അരുവിക്കര നിയമസഭാമണ്ഡലം
From Wikipedia, the free encyclopedia
കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് അരുവിക്കര നിയമസഭാമണ്ഡലം. നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. അരുവിക്കര നിയമസഭാമണ്ഡലം ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. സി.പി.എമ്മിലെ ജി. സ്റ്റീഫനാണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
136 അരുവിക്കര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 193873 (2021) |
നിലവിലെ അംഗം | ജി. സ്റ്റീഫൻ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തിരുവനന്തപുരം ജില്ല |
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2021 | അരുവിക്കര നിയമസഭാമണ്ഡലം | ജി. സ്റ്റീഫൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | കെ.എസ്. ശബരീനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2016[2] | അരുവിക്കര നിയമസഭാമണ്ഡലം | കെ.എസ്. ശബരീനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.എ. റഷീദ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2015*(1) | അരുവിക്കര നിയമസഭാമണ്ഡലം | കെ.എസ്. ശബരീനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം. വിജയകുമാർ | |
2011 | അരുവിക്കര നിയമസഭാമണ്ഡലം | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | അമ്പലത്തറ ശ്രീധരൻ നായർ | |
- (1) 2015 മാർച്ച് 7ന് ജി. കാർത്തികേയൻ മരണപ്പെട്ടതുമൂലമാണ് 2015 - ൽ അരുവിക്കര ഉപതെരഞ്ഞെടുപ്പ്, 2015 നടന്നത്.
തിരഞ്ഞെടുപ്പു ഫലങ്ങൾ
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|
2021 [3] | 193873 | 146160 | ജി. സ്റ്റീഫൻ(സി.പി.ഐ.എം.) | 66776 | കെ.എസ്. ശബരീനാഥൻ(കോൺഗ്രസ് (ഐ.)) | 61730 |
2016 [4] | 189505 | 143761 | കെ.എസ്. ശബരീനാഥൻ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) | 70910 | എ.എ. റഷീദ്(സി.പി.ഐ.എം.) | 49596 |
2015 [5][6] | 184223 | 142493 | കെ.എസ്. ശബരീനാഥൻ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) | 56448 | എം. വിജയകുമാർ, (സി.പി.ഐ.എം.) | 46320 |
2011[7] | 165638 | 116432 | ജി. കാർത്തികേയൻ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്) | 56797 | അമ്പലത്തറ ശ്രീധരൻനായർ(റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി) | 46123 |
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.