Remove ads
From Wikipedia, the free encyclopedia
ഒരു ചലച്ചിത്രനടനും നിർമ്മാതാവും ടെലിവിഷൻ അവതാരകനും മിമിക്രി താരവുമാണ് ധർമ്മജൻ ബോൾഗാട്ടി.
കുമാരൻ-മാധവി ദമ്പതികളുടെ മകനായി കൊച്ചിയിലെ മുളവുകാട് എന്ന സ്ഥലത്ത് ജനിച്ചു. മുളവുകാട് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ ചേർന്നു. സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു കൊണ്ടായിരുന്നു കലാരംഗത്ത് തുടക്കം. ദേ മാവേലി കൊമ്പത്ത് പോലെയുള്ള കോമഡി സ്കിറ്റുകളുടെ രചനയിലും പങ്കെടുത്തു[2].
ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ രമേശ് പിഷാരടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി മിനിസ്ക്രീനിൽ എത്തിയതോടെയാണ് ധർമ്മജൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് രമേശ് പിഷാരടി, മുകേഷ് എന്നിവർ പ്രധാന അവതാരകരായ ‘ബഡായി ബംഗ്ലാവ്’ എന്ന ഹാസ്യപരിപാടിയിലും സ്ഥിരം സാന്നിധ്യമായി പ്രേക്ഷകപ്രീതി നേടി[3].
2010-ൽ പുറത്തര്രങ്ങിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ രംഗപ്രവേശം ചെയ്തത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ വലിയ ജനപ്രീതി നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് നാമനിർദ്ദേശം ലഭിച്ചു. ധർമ്മജൻ നിർമ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'നിത്യഹരിതനായകൻ' എന്ന ചിത്രത്തിൽ ഇദ്ദേഹം ഒരു ഗാനവും ആലപിച്ചിട്ടുണ്ട്[4].
അനുജയാണ് ഭാര്യ. വൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ഈ ദമ്പതികൾക്ക്[1].
അവാർഡ് | വിഭാഗം | വർഷം | ചിത്രം | ഫലം |
---|---|---|---|---|
ഏഷ്യാനെറ്റ് ഫിലിം അവാർഡ് | മികച്ച സഹനടൻ | കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാമനിർദ്ദേശം | |
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് | മികച്ച ഹാസ്യതാരം | 2017 | കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാമനിർദ്ദേശം |
ഐ.എഫ്.എ.എ.യുടെ ഉത്സവം | മികച്ച ഹാസ്യതാരം | കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാമനിർദ്ദേശം | |
ഫ്ലവേഴ്സ് ഗൾഫ് ഫിലിം അവാർഡ് | മികച്ച ഹാസ്യതാരം | കട്ടപ്പനയിലെ ഋത്വിക് റോഷൻ | വിജയി | |
വനിതാ ഫിലിം അവാർഡ് | മികച്ച ഹാസ്യതാരം | 2017 | കട്ടപ്പനയിലെ ഋത്വിക് റോഷൻ | വിജയി |
ഏഷ്യാനെറ്റ് കോമഡി അവാർഡ് | വെർസറ്റൈൽ പെർഫോമർ (ടി.വി.) | 2016 | ബഡായി ബംഗ്ലാവ് | വിജയി |
ഏഷ്യാനെറ്റ് ഫിലിം അവാർഡ് | മികച്ച ഹാസ്യതാരം | 2018 | വിവിധ ചിത്രങ്ങൾ | വിജയി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.