Remove ads
From Wikipedia, the free encyclopedia
2021 മുതൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന മുസ്ലീം ലീഗ് നേതാവാണ് കാരുവള്ളി പതിക്കൽ അഹമ്മദ് മജീദ് എന്നറിയപ്പെടുന്ന കെ.പി.എ.മജീദ്.(ജനനം : 15 ജൂലൈ 1950) 1980 മുതൽ 2001 വരെ മങ്കടയിൽ നിന്നുള്ള നിയമസഭാംഗമായും 1992 മുതൽ 1996 വരെ ഒൻപതാം കേരള നിയമസഭയിലെ ഗവ.ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5][6][7]
കെ.പി.എ.മജീദ് | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2021-തുടരുന്നു | |
മുൻഗാമി | പി.കെ.അബ്ദുറബ്ബ് |
മണ്ഡലം | തിരൂരങ്ങാടി |
നിയമസഭാംഗം | |
ഓഫീസിൽ 1996, 1991, 1987, 1982, 1980 | |
മുൻഗാമി | കൊരമ്പയിൽ അഹമ്മദ്ഹാജി |
പിൻഗാമി | മഞ്ഞളാംകുഴി അലി |
മണ്ഡലം | മങ്കട |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കാരുവള്ളി പതിക്കൽ അഹമ്മദ് മജീദ് 15 ജൂലൈ 1950 മക്കരപ്പറമ്പ്, പെരിന്തൽമണ്ണ, മലപ്പുറം ജില്ല |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ടി.പി.കുഞ്ഞിമ |
കുട്ടികൾ | 4 daughters |
As of 12 മെയ്, 2023 ഉറവിടം: കേരള നിയമസഭ |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മക്കരപ്പറമ്പിൽ അഹമ്മദിൻ്റെ മകനായി 1950 ജൂലൈ 15ന് ജനനം. കാരുവള്ളി പതിക്കൽ അഹമ്മദ് മജീദ് എന്നതാണ് ശരിയായ പേര്. പ്രീ-ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത.[8]
1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ടിക്കറ്റിൽ മങ്കടയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1982, 1987, 1991, 1996 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കടയിൽ നിന്ന് വീണ്ടും നിയമസഭയിലെത്തി.
2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കടയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും ഇടത് സ്വതന്ത്രനായ മഞ്ഞളാംകുഴി അലിയോട് പരാജയപ്പെട്ടു.[9] 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ നിന്ന് മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിലെ ടി.കെ.ഹംസയോട് പരാജയപ്പെട്ടു.[10]
2004-ന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിവായ മജീദ് പിന്നീട് ഏറെനാൾ പാർട്ടി നേതൃനിരയിൽ പ്രവർത്തിച്ചു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് വിജയിച്ച് വീണ്ടും നിയമസഭാംഗമായി.
മറ്റ് പദവികളിൽ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.