫ് | 84,672 | 55.38 | സുമേഷ് അച്ചുതൻ | കോൺഗ്രസ് | യുഡിഎഫ് | 50794 | 33.22 | 33,878 | ||
59 | നെന്മാറ | കെ. ബാബു | സിപിഐ(എം) | എൽഡിഎഫ് | 80,145 | 52.89 | സി.എൻ. വിജയകൃഷ്ണൻ | CMP | യുഡിഎഫ് | 51441 | 33.95 | 28,704 | ||
60 | ആലത്തൂർ | കെ.ഡി. പ്രസേനൻ | സിപിഐ(എം) | എൽഡിഎഫ് | 74,653 | 55.15 | പാളയം പ്രദീപ് | കോൺഗ്രസ് | യുഡിഎഫ് | 40,535 | 29.94 | 34,118 | ||
തൃശൂർ ജില്ല | ||||||||||||||
61 | ചേലക്കര | കെ. രാധാകൃഷ്ണൻ | സിപിഐ(എം) | എൽഡിഎഫ് | 83,415 | 54.41 | സി.സി. ശ്രീകുമാർ | കോൺഗ്രസ് | യുഡിഎഫ് | 44,015 | 28.71 | 39,400 | ||
62 | കുന്ദംകുളം | എ.സി. മൊയ്തീൻ | സിപിഐ(എം) | എൽഡിഎഫ് | 75,532 | 48.78 | കെ. ജയശങ്കർ | കോൺഗ്രസ് | യുഡിഎഫ് | 48,901 | 31.58 | 26,631 | ||
63 | ഗുരുവായൂർ | എൻ.കെ. അക്ബർ | സിപിഐ(എം) | എൽഡിഎഫ് | 77,072 | 52.52 | കെ.എൻ.എ. ഖാദർ | ലീഗ് | യുഡിഎഫ് | 58,804 | 40.07 | 18,268 | ||
64 | മണലൂർ | മുരളി പെരുന്നെല്ലി | സിപിഐ(എം) | എൽഡിഎഫ് | 78,337 | 46.77 | വിജയ് ഹരി | കോൺഗ്രസ് | യുഡിഎഫ് | 48,461 | 28.93 | 29,876 | ||
65 | വടക്കാഞ്ചേരി | സേവ്യർ ചിറ്റിലപ്പള്ളി | സിപിഐ(എം) | എൽഡിഎഫ് | 81,026 | 47.7 | അനിൽ അക്കര | കോൺഗ്രസ് | യുഡിഎഫ് | 65,858 | 38.77 | 15,168 | ||
66 | ഒല്ലൂർ | കെ. രാജൻ | സിപിഐ | എൽഡിഎഫ് | 76,657 | 49.09 | ജോസ് വള്ളൂർ | കോൺഗ്രസ് | യുഡിഎഫ് | 55,151 | 35.31 | 21,506 | ||
67 | തൃശ്ശൂർ | പി. ബാലചന്ദ്രൻ | സിപിഐ | എൽഡിഎഫ് | 44,263 | 34.25 | പത്മജ വേണുഗോപാൽ | കോൺഗ്രസ് | യുഡിഎഫ് | 43,317 | 33.52 | 946 | ||
68 | നാട്ടിക | സി.സി. മുകുന്ദൻ | സിപിഐ | എൽഡിഎഫ് | 72,930 | 47.49 | സുനിൽ ലാലൂർ | കോൺഗ്രസ് | യുഡിഎഫ് | 44,499 | 28.98 | 28,431 | ||
69 | കയ്പമംഗലം | ഇ.ടി. ടൈസൺ | സിപിഐ(എം) | എൽഡിഎഫ് | 73,161 | 53.76 | ശോഭ സുബിൻ | കോൺഗ്രസ് | യുഡിഎഫ് | 50,463 | 37.08 | 22,698 | ||
70 | ഇരിങ്ങാലക്കുട | ആർ. ബിന്ദു | സിപിഐ(എം) | എൽഡിഎഫ് | 62,493 | 40.27 | തോമസ് ഉണ്ണിയാടൻ | KC | യുഡിഎഫ് | 56,544 | 36.44 | 5,949 | ||
71 | പുതുക്കാട് | കെ.കെ. രാമചന്ദ്രൻ | സിപിഐ(എം) | എൽഡിഎഫ് | 73,365 | 46.94 | സുനിൽ അന്തിക്കാട് | കോൺഗ്രസ് | യുഡിഎഫ് | 46,012 | 29.44 | 27,353 | ||
72 | ചാലക്കുടി | സനീഷ് കുമാർ ജോസഫ് | കോൺഗ്രസ് | യുഡിഎഫ് | 61,888 | 43.23 | ഡെന്നിസ് ആന്റണി | KC(M) | എൽഡിഎഫ് | 60,831 | 42.49 | 1,057 | ||
73 | കൊടുങ്ങല്ലൂർ | വി.ആർ. സുനിൽ കുമാർ | സിപിഐ | എൽഡിഎഫ് | 71,457 | 47.99 | എം.പി. ജാക്സൺ | കോൺഗ്രസ് | യുഡിഎഫ് | 47,564 | 31.94 | 23,893 | ||
എറണാകുളം ജില്ല | ||||||||||||||
74 | പെരുമ്പാവൂർ | എൽദോസ് പി. കുന്നപ്പിള്ളി | കോൺഗ്രസ് | യുഡിഎഫ് | 53,484 | 37.1 | ബാബു ജോസഫ് | KC(M) | എൽഡിഎഫ് | 50,585 | 35.09 | 2,899 | ||
75 | അങ്കമാലി | റോജി എം. ജോൺ | കോൺഗ്രസ് | യുഡിഎഫ് | 71,562 | 51.86 | ജോസ് തെറ്റയിൽ | JD(S) | എൽഡിഎഫ് | 55,633 | 40.31 | 15,929 | ||
76 | ആലുവ | അൻവർ സാദത്ത് | കോൺഗ്രസ് | യുഡിഎഫ് | 73,703 | 49.00 | ഷെൽന നിഷാദ് | സിപിഐ(എം) | എൽഡിഎഫ് | 54,817 | 36.44 | 18,886 | ||
77 | കളമശ്ശേരി | പി. രാജീവ് | സിപിഐ(എം) | എൽഡിഎഫ് | 77,141 | 49.49 | വി.ഇ. അബ്ദുൾ ഗഫൂർ | ലീഗ് | യുഡിഎഫ് | 61,805 | 39.65 | 15,336 | ||
78 | പറവൂർ | വി.ഡി. സതീശൻ | കോൺഗ്രസ് | യുഡിഎഫ് | 82,264 | 51.87 | എം.ടി. നിക്സൺ | സിപിഐ | എൽഡിഎഫ് | 60,963 | 38.44 | 21,301 | ||
79 | വൈപ്പിൻ | കെ.എൻ. ഉണ്ണികൃഷ്ണൻ | സിപിഐ(എം) | എൽഡിഎഫ് | 53,858 | 41.24 | ദീപക് ജോയി | കോൺഗ്രസ് | യുഡിഎഫ് | 45,657 | 34.96 | 8,201 | ||
80 | കൊച്ചി | കെ.ജെ. മാക്സി | സിപിഐ(എം) | എൽഡിഎഫ് | 54,632 | 42.45 | ടോണി ചമ്മിണി | കോൺഗ്രസ് | യുഡിഎഫ് | 40,553 | 31.51 | 14,079 | ||
81 | തൃപ്പൂണിത്തുറ | കെ. ബാബു | കോൺഗ്രസ് | യുഡിഎഫ് | 65,875 | 42.14 | എം. സ്വരാജ് | സിപിഐ(എം) | എൽഡിഎഫ് | 64,883 | 41.51 | 992 | ||
82 | എറണാകുളം | ടി.ജെ. വിനോദ് | കോൺഗ്രസ് | യുഡിഎഫ് | 45,930 | 41.72 | ഷാജി ജോർജ്ജ് | സ്വതന്ത്രൻ | എൽഡിഎഫ് | 34,960 | 31.75 | 10,970 | ||
83 | തൃക്കാക്കര | പി.ടി. തോമസ് | കോൺഗ്രസ് | യുഡിഎഫ് | 59,839 | 43.82 | ജെ. ജേക്കബ് | സിപിഐ(എം) | എൽഡിഎഫ് | 45,510 | 33.32 | 14,329 | ||
84 | കുന്നത്തുനാട് | പി.വി. ശ്രീനിജിൻ | സിപിഐ(എം) | എൽഡിഎഫ് | 52,351 | 33.79 | വി.പി. സജീന്ദ്രൻ | കോൺഗ്രസ് | യുഡിഎഫ് | 49,636 | 32.04 | 2,715 | ||
85 | പിറവം | അനൂപ് ജേക്കബ് | KC(J) | യുഡിഎഫ് | 85,056 | 53.8 | സിന്ധുമോൾ ജേക്കബ് | KC(M) | എൽഡിഎഫ് | 59,692 | 37.76 | 25,364 | ||
86 | മൂവാറ്റുപുഴ | മാത്യു കുഴൽനാടൻ | കോൺഗ്രസ് | യുഡിഎഫ് | 64,425 | 44.63 | എൽദോ എബ്രഹാം | സിപിഐ | എൽഡിഎഫ് | 58,264 | 40.36 | 6,161 | ||
87 | കോതമംഗലം | ആന്റണി ജോൺ | സിപിഐ(എം) | എൽഡിഎഫ് | 64,234 | 46.99 | ഷിബു തെക്കുംപുറം | KC | യുഡിഎഫ് | 57,629 | 42.16 | 6,605 | ||
ഇടുക്കി ജില്ല | ||||||||||||||
88 | ദേവികുളം | എ. രാജ | സിപിഐ(എം) | എൽഡിഎഫ് | 59,049 | 51.00 | ഡി. കുമാർ | കോൺഗ്രസ് | യുഡിഎഫ് | 51,201 | 44.22 | 7,848 | ||
89 | ഉടുമ്പഞ്ചോല | എം.എം. മണി | സിപിഐ(എം) | എൽഡിഎഫ് | 77,381 | 61.80 | ഇ.എം. അഗസ്തി | കോൺഗ്രസ് | യുഡിഎഫ് | 39,076 | 31.21 | 38,305 | ||
90 | തൊടുപുഴ | പി.ജെ. ജോസഫ് | KC | യുഡിഎഫ് | 67,495 | 48.63 | കെ.ഐ. ആന്റണി | KC(M) | എൽഡിഎഫ് | 47,236 | 34.03 | 20,259 | ||
91 | ഇടുക്കി | റോഷി അഗസ്റ്റിൻ | KC(M) | എൽഡിഎഫ് | 62,368 | 47.48 | ഫ്രാൻസിസ് ജോർജ്ജ് | KC | യുഡിഎഫ് | 56,795 | 43.24 | 5,573 | ||
92 | പീരുമേട് | വാഴൂർ സോമൻ | സിപിഐ | എൽഡിഎഫ് | 60,141 | 47.25 | സിറിയക് തോമസ് | കോൺഗ്രസ് | യുഡിഎഫ് | 58,306 | 45.81 | 1,835 | ||
കോട്ടയം ജില്ല | ||||||||||||||
93 | പാലാ | മാണി സി. കാപ്പൻ | NCK | യുഡിഎഫ് | 69,804 | 50.43 | ജോസ് കെ. മാണി | KC(M) | എൽഡിഎഫ് | 54,426 | 39.32 | 15,378 | ||
94 | കടുത്തുരുത്തി | മോൻസ് ജോസഫ് | KC | യുഡിഎഫ് | 59,666 | 45.4 | സ്റ്റീഫൻ ജോർജ്ജ് | KC(M) | എൽഡിഎഫ് | 55,410 | 42.17 | 4,256 | ||
95 | വൈക്കം | സി.കെ. ആശ | സിപിഐ(എം) | എൽഡിഎഫ് | 71,388 | 55.96 | പി.ആർ. സോന | കോൺഗ്രസ് | യുഡിഎഫ് | 42,266 | 33.13 | 29,122 | ||
96 | ഏറ്റുമാനൂർ | വി.എൻ. വാസവൻ | സിപിഐ(എം) | എൽഡിഎഫ് | 58,289 | 46.2 | പ്രിൻസ് ലൂക്കോസ് | KC | യുഡിഎഫ് | 43,986 | 34.86 | 14,303 | ||
97 | കോട്ടയം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് | യുഡിഎഫ് | 65,401 | 53.72 | കെ. അനിൽകുമാർ | സിപിഐ(എം) | എൽഡിഎഫ് | 46,658 | 38.33 | 18,743 | ||
98 | പുതുപ്പള്ളി | ഉമ്മൻ ചാണ്ടി | കോൺഗ്രസ് | യുഡിഎഫ് | 63,372 | 48.08 | ജെയ്ക് സി. തോമസ് | സിപിഐ(എം) | എൽഡിഎഫ് | 54,328 | 41.22 | 9,044 | ||
99 | ചങ്ങനാശ്ശേരി | ജോബ് മൈക്കിൾ | KC(M) | എൽഡിഎഫ് | 55,425 | 44.85 | വി.ജെ. ലാലി | KC | യുഡിഎഫ് | 49,366 | 39.94 | 6,059 | ||
100 | കാഞ്ഞിരപ്പള്ളി | എൻ. ജയരാജ് | KC(M) | എൽഡിഎഫ് | 60,299 | 43.79 | ജോസഫ് വാഴയ്ക്കൻ | കോൺഗ്രസ് | യുഡിഎഫ് | 46,596 | 33.84 | 13,703 | ||
101 | പൂഞ്ഞാർ | സെബാസ്റ്റ്യൻ കുളത്തുങ്കൽ | KC(M) | എൽഡിഎഫ് | 58,668 | 41.94 | പി.സി. ജോർജ്ജ് | സ്വതന്ത്രൻ | N/A | 41,851 | 29.92 | 16,817 | ||
ആലപ്പുഴ ജില്ല | ||||||||||||||
102 | അരൂർ | ദലീമ ജോജോ | സിപിഐ(എം) | എൽഡിഎഫ് | 75,617 | 45.97 | ഷാനിമോൾ ഉസ്മാൻ | കോൺഗ്രസ് | യുഡിഎഫ് | 68,604 | 41.71 | 7,013 | ||
103 | ചേർത്തല | പി. പ്രസാദ് | സിപിഐ | എൽഡിഎഫ് | 83,702 | 47.00 | എസ്. ശരത് | കോൺഗ്രസ് | യുഡിഎഫ് | 77,554 | 43.55 | 6,148 | ||
104 | ആലപ്പുഴ | പി.പി. ചിത്തരഞ്ജൻ | സിപിഐ(എം) | എൽഡിഎഫ് | 73,412 | 46.33 | കെ.എസ്. മനോജ് | കോൺഗ്രസ് | യുഡിഎഫ് | 61,768 | 38.98 | 11,644 | ||
105 | അമ്പലപ്പുഴ | എച്ച്. സലാം | സിപിഐ(എം) | എൽഡിഎഫ് | 61,365 | 44.79 | എം. ലിജു | കോൺഗ്രസ് | യുഡിഎഫ് | 50,240 | 36.67 | 11,125 | ||
106 | കുട്ടനാട് | തോമസ് കെ. തോമസ് | NCP | എൽഡിഎഫ് | 57,379 | 45.67 | ജേക്കബ് അബ്രഹാം | KC | യുഡിഎഫ് | 51,863 | 41.28 | 5,516 | ||
107 | ഹരിപ്പാട് | രമേശ് ചെന്നിത്തല | കോൺഗ്രസ് | യുഡിഎഫ് | 72,768 | 48.31 | ആർ. സജിലാൽ | സിപിഐ | എൽഡിഎഫ് | 59,102 | 39.24 | 13,666 | ||
108 | കായംകുളം | യു. പ്രതിഭ | സിപിഐ(എം) | എൽഡിഎഫ് | 77,348 | 47.97 | അരിതാ ബാബു | കോൺഗ്രസ് | യുഡിഎഫ് | 71,050 | 44.06 | 6,298 | ||
109 | മാവേലിക്കര | എം.എസ്. അരുൺ കുമാർ | സിപിഐ(എം) | എൽഡിഎഫ് | 71,743 | 47.61 | കെ.കെ. ഷാജു | കോൺഗ്രസ് | യുഡിഎഫ് | 47,026 | 31.21 | 24,717 | ||
110 | ചെങ്ങന്നൂർ | സജി ചെറിയാൻ | സിപിഐ(എം) | എൽഡിഎഫ് | 71,502 | 48.58 | എം. മുരളി | കോൺഗ്രസ് | യുഡിഎഫ് | 39,409 | 26.78 | 32,093 | ||
പത്തനംതിട്ട ജില്ല | ||||||||||||||
111 | തിരുവല്ല | മാത്യു ടി. തോമസ് | JD(S) | എൽഡിഎഫ് | 62,178 | 44.56 | കുഞ്ഞു കോശി പോൾ | KC | യുഡിഎഫ് | 50,757 | 36.37 | 11,421 | ||
112 | റാന്നി | പ്രമോദ് നാരായൺ | KC(M) | എൽഡിഎഫ് | 52,669 | 41.22 | റിങ്കു ചെറിയാൻ | കോൺഗ്രസ് | യുഡിഎഫ് | 51,384 | 40.21 | 1,285 | ||
113 | ആറന്മുള | വീണാ ജോർജ്ജ് | സിപിഐ(എം) | എൽഡിഎഫ് | 74,950 | 46.3 | കെ. ശിവദാസൻ നായർ | കോൺഗ്രസ് | യുഡിഎഫ് | 55,947 | 34.56 | 19,003 | ||
114 | കോന്നി | കെ.യു. ജനീഷ് കുമാർ | സിപിഐ(എം) | എൽഡിഎഫ് | 62,318 | 41.62 | റോബിൻ പീറ്റർ | കോൺഗ്രസ് | യുഡിഎഫ് | 53,810 | 35.94 | 8,508 | ||
115 | അടൂർ | ചിറ്റയം ഗോപകുമാർ | സിപിഐ | എൽഡിഎഫ് | 66,569 | 42.83 | എം.ജി. കണ്ണൻ | കോൺഗ്രസ് | യുഡിഎഫ് | 63,650 | 40.96 | 2,919 | ||
കൊല്ലം ജില്ല | ||||||||||||||
116 | കരുനാഗപ്പള്ളി | സി.ആർ മഹേഷ് | കോൺഗ്രസ് | യുഡിഎഫ് | 94,225 | 54.38 | ആർ. രാമചന്ദ്രൻ | സിപിഐ | എൽഡിഎഫ് | 65,017 | 37.52 | 29,208 | ||
117 | ചവറ | സുജിത്ത് വിജയൻപിള്ള | സ്വതന്ത്രൻ | എൽഡിഎഫ് | 63,282 | 44.29 | ഷിബു ബേബി ജോൺ | RSP | യുഡിഎഫ് | 62,186 | 43.52 | 1,096 | ||
118 | കുന്നത്തൂർ | കോവൂർ കുഞ്ഞുമോൻ | സ്വതന്ത്രൻ | എൽഡിഎഫ് | 69,436 | 43.13 | ഉല്ലാസ് കോവൂർ | RSP | യുഡിഎഫ് | 66,646 | 41.4 | 2,790 | ||
119 | കൊട്ടാരക്കര | കെ.എൻ. ബാലഗോപാൽ | സിപിഐ(എം) | എൽഡിഎഫ് | 68,770 | 45.98 | ആർ. രശ്മി | കോൺഗ്രസ് | യുഡിഎഫ് | 57,956 | 38.75 | 10,814 | ||
120 | പത്തനാപുരം | കെ.ബി. ഗണേഷ് കുമാർ | KC(B) | എൽഡിഎഫ് | 67,276 | 49.09 | ജ്യോതികുമാർ ചാമക്കാല | കോൺഗ്രസ് | യുഡിഎഫ് | 52,940 | 38.63 | 14,336 | ||
121 | പുനലൂർ | പി.എസ്. സുപാൽ | സിപിഐ | എൽഡിഎഫ് | 80,428 | 54.99 | അബ്ദുൽ റഹ്മാൻ രണ്ടത്താണി | ലീഗ് | യുഡിഎഫ് | 43,371 | 29.66 | 37,057 | ||
122 | ചടയമംഗലം | ജെ. ചിഞ്ചു റാണി | സിപിഐ | എൽഡിഎഫ് | 67,252 | 45.69 | എം.എം. നസീർ | കോൺഗ്രസ് | യുഡിഎഫ് | 53,574 | 36.4 | 13,678 | ||
123 | കുണ്ടറ | പി.സി. വിഷ്ണുനാഥ് | കോൺഗ്രസ് | യുഡിഎഫ് | 76,405 | 48.85 | ജെ. മെഴ്സിക്കുട്ടി അമ്മ | സിപിഐ(എം) | എൽഡിഎഫ് | 71,882 | 45.96 | 4,523 | ||
124 | കൊല്ലം | മുകേഷ് | സിപിഐ(എം) | എൽഡിഎഫ് | 58,524 | 44.86 | ബിന്ദു കൃഷ്ണ | കോൺഗ്രസ് | യുഡിഎഫ് | 56,452 | 43.27 | 2,072 | ||
125 | ഇരവിപുരം | എം. നൗഷാദ് | സിപിഐ(എം) | എൽഡിഎഫ് | 71,573 | 56.25 | ബാബു ദിവാകരൻ | RSP | യുഡിഎഫ് | 43,452 | 34.15 | 28,121 | ||
126 | ചാത്തന്നൂർ | ജി.എസ്. ജയലാൽ | സിപിഐ | എൽഡിഎഫ് | 59,296 | 43.12 | ബി.ബി. ഗോപകുമാർ | ബിജെപി | എൻഡിഎ | 42,090 | 30.61 | 17,206 | ||
തിരുവനന്തപുരം ജില്ല | ||||||||||||||
127 | വർക്കല | വി. ജോയ് | സിപിഐ(എം) | എൽഡിഎഫ് | 68,816 | 50.89 | ബി.ആർ.എം. ഷെഫീർ | കോൺഗ്രസ് | യുഡിഎഫ് | 50,995 | 37.71 | 17,821 | ||
128 | ആറ്റിങ്ങൽ | ഒ.എസ്. അംബിക | സിപിഐ(എം) | എൽഡിഎഫ് | 69,898 | 47.35 | പി. സുധീർ | ബിജെപി | എൻഡിഎ | 38,262 | 25.92 | 31,636 | ||
129 | ചിറയിൻകീഴ് | വി. ശശി | സിപിഐ | എൽഡിഎഫ് | 62,634 | 43.17 | ബി.എസ്. അനൂപ് | കോൺഗ്രസ് | യുഡിഎഫ് | 48,617 | 33.51 | 14,017 | ||
130 | നെടുമങ്ങാട് | ജി.ആർ. അനിൽ | സിപിഐ | എൽഡിഎഫ് | 72,742 | 47.54 | പി.എസ്. പ്രശാന്ത് | കോൺഗ്രസ് | യുഡിഎഫ് | 49,433 | 32.31 | 23,309 | ||
131 | വാമനപുരം | ഡി.കെ. മുരളി | സിപിഐ(എം) | എൽഡിഎഫ് | 73,137 | 49.91 | ആനാട് ജയൻ | കോൺഗ്രസ് | യുഡിഎഫ് | 62,895 | 42.92 | 10,242 | ||
132 | കഴക്കൂട്ടം | കടകമ്പള്ളി സുരേന്ദ്രൻ | സിപിഐ(എം) | എൽഡിഎഫ് | 63,690 | 46.04 | ശോഭ സുരേന്ദ്രൻ | ബിജെപി | എൻഡിഎ | 40,193 | 29.06 | 23,497 | ||
133 | വട്ടിയൂർക്കാവ് | വി.കെ. പ്രശാന്ത് | സിപിഐ(എം) | എൽഡിഎഫ് | 61,111 | 41.44 | വി.വി. രാജേഷ് | ബിജെപി | എൻഡിഎ | 39,596 | 28.77 | 21,515 | ||
134 | തിരുവനന്തപുരം | ആന്റണി രാജു | JKC | എൽഡിഎഫ് | 48,748 | 38.01 | വി.എസ്. ശിവകുമാർ | കോൺഗ്രസ് | യുഡിഎഫ് | 41,659 | 32.49 | 7,089 | ||
135 | നേമം | വി. ശിവൻകുട്ടി | സിപിഐ(എം) | എൽഡിഎഫ് | 55,837 | 38.24 | കുമ്മനം രാജശേഖരൻ | ബിജെപി | എൻഡിഎ | 51,888 | 35.54 | 3,949 | ||
136 | അരുവിക്കര | ജി. സ്റ്റീഫൻ | സിപിഐ(എം) | എൽഡിഎഫ് | 66,776 | 45.83 | കെ.എസ്. ശബരീനാഥൻ | കോൺഗ്രസ് | യുഡിഎഫ് | 61,730 | 42.37 | 5,046 | ||
137 | പാറശ്ശാല | സി.കെ. ഹരീന്ദ്രൻ | സിപിഐ(എം) | എൽഡിഎഫ് | 78,548 | 48.16 | അൻസജിത റസൽ | കോൺഗ്രസ് | യുഡിഎഫ് | 52,720 | 32.23 | 25,828 | ||
138 | കാട്ടാക്കട | ഐ.ബി. സതീഷ് | സിപിഐ(എം) | എൽഡിഎഫ് | 66,293 | 45.52 | മലയിൻകീഴ് വേണുഗോപാൽ | കോൺഗ്രസ് | യുഡിഎഫ് | 43,062 | 29.57 | 23,231 | ||
139 | കോവളം | എം. വിൻസെന്റ് | കോൺഗ്രസ് | യുഡിഎഫ് | 74,868 | 47.06 | എ. നീലലോഹിതദാസൻ നാടാർ | JD(S) | എൽഡിഎഫ് | 63,306 | 39.79 | 11,562 | ||
140 | നെയ്യാറ്റിൻകര | കെ. ആൻസലൻ | സിപിഐ(എം) | എൽഡിഎഫ് | 65,497 | 47.02 | ആർ സെൽവരാജ് | കോൺഗ്രസ് | യുഡിഎഫ് | 51,235 | 36.78 | 14,262 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.